വീണ്ടും ഒരു കര്‍ക്കിടക രാവ് കൂടി പിറക്കുന്നു..ഹിന്ദു ഭവനങളിലും ക്ഷേത്രങ്ങളിലും ഇനിയുള്ള ഒരു മാസക്കാലം രാമായണത്തില്‍ ശീലുകള്‍ കേള്‍ക്കുവാന്‍ തുടങ്ങും.
മലയാള വര്‍ഷത്തിന്റെ അവസാന മാസമാണ് കര്‍ക്കിടകം (ജൂലൈ -ഓഗസ്റ്റ് ). കര്‍ക്കിടകം ഒന്നാം തീയതി മുതല്‍ തുടങ്ങുന്ന പാരായണം മാസാവസാനം ആണ് വായിച്ചു തീര്‍ക്കേണ്ടത്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത ആധ്യാത്മ രാമായണം കിളിപ്പാട്ട് ആണ് കേരളത്തിലെ ഹിന്ദു ഭവനങ്ങളില്‍ വായിക്കുന്നത്.
കര്‍ക്കിടകം എന്നത് സാധാരണ പഞ്ഞകര്‍ക്കിടകം എന്നാണ് അറിയപ്പെട്ടിരുന്നത്. പണ്ടു കാലത്ത് മഴക്കാലം അതിന്റെ എല്ലാ ശക്തിയിലും പെയ്തിരുന്നത് കര്‍ക്കിടകത്തില്‍ ആയിരുന്നു.
കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന പഴമക്കാര്‍ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തും വിതച്ചും കൊയ്തും കിട്ടുന്നത് കൊണ്ടു ജീവിച്ചിരുന്നവര്‍ക്ക് കര്‍ക്കിടക മാസം തീര്ത്തും പഞ്ഞ മാസം ആയിരുന്നു. തകര്ത്തു പെയ്യുന്ന മഴയില്‍ പുറത്ത് ഇറങ്ങി പണി ചയ്തു നിത്യവൃത്തി ചെയ്തിരുന്നവര്‍ , പ്രധാനമായും കൃഷിക്കാര്‍ പട്ടിണിയില്‍ തന്നെയും അല്ലാത്തവര്‍ മുന്കൊല്ലാതെ കൊയ്ത്തില്‍ നിന്നും കിട്ടിയ ധാന്യങ്ങള്‍ ശേഖരിച്ചു വെച്ചതും കൊണ്ട് ആയിരുന്നു ദിവസങ്ങള്‍ തള്ളിനീക്കിയിരുന്നത് . പട്ടിണിയും അസുഖങ്ങളും കാരണം കഷ്ടത അനുഭവിച്ചിരുന്നവര്‍ സന്ധ്യ സമയത്ത് നിലവിളക്കിനു സമീപമിരുന്നു രാമായണം വായിച്ചിരുന്നു. രാമായണം വയിക്കുന്നിടത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകും എന്ന് വിശ്വസിച്ചിരുന്നു ആളുകള്‍. അതിനാലാവണം കര്‍ക്കിടക മാസത്തിനു പഞ്ഞ കര്‍ക്കിടകം എന്നും രാമായണ മാസം എന്നും പേരു വീണത്. മലയാള പഞ്ചാംഗമനുസരിച്ച് , പഞ്ഞ കര്‍ക്കിടകത്തില്‍ തീര്ത്തും ഐശ്വര്യ പ്രദമായ യാതൊരു കാര്യങ്ങളും ചെയ്തിരുന്നില്ല.
കൂടാതെ കര്‍ക്കിടകത്തെ രാമായണ മാസം എന്നും പറയപ്പെടുന്നു.
കാവ്യ കൃതിയില്‍ ഉള്ള ആദ്യത്തെ സൃഷ്ടിയാണ് വാത്മീകി രാമായണം. ഹിന്ദു മതത്തിലെ രണടാമത്തെ വലിയ ഇതിഹാസം എന്നും ഇതിനെ വിശേഷിപ്പിക്കുന്നു.
ധര്‍മം ,നീതി, ആദര്‍ശം തുടങ്ങിയ എല്ലാ രൂപത്തിനും അനുയോജ്യനായ് ആണ് രാമനെ രാമായണത്തില്‍ പ്രകീര്തിചിരിക്കുന്നത്. രാമനെ സാധാരണ മനുഷ്യനായി (വിഷ്ണുവിന്റെ മറ്റു അവതാരങ്ങളില്‍ എല്ലാത്തിലും സ്വയ രക്ഷക്കായി വിശ്വരൂപം കാട്ടിയിരുന്നു.എന്നാല്‍ രാമായണത്തില്‍ വെറും മനുഷ്യന്റെ നിഷ കളന്ക്വത്വവും ) ആണ് വിവരിക്കുന്നത്.
ബ്രഹ്മര്‍ഷി മാരില്‍ ഒരാളായ വാത്മീകിയുടെ ആശ്രമത്തില്‍ വന്ന നാരദനോട് , ധൈര്യം , വീര്യം ,ക്ഷമ, വിജ്ഞാനം, കാരുണ്യം, സൌന്ദര്യം , പ്രൌടി,ശമം ,ക്ഷമ, ശീലഗുണം, അജ്ജയ്യത തുടങ്ങിയ ഗുണങളോട് കൂടിയ ഏതെങ്കിലും ഒരു മനുഷ്യന്‍ ഭൂമുഖത്തുണ്ടോ എന്ന വാത്മീകിയുടെ ചോദ്യത്തിനുത്തരമായി നാരദന്‍ വിവരിച്ചു കൊടുക്കുന്നിടത്ത് നിന്നുമാണ് രാമായണം തുടങ്ങുന്നത്
അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെ യും പട്ട മഹിഷിയിരുന്ന കൌസല്യയുടെയും ആദ്യ പുത്രനായി രാമന്റെ ജനനം. മറ്റു ഭാര്യമാരായ സുമിത്രയില്‍ ലക്ഷ്മണനും ശത്രുഘ്നനും , കൈകെയില്‍ ഭരതനും പുത്രന്‍ മാരായി ഉണ്ടായിരുന്നു. മൂത്ത പുത്രനെന്ന നിലയില്‍ രാമനെ രാജ്യ ഭാരം ഏല്പിക്കാന്‍ തുടങ്ങിയപ്പോള്‍ കൈകയി രാജ്യാഭിഷേകം മുടക്കി ഭതനെ രാജവാക്കാന്‍ ആഗ്രഹിച്ചു. ദശരഥന്‍ കൈകെകിക്ക് പണ്ടു നല്കിയ മൂന്നു വരം തക്ക സമയത്ത് ഉപയോഗിക്കുകയും ചെയ്തു. അതില്‍ ഒന്നു രാമന്‍ പതിന്നാലു വര്‍ഷക്കാലം വനവാസം അനുസ്ടിക്കുക എന്നും,മറ്റൊന്ന് ഭരതനെ രാജാവാക്കുക എന്നതും ആയിരുന്നു. അച്ഛന്‍ നല്കിയ വാക്ക് പാലിക്കാന്‍ രാമന്‍ വനവാസം അനുസ്ടിക്കാന്‍ തീരുമാനിച്ചു. ഭാര്യ സീതയോടും സഹോദരന്‍ ലക്ഷ്മണനോടും കൂടി വനവാസത്തിനായി പുറപെട്ടു. രാമന്‍ അയോധ്യയില്‍ നിന്നും പോയപ്പോള്‍ അയോധ്യയില്‍ ഐശ്വര്യവും ക്ഷേമവും നസ്ടപ്പെട്ടു തുടങ്ങിയിരുന്നു.
അസുരന്‍ മാരുടെ ആക്രമണത്തില്‍ നിന്നും തപസ്വികളെ രക്ഷിക്കമെന്ന്നു രാമന്‍ മുനിമാര്‍ക്ക് വാക്ക് നല്കി. അസുര രാജാവായ രാവണന്റെ സഹോദരി ശൂര്പണഘ യുടെ അംഗ ഭംഗം വരുത്തിയതും ദണ്ഡകരന്യ ത്തില്‍ വെച്ചായിരുന്നു. രാവണന്‍ സഹോദരിയുടെ ആഗ്രഹപ്രകാരം മാരിചന്റെ സഹായത്തോടെ സീതയെ അപഹരിച്ചു കൊണ്ടു പോകുന്നു. തുടര്‍ന്നു രാമന്‍ ഹനുമാനെയും വനരപടയുടെയും സഹായത്തോടെ കടലില്‍ ചിറ കെട്ടി ലങ്കയില്‍ പോയി രാവണനെ വധിച്ചു സീതയെ രക്ഷിക്കുന്നു.
ഇതുവരെയുള്ള കഥകള്‍ ബാലകാണ്ഡം , അയോധ്യ കാണ്ഡം ,ആരണ്യ കാണ്ഡം, കിഷ്കിന്ധ കാണ്ഡം, സുന്ദര കാണ്ഡം, യുദ്ധ കാണ്ഡം, ഉത്തര കാണ്ഡം എന്നിങ്ങനെ ഏഴ് കാന്ധങ്ങളില്‍ പറയുന്നത്.
ധര്‍മം ,നീതി, ആദര്‍ശം തുടങ്ങിയ എല്ലാ രൂപത്തിനും അനുയോജ്യനായ് ആണ് രാമനെ രാമായണത്തില്‍ പ്രകീര്തിചിരിക്കുന്നത്. രാമനെ സാധാരണ മനുഷ്യനായി (വിഷ്ണുവിന്റെ മറ്റു അവതാരങ്ങളില്‍ എല്ലാത്തിലും സ്വയ രക്ഷക്കായി വിശ്വരൂപം കാട്ടിയിരുന്നു.എന്നാല്‍ രാമായണത്തില്‍ വെറും മനുഷ്യന്റെ നിഷ കളന്ക്വത്വവും ) ആണ് വിവരിക്കുന്നത്.
പൗരാണിക കാലം മുതല്‍ തന്നെ ഹിന്ദുക്കള്‍ രാമായണ പാരായണത്തിന് അതീവ പ്രാധാന്യം നല്കി പോരുന്നുണ്ട്.ഏഴ് കാണ്ഡം ഗളിലായി 24000 ശ്ളോകങ്ങള്‍ ആണ് വാത്മീകി രാമായണത്തില്‍ ഉള്ളത്. ആദ്യമായി വാത്മീകി രാമായണം ഏകദേശം ബി.സി. മൂന്നാം ശതകത്തില്‍ (ത്രേതാ യുഗം ) ആണ് രചിക്കപ്പെട്ടത് എന്നൊരു പൊതു മതം പറഞ്ഞു വരുന്നു.
സീതാ അപഹരണം , രാമ-രാവണ യുദ്ധം തുടങ്ങി നിരവധി രൂപ ഭവഃ ഭേദങ്ങളില്‍ കൂടി രാമായണം കഥ പറയുന്നു.
ദേവാസുര യുദ്ധത്തില്‍ അസുരന്‍ മാര്‍ ദേവതകളെ പരാജയപ്പെടുത്തി ദേവ ലോകം കൈയടക്കിയപ്പോള്‍ അസുര രാജാവായ രാവണന്റെ നിഗ്രഹത്തിനായി വിഷ്ണു ഭഗവാന്‍ ശ്രീ രാമന്‍ ആയി അവതരിച്ചു. അവതര ലക്ഷ്യത്തിനായി ആണ് അയോധ്യയുടെ കിരീടവകാശം ഉപേക്ഷിച്ചു പതിന്നാലു സംവത്സരം വനവാസം അനുസ്ടിച്ചത്. രാവണന്‍ സീതയെ അല്ല മായാ സീതയെ ആണ് കട്ടുകൊണ്ടു പോയത് എന്നും പറയുന്നു. രാമ-രാവണ യുദ്ധം കഴിഞ്ഞു രാമന്‍ രാവണനെ വധിച്ചു തിരികെ സീതയും ആയി അയോധ്യയില്‍ എത്തിയപ്പോള്‍ അവിടെ ജനങള്‍ക്ക് നഷ്ടപ്പെട്ട ഐശ്വര്യവും സന്തോഷവും വീണ്ടുകിട്ടി .
രാമായണത്തിന്റെ പൊരുള്‍ അനുസരിച്ച് ശ്രീ രാമന്‍ മനുഷ്യ കുലത്തിലുള്ള ഉത്തമ പുരുഷനായും സീതാ ദേവിയെ ഉത്തമ സ്ത്രീ യായും കരുതപ്പെടുന്നു. ഭൂമിയില്‍ ജനിച്ച ഓരോ ജീവിക്കും അതിന്റേതായ കര്മ്മങളും കടമകളും നിറവേറ്റി സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിച്ചു മരിക്കുക.