2015, ജനുവരി 9, വെള്ളിയാഴ്‌ച

ദിനചര്യ

എന്നും രവിലെ അഞ്ചരക്ക് അലാറം അടിച്ചാൽ ഒരു അഞ്ചു മിനിട്ട് കൂടി കണ്ണടച്ച് കിടക്കും. എണീക്കാൻ സമയം ആയല്ലോ. കുഞ്ഞിനു സ്കൂളിൽ പോകണം. എന്നാലും ഒരു അഞ്ചു മിനിട്ട് കൂടെ എന്ന് മനൈനോട് പറയും. എന്നിട്ട് ഫോണ്‍ എടുത്തു ആദ്യം ഗണേശനെ കാണും .പിന്നെ പതുക്കെ മെയിൽ നോക്കും . ആരും അത്യാവശ്യപെട്ടു മെയിൽ അയക്കാൻ ഇല്ല എന്നാലും വെറുതെ ഒരു പ്രതീക്ഷ....
എന്നും ഒരു കണ്‍ഫ്യൂഷൻ ആണ് ആദ്യം മെയിൽ നോക്കണോ ഫേസ് ബുക്ക്‌ നോക്കണോ അതോ പത്രം നോക്കണോ എന്ന്. ആദ്യം ആദ്യം ഫേസ് ബുക്ക്‌ ആയിരുന്നു നോക്കികൊണ്ടിരുന്നിരുന്നത്. എന്തോ ഇപ്പോൾ അത് മാറി. കണി ശുഭം ആകില്ല എന്നൊരു തോന്നൽ . ആരുടെയെങ്കിലും മുഖം രാവിലെ കണി കാണുന്നതിനു എന്ത് സുഖം. പത്രത്തിലെ ലേറ്റസ്റ്റ് ന്യൂസ്‌ വായിച്ചാലോ , രാവിലെ തന്നെ മനസിനെ മരവിപ്പിക്കാനും ലജ്ജിപ്പിക്കാനും മാത്രം ഉള്ള കുറെ വാർത്തകൾ.  എന്നാലും അത് വേണ്ട എന്ന് വെയ്ക്കാനും പറ്റുന്നില്ല.



രാവിലെ പ്രത്യേകിച്ച എട്ടര കഴിഞ്ഞാൽ പണി ഒന്നും ഇല്ല.  അപ്പോളേക്കും മോൾ സ്കൂളിൽ പോകും. അതുവരെ ഒരു ഓട്ടം ആണ്.  രാവിലെ എണീറ്റ് കുളിച്ചു നാമം ചൊല്ലി എല്ലാം കഴിയുമ്പോൾ ആറേ മുക്കാൽ ആകും. പിന്നെ  പാല് കാച്ചി , എല്ലാവര്ക്കും ബെഡ് പാൽ ( ആരും കാപ്പിയും, ചായയും കുടിയില്ല) കൊടുത്തു കഴിഞ്ഞ, മോളെ ഉണര്ത്തി സോപ്പ് ഇട്ടു ഉണര്ത്തി വരുമ്പോളേക്കും സമയം എഴെകാൽ ആകും. അവളെ ഓടിച്ചിട്ട് ബാത്‌റൂമിൽ കേറ്റി , കുളിപ്പിച്ച് റെഡി ആക്കി വരുമ്പോളേക്കും ഏ ഴര . അൽപനേരം ഇരുത്തി വായന അല്ലേൽ കണക്കു പഠിത്തം. ഇടയ്ക്കു ഇഡലി / ദോശ / ഉപ്പു മാവ് ഇത്യാദി എന്തേലും ഉണ്ടാക്കും. അവൾക്കു കൊടുത്താൽ പാതി കഴിച്ചെന്നു വരുത്തും. എല്ലാം കഴിഞ്ഞു ഡെയിലി പ്ലാന്നർ ,സ്നാക് എന്നിവ വെച്ച് ബാഗ്‌ അടച്ചു സ്കൂൾ ബസ്‌ സ്റൊപ്പിലേക്ക് ഒരു ഓട്ടം. ജാക്കറ്റ് ഗ്ലൌസ് ,ബൂട്സ്, അങ്ങനെ എല്ലാം റെഡി ആക്കി  വെച്ചാലും അവൾക്കു ഇറങ്ങാൻ നേരം ഒരു ധിറുതി . ഓടി വന്നു ഒരു പൊന്നുമ്മ നല്കി അമ്മ ഐ ലവ് യു , ഡാഡി ഐ ലവ് യു , കൃഷ്ണ , ഐ ലവേ യു എന്ന് പറയാതെ ഒരു ദിവസവും പോകില്ല. ചിലപ്പോൾ കുട്ടി കൃഷ്ണൻ അവന്റെ ട്രൈ സിക്കിളും ആയി ലിഫ്റ്റ്‌ വരെ വരും. അവനു ഡൌണ്‍ ആരോ പ്രസ്‌ ചെയ്യണം. അവന്റെ അവകാശം ആണത് . പിന്നെ ലിഫ്റ്റിൽ കയറി ഒന്ന് പ്രസ്‌ ചെയ്യണം എന്നിട്ട് ഓടി ഇറങ്ങി വരും. മോൾ പോയിക്കഴിയുമ്പോൾ കുട്ടികൃഷ്ണൻ നിന്ന് ഒരു കിനുക്കം .ഐ  വാണ്ട്‌ ടൂ ഗോ ടോ റ്റൂ സ്കൂൾ . അത് കേൾക്കുമ്പോൾ ഞാൻ പറയും യെസ് യു കാൻ കൃഷ്ണ , ബട്ട്‌ നോട്ട് now . അവൻ കാര്യങ് തുടങ്ങും.
ചില ദിവസങ്ങളില മോൻ എണീക്കുന്നതിനു മുന്നേ തന്നെ അവൾ പോയിരിക്കും. പിന്നെ ഉണര്ന്നു വന്നാൽ ചേച്ചി എന്ന് വിളിച്ചകും വരിക. അവള്ടെ ബെഡിൽ ചെന്ന് നോക്കി , അവളെ കാണാത്തപ്പോൾ കരച്ചിലും മുഖത്തെ ഭാവവും കണ്ടാൽ നമുക്കും വിഷമം വന്നു പോകും.

ഇങ്ങനെ ഓരോ ദിവസവും പോകുന്നു. ആകെ ഒരു മുരടിച്ച അവസ്ഥ, ചില ദിവസം ഒന്നും ചെയ്യാൻ തോന്നില്ല. ഇങ്ങനെ ഇരിക്കും. യൗറ്റുബിൽ മലയാളം, തമിൾ, ഹിന്ദി സിനിമകൾ കാണും. പിന്നീട് ആലോചിക്കുമ്പോൾ തോന്നും എന്തിനി ങ്ങ നെ സമയം വേസ്റ്റ് ചെയുന്നത് എന്ന്.

ഫോണ്‍ അല്ലേൽ ലാപ്‌ എടുത്തു ഓരോന്നും ഇങ്ങനെ തിരഞ്ഞുകൊണ്ടിരിക്കും. എന്താ തിരയുന്നത് എന്ന് ചോദിച്ചാൽ അതിനു ഉത്തരം ഇല്ല. എന്നും കാണുന്ന കുറച്ചു സീരീസ്‌ ഉണ്ട് അത് കാണണം .പക്ഷെ അത് നേരം വെളുതപ്പോൾ തന്നെ എങ്ങിനെ കാണും. അതുകൊണ്ട് പത്രങ്ങള എല്ലാം ഒന്നുകൊടി നോക്കും. ചിലപ്പോള ഇന്നലെ വായിച്ചതു തന്നെ ആകും ന്യൂസ്‌. പിന്നെ 
പുറ തോട്ടു ഇറങ്ങാൻ പറ്റാത്ത അവസ്ഥ. സ്നോ തണുപ്പ് . പുറത്തിറങ്ങാൻ കുറഞ്ഞത് ഒരു നാല് ലയെർ എങ്കിലും ഡ്രസ്സ്‌ ചെയ്യണം. പിന്നെ ഗ്ലൌസ് ,തൊപ്പി, ബൂട്സ് എല്ലാം കൂടെ ദേഷ്യം വരും. അതിലും ഭേദം പോകാതെ ഇരിക്കാം എന്ന് വിചാരിക്കും. എന്നിരുന്നാലും അത്യാവശ്യ കാര്യങ്ങള്ക്ക് പോകാതെ വയ്യ താനും. അപ്പോൾ ഓര്ക്കും മോള്ടെ കാര്യം. എല്ലാദിവസവും എട്ടു ഇരുപത് അകുംപോലെക്കും അവൾ പോകും സ്കൂളിൽ. മഴയെന്നോ, സ്നോ എന്നോ തണുപ്പ് എന്നോ ഒരു വത്യാസവും ഇല്ല.
ജനുവരി ആയി കഴിഞ്ഞപ്പോൾ തണുപ്പ് കൂടും. ഇത്തവണ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊടും തണുപ്പാണ്. -21 വരെ വന്നു. ആലോചിക്കാൻ പോലും പറ്റാത്ത തണുപ്പ്. സ്കൂൾ 2 മണിക്കൂറ താമസിച്ചാണ് തുറന്നത്. അങ്ങിനെ ഉള്ള ദിവസങ്ങളില സ്കൂളിൽ നിന്നും നേരത്തെ വിളി വരും. ഇവിടുത്തെ കാലാവസ്ഥ പ്രവചനം കിറു കൃത്യം. നമ്മുടെ നാട്ടിലെ പോലെ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട് എന്നല്ല.

അങ്ങിനെ ഇരുന്നപ്പോളാണ് ഇന്ന് എന്ത് ചെയ്യും എന്നാ തോന്നലുണ്ടായത്. അപ്പോൾ ബ്ലോഗിനെ കുറിച്ച് ഓർത്തു . വെറുതെ തപ്പി തപ്പി ഓരോ ബ്ലോഗും വായിച്ചു വന്നപ്പോൾ ഓര്ത് എന്തേലും കുത്തി കുറിച്ചാലോ എന്ന്. വിഷയം ഒന്നും കിട്ടിയില്ല അതുകൊണ്ട് വെറുതെ ഇങ്ങനെ കുറിച്ചു .