ദീപങ്ങളുടെ ആവലി എന്നാല്‍ ദീപാവലി.
ഓം അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതം ഗമയ
ഓം ശാന്തി: ശാന്തി: ശാന്തി:
'ഓം...ഞങ്ങളെ അസത്യത്തില്‍ നിന്നും സത്യത്തിലേക്കും
അജ്ഞതയുടെ ഇരുട്ടില്‍ നിന്നും അറിവിന്‍റെ വെളിച്ചത്തിലേക്കും
മൃത്യുവിന്റെ ഭയത്തില്‍ നിന്നും അനശ്വരതയുടെ അറിവിലേക്കും നയിക്കേണമേ എന്നതാണ്
ആണ് ദീപാവലിയുടെ മഹത്തായ സന്ദേശം..
ഇന്നത്തെ മനുഷ്യ ജീവിതത്തില്‍ ഏറ്റവും വേണ്ട ഒരു ഗുണം. നന്മ്മയും തിന്മയും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാതെ മനുഷ്യന്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ ദീപാവലി മനുഷ്യന് നന്മ ചെയ്യാന്‍ പ്രചോദനം നല്‍കും എന്ന് വിശ്വസിക്കാം.
അഹങ്കാരം എന്ന ഇരുട്ടില്‍ നിന്നും നന്മ യുടെ വെളിച്ചത്തിലേയ്ക്കു നയിക്കുക എന്ന അര്‍ത്ഥത്തില്‍ ജനങ്ങള്‍ വീടുകളില്‍ ദീപങ്ങള്‍ തെളിയിച്ചു ദീപാവലി ആഘോഷിക്കുന്നു....
പടക്കങ്ങള്‍ പൊട്ടിച്ചും മധുര പലഹാരങ്ങള്‍ കൈ മാറിയും സന്തോഷത്തിന്റെ ഒരു ദിനം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തില്‍ ആണ് ദീപാവലി ആഘോഷിക്കുന്നത്.
കന്നി മാസത്തിലെ കൃഷ്ണ പക്ഷ ദ്വാദശി മുതല്‍ തുലാമാസം ശുക്ല പക്ഷ ദിവിതീയ വരെ യാണ് ദീപാളി (ദീപാവലി) ആഘോഷങ്ങള്‍. ഇതില്‍ ചതുര്‍ദ്ദശ്ശി ദിനമാണ് ദീപാവലി. ഇംഗ്ലീഷ് മാസം ഒക്ടോബര്‍ നവംബര്‍ മാസങ്ങളിൽ .
കേരളത്തില്‍ ഞങ്ങള്‍ ഇതിനെ ഒരു വ്രതാനുഷ്ടാനം എന്നതിലുപരി ഒരു ആഘോഷം യാണു കണക്കാക്കുന്നത്. മറ്റുള്ള വ്രതങ്ങളില്‍ എണ്ണ തേച്ചു കുളി നിഷിദ്ധം ആണ് , എന്നാല്‍ ദീപാവലി ദിനത്തില്‍ അതിരാവിലെ എണ്ണ തേച്ചു കുളിക്കണം എന്നാണ് അറിവുള്ളവര്‍ പറയുന്നത്. ഇത് ഐശ്വര്യ പ്രദം എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു.
ദീപാവലി ദിവസത്തില്‍ ദീപങ്ങള്‍ ആണ് പ്രധാനം എന്ന് പറഞ്ഞല്ലോ. എന്തിനാണ് ദീപങ്ങള്‍ തെളിയിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിനു ഉത്തരങ്ങള്‍ പലതും ഉണ്ട്. എല്ലാം ഐതീഹ്യങ്ങള്‍ ആണ്. ഒന്നിനും തെളിവുകള്‍ ഒന്നും നിരത്താന്‍ സാധ്യമാകില്ല .
അതില്‍ ഒന്ന് , പതിന്നാലു വര്‍ഷത്തെ വനവാസം കഴിഞ്ഞു ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയ ദിവസം ശ്രീരാമനെയും സീത യെയും അയോധ്യയിലെ ജനങ്ങള്‍ ആഹ്ലാദത്തോടെ വിളക്കു കൊളുത്തി സ്വീകരിച്ചു .
രണ്ടാമത്തേത്, ശ്രീ കൃഷ്ണന്‍ നരകാസുരനെ വധിച്ചു ഭൂമിയുടെ ഭാരം തീര്‍ത്തതിനെ അനുസ്മരിച്ചാണ്.
മറ്റൊന്ന് ലക്ഷ്മി ദേവിയുടെ പിറന്നാള്‍ ദിനമായി ദീപാവലി ആഘോഷിക്കുന്നു.
അധര്‍മ്മത്തിനെ ഇല്ലാതാക്കാനുള്ള നിയോഗം ധര്‍മ്മത്തിന്റെതാണ് .ഇപ്പോൾ അത് മനുഷ്യനിൽ കാണാൻ കിട്ടാത്ത ഒരു കാര്യവും. ആസുര ശക്തികളെ അന്യമാക്കാനും സമദ്ഭാവനതകളെ കാരുണ്യത്തിനെ നിറയ്ക്കാനും ദീപാവലിയുടെ അനുഷ്ഠാനങ്ങള്‍ ഉപയുക്തമാകുന്നുണ്ട് . നരകാസുരനും രാവണനും തിന്മയുടെ പ്രതിബിംബങ്ങളായി പരിഗണിക്കുമ്പോൾ, അവരെ ഇല്ലാതാക്കി നിത്യമായ സ്വച്ഛതയും സമാധാനവും ഭൂമിയില്‍ വിതറാ൯ ഭഗവാ൯ നിയുക്തനായതും ധര്‍മ്മ സംരക്ഷണം മു൯നിര്‍ത്തിക്കൊണ്ടാണ്.
പുതു വസ്ത്രങ്ങളും, പടക്കങ്ങളും, മധുരപലഹാരങ്ങളും എല്ലാം ചേര്‍ത്ത് ഒരു ഉത്സവത്തിന്റെ രീതിയില്‍ ദീപാവലി ആഘോഷിച്ചു സന്ധ്യ സമയത്ത് കത്തിച്ചു വെച്ച ദീപങ്ങള്‍ തിന്മയുടെ ഇരുട്ടിനെ അകറ്റി നന്മയുടെ വെളിച്ചത്തിലേയ്ക്കു ജന മനസുകളെ എതിരേല്‍ക്കുന്നു...

വ്രതാനുഷ്ടാനങ്ങള്‍ക്കും
ആഘോഷങ്ങള്‍ക്കും എണ്ണ തേച്ചു കുളി അപൂര്‍വ്വമാണെന്നാണ് ആചാരം എന്നാല്‍
ദീപാവലിയില്‍ പരമപ്രധാനം അംഗപ്രത്യംഗ എണ്ണ തേച്ചു കൊണ്ടുള്ള പ്രഭാത
സ്നാനമാണ് എന്തെന്നാല്‍ ആ പുണ്യ ദിനത്തില്‍ മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി
ജലത്തിലും സാന്നിദ്ധ്യപ്പെടും. മാത്രമല്ല ചതുര്‍ദ്ദശിയിലെ പ്രഭാത സ്നാനം
സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. അതിലൂടെ
അപമൃത്യുവും അകാലമൃത്യുവും കീഴടക്കാം. നരകലോകം അന്യമാക്കാം. ദീപാവലിയുടെ
അനുഷ്ഠാനങ്ങളെക്കുറിച്ച് ശ്രീ പരമേശ്വര൯ പുത്ര൯ ഷണ്മുഖനെ ഉപദേശിക്കുന്നത്
പത്മ പുരാണത്തില്‍ വിവരിക്കുന്നുണ്ട് .
തൈലേ ലക്ഷ്മിര്‍ ജലേ ഗംഗാ
ദീപാവല്യാം ചതുര്‍ദ്ദശീം
പ്രാത സ്നാനാം ഹിയ കുത്യാത്
യമലോകം നപശുതി .
ദീപാവല്യാം ചതുര്‍ദ്ദശീം
പ്രാത സ്നാനാം ഹിയ കുത്യാത്
യമലോകം നപശുതി .
മേല്‍പ്പറഞ്ഞ
അനുഷ്ഠാനങ്ങള്‍ മാത്രമല്ല ദീപാവലിയുടെ പ്രത്യേകതകള്‍. എണ്ണ തേച്ചുകുളി
വിഭവ സമൃദ്ധമായ സദ്യ പ്രകാശമയമായ അന്തരീക്ഷം ഇവ ബാഹ്യമായ അന്ധകാരത്തെ
അകറ്റുന്നതിലുപരി ആന്തരികമായ തമസ്സിനേയും ഇല്ലാതാക്കുന്നു.