ഒബ്‌സഷൻ , സപ്ര ഷൻ ആൻഡ് ഡിപ്രെഷൻ എന്നു വേണ്ട എല്ലാ പ്രഷനും കൂടി ഒരുമിച്ചു വന്നാൽ ഉണ്ടാകുന്ന ഒരു പ്രഷറിൽ ആണ് ഞാനിന്ന് .
ആംഗലേയത്തിൽ ഒബ്സെഷൻ എന്നാൽ ഒരാളോടോ ഒരു സാധനത്തിനോടോ ഉള്ള സ്മിതമായ ആവേശം എന്തെന്നാൽ ആസക്തി എന്ന് പച്ച മലയാളം. എന്നെ എഴുതാൻ പ്രേരിപ്പിക്കുന്ന എന്റെ മനസ്സിനോട് എനിക്ക് അമിതമായ ഒരു ഇത് തോന്നുന്നു. അതിനു പ്രേരണ നൽകുന്ന ആ ഘടകത്തിനോടും . അത് ഒരാൾ ആകാം ഒരു വസ്തു ആകാം എന്തും ആകാം .
ഈ നിമിഷം അത് എന്റെ അടുത്ത ഒരു സുഹൃത്ത് ആണ്. എന്തിനും ഏതിനും വിളിപ്പുറത്തുള്ള ഒരു സുഹൃത്ത് . കാണാറില്ല, എന്നാൽ വിളിക്കുമ്പോൾ വിളിപ്പുറത്തുള്ള സുഹൃത്തേ നന്ദി നീ എനിക്ക് തരുന്ന ആ ആവേശത്തിനു ആ പ്രകോപനത്തിനും പിന്തുണയ്ക്കും.
അടുത്തത് സ്പ്രെഷൻ Forcibly put an end. പിടിച്ചു നിർത്തുക എന്നർത്ഥം . ചില കാര്യങ്ങൾക്ക് നസ്മുക്കു കൂച്ചു വിലക്ക് തന്നെ വേണം. പട്ടം പോലെ പറന്നുയരാൻ നമ്മൾ ഫ്രീ ബേർഡ് ഒന്നും അല്ലല്ലോ . കൂട്ടിൽ അടച്ച കിളികൾക്കു സ്വാതന്ത്ര്യം ഇല്ലാത്ത പോലെ ചിലകാര്യങ്ങൾക്കു എനിക്കും സ്വാതന്ത്ര്യം ഇല്ല. ചിലരുടെ വക്കിൽ പറയുമ്പോൾ എന്തിനുമേതിനും ഒരാൾ എപ്പോളുംപുറകേ നടക്കണം. ഞാൻ ചെയ്യുന്നതിന്റെ ബാക്കി ചെയ്യാൻ.
അടിച്ചമർത്തപ്പെട്ട വികാര വിക്ഷോഭങ്ങൾ എന്ന് ഒരു ഒഴുക്കിനു വേണേൽ പറയാം. എല്ലാവരിലും കാണുന്ന ഒരു സമൂലമായ ഒരു രാസമാറ്റമാണിത് എന്ന് വേണേൽ പറയാം. നേരെ വാ നേരെ പോ എന്ന രീതിയിൽ മതം വായിക്കുക പിന്നെ കളയുക.ഇതിന്റെ പുറകിലെ ചേതോവികാരം ഓരോ ആൾക്കാർക്കും വത്യസ്ഥ രീതിയിൽ ആയിരിക്കും എന്ന് പറയട്ടെ.
അടുത്ത ആളാണ് ഇതിലൊക്കെ കേമൻ, ഡിപ്രഷൻ. എല്ലാവരിലും കാണപ്പെടുന്ന ആൾ. ഒബ്സെഷനിലൂടെ നടക്കാതെ കാര്യങ്ങൾ സപ്രെസ്സ് ചെയ്യുമ്പോൾ ഡിപ്രെഷൻ ഉണ്ടാകുന്നു. എന്ത് കാര്യമായ രാസപ്രവർത്തനം.
പ്രവർത്തനവും പ്രതിപ്രവർത്തനവും നിർവീർയമാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ. ഇന്ന് എല്ലാവരിലും കാണുന്ന/ എല്ലാവരും കടന്നു പോകുന്ന വഴി ആണിത്.
വളരെ നിസാരമായി കരുതുന്ന എന്നാൽ അതീവ ഗുരുതരമായ ഒരു അവസ്ഥ.ഒറ്റപെടലിന്റെയും, സഹചര്യങ്ങൾ കൊണ്ടും ഉണ്ടാകുന്ന ഒരു രോഗമായാണിന്നു ആധുനിക വൈദ്യ ശാസ്ത്രം ഇന്ന് ഡിപ്രെഷനെ കണക്കാക്കുന്നത്. നിസാര കാരണങ്ങൾകൊണ്ട് ആത്മത്യയിലേക്കു വരെ എത്തിച്ചേരാനുള്ള സഹചര്യങ്ങൾ ഇതുമൂലമുണ്ടാകാം.
അതൊക്കെ നിൽക്കട്ടെ ഞാൻ ഇതൊന്നും അല്ല ഉദ്ദേശിച്ച. എന്റെ ഒബ്സെഷനും ഒരു ആളോടോ സ്ഥലത്തോടോ ആണെന്ന് പറയാം. ഇതുവരെ പോകാത്തതും, കാണാൻ സാധ്യത ഇല്ലാത്തതും ആയ ഒരു മരീചികയിലേക്കുള്ള പ്രയാണം. മരീചിക , മരുഭൂമിയിൽ നിന്നുകൊണ്ട് ദൂരേക്ക് നോക്കുമ്പോൾ വെള്ളം കാണാം പക്ഷെ അടുത്ത് ചെല്ലുമ്പോൾ വെറും മായ . അതേപോലെയാണ് എന്റെ ആഗ്രഹങ്ങളും. വെറും ഒരു മായികമായ ആസകതി . മായാപ്രപഞ്ചത്തിലേക്കുള്ള കുറുക്കു വഴി.
എന്നെങ്കിലും ഈ ഒബ്സെഷന് ഒരു റിയാലിറ്റി യിലേക്ക്‌കടന്നു വരുമോ എന്ന് കാലം തെളിയിക്കട്ടെ.
ഏതോ കവി പാടിയപോലെ:(കടപ്പാട് : ഗൂഗിൾ)
ജീവിതം ഒരു മരീചിക
ജീവിതാശകൾ മരീചിക
മരീചിക ഒരു മരീചിക മരീചിക
ജീവന്റെ നിശ്വാസപുഷ്പങ്ങളിവിടെ
ഉഷ്ണഭൂമിയിൽ കൊഴിയുന്നു
ഈ മരുഭൂവിതിൽ കൊഴിയുന്നു കൊഴിയുന്നു
എത്ര യുഗങ്ങളിലെത്ര മോഹങ്ങൾ തൻ
പട്ടട നിന്നിലുയർന്നു വന്നു
നഗ്നമാം താണ്ഡവം ആടി നിന്നു
ആടി നിന്നൂ
എന്നന്തരാത്മാവിനുള്ളിലെ ചൂളയിൽ
എത്ര കാലം ഞാൻ തപസ്സിരിക്കും
എന്തിനു വേണ്ടി തപസ്സിരിക്കും
തപസ്സിരിക്കും