2009, ജൂൺ 18, വ്യാഴാഴ്‌ച

റോഡ്‌ അയലണ്ടിലെക്കൊരു യാത്ര











ബോസ്ടന്‍ ടീ പാര്‍ടിയിലൂടെ പ്രശസ്തമായ ബോസ്ടന്‍ എന്ന എന്ന മെട്രോ നഗരത്തിനു വളരെ അടുത്ത ഒരു കൊച്ചു നഗരത്തില്‍ ആണ് ഞാന്‍ താമസിച്ചിരുന്നത് .
അമേരിക്കയുടെ വടക്കു കിഴക്കുള്ള ആറു സംസ്ഥാനങ്ങള്‍ ( Maine ME , New Hampshire NH, Massachusetts MA, Rhode Island RI and Connecticut CT ) ചേര്‍ന്നാണ്‌ ന്യൂ ഇംഗ്ലണ്ട് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവിടം ഇംഗ്ലീഷ് കാരുടെ കോളനി ആയിരുന്നതിനലാണ് ന്യൂ ഇംഗ്ലണ്ട് എന്ന പേരു കിട്ടിയത്‌. മിക്കവാറും ഉള്ള സ്ഥല നാമങ്ങള്‍ എല്ലാം ഇംഗ്ലണ്ടിലെ സ്ഥല നാമങ്ങളും ആയി സാമ്യം ഉള്ളവതന്നെ. ഞാന്‍ താമസിച്ചിരുന്നത് ഈ പ്രദേശത്തെ ഒരു സംസ്ഥാനമായ ന്യൂ ഹാംഷെയറില്‍ ആണ് . എല്ലാ സംസ്ഥാനങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നത് കാരണം യാത്ര എല്ലാം എളുപ്പം തന്നെ.  



അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം ( വിസ്തീര്‍ണത്തില്‍ യു.എസിലെ ഏറ്റവും ചെറിയസംസ്ഥാനമാണിത്,  1214 sq.mi )  ocean സ്റ്റേറ്റ് എന്ന പേരുള്ള റോഡ്‌ ഐലണ്ട് (Rhode Island) ലേക്ക് ആയിരുന്നു  യാത്ര. പേരില്‍ ഐലണ്ട് ( ദ്വീപ്‌) എന്നൊരു പ്രയോഗം ഉണ്ടെങ്കിലും  സംസ്ഥാനത്തിന്റെ ഭൂരി ഭാഗവും കരിയില്‍ തന്നെ ആണ്. കടല്‍ തീരങ്ങള്‍ കൊണ്ട് മനോഹരമായ ഒരു കൊച്ചു സ്ഥലം. നിരവധി ചരിത്ര പ്രാധാന്യ മുള്ള സ്ഥലമാണിത്‌.  1776 ൽ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ആദ്യസംസ്ഥാനവും യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിച്ച അവസാന സംസ്ഥാനവുമാണ്.


സമുദ്രങ്ങളുടെ നാട്( Ocean state ) എന്നാണ് ഇതിന്റെ അപര നാമം.ഇവിടെ ഉള്ളവര്‍ ആണ് ബ്രിട്ടീഷ്‌ കാര്‍ക്കെതിരെ ആദ്യമായി ആയുധമെടുത്തു യുദ്ധത്തിന് ഇറങ്ങിയത്‌. സ്വതന്ത്രിയതിനയുള്ള ആദ്യത്തെ യുദ്ധം . അത് പോലെ തന്നെ സ്ത്രീകള്‍ പങ്കെടുത്ത ആദ്യത്തെ സമരവും ഇവിടവുമായി ബന്ധപെട്ടിരിക്കുന്നു.


ഞാന്‍ താമസിക്കുനിടത് നിന്നും ഏകദേശം രണ്ടു മണിക്കൂര്‍ യാത്ര. തയാറെടുപ്പുകള്‍ ഒന്നും ഇല്ലാതെ പെട്ടന്നുള്ള ഒരു യാത്ര ആയിരുന്നത് . വഴി കാട്ടിയായി ഞങ്ങളുടെ ജി.പി .എസ് ഉള്ളത് കൊണ്ടു അതില്‍ നിന്നും സ്ഥലങ്ങള്‍ തപ്പി എടുക്കാം എന്നായിരുന്നു കണക്കു കൂട്ടല്‍. തണുപ്പുകാലം കഴിഞ്ഞു വസന്തകാലത്തിന്റെ തുടക്കം ആയതിനാല്‍ പകല്‍ സമയത്ത് നല്ല ചൂടും സായം കാലം ആകുമ്പോള്‍ നല്ല തണുപ്പോടും കൂടിയ കാലാവസ്ഥ ആയിരുന്നു. മറ്റുള്ള നഗരങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ സ്ഥലമായതിനാല്‍ സാവധാനത്തിലുള്ള ഗതാഗതം ആയിരുന്നു.


ആദ്യം ഒരു പക്ഷി നിരീക്ഷണ കേന്ദ്രത്തില്‍ ആണ് പോയത്‌. നോര്‍മന്‍ ( Norman  Wild Life   Sanctuary) പക്ഷി നിരീക്ഷണ കേന്ദ്രം. 200 ഏക്കര്‍ സ്ഥലത്തു പരന്നു കിടക്കുന്ന വന്യ ജീവി സങ്കേതം. അതില്‍ 7 മൈല്‍( ഇവിടെ എല്ലാം മൈല്‍ കണക്കില്‍ ആണ്) നടന്നു കയറാവുന്ന കാട്ടു പാതകളും (Trail) . അവിടെ ടിക്കറ്റ്‌ എടുത്ത് ആദ്യം അവിടെ മൃഗങ്ങളെ തൊട്ടു തലോടാനുള്ള സ്ഥലത്ത്‌ (Petting zoo) ആണ്  പോയത്‌. കുഞ്ഞു കൂടെ ഉള്ളത് കാരണം അതാണ് ആദ്യം ചെയ്തത്‌. മുയല്‍, പന്നി, പലതരം പക്ഷികള്‍ , കോഴി, ആട് അങ്ങിനെ നാട്ടില്‍ കാണുന്ന ഇവിടെ കാണാന്‍ കിട്ടാത്ത സാധങ്ങള്‍. കുട്ടികള്ക്ക് ഇവയെ  തൊട്ടു തലോടാനുള്ള അവസരവും കിട്ടി . അവിടെ തന്നെ കൂമനെയും കാട്ടു കുറുക്കനെയും പലതരം പക്ഷികളെയും സംരക്ഷിച്ചു വെച്ചിട്ടുണ്ട്‌. അവര്‍ ഏത് സാഹചര്യങ്ങളില്‍ ആണ് ജീവിച്ചിരുന്നത് എന്ന് എങ്ങിനെ യാണ് അവയുടെ ജീവിത പരിക്രമണം നടന്നിരുന്നത് എന്ന് വിശദമായി കാണിച്ചു തരുന്ന സ്ലയിടുകളും  ചിത്രങ്ങളും അവയുടെ അസ്ഥികൂടങ്ങളും ഉൾപ്പെടെ എല്ലാം പ്രദർശനത്തിന് വെച്ചിരുന്നു.

അവിടെ നിന്നും യാത്ര തുടങ്ങുകയായി, പക്ഷികളെയും ജീവികളെയും കാണാന്‍. അതില്‍ എനിക്ക് ഏറ്റവും രസമായി തോന്നിയത്‌ തൂങ്ങി കിടക്കുന്ന പാറ (Hanging Rocks) കാണാന്‍ ആണ്.

നടന്നു ഓരോ വഴികളിലും എനിക്ക് എന്റെ ഗ്രാമ പ്രദേശത്ത് കൂടി നടന്ന അതെ പ്രതീതി ആണ് തോന്നിയത്‌. കല്ലും മുള്ളും മരങ്ങളും തിങ്ങി നിറങ്ങ ഒരു തനി ഗ്രാമ പ്രദേശം. ഒരു മാറ്റവും കൂടാതെ സൂക്ഷിച്ചിരിക്കുന്നു. ഓരോ പ്രദേശത്തെക്കും ഉള്ള വഴികള്‍ തരം തിരിച്ച് തരിച്ച് എഴുതി അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്‌. ആര്ക്കും വഴി തെറ്റി പോകേണ്ട എന്ന് കരുതി ആകും. നടപ്പാതയിലൂടെ പോയി കയറ്റവും ഇറക്കവും കയറി പാറയുടെ മുകളില്‍ എത്തി. അവിടെ നിന്നും നോക്കിയാല്‍ നാലുപാടും ചുറ്റി കിടക്കുന്ന ഹൈവേയും കടലും പാടവും എല്ലാം കാണാന്‍ പറ്റി. വളരെ അകലെ മനോഹരമായ ഒരു കച്ഴ ആയിരുന്നു. ഇത്രയും ദൂരം നടന്നു കയറിയത്‌ വളരെ ബുദ്ധിമുട്ടി ആണ്. കൂര്‍ത്തിരിക്കുന്ന കല്ലില്‍ ചവിട്ടി ഒന്നു തെന്നി പോയാല്‍ താഴെ വീഴും അതുപോലെ. അതിന്റെ എല്ലവശത്ത് കൂടെയും നടന്നു കണ്ടു . വീണ്ടും താഴെ എത്തി.
അവിടെ നിന്നും കടല്‍ തീരത്തേക്ക്. സന്ധ്യാ  സമയം ആയിരുന്നതിനാല്‍ അസ്തമയം കാണാന്‍ വേണ്ടിയും തിരമാലകളില്‍ സ്കീ ചെയ്തു കളിക്കുന്നതിനും കുറച്ചാളുകള്‍ അവിടെ കൂടിയിരുന്നു.

ന്യൂപോര്‍ട്ട് ,പ്രോവിടെന്‍സ്, വാര്‍വിക്ക് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍.
ന്യൂ പോര്ടിലെ കൊട്ടാര തുല്യമായ സൌധങ്ങളാണ്‌ ഇവിടുത്തെ പ്രത്യേകത. അതിപുരാതന കാലത്തെ തടി കൊണ്ടുടക്കിയ സൌധങ്ങള്‍ ഇന്നും ഒരു കേടുപാടും കൂടാതെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അവയില്‍ ചിലത് ഹോട്ടലുകളായും പുരാവസ്തു സംരക്ഷണ കേന്ദ്രങ്ങള്‍ ആയും മാറിയിട്ടുണ്ട്.


പ്രോവിടെന്‍സ് ആണ് റോഡ്‌ ഐലണ്ടിലെ ഏറ്റവും സുന്ദരമായ പ്രദേശം. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലം എന്നൊരു പ്രത്യേകത കൂടി ഇഇവിടെ ഉണ്ട്. കൂടുതല്‍ കാല്‍ നടയത്രക്കാര്‍ ഉള്ള സ്ഥലം എന്നും ഉള്ള വിശേഷണം ഉണ്ട്.

പിന്നെ പോയത്‌ സ്ലെട്ടര്‍ (Slater Mill) മില്ലില്‍ ആണ്. അമേരിക്കയിലെ വ്യാവസായിക വിപ്ലവത്തിന്റെ ജന്മഗ്രഹം എന്നറിയപ്പെടുന്നത് ഇവിടമാണ്. 

 ഇംഗ്ലണ്ടില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത സാമുവല്‍ സ്ലെടര്‍ ആണ് , 1970 കളിൽ തുണി വ്യവസായത്തിനെ ആദ്യമായി അമേരിക്കയിൽ പരിചയപ്പെടുത്തിയത്.
  ജല യന്ത്രത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ച ആദ്യത്തെ ‍ നെയ്തു ശാല സ്ലെടര്‍ മില്‍ ആണ്.  സാമുവല്‍ സ്ലെടര്‍ ആണ് ഈ മില്ലിന്റെ സ്ഥാപകന്‍. 1793 നു സ്ഥാപിതമായ ഈ സംരംഭം അമേരിക്കയിലെ ആദ്യത്തെ യന്ത്ര വത്കൃത നെയ്തു ശാല ആണിത്. പരമ്പരാഗത രീതിയിലുള്ള നെയ്തു യന്ത്രങ്ങളും പഞ്ഞി യെ നൂലാക്കുന്ന രീതിയും അതില്‍ നിന്നും തുണി നെയ്യുന്നരീതിയും മറ്റും ഇവിടെ വിശദമായി വിവരിച്ചു തരുന്നുണ്ട്. ഇപ്പോള്‍ ഈ മില്‍ ഒരു ചരിത്ര മ്യൂസിയം ആയി മാറിയിരിക്കുന്നു.


 ടെന്നീസ് ചരിത്രത്തിൽ ഇടം പിടിച്ചിട്ടുള്ള, 1881 ൽ  നടന്ന ആദ്യത്തെ   National Tennis Championship  ( U S  OPEN ) നടന്നത് ന്യൂ പോർട്ടിൽ ഉള്ള ന്യൂ പോർട്ട്‌ കാസിനോയും ഇവിടെ തന്നെ ആണ്. ഇപ്പോൾ ഇതൊരു മുസിയം ആക്കി സൂക്ഷിച്ചിരിക്കുന്നു.   യു.എസ്.ഓപ്പൺ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂർണമെന്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു.ഇവിടെ ഉള്ള കെട്ടിട സമുച്ചയങ്ങളുടെ നിർമ്മാണ ശൈലിയും രീതികളും നമ്മുടെ നട്ടീലെ രീതികളുമായി ഒരുപാട് വത്യാസപ്പെട്ടവ ആണ്.  ഇവിടെ ഇപ്പോളും എല്ലാ വര്ഷവും ടെന്നീസ് റ്റൂർനമെനുകൽ നടക്കാറുണ്ട്. 15,000 ത്തിൽ അധികം സാധങ്ങൾ ഈ മുസിയത്തിൽ പ്രദർശനത്തിനായി വെച്ചിട്ടുണ്ട്.


 ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന,  ഒരുപാട് വിശേഷണങ്ങൾ അവകാശപ്പെടാനുള്ള ഒരു ചെറിയ സ്ഥലം. അമേരിക്കയിലെ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ ഇവിടെ ചരിത്ര സ്മാരകങ്ങളായി സൂക്ഷി ചിരിക്കുന്നു.


 റോഡ്‌ അയലണ്ട് നാല്  വശത്തും സമുദ്രങ്ങലാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കൊച്ചു ദ്വീപാണിത്. ഫെറിയിലൂടെ വേണം ഇവിടേയ്ക്ക് എത്തിപെടാന്‍. ഇവിടെ കടലിലേക്ക്‌ കുറച്ചു ദൂരം തന്നെ ഇറങ്ങി പോകാം എന്നൊരു പ്രത്യേകത ഉള്ളത് കാരണം വിനോദ സഞ്ചാര പരമായി വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന സ്ഥലമാണിത്‌.

രണ്ടു ദിവസം ഉണ്ടായിട്ടു പോലും കണ്ടു തീര്‍ക്കാന്‍ പറ്റാത്ത കച്ഴകളാണ് റോഡ്‌ ഐലന്‍ഡില്‍
ഉണ്ടായിരുന്നത്. മുന്തിരി തോപ്പുകളും വൈന്‍ നിര്‍മാണ രീതികളും കാണുന്നത് മറ്റൊരു അവസരത്തിലേക്ക് മാറ്റി വെച്ചു.



എന്റെ ഒരു യാത്ര വിവരണം അച്ചടിക്കപെട്ടിരിക്കുന്നു . അതിന്റെ ലിങ്ക്
http://www.nattupacha.com/content.php?id=359

10 അഭിപ്രായങ്ങൾ:

രവി പറഞ്ഞു...

പോയസ്ഥലങ്ങളുടെ പടങ്ങള്‍ കൂടി ഇവിടെ ഇടമായിരുന്നില്ലെ? അടുത്ത യാത്ര വിവരണത്തില്‍ പ്രതീക്ഷീക്കുന്നു.

Ampily പറഞ്ഞു...

sure i will add the pictures...

Unknown പറഞ്ഞു...

പടങ്ങൾ കൂടി ഉൾപെടുത്തിയാൽ കൂടുതൽ നന്നായിരുന്നു

MS പറഞ്ഞു...

adipoli details....

Suresh പറഞ്ഞു...

അത് ശരി................അമ്പിളി ഒരു നല്ല എഴുത്തുകാരിയാണല്ലോ ??..............എല്ലാ ഭാവുകങ്ങളും ...................

Ampily പറഞ്ഞു...

Thx suresh chetta...

Ampily പറഞ്ഞു...

ellarum vannu nokki pokunnathallathe ente yathra vivaranam engine und ennu arum parayunillallo...

കൊള്ളിയാന്‍ പറഞ്ഞു...

ഹ്മം ..ജേര്‍ണലിസ്റ്റ്‌ തകര്‍ത്തു കേട്ടോ ..കുറച്ചു കൂടി ഫോട്ടോസ് ADD ചെയ്തിരുന്നെങ്കില്‍ കിടിലം ആയേനെ .

The Best In ur Blog ..congrats ..:)

kavutty പറഞ്ഞു...

ys good work....pictures venamayirunnu...veruthey paranju kothipichu...padangal kudy ettirunel thirpthy ayenney

Kiran KV പറഞ്ഞു...

helloo ..,
nalla vivaranam ....
pinne poya sthalangalude photos okke nalla pole align cheythu ittaal nannayirunu .. koodathe cheriya oru description um.....