പുതിയ ജോലിക്കു കയറിയിട്ട് വര്ഷം രണ്ടു കഴിഞ്ഞു എങ്കിലും വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അവസരങ്ങൾ അങ്ങിനെ ഇല്ലായിരുന്നു. ഭർത്താവു വീട്ടിലരുന്നു ജോലി ചെയുമ്പോൾ ഞാൻ രാവിലെ ഏഴര ആകുമ്പോൾ ഇറങ്ങും തിരികെ വരുന്നത് ചിലപ്പോൾ ആറര ഏഴ്. കുട്ടികൾ സ്കൂളിൽ നിന്നും മൂന്നിനും നാലിനും ഇടയിൽ എത്തും. ഭർത്താവു വീട്ടിൽ ഉള്ളതുകാരണം കുട്ടികളെ വേറെ എങ്ങും നോക്കാൻ വിടേണ്ട എന്ന ഒരു ഗുണം ഉണ്ട്. എന്നാലും എനിക്ക് മനസിന് ഒരു പശ്ചാത്താപം ഉണ്ടകാറുണ്ട് ഇടയ്ക്കിടയ്ക്ക്. ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ ഇരുന്നു വർക്ക് ചെയ്യാൻ പറ്റുമോ മാനേജരമ്മ യോട് എന്നും ചോദിക്കും. അവർക്കു അങ്ങ് സമ്മതിക്കുവാൻ വലിയ ബുദ്ധിമുട്ടാണ്. അങ്ങിനെ ഇരുന്നപ്പോളാണ് ഈ കോവിഡ് ഒരു മഹാമാരിയായി വന്നു ഭവിച്ചത്.
മാർച്ചു മുതൽ വർക്ക് ഫ്രം ഹോം എന്ന മഹാ അതഭുതം സംഭവിച്ചു. ഒരു കണക്കിന് പറഞ്ഞാൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം.എന്നൊരു സൗകര്യം ഉണ്ടയി.ആദ്യം ആദ്യം അത് നല്ലപോലെ ആസ്വദിച്ചു.വെളുപ്പിന് എണീറ്റ് ആഹാരം ഉണ്ടാക്കേണ്ട. എട്ടു മണിക്ക് ലോഗിൻ ചെയ്താൽ മതി. രാവിലെ കുളിക്കേണ്ട ഇപ്പോളെക്കും എന്തേലും ഉണ്ടാക്കിയാൽ മതി ഇങ്ങനെ നീളുന്നു ആഗ്രഹങ്ങൾ. ആദ്യം പറഞ്ഞു ഒരു ദിവസം വീട്ടിൽ ഇരുന്നു വർക്ക് ചെയ്തോളു എന്നിട്ട് നിങളുടെ റിമോട്ട് അക്സസ്സ് എല്ലാം ഓക്കേ ആണോ എന്ന് നോക്ക്. എന്നിട്ടു എന്തേലും കുഴപ്പം ഉണ്ടേൽ നമുക്കു ശരിയാക്കാം . ഓരോരുത്തരായി ഇങ്ങനെ വിളിച്ചു അന്വേഷിച്ചു. എന ഇഷ്യൂ കണക്റ്റിംഗ് ഫ്രം ഹോം? നോ ഇഷ്യൂ. അങ്ങിനെ ഓർഡർ വന്നു ഇനി ഒരു അറിയിപ്പുണ്ടാക്കുന്നതു വരെ അങ്ങോട്ട് ചെല്ലുകയെ വേണ്ട എന്ന്. ഞാൻ അകെ തകർന്നു പോയി എന്ന് പറയാം. എന്റെ മേശമേൽ പടർന്നു പന്തലിച്ചു കയറിയ ഒരു മണി ചെടിയും ഒരു മുള ചെടിയും. അവരെ അവിടെ ഒറ്റയ്ക്ക് ഇട്ടു പോരാൻ എനിക്ക് മാനമുണ്ടായില്ല. എല്ലാവരോടും കരഞ്ഞു പേക്ഷിച്ചു ഒരു പത്തു മിനിറ്റിനുള്ളിൽ പോയി എടുത്തു ഞാൻ വീട്ടിൽ വന്നോളാം എന്ന്. ആരും ചെവിക്കൊണ്ടില്ല. അതും പോരാഞ്ഞു ആ കമ്പനിയിലെ എല്ലാ ആൾക്കാരുടെയും ബാഡ്ജ് അക്‌സെസ്സും അസാധുവാക്കി . ഇനി ആരും അതിനുള്ളിൽ കയറില്ലല്ലോ.അങ്ങിനെ ആ വഴിയും അടഞ്ഞു.
എന്നും അവരെ ഓർത്തു ഞാൻ വീട്ടിൽ ഇരുന്നു വിലപിച്ചു കൊണ്ടേ ഇരുന്നു. ആദ്യം ഒരു മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ ഒരുദിവസം ഞാൻ പാറാവുകാരുടെ മേശയിലേക്കു ഒന്നു ഫോൺ ചയ്തു ചോദിച്ചു. ഞാൻ ഈ ഫ്ലോറിൽ ഈ ക്യൂബിൽ ഇരുന്നു ജോലി ചെയ്യുന്ന ആളാണ്. എന്റെ ഒരു രണ്ടു കുഞ്ഞു ചെടികൾ ആ ഡെസ്കിൽ ഉണ്ട് വല്ലപ്പോളും നിങൾ അതിലെ റോന്തു ചുറ്റുമ്പോൾ അവർക്കു ഒരു ഇത്തിരി വെള്ളം കൊടുക്കാമോ എന്ന്. നല്ലവനായ ആ ആൾ പറഞ്ഞു .കൊടുത്തോളം എന്ന്. അങ്ങിനെ അവിടെ ഒരു സ്വസ്തകിട്ടി. എന്നിട്ടും എല്ലാ ആഴ്ച്ചയിലും ഉള്ള ഫോൺ വിളികളിൽ നിന്നും ഇതാദ്യം ചോദിക്കുക എന്ന ഓഫീസിൽ പോകാൻ പറ്റുക എന്നായിരുന്നു. അതിനു ഒരു ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. ഇപ്പോളത്തെ നിഗമനം ജൂലൈ 2021 എന്നാണ്. ചിലപ്പോൾ നീളം ചിലപ്പോൾ കുറയാം ഒന്നും പറയാൻ പറ്റില്ല.
അപ്പോൾ പറഞ്ഞു വന്നത് ദിവാസ്വപ്നങ്ങളെ കുറിച്ചായിരുന്നു, എങ്ങിനെ എന്നാൽ വീട്ടിൽ ഇരുന്നു ലാവിഷ് ആയി ജോലി ചെയ്യാം എന്ന്. എല്ലാം വെറും ഭ്രാന്തനെ ജല്പനങ്ങൾ പോലെ ആയി പോയി എന്ന് വേണം പറയാൻ. രാവിലെ 8 നു ജോലിക്കു കയറേണ്ട ഞാൻ ഒരു മണിക്കൂർ നേരത്തെ ലോഗിൻ ചെയ്തു തുടങ്ങി. ജോലിഭാരം കൂടിക്കൊണ്ടേ ഇരുന്നു. ഇതിനിടയിൽ ഉച്ചക്ക് കഴിക്കാൻ പോലും ഉണ്ടാക്കൻ പറ്റാത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. മാഗ്ഗി നൂഡിൽസ് വീട്ടിൽ സ്റ്റോക്ക് ചെയ്തിരുന്നത് കൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ല. ലോക്ക് ഡൌൺ, സാധനങ്ങളുടെ ലഭ്യത കുറവുകൾ, എല്ലാം പതിയെ അവിടെയും ഇവിടെയും ഏല്ലാം ബാധിക്കാൻ തുടങ്ങി. സാധനങ്ങൾ എല്ലാം മേടിച്ചു സ്റ്റോക്ക് ചെയ്യൽ തുടങ്ങി അങ്ങിനെ നീണ്ട നീണ്ട കാര്യങ്ങൾ. കൂട്ടത്തിൽ പുറത്തു ഇറങ്ങാനുള്ള പേടിയയും . അമേരിക്ക ആയതുകൊണ്ട് വീട്ടിൽ ഇരുന്നു സാധനങ്ങൾ ഓർഡർ ചെയ്യാം . രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിൽ വരും . അങ്ങിനെ വീട്ടിലിരുന്നുള്ള ജോലിയുടെ സന്തോഷം കുറഞ്ഞു കുറഞ്ഞു വന്നു. ഓഫീസിൽ പോയാൽ കുറഞ്ഞത് ഒരു ബാത്രൂം ബ്രേക്ക് എങ്കിലും എടുക്കാൻ പറ്റുമായിരുന്നു.ഇതിപ്പോൾ ഒന്ന് മാറിയാൽ അന്നേരം ആരേലും എന്തേലും കാര്യം ചോദിച്ചോണ്ടു വരും. മടുത്തു ഒരുകണക്കിന് പറഞ്ഞാൽ. പിന്നെ അതിന്റെ മറുവശം ആലോചിക്കും എനിക്ക് ഒരു ജോലി ഉണ്ടല്ലോ എന്ന്. എത്രയയ ആൾക്കാർ ജോലി നഷ്ടപ്പെട്ട് വീട്ടിൽ ഇരിക്കുമ്പോൾ ഉള്ളതിനെ ഓർത്തു സങ്കടപ്പെടേണ്ട ആവശ്യം ഇല്ലല്ലോ. ഞാൻ ചെയുന്ന ജോലിയിൽ നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യണം എന്ന് എനിക്ക് നിർബന്ധമുണ്ട്.അതുകൊണ്ടു വീട്ടിൽ ഉള്ളവർ പറയും എനിക്ക് കൂറ് കൂടുതൽ ജോലിയിൽ ആണെന്ന്. ഒരു തരത്തിൽ അത് ശരിതന്നെ .
ഇനി എന്റെ ചെടിയിലേക്കു തിരികെ വരാം. ഒരു ദിവസം ഒരു എഴുത്തു കിട്ടി ഇന്ന ദിവസം ചെന്നാൽ നിങളുടെ സ്ഥാവര ജംഗമ വസ്തുക്കൾ നിങ്ങൾക്ക് എടുത്തു കൊണ്ട് പോരാം എന്ന്. ആദ്യം കരുതി ഇത്രയും മാസങ്ങൾ ആയി എന്റെ ചെടികൾ എല്ലാം കരിഞ്ഞുനഗി പോയിക്കാണും എന്ന്. പിന്നെ ഒരു സഹപ്രവർത്തക വിളിച്ചു പറഞ്ഞു ചെടികൾക്ക് കുറച്ചു ജീവനുണ്ട് വന്നാൽ അവരെ രക്ഷപ്പെടുത്താം എന്ന്. അങ്ങിനെ ഓടിപിടിച്ചു അവിടെ ചെന്ന് ആരെയും എടുത്തുകൊണ്ടു വീട്ടിൽ വന്നു. അവരിൽ ഒരാളെ എനിക്ക് റസ്സാഖിക്കാൻ പാട്ടി. മറ്റെയാൾ കാലപുരി പൂണ്ടു. എന്തായാലും ഇപ്പോൾ ഇത് 9 -)൦ മാസമാണ് വീട്ടിൽ ഇരിപ്പു തുടങ്ങിയിട്ട്.
ഇനിയും മാസങ്ങൾ താണ്ടണം. ജോലി ഉണ്ടേൽ വീണ്ടും അങ്ങോട്ടേക്ക് പോകാം. ഈ സ്ഥിതി തുടർന്നാൽ എന്താകും അവസ്ഥ എന്ന് ചിന്തനീയം തന്നെ.
:കുറച്ചിടങ്ങളിൽ ആംഗലേയ പദങ്ങൾ മന:പൂർവ്വം ഉപയോഗിച്ചിരിക്കുന്നതാണ്