വളരെ വൈകി പോയി എന്ന കാരണത്താല്‍ രക്ഷപെടുത്താന്‍ പറ്റാത്ത പല രോഗങ്ങളെ കുറിച്ച് ഈ അടുത്ത കാലത്തായി ഒരുപാടു കേട്ടു. പണം ഇല്ലാത്തതിന്റെ കാരണത്താല്‍ അല്ല ചിക്ത്സിക്കതിരുന്നത് പകരം ആ രോഗം പിടി പെട്ട സ്ഥലം എങ്ങിനെ ഡോക്ടറെ കാണിക്കും എങ്ങിനെ വിശദീകരിക്കും എന്നുള്ള മടി കാരണം ഇന്ന് മരണത്തോട് മല്ലിടുന്ന ഒരു സ്ത്രീയുടെ കാര്യം ആണിത്. മൂത്രാശയ കാന്‍സര്‍. രോഗം കൂടുതലായി പഴുപ്പും ചോരയും വന്നു തുടങ്ങി. അപ്പോള്‍ ചികിത്സക്കായി ആശുപത്രിയില്‍ പോയപ്പോളെക്കും രോഗം ശരീരത്തെ ആകെപ്പാടെ കാര്‍ന്നു തിന്നു കഴിഞ്ഞിരുന്നു. കീമോ തരപ്പി കൊണ്ടൊന്നും ഒരു പരിഹാരവും കാണാതെ ആ സ്ത്രീ മരണത്തോട് മല്ലടിച്ച് കഴിയുന്നു. പ്രായം അന്പതിനോടടുക്കുന്നു.
കൃത്യമായ ആഹാര ആരോഗ്യ പ്രശ്നങ്ങളും പൊതുവേ അവഗണിക്കുകയാണ് നമ്മുടെ നാട്ടില്‍. പൊതുവില്‍ സ്ത്രീകളില്‍ ആണ് രോഗങ്ങളും അണുബാധകളും കൂടുതലായി ഉണ്ടാകുന്നത്. പുറത്തു പറയാനുള്ള മടിയും ഡോക്ടറെ കാണാന്‍ ഉള്ള തുറന്നു പറയാന്‍ ഉള്ള വിഷമതകളും പല മാരക രോഗങ്ങളെയും ആണ് വരുത്തി വെക്കുന്നത്. ഇതിനു വിപരീതമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
പ്രായം ചെല്ലുന്തോറും സ്ത്രീകളില്‍ ഉണ്ടാകുന്ന രോഗങ്ങളുടെ അളവും കൂടുന്നു .കാരണം പണ്ടത്തെ പോലുള്ള കായിക അധ്വാനക്കുറവും പോഷകാംശങ്ങളുടെ കുറവും ആണ് ഇന്നത്തെ ഈ രോഗങ്ങള്‍ക്ക് കാരണം. പണ്ടുണ്ടായിരുന്ന ആള്‍ക്കാര്‍ ശരീരം നല്ലതുപോലെ വിയര്‍ത്തു പണി ചെയ്തിരുന്നു.അത് നടുവിന്റെയും മാസിലുകളുടെയും ബലത്തെ വര്‍ധിപ്പിക്കാന്‍ ഉതകുന്ന ജോലികള്‍ ആയിരുന്നു . അമ്മിക്കല്ലില്‍ അരക്കുഅക, ഉരലില്‍ പൊടിക്കുക, കിണറില്‍ നിന്നും വെള്ളം കോരുക , തുണി തല്ലി നനക്കുക തുടങ്ങിയ ജോലികള്‍ എല്ലാം ഇന്ന് മെഷീനുകള്‍ ആണ് ചയ്തു തരുന്നത് .അത് കൈകളുടെ ബലത്തെ കുറക്കുന്നു. കൈ വേദന നടുവേദന തുടങ്ങിയ വേദനകള്‍ ഇന്നത്തെ സ്ത്രീകളുടെ കൂടെപിറപ്പായി മാറിയിരിക്കുന്നു.
ഇത് എഴുതിയപ്പോള്‍ ആണ് ഞാന്‍ എന്റെ കൈ വേദനയുടെ കാര്യം ഓര്‍ത്തത് . കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഞാന്‍ കൈ വേദനക്കായി ഫിസിയോതറപ്പി ച്യ്തിരുന്നു. അവിടെ പരിശീലിച്ചിരുന്ന പലതും നമ്മുടെ നാട്ടില്‍ ചെയ്തിരുന്ന രീതിയിലുള്ള കാര്യങ്ങള്‍ ആയിരുന്നു. വെള്ളം കോരുന്ന പോലെ കപ്പി ഇട്ടു മുകളിലേക്കും താഴേക്കും വലിക്കുക. അമ്മിക്കല്ലില്‍ അരക്കുന്ന രീതി തുടങ്ങിയവ.
ഇന്നത്തെ ജീവിതരീതിയില്‍ ഉണ്ടായ മാറ്റങ്ങള്‍ കാരണം പല രോഗങ്ങളും നമുക്ക് പിടിപെടുന്നു. നിസ്സാരം എന്ന് കരുതി പലതും നമ്മള്‍ തള്ളിക്കലയുംപോള്‍ ആയിരിക്കും അത് ശക്തിയോടു കൂടി തിരികെ വരുന്നത്.
ഇന്ന് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മറ്റൊരു രോഗമാണ് ഡിപ്രഷന്‍. അണുകുടുംബങ്ങളില്‍ ഉണ്ടാകുന്ന ഒരു രോഗമാണിത് എന്നാണ് പൊതുവിലുള്ള ഒരു പറച്ചില്‍. വര്‍ത്തമാനം പറയാനും കൂട്ട് കൂടാന്‍ ആളില്ലാതെ വരുമ്പോള്‍ പതുക്കെ പതുക്കെ വേണ്ടാത്ത ചിന്തകളിലേക്ക് മനസ് ഓടുന്നു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ഒരു രോഗമാണിത്. കൂട്ടുകുടുംബങ്ങളില്‍ താമസിച്ചിരുന്നപ്പോള്‍ പരസ്പര സഹകരണവും സഹായവും ഉണ്ടായിരുന്നിടത്ത് ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒരു കാരണമാകാം.
ഇന്നത്തെ സ്ത്രീകളില്‍ ഉണ്ടാകുന്ന പലതരം കാന്‍സരുകള്‍ വന്ധ്യത തുടങ്ങിയ വയ്ക്ക് പ്രധാന കാരണം ഹോര്‍മോണുകളുടെ വ്യതിയാനം ആണ്.പതിവായുള്ള ചെക്ക് അപ്പും പ്രായത്തിനു അനുയോജ്യമായ ആഹാരവും കൊണ്ട് രോഗങ്ങളെ ഒരു പരിധി വരെ അകറ്റി നിര്‍ത്തുവാന്‍ സാധിക്കും. ഒരുദിവസം എട്ടു ഗ്ലാസോ അതിലധികമോ വെള്ളം കുടിക്കുകയും വേണം. ആര്‍ത്തവ വിരാമം കഴിഞ്ഞ സ്ത്രീകളില്‍ പല തരത്തിലുള്ള മൂത്രാശയ രോഗങ്ങളും കണ്ടു വരുന്നതായി പഠനങ്ങള്‍ പറയുന്നു. മൂത്രാശയതോടന്ബന്ധിച്ചുള്ള മസിലുകളുടെ ബലം കുറയുന്നതും ഈസ്ട്രോജന്‍ ന്റെ അളവിലുണ്ടാകുന്ന വാതിയനവും അണിതിനു കാരണം. ഇതിനു പരിഹാരമായി ചെറിയ ഡോസുകള്‍ അടങ്ങിയ ഈസ്ട്രജന്‍ ഗുളികകള്‍ കഴിക്കുക എന്നുള്ളതാണ്. നിര്‍ബന്ധമായും എല്ലാ സ്ത്രീകളും ഓരോ വര്‍ഷവും ഒരു ഗൈനക്കോളജിസ്ടിന്റെ അടുത്ത് പോയി പരിശോധനകള്‍ നടത്തുക. തുടര്‍ന്ന് അവര്‍ പറയുന്നപോലെ മരുന്ന് കഴിക്കുക. അതേപോലെ തന്നെ ജനറല്‍ ചെക്ക് അപ്പും നടത്തി നമ്മുടെ ശരീരം ഫിറ്റ് ആണെന്നും ബോധ്യപ്പെടുത്തുക. കൃത്യമായ ഭക്ഷണവും വെള്ളവും വ്യായാമവും കൊണ്ട് ശരീരത്തിന്റെ ഒരു പരിധി വരെ ആരോഗ്യത്തോടെ സൂക്ഷിക്കാം.
http://www.paadheyam.com/OnlineMagazine/Article.aspx?mid=22&lid=feb2010
2010 ഫെബ്രുവരി 8, തിങ്കളാഴ്‌ച
2010 ജനുവരി 1, വെള്ളിയാഴ്‌ച
പുതുവത്സര ആശംസകള്‍...
എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍...
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകം ആകട്ടെ ഈ പുതു വര്‍ഷം..................

2009 നവംബർ 26, വ്യാഴാഴ്‌ച
പ്രസിദ്ധീകരിച്ച ലേഖനം
പാഥേയം ലേഖനം ലിങ്ക്
ഡിസംബര്‍ ലക്കം പാഥേയം ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന ലേഖനം .
" എനിക്കിത് വേണ്ട.".. എന്ന കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ വളരെ വിരളമാണ്. ഭക്ഷണം കഴിക്കാന്‍ പൊതുവെ കുട്ടികള്ക്ക് മടിയാണ്. അപ്പോള്‍ പിന്നെ ഇഷ്ട്ടമില്ലാത്ത ആഹാരം ഉണ്ടാക്കി കൊടുത്താലത്തെ അവസ്ഥ പിന്നെ പറയുക വയ്യ.
പോഷകാഹാരങ്ങളുടെ കുറവ് കുട്ടികളിലും മുതിര്‍ന്നവരിലും പലതരത്തിലുള്ള രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. പച്ചക്കറികളിലും പാലിലും അടങ്ങിയിരിക്കുന്ന പല പോഷകാംശങ്ങളും കുട്ടികളുടെ ബുദ്ധിയും വളര്‍ച്ചയെയും സഹായിക്കുന്ന താണ് എന്ന് പഠനഗല്‍ തെളിയിച്ചിട്ടുണ്ട്.
ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരവും സോഫ്റ്റ് ഡ്രിങ്ക്സും കുട്ടികളുടെ വിശപ്പിനെ തന്നെ ഇല്ലാതാക്കുന്നു.. പല്ലുകളുടെയും എല്ലുകളുടെയും ബലത്തിനായി പാലും മുട്ടയും പോലെ ഉള്ള സമീകൃത ആഹാരങ്ങള്‍ ആണ് കഴിക്കേണ്ടത്.
കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ കുപ്പിപ്പാലും തുടര്‍ന്ന് സെറിലക്കും ഫാരരെസ്കും ആണ് കൊടുക്കുന്നത് അതേസമയം പഴയ തലമുറയില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞ പ്പാലും പഞ്ഞപ്പുല്ല് കുറുക്കിയതും ആയിരുന്നു ആഹാരം. ചോറ് ഉണ്ണാന്‍ തുടങ്ങി ക്കഴിഞ്ഞാല്‍ പിന്നെ ചോറ് നല്ലപോലെ കൈ കൊണ്ടു ഞെരുടി യതും നെയ്യും പപ്പടവും ചേര്‍ത്തും നല്‍കിയിരുന്നു.
കുറഞ്ഞത് ആറ് മാസം വരെ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കണം എന്ന് വൈദ്യശാസ്ത്രം നിഷ്കര്‍ഷിക്കുന്നു. ആദ്യത്തെ ഒരു വര്‍ഷം വരെയും മൂന്നു വര്ഷം വരെയും പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ട്. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളെ ക്കാളും രോഗ പ്രതിരോധ ശേഷി കൂടുതല്‍ ആണ് എന്ന് ശാസ്ത്രം പറയുന്നു.
മഴവില്ലിന്റെ നിറങ്ങളുള്ള ഭക്ഷണ സാധങ്ങള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ഇപ്പോളുള്ള പല ഡോക്ടര്‍ മാരും നിര്‍ദേശിക്കുന്നു.
പച്ചക്കറികളും പഴങ്ങളും പാലും മുട്ടയും അട്നഗിയ സമ്പൂര്‍ണ്ണ ആഹാരം കുട്ടികളുടെ വളര്‍ച്ചയില്‍ കാര്യമായ പങ്കു വഹിക്കുന്നു.
കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ കാര്‍ബോ ഹൈഡ് റേറ്റ്സ് ,പ്രോടീന്‍, കൊഴുപ്പ്, വിറ്റാമിനുകള്‍ ധാതുക്കള്‍ എന്നിവ ആവശ്യമാണ്. അരി ആഹാരങ്ങള്‍, ഗോതമ്പ്, രാഗി തുടങ്ങിയവയില്‍ ധാരാളം കാര്‍ബോ ഹൈഡ്റേറ്റ് കള്‍ അടങ്ങിയിട്ടുണ്ട്.പയര്‍ പരിപ്പ്,പാല്‍,മുട്ട,മീന്‍ എന്നിവയില്‍ ധാരാളം പ്രോടീനുകളും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വൈറ്റമിനുകളും, ധാതുക്കളും ന്നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ ഒരു കുട്ടിയുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നു.
കുട്ടികള്‍ എന്ന് ഉദ്ദേശിക്കുന്നത് ആറ് മാസം മുതല്‍ പന്ത്രണ്ടു പതിമൂന്നു വരെ യുള്ള വരെ ആണ്.
ഇന്നത്തെ കുട്ടികളുടെ ഭക്ഷണ രീതിയില്‍ വളരെയധികം മാറ്റം വന്നിട്ടുണ്ട്. ആവിയില്‍ വേവിച്ച ഭക്ഷണം കുട്ടികളുടെ ദഹനത്തിന് നല്ലതാണു. കൊച്ചു കുട്ടികള്‍ക്ക് പച്ചക്കറികള്‍ ആവിയില്‍ വേവിച്ചു അല്പം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്ത്തു നല്കാം. അതേപോലെ ഇഡലി യും നല്ലതാണ്. പയറു വര്‍ഗങ്ങള്‍ കഴിക്കുന്നത് കൊണ്ട് ശരിരത്തിനു ആവശ്യമായ പോഷകങ്ങള്‍ കിട്ടുന്നു .
പുളിയും, എരിവും, മധുരവും അടങ്ങിയ എല്ലാ രസങ്ങളും രുചിക്കെനതാണ്.
ഇതില്‍ കുട്ടികള്‍ക്കിഷ്ട്ടമുള്ള ഒരു ബ്രഡ്റോസ്റ്റ് ഉണ്ടാക്കുന്ന വിധം ആണ് ചുവടെ ചേര്‍ക്കുന്നത്.
ആവശ്യമായ സാധങ്ങള്‍
കോഴിമുട്ട -ഒരെണ്ണം
ബ്രഡ് - ഒരു പാക്കറ്റ്
പാല്‍- ഒരു കപ്പ്
നെയ്യ്- രണ്ടു ടേബിള്‍ സ്പൂണ്‍
പഞ്ചസാര- രണ്ടു ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
കോഴിമുട്ട നന്നായി അടിച്ച് പതപ്പിച്ചു അതിലേക്കു പാലും പഞ്ചസാരയും ചേര്ക്കുക.
ദോശ കല്ല് ചൂടാകുമ്പോള്‍ നെയ്യ് പുരട്ടുക.
ഒരു സ്ലൈസ് ബ്രഡ് മേല്‍പ്പറഞ്ഞ മിശ്രിതത്തില്‍ മുക്കി ദോശ കല്ലില്‍ ഇട്ടു ഇരുവശവും നല്ലപോലെ മോരിചെടുക്കുക.
ഇത് ഒരു ഇട ഭക്ഷണമായും രാവിലെ ബ്രേക്ക് ഫാസ്റ്റ് യും കഴിക്കാം.

2009 നവംബർ 23, തിങ്കളാഴ്‌ച
മന്ത്രി വചനങ്ങള്‍....
Link
ഇന്നത്തെ ഒരു പ്രധാന മലയാള ടോനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണിത്.
നമ്മുടെ നാട്ടിലെ ഒരു മന്ത്രി മുഖ്യന്‍ നടത്തിയ വാര്ത്ത സമ്മേളനത്തില്‍ നിന്നും ഉള്ള പ്രസക്ത ഭാഗങ്ങള്‍ ആണിത്.
നമ്മുടെ നാട്ടിലെ ജനങ്ങളുടെ കൈയില്‍ പണം ഉണ്ട്. ആ പണം എവിടെ നിന്നോ പമ്പ് ചെയുകയാണ്. അത്എവിടെ നിന്നാണ് എന്നറിയില്ല. അത് കൊണ്ടാണ് നാട്ടിലെ അരിക്കും സാധങ്ങള്‍ക്കും വിലകൂടിയിട്ടും ആരുംപട്ടിനികിടക്കാതത് .ഒരു മന്ത്രി ഇങ്ങനെ പറയണം എന്നുണ്ടെങ്കില്‍ സാധാരണ ക്കാരന്റെ ഗതി എന്താണ് നമ്മുടെനാട്ടില്‍.
ആഹാരം കഴിക്കണമെങ്കില്‍ എത്ര രൂപ ആയാലും അറിയും അത്യാവശ്യ സാധങ്ങളും വാങ്ങാതെ ജീവിതംമുന്നോട്ടു പോവില്ല. അരിക്ക് എത്ര രൂപ ആയാലും ഒരു ചോര ഉണ്ണാതെ ഒരു നേരം പോലും ഒരു മലയിക്ക്ജീവിക്കാന്‍ പ്രയാസം ആണ്.
അപ്പോള്‍ പിന്നെ അരി വാങ്ങാതെ അവന്‍ എന്ത് ചെയ്യും. കടം വാങ്ങിയും പിച്ച എടുത്തും അവന്‍ ഒരുനേരത്തെഅരി വാങ്ങും.
കേരളthile റേഷന്‍ കടകളില്‍ കരിഞ്ചന്ത വ്യാപാരം നടക്കുന്‍നാഥ് കേന്ദ്ര ത്തിന്റെ ശ്രദ്ധയില്‍ പെടിട്ടുന്ടെന്നും മന്ത്രി പറയുന്നു. അത് മന്ത്രിയുടെ കണ്ണില്‍ പെട്ടിട്ടില്ല എന്നാണല്ലോ അതിന്റെ അര്ത്ഥം. അദേഹത്തിന്റെ കണ്ണില്‍ പെട്ടാല്‍ അതിന് പിന്നെ ആര് പറഞ്ഞാലും ഒരു മാറ്റവും ഇല്ലാതെ നടപടി എടുക്കും എന്നാണ് പറയുന്നത്.
പാവപെട്ടവനു കിട്ടേണ്ട അറിയും പഞ്ചസാരയും മണ്ണെണ്ണയും കരിചന്തയില്‍ വിള്‍ക്കുന്നുട് എന്ന് ഏതൊരു പൊട്ടാക്കണ്ണനും അറിയാവുന്ന കാര്യം ആണ്. അത് ഇനും ഇന്നലെയും തുടങ്ങിയ കാര്യങ്ങള്‍ അല്ല.
പിന്നെ ഡല്‍ഹിയില്‍ കരിമ്പ് കര്‍ഷകര്‍ നടത്തിയ റാലി അക്രമാസക്തം ആയതുകൊണ്ടാണ് അവരുടെ ആവശ്യങ്ങള്‍മന്ത്രി സഭ അന്ഗീകരിച്ചത് എന്നും മന്ത്രി പറയുന്നു. ഇതില്‍ നിന്നും മനസിലാക്കാന്‍ പറ്റുന്നത് നാട്ടില്‍ അക്രമവുംഅഴിഞ്ഞട്ടവും നടത്തിയാല്‍ മാത്രമെ കാര്യങ്ങള്‍ അംഗീകാരം കിട്ടു എന്നുള്ളതാണോ?
അപ്പോള്‍ കേരളത്തില്‍ സാധാരണക്കാര്‍ വാളും ബോംബും കത്തിയും ഉപയോഗിച്ചു നടത്തുന്ന അക്രമങ്ങള്‍ ക്ക്പിന്തുണ പ്രഖ്യാപിക്കുകയാണ് നമ്മുടെ മന്ത്രി ചെയ്തത്.
അങ്ങിനെ ആണേല്‍ കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ട വികസനത്തിന് വേണ്ടി വിനിയോഗിക്കേണ്ട എത്രയോകോടികളാണ് ലാപ്സ് ആയി പ്പോയത്?
ആരാണ് ഇതിന് ഉത്തര വാദികള്‍. പാവപ്പെട്ട ജങ്ങള്‍ക്ക് കിട്ടേണ്ട പണം അത് വിനിയോഗിക്കാതെ ഇരിക്കുന്നത്എന്ത് അര്‍ത്ഥത്തില്‍ ആണ്.
ഓരോ അഞ്ചു വര്‍ഷക്കാലവും സര്‍ക്കാരുകള്‍ മാറി മാറി വന്നാലും കേരളത്തിനും അവിടുത്തെ ജങ്ങള്‍ക്കുംയാതൊരു പ്രയോജനവും ഇല്ല. തലപ്പത്ത് ഇരിക്കുന്നവരുടെ കീശ വീര്‍ക്കും എന്നൊരു ഗുണം ഉണ്ട്.

ജാനുവും സരസുവും.......................(കഥ )
തുറന്നിട്ട ജാലകത്തിലൂടെ വീശിയ കാറ്റില്‍ ഒരു തേങ്ങലിന്റെ ശബ്ദം കേട്ടുകൊണ്ടാണ് ജനുവേടത്തി ഓടിഎത്തിയത്. എന്തെ കുഞ്ഞേ നീ ഇങ്ങനെ തനിചിരിക്കുന്നത്?
ഇരുന്നു കരയുവാണോ?
എന്താ ഇപ്പോള്‍ ഇങ്ങനെ ?
ഒരു പത്തു ചോദ്യങ്ങള്‍ തുടരെ തുടരെ ചോദിച്ചപ്പോള്‍എന്റെ തേങ്ങലിനു അല്പം കൂടി ശക്തിയാര്‍ജ്ജിച്ചു.
അന്വേഷിച്ചു നടന്ന ഒരാളുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഉണ്ടായ വിമ്മിഷ്ട്ടമാണ് ഇപ്പോള്‍ ഈ തേങ്ങലായിപുറത്തേക്ക് വന്നത്.
ഈ കേട്ട വാര്‍ത്ത എങ്ങിനെ ജനുവേടതിയെ അറിയിക്കും എന്നതും എങ്ങിനെ അവരെ ആശ്വസിപ്പിക്കും എന്നതും ആണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.
എന്നെ കണ്ടുമുട്ടിയപ്പോള്‍ മുതല്‍ ജനുവേടത്തി ആവശ്യപ്പെട്ട ഒരുകാര്യം, ഞാന്‍ കണ്ടുപിടിച്ചപ്പോള്‍ ഇനിഅതെങ്ങിനെ അവരെ അറിയിക്കും ഞാന്‍. എനിക്ക് അത് അവരെ പറഞ്ഞു മനസിലാക്കാന്‍ പറ്റണേ എന്നദൈവത്തോടുള്ള എന്റെ പ്രാര്‍ത്ഥന .
രണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ബസ്സ് യാത്രയില്‍ കളഞ്ഞു കിട്ടിയ ഒരു മധ്യ വയസ്ക ആയിരുന്നു ജനുവേടത്തി.
വീട്ടുകാരും ബന്ധ്ക്കളും ആരെന്നാരിയാതെ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്ത അവരെ ഞാന്‍ എന്റെ കൂടെകൂട്ടി. അത്യാവശ്യം മരുന്നും ആഹാരവും കഴിച്ചു തല ഒന്നു പൊങ്ങിയപ്പോള്‍ അത്യാവശ്യം കാര്യങ്ങള്‍ചോദിച്ചറിഞ്ഞു. വൈക്കത്തിനടുത്തുള്ള ഒരു കര്ഷക കുടുംബമായിരുന്നു അവരുടേത്. പറയാനായി ആരും ഇന്നുജീവിച്ചിരിപ്പില്ല ,കല്യാണവും കഴിച്ചില്ല .ആകെ ഉണ്ടായിരുന്നത് സരസു എന്നൊരു കൂട്ടുകാരിയാണ്. അവര്നുആകെ ഉള്ള ബന്ധു. മകന്റെ കല്യാണം കഴിഞ്ഞതോടെ അവരും വീട്ടില്‍ അധികനാള്‍ നിന്നില്ല. വീടുപേക്ഷിച്ച്യാത്രയായി. അതോടെ ജനുവേടതിയും സരസുവിനെ അന്വേഷിച്ചു യാത്രിറങ്ങി. ആ യാത്രക്കിടയിലാണ് എന്റെകൈയില്‍ കിട്ടിയത്.
അന്ന് മുതലുള്ള പറച്ചിലാണ് മോളെ സരസുവിനെ അന്വേഷിക്കണേ എന്ന്. അതിനായി കൈയില്‍ ഉണ്ടായിരുന്നഒരു പഴയകാല ചിത്രവും തന്നു. കുറച്ചു നാളായി ഞാനും അന്വേഷണം നടത്തി. കുറച്ചു ദിവസം മുന്പ് കിട്ടിയവിവരം അനുസരിച്ച് അവരെ കായംകുളത്ത് ഉള്ള ഒരു അനാഥാലയത്തില്‍ ഉള്ളതായി അറിഞ്ഞു. വരുന്നശനിയാഴ്ച പോകാന്‍ ഇരുന്നപ്പോളാണ് ഈ വാര്‍ത്ത.
സരസുവും ജാനുവേടതിയും കൂടെ കുട്ടിക്കാലത്ത് പാടിനടന്നിരുന്ന പാട്ടുകളും കഥകളും ഇടയ്ക്കിടയ്ക്ക്പറയാറുണ്ട്. പാടത്തു പണിയാന്‍ പോയതും വൈക്കോലും നെല്ലും ഉണങ്ങാന്‍ ഇട്ടപ്പോള്‍ തുലാവര്‍ഷംപെയ്തതും.
ജനുവേടത്തിയെ കിട്ടിയപ്പോലാണ് എനിക്കും ആരും ഇല്ല എന്നൊരു തോന്നല്‍ ഉണ്ടയിതുടങ്ങിയത്. അതിനെക്കുറിച്ച് പറയുമ്പോള്‍ ജനുവേടത്തി പറയും ഇപ്പോള്‍ മോള്‍ക്ക് എന്നെ കിട്ടിയില്ലേ .........
എല്ലാ കാര്യങ്ങളും നോക്കിക്കണ്ട് ചെയുന്ന ഒരു ഒരു വീട്ടമ്മയാണ് ജനുവേടത്തി ഇന്നിപ്പോള്‍. അമ്മ തന്നെ.
പ്രഭാത ഭക്ഷണം കഴിഞ്ഞു ഞാന്‍ ഓഫീസിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോളാണ് ഫോണ്‍ വന്നത്.
വേഗം ഒരു ടാക്സി വിളിച്ചു ഏര്‍പ്പടക്കിയത്തിനു ശേഷം ജനുവേടതിയോടു വേഗം ഒരുങ്ങിക്കൊള്ളന്‍ പറഞ്ഞു. നമുക്കു ഒരിടം വരെ പോണം. വേഗം വസ്ത്രം ധരിച്ചു വരൂ എന്ന് പറഞ്ഞു.
എവിടെക്കാ..............
ഞാനും വരേണ്ടത് അത്യാവശ്യമാണോ?
ഇന്നത്തേക്ക് തിരികെ വരുമോ? വസ്തരം വല്ലതും കൈയില്‍ കരുതണോ?
ഇങ്ങനെയുള്ള ചോദ്യതിനിടക്ക് വേണ്ട എന്ന് പറഞ്ഞു.
വീട് പൂട്ടി ഇറങ്ങിയപ്പോള്‍ വഴിമുഴുവനും എന്ത് പറയണം എന്ന് മനസ്സില്‍ കണക്കു കൂട്ടി .
യാത്രിഇല വാ തോരാതെ ഓരോന്ന് പറഞ്ഞിരുന്ന ജനുവേടത്തിയോടു പതുക്കെ കാര്യം അവതരിപ്പിച്ചു .
ജനുവേടത്തി , നമ്മള്‍ വളരെ പ്രധാന പ്പെട്ട ഒരു കാര്യത്തിനു പോകുവാന്. ഞാന്‍ പറയാന്‍ പോകുന്നത് വിഷമം ഉള്ള കാര്യമാണ്. എന്നൊക്കെ ആമുഖം കൊടുത്തു. അപ്പോളേക്കും എന്തോ വളരെ ആപത്തു പിണഞ്ഞ മട്ടില്‍ എന്റെ കൈയില്‍ പിടിച്ചു.
മോളെ സരസുവിന്റെ വിവരം വല്ലതും കിട്ടിയോ ?
എവിടാ അവള്‍?
അവള്ക്ക് ഞാന്‍ വെച്ചിട്ടുണ്ട്. കാണട്ടെ. എന്നെ കൊണ്ടുപോകാതെ പോയതിനു ഞാന്‍ ഇനി മിണ്ടുക ഇല്ല നോക്കിക്കോ..............
ഇങ്ങനെ പറഞ്ഞപ്പോള്‍ njaan പറഞ്ഞു കണ്ടു പിടിച്ചു .നമ്മള്‍ അങ്ങോട്ടക്കാണു പോകുന്നെ. പിന്നെ സന്തോഷത്തോടെ അവര്‍ കാറിന്റെ സീടിലേക്ക് ചാഞ്ഞു കിടന്നു. ഏതോ സ്വപ്നത്തിലെന്ന പോലെ മുഖത്ത് ഒരു പുഞ്ചിരിയും മായാതെ നിന്നു.....
കാറിന്റെ പിന്‍ സീറ്റില്‍ നിന്നും ഞാന്‍ ഇറങ്ങി അപ്പുറത്തെ വാതില്‍ തുറന്നു ജനുവേടതിയെ ഇറങ്ങാന്‍ വിളിച്ചു. രണ്ടുമൂന്നു തവണ വിളിച്ചിട്ടും ഇറങ്ങാതെ ആയപ്പോള്‍ കുലുക്കി വിളിച്ചു. അപ്പോളേക്കും തല ഒരു വശത്തേക്ക് മറിഞ്ഞു. അപ്പോളും മുഖത്തുണ്ടായിരുന്ന ആ പുഞ്ചിരി മായാതെ അവിടെ ഉണ്ടായിരുന്നു.
സരസുവിന്റെ കണ്ടുപിടിച്ചു എന്ന സന്തോഷത്തില്‍ ജനുവേടതിയും എന്നെ വിട്ടു പോയി........................
............

2009 നവംബർ 19, വ്യാഴാഴ്‌ച
എന്റെ ജല്പ്പനങ്ങള്‍
വീണ്ടും മഴതുള്ളിയിലേക്ക് സ്വാഗതം.
പല മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്നു ഞാന്‍ ബ്ലോഗില്‍ കയറി.
എന്തുകൊണ്ടോ മനസിന് ഒരു മടുപ്പ് കാരണം എഴുതാന്‍ പറ്റിയിരുന്നില്ല. പല ആശയങ്ങളും മനസ്സില്‍ വന്നുകൂടിയിരുന്നു എങ്കിലും എന്തോ ഒരു തടസം അനുഭവപ്പെട്ടു. പകല്‍ സമയത്തെ തിരക്കും പിന്നെ എന്റെ തന്നെകൂടപ്പിറപ്പായ മടിയും.
മാസത്തില്‍ രണ്ടു തവണ നാട്ടുപച്ച മാഗസിന് വേണ്ടി നല്കുന്ന പാചക കുറിപ്പുകള്‍ എഴുതാന്‍ ആണ് ഞാന്‍ആകെ മിനകെട്ടിരുന്നത്. അതും പാചക പരീക്ഷനഗല്‍ നടത്തി നോക്കിയിട്ട് വേണം അത് കുറിക്കാന്‍ എന്ന് കൂടിഓര്‍ക്കണം. അത്രയും പോലും ചെയ്യാന്‍ നിന്നെ കൊണ്ടു വയ്യേ എന്നാണ് ഭര്‍ത്താവിന്റെ ചോദ്യം. നമുക്കളെഅറിയൂ നമ്മുടെ പാടു.
എന്താ ഇയാള്‍ക്ക് ഇത്ര വല്യ തിരക്ക് എന്ന് പല കൂട്ടുകാരും ചോദിച്ചു. എനിക്ക് തന്നെ അറിയില്ല എങ്ങിനെസമയം പോകുന്നു എന്ന്.
രാവിലെ എണീറ്റ് ( രാവിലെ എന്ന് പറയുമ്പോള്‍ നാട്ടിലെ പോലെ അതി രാവിലെ ഒന്നും അല്ല കേട്ടോ ഒരു എട്ടരഒന്‍പത് ഒന്‍പതര അതില്‍ കൂടുതല്‍ ഒട്ടും പോവില്ല ) ആദ്യം ചെയ്യുക ഓര്‍ക്കുട്ട് പരതും, മെയില് ചെക്ക് ചെയ്യുംപിന്നെ വേണ്ടപ്പെട്ടവര്‍ ആരേലും ഓണ്‍ലൈന്‍ഉണ്ടേല്‍ അവരുമായി ഒരു അഞ്ചു മിനിട്ട് ചാറ്റിങ്ങുംഅതുകഴിഞ്ഞു പിന്നെ ഇങ്ങനെ ഓരോ പരിപാടികള്‍ ആയി ദിവസം തുടങ്ങുന്നു. ഇപ്പോള്‍ ആണേല്‍ ഉച്ചഉറക്കവും ഇല്ല എന്നിട്ടും സമയം ഇല്ല എന്ന് എനിക്കറിയാം.
ഇന്നു എന്തോ തോന്നി ഒന്നു ബ്ലോഗു നോക്കിയേക്കാം എന്ന് കരുതി അപ്പോള്‍ കൈ അറിയാതെ ന്യൂ പോസ്റ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ആയി. അപ്പോള്‍ എന്തേലും വെറുതെ കുറിക്കാം എന്ന് കരുതി.
നാട്ടില്‍ പോയിട്ട് വന്നിട്ട് രണ്ടു വര്ഷം ആകുന്നു. ഈ വര്ഷം നാട്ടില്‍ പോയി വരാം എന്ന് ഒരു മോഹംഉണ്ടായിരുന്നു. അത് നടക്കില്ല എന്നാണ് തോന്നുന്നത്. ഈ മാസം പോയിരുന്ണേല്‍ ഒരു കസിന്റെ കല്യാണംകൂടാമായിരുന്നു. അത് കൂടം എന്നുള്ള വല്യ ആഗ്രഹവും ഉണ്ടായിരുന്നു. അത് നടക്കുമെന്ന് തോന്നുനില്ല കാരണം അത് അടുത്ത ഞായറാച്ഴ ആണ്.
പിന്നെ ഇങ്ങനെ യാണ്ഇപ്പോള്‍ കാര്യങ്ങള്‍ ഇവിടെ പോകുന്നത്. ദിവസങ്ങളും ആഴ്ചകളും ഓടി ഓടിപോകുന്നു.
ഇനിയും കൂടുതല്‍ എന്തെങ്കിലും എഴുതാന്‍ ശ്രമിക്കാം.
പറ്റുമായിരിക്കും എന്ന് തോന്നുന്നു. പറ്റും പറ്റണം.
.

2009 ഓഗസ്റ്റ് 1, ശനിയാഴ്‌ച
വിഭജനവും മതവും
ഒരു ഓണ്‍ലൈന്‍ മാഗസിന്‍ ആയ പാഥേയം എന്റെ ആ ആര്‍ട്ടിക്കിള്‍ പബ്ലിഷ് ചെയ്തു.
www.paadheyam.com
എന്ന താണ് മാഗസിന്റെ അഡ്രസ്.
www.paadheyam.com
എന്ന താണ് മാഗസിന്റെ അഡ്രസ്.
1947 മുതല്‍ നമ്മുടെ രാജ്യത്ത് ഉണ്ടയികൊണ്ടിരുന്ന പ്രശന്ങളില്‍ പലതും മതത്തിന്റെയും ജാതിയുടെയും കൂടു പിടിച്ചു ഉണ്ടായവ ആയിരുന്നു. അതിനു മുന്‍പും ഉണ്ടായിരുന്നു പക്ഷെ അത് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ആയിരുന്നു എന്ന് മാത്രം . ഹിന്ദുസ്ഥാന്‍ എന്നും പാകിസ്ഥാന്‍ എന്നും നാമകരണം ചെയ്ത് കീറി മുറിച്ചപ്പോള്‍ ഉണ്ടായ അതെ അവസ്ഥ തന്നെ ആണ് ഇന്നും ഭാരതത്തില്‍ ഉള്ളത്. കൊള്ള യടിക്കലിനും കൊലപാതകത്തിനും പുതിയ പേര് ഇട്ടിട്ടുണ്ട് എന്ന് മാത്രം- തീവ്രവാദം. മുസ്ലീങ്ങളെ തീവ്ര വാദികളായി മുദ്രകുത്തി അവരുടെ മനസിനെ വേദനിപ്പിക്കുമ്പോള്‍ ഹിന്ദുക്കളെയും ഹിന്ദു തീവ്രവാദികളായി ചിത്രീകരിക്കുനില്ലേ ? ഹിന്ദുക്കള്‍ക്കായി പാര്‍ട്ടി ഉണ്ടാക്കി അത് ആര്‍. എസ. എസ് എന്നും ബി .ജെ. പി. എന്നും സംഘ പരിവാര്‍ എന്നിങനെ ഉള്ള പേരുകളില്‍ മത തീവ്ര വാദം അല്ലെ പഠിപ്പിക്കുന്നത്.എന്നാല്‍ ഹിന്ദു ക്കളായ ആള്‍ക്കാരിലും മത വിവേചനം കൂടാതെ ജീവിക്കുന്നവര്‍ ഇന്നും എപ്പോളും ഉണ്ട്. അതെ പോലെ തന്നെ മുസ്‌ലീംങ്ങളെ മദ്രസകളിലും പള്ളികളിലും പഠിപ്പിക്കുന്നതും മതം തന്നെ ആണ്. മറ്റു മതങ്ങളിലും സ്ഥിതി ഇതുതന്നെ.ഒരു മതവും ആരോടും പറയുന്നില്ല മറ്റു മതസ്ഥരെ മുറി പ്പെടുത്തണം എന്ന്.
മത പരിവര്തനതിനായി നമ്മുടെ നാട്ടില്‍ എത്തുന്ന അനേകായിരം ആള്‍ക്കാരെ നമ്മള്‍ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നുട് . ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവം ആയിരുന്നു ഒറീസ്സ യില്‍ ആസ്ട്രേലിയന്‍ പ്രഭാഷകനെയും രണ്ടു കുട്ടികളെയും ചുട്ടു കൊന്നത് . അവരെ കൊന്നിട്ടും ഇപ്പോളും മത പരിവര്‍ത്തനം നടക്കുന്നു.
ഇനി ഭാഷയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇരുപത്തി എട്ടു സംസ്ഥാനങളും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളും ആണുള്ളത്. ഇനിയും പുതിയ ഒന്‍പതു പുതിയ സംസ്ഥാനങ്ങള്‍ കൂടി ഉണ്ടാക്കാന്‍ ഉള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതു രാഷ്ട്രീയ
ക്കാരുടെ എളുപ്പതിനുവേണ്ടിയാണോ അതോ ഞങ്ങളുടെ സുരക്ഷക്കും രാജ്യ ക്ഷേമത്തിനും വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോളത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായ
പോണ്ടിചെരിക്കും ഡല്‍ഹിക്കും സ്വതന്ത്ര സംസ്ഥാനങ്ങളുടെ പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കാനും ഉള്ള പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍ തുടക്കമായിട്ടുണ്ട്. ഭരണ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ വേണ്ടി ആണ് ഈ പുനഃ ക്രമീകരണം എങ്കില്‍ നല്ലതുതന്നെ , അതല്ല എങ്കില്‍ ഭാഷാടിസ്ഥാനത്തില്‍ വിഭജിച്ചു കഴിഞ്ഞപ്പോള്‍ ഉണ്ടായ അതെ സമീപനം തന്നെയാവും ജനങ്ങളില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്. ഇപ്പോള്‍ ഭാഷാടിസ്ഥാനത്തില്‍ പുതിയ സംസ്ഥാനങ്ങള്‍ വേണം എന്ന് വാശി പിടിക്കുന്നവര്‍ നാളെ വേറെ ആവശ്യവും ആയി വന്നു കുറച്ചു കലാപവും പിടിച്ചെടുക്കലും നടത്തിയാല്‍ എന്തും കിട്ടും എന്നൊരവസ്ഥയിലേക്ക് അല്ലെ നമ്മള്‍ നടന്നുകൊണ്ടിരിക്കുന്നത്. കശ്മീരില്‍ സംഭവിച്ചതും ഇതൊക്കെ തന്നെ . എന്നാലും മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുനതു കൊണ്ട് അത് പാക്കിസ്ഥാന് അവകാശപെട്ടതനെന്നും അതല്ല വിഭജന സമയത്ത് ഉണ്ടായ ഉടമ്പടിയില്‍ അത് ഇന്ത്യ യുടെതനെന്നും ഉള്ള നിലപാടില്‍ അനിപ്പോള്‍ നില്‍ക്കുന്നത്.
സ്വാതന്ത്ര്യം കിട്ടികഴിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയ കടിപിടി വര്ഷം ഇത്ര കഴിഞ്ഞിട്ടും എങ്ങും എങ്ങും എത്താതെ നില്‍ക്കുന്ന ഒരു സമസ്യ ആയിരിക്കുന്നു.
സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഭരണ സുതാര്യതയ്ക്കൊപ്പം തന്നെ കാര്യക്ഷമമായ ഒരു ഒരു സര്‍ക്കാര്‍ നിലവില്‍ വന്നു. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മുസ്ലീങ്ങള്‍ കൂട്ടത്തോടെ പാകിസ്താനിലേക്കും അവിടെ നിന്നും ഹിന്ദുക്കള്‍ ഇന്ത്യ യിലേക്കും തിരികെ പോന്നു. തുടര്‍ന്ന് കശ്മീരിന് വേണ്ടി ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം നടന്നു. ഇപ്പോളും അത് തുടരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)