2010, മാർച്ച് 8, തിങ്കളാഴ്‌ച

വനിതാ ദിനം


പുരാണങ്ങളിലും    ഇതിഹാസങ്ങളിലും ഭാരത സ്ത്രീകളുടെ സ്ഥാനം വളരെ ഉയര്‍ന്ന തലത്തില്‍   ഉള്ളതായിരുന്നു.  സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും സമത്വത്തിലും സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യ സ്ഥാനീയര്‍   തന്നെ ആയിരുന്നു. കാലം മാറിയപ്പോള്‍ സ്ത്രീകളോടുള്ള പെരുമാറ്റത്തിനും സമത്വത്തിനും എല്ലാം മാറ്റം വന്നു. മനു സ്മൃതിയില്‍ പറയുന്നപോലെ യത്ര നാര്യസ്തു പൂജ്യന്തേ , രമന്തേ തത്ര ദേവത.
എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ രമിക്കുന്നു( ആഹ്ലാദിക്കുന്നു )എന്ന് പറഞ്ഞിരിക്കുന്നു. മാതൃത്വത്തിന്റെയും സ്നേഹത്തിന്റെയും പര്യായം ആയി സ്ത്രീയെ കരുതിയിരുന്ന ഒരു സമൂഹത്തില്‍ നിന്നും നമ്മള്‍ ഇന്ന് സ്ത്രീയെ വെറും ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന ഒരു സമൂഹത്തിലാണ് ഇപ്പോള്‍ ‍.

മാര്‍ച്ച്‌ 8  അന്തരാഷ്ട്ര വനിതാ ദിനം ആയി ആചരിക്കുന്നു. പല രാജ്യങ്ങളിലും ഈ ദിവസം വളരെ ആഘോഷം ആയിട്ടാണ് ആചരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ത്രീകള്‍ ഭാഷയുടെയും സംസകാരതിന്റെയും വേര്‍തിരിവുകള്‍ മറന്നു , ഒന്നിച്ചു കൂടുവാനും അവരുടെ പ്രശ്നങ്ങള്‍ പരസ്പരം പങ്കുവെക്കുവാനും ഉള്ള ഒരു വേദിയായിട്ടാണ് ഇതിനെ കരുതുന്നത്.  സമൂഹത്തിന്റെ പല തട്ടിലും ഉള്ള സ്ത്രീകളെ ആദരിക്കുന്നതിനും ഈ ദിവസം തന്നെ. ഇത്തവണത്തെ വനിതാദിനത്തിന്റെ മുദ്രാവാക്യം തുല്യ അവകാശവും തുല്യ അവസരവും - എല്ലാവര്ക്കും അഭിവൃത്തി ( Equal rights, Equal opportunities - Progress for all ) എന്നതാണ്.


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വ്യാവസായിക വിപ്ലവത്തിന്റെയും സാമ്പത്തിക വികസനവുംഉണ്ടായപ്പോള്‍  ,സ്ത്രീകള്‍ ജോലി ക്ക് ന്യായമായ കൂലിക്കും, ജോലി ചെയ്യാന്‍  അനുകൂല സാഹചര്യങ്ങള്‍ സൃഷ്ട്ടിക്കാന്‍ വേണ്ടിയും സമരം നടത്തി. ന്യായമായ കാര്യങ്ങള്‍.  1857 മാര്‍ച്ച്‌ 8  ന് ന്യൂ യോര്‍കില്‍ ആണ് ഈ സമരം നടന്നത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനു ശേഷം അതേദിവസം സ്ത്രീകള്‍ക്കായുള്ള ലേബര്‍ യുണിയന്‍  നിലവില്‍ വന്നു.


1909 ഫെബ്രുവരി 28 ന്  അന്തരാഷ്ട്ര വനിതാ ദിനത്തിന്റെ ആഖ്യാപനം ന്യൂ യോര്‍കില്‍ നടത്തി. തുടര്‍ന്ന് 1908  മാര്‍ച്ച്‌ 8 ന് നടത്തിയ റാലിയില്‍ സ്ത്രീകളുടെ ജോലി സമയം കുറയ്ക്കുക,ന്യായമായ വേതനം ,വോട്ടു ചെയാനുള്ള അവകാശം ഇത്രയും ആവശ്യപ്പെട്ടു . അതിന്റെ അടിസ്ഥാനത്തില്‍ 1910 ല്‍ കോപ്പന്‍ ഹെഗനില്‍ ആദ്യത്തെ വനിതാ സമ്മേളനം നടന്നു. അവിടെ വെച്ചാണ്‌ അന്താരാഷ്ട്ര വനിതാ ദിനം എന്നാ ഒരു ആശയം ഉണ്ടായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1909 - 1920 നും ഇടയില്‍ ഉണ്ടായ പല വിപ്ലവങ്ങളുടെയും  ഭാഗമായിതീരാന്‍ വനിതാ പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിഞ്ഞു.


സ്ത്രീകള്‍ക്ക് തുല്യാവകാശം എന്ന കാര്യത്തില്‍ ഐക്യ രാഷ്ട്ര സഭ ഇടപെടുകയും ,
വനിതകള്‍ക്കും തുല്യ അവകാശം  എന്നത് മൌലിക അവകാശം ആക്കിക്കൊണ്ട് ഐക്യ രാഷ്ട്ര സഭയുടെ ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഇങ്ങനെയാണ് അന്തരാഷ്ട്ര വനിതാദിനത്തിന്റെ തുടക്കം. 1975 മാര്‍ച്ച്‌ 8 അന്തരാഷ്ട്ര വനിതാ വര്ഷം ആയി ആചരിച്ചു.


അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന ചൊല്ലിനെ അര്‍ത്ഥവത്താക്കി ക്കൊണ്ട് സ്ത്രീകള്‍  പുറത്തു പോയി ജോലി ചെയ്തു സ്വന്തം കാലില്‍ നില്‍ക്കുകയും പുരുഷന്മാരോടൊപ്പം എല്ലാ മേഖലകളിലും അവരുടെതായ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്തിട്ടുണ്ട് ,ഇന്നും ചെയ്യുന്നുട് . പുരുഷാധിപത്യം കൂടുതലുള്ള നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീ തനിയെ നടക്കുകയും ആരുടേയും അഭിപ്രായത്തെ മാനിക്കാതെ കാര്യങ്ങള്‍ നടത്തുകയും ചെയുമ്പോള്‍ അവരെ ഫെമിനിസ്റ്റുകള്‍ എന്ന് വിളിക്കാറുണ്ട്. പെണ്‍ എഴുത്ത് എന്നും ഫെമിനിസം എന്നും പറഞ്ഞു സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലക്ക് ഏര്‍പ്പെടുത്തുകയാണ് സമൂഹം .


  സ്ത്രീ കള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും ചൂഷണത്തിനും എതിരെ പോരാടുന്നതിന് വേണ്ടിയാണു ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കം കുറിച്ചത് എന്ന് വേണം കരുതാന്‍. സമൂഹത്തില്‍ ഒരു പരിധി വരെ സ്ത്രീകളും പുരുഷന്മാരോടൊപ്പം ജോലിക്കും കൂലിക്കും പ്രാപ്തരാണ് എന്ന തിരിച്ചറിവ് നല്‍കുക എന്ന ഉദ്ദേശത്തോടെ വനിതാ  കൌണ്സിലിംഗ് സെന്റര്‍കളും യൂണിയനുകളും ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ട്. 
ഈ ദിവസം സ്ത്രീകള്‍ക്ക് പൂവുകളും ചെറിയ പാരിതോഷികങ്ങളും നല്‍കി അവരെ ആദരിക്കുന്നു.


സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകങ്ങളായ സ്ത്രീ  , മാതൃത്വത്തിന്റെ പരിലാളന നല്കാന്‍ മാത്രം കഴിയുന്ന സ്ത്രീ എന്നും സമൂഹത്തില്‍ ഉന്നത സ്ഥാനത് ഇരിക്കെണ്ടാവല്‍ തന്നെ യാണ്. അമ്മയായും, മകളായും ഭാര്യയായും സ്ത്രീയെ കാണുന്ന സമൂഹം ഇന്നും അവളര്‍ഹിക്കുന്ന സ്നേഹത്തിനും പരിലാളനക്കും   വേണ്ടി ഇന്നും  കേഴുകയാണ്.  നീ ഉണ്ടില്ലേലും അവളെ ഊട്ടുക എന്ന വാക്യത്തെ ഓര്‍മ്മ പ്പെടുതെണ്ടുന്ന പല സംഭവങ്ങളും ഇന്ന് നാം കേള്‍ക്കാറുണ്ട്. പീഡനവും കൊലപാതകവും എല്ലാത്തിനും ഇരകള്‍ ആകേണ്ടി വരുന്നത് സ്ത്രീ എന്ന വര്‍ഗത്തിന് മാത്രം. പെണ്‍കുട്ടികള്‍ ഉണ്ടായാല്‍ അടിച്ചു കൊല്ലുന്നു, ശ്വാസം മുട്ടിച്ചു കൊല്ലുന്നു. എന്തിനനിഗനെ സമൂഹം അവളോട്‌ കൃഉരത കാട്ടുന്നത്? അവള്‍ തന്നെ യല്ലേ നാളത്തെ സമൂഹത്തിന്റെ അമ്മ ആവേണ്ടത്? പിന്നെ എന്തിനീ ക്രുരത....

http://www.paadheyam.com/OnlineMagazine/Article.aspx?mid=22&lid=march2010