2011 ജനുവരി 1, ശനിയാഴ്‌ച

നവ വത്സര ആശംസകള്‍..

 സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതിയ വര്‍ഷം കൂടി തുടങ്ങി.
എല്ലാവര്ക്കും നവ വത്സര ആശംസകള്‍...........

2010 ഡിസംബർ 30, വ്യാഴാഴ്‌ച

യാത്രാമൊഴി

നഷ്ടത്തിന്റെയും ലാഭാത്തിന്റെയും കണക്കുകള്‍ ബാക്കി ആക്കി ഈ ഒരു വര്‍ഷവും കൂടി കടന്നു പോകുന്നു. അകെ മിച്ചം ബാക്കി ഒരു വയസു കൂടി  എന്നത് മാത്രം. 
കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടയില്‍ ഞാന്‍ എനിക്കു വേണ്ടി എന്ത് ചെയ്തു എന്നൊരു ഉത്തരം കിട്ടാത്ത ചോദ്യം എന്റെ തലക്കുള്ളില്‍ കിടന്നു ഉഴറാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയി. എന്നും എനിക്കു ഒരു എത്തും പിടിയും കിട്ടുന്നുഇല്ല. ആലോചിച്ചപ്പോള്‍ ശെരിയാണ്‌. എന്താണ് ഞാന്‍ ചെയ്തത്?  വട്ട പൂജ്യം. 
ആകെ ഓര്‍മ്മിച്ചെടുക്കാന്‍ പറ്റിയ ഒരു കാര്യം കേരളത്തിലേക്ക് ഒരു യാത്ര നടത്തി. അതും ആദ്യമായി ക്ചിനെയും കൊണ്ട് ഒറ്റയ്ക്ക് ഒരു യാത്ര. ഇരുപത്തി മൂന്ന് മണികൂര്‍ നീട ഒരു യാത്ര. 
യാത്ര കഴിഞ്ഞു തിരികെ എത്തിയിട്ട് വീണ്ടും ഒന്ന് ചിട്ടയില്‍ ഏതാണ എടുത്തു വീണ്ടും ഒരു ഒന്നര മാസം. കൂട്ടികിഴിച്ചു വന്നപ്പോള്‍ മിച്ചം പരാതിയും പരിഭവങ്ങളും ബാക്കി. 
വിദേശ വാസം എന്ന് വെച്ചാല്‍ ഒരു തരം ഒളിച്ചോടല്‍ ആണെന്ന് എനിക്കു മനസിലായി. ആരയും ഒന്നും അറിയിക്കാതെ, സ്വന്തം കാര്യങ്ങള്‍ നോക്കി ആരെയും ഭയക്കാതെ ഉള്ള ഒരു ജീവിതം. അതില്‍ ഉള്ള പോരായ്മ മരണവും ജനനവും വിവാഹങ്ങളും അടങ്ങുന്ന വൈകാരിക നിമിഷങ്ങള്‍ നഷ്ട്ടമാകുന്നു. ദൂരെ മാറി നിന്നു ഒരു ഫോണ്‍ വിളിയില്‍ അല്ലേല്‍ ഒരു ആശംസ കാര്‍ഡില്‍ ഒതുങ്ങുന്നു നമ്മുടെ ആഘോഷങ്ങളും ദു:ഖങ്ങളും.

അതാണ് നല്ലത് എന്ന് ചിലപ്പോള്‍ തോന്നും. ആരെയും ഫേസ് ചെയ്യേണ്ടല്ലോ. പൊങ്ങച്ചം കാണിക്കേണ്ട. കുശുമ്പും അസൂയയും നിറഞ്ഞ വര്‍ത്തമാനങ്ങള്‍ കേള്‍ക്കേണ്ടല്ലോ.
അപ്പോള്‍ പറഞ്ഞു വന്നത്, ദിവസവും ഒരേ തരത്തിലുള്ള ജീവിത ചര്യകള്‍ കാരണം മടുത്തു. ആവര്‍ത്തന വിരസങ്ങളായ ദിവസങ്ങള്‍. 
ക്രിയാത്മകമായി എന്തേലും ചെയ്യണം എന്നുകരുതി ആണ് ബ്ലോഗ്‌ ഉണ്ടാക്കിയത്. അതും മടി കാരണം മുടങ്ങി കിടക്കുന്നു. 
ചില ആള്‍ക്കാര്‍ പറയുന്നു അവര്‍ക്ക് ഒരു ദിവസത്തില്‍ ഇരുപത്തി നാല് മണിക്കൂര്‍ പോര എന്ന്. എനിക്കാണേല്‍ ഇത് തന്നെ അധികം എന്നാണ് പറയുക. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പല പല ചിന്തകള്‍ കാരണം ഉറങ്ങാന്‍ പറ്റുന്നില്ല. ചിന്തകള്‍ കൂടിയത് കൊണ്ടാണ് എന്ന് ഭര്‍ത്താവു പറയുന്നു. അക്കം. എനിക്കു എന്താണ് ഇത്രയധികം ചിന്തിക്കാന്‍ ഇരിക്കുന്നത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ചിന്തകളും ആലോചനകളും കൂടി ചേരുമ്പോള്‍ മാനസിക നിലാ തകരാറില്‍ ആകും എന്നും ആരോ പറയുന്നു. 
ശരിയായിരിക്കാം .അറിവുള്ളവര്‍ അല്ലെ പറയുന്നത്.
നാടും നാട്ടിന്‍ പുറവും അവിടുത്തെ ആള്‍ക്കാരെയും ഞാന്‍ മിസ്സ്‌ ചെയുന്നു. 
പോയ വര്‍ഷത്തെ ലാഭ നഷ്ട്ടങ്ങള്‍ മറന്നു വരുന്ന ഒരു പുതു വര്‍ഷ പുലരിയെ ശുഭാപ്തി വിശ്വാസത്തോടെ എതിരേല്‍ക്കാന്‍ തയാറായി ഇരിക്കുന്നു. 
എന്നാലും മനസിറെ ഒരു കോണില്‍ നഷ്ട്ടപെട്ടുപോയ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ബാഷ്പാഞ്ജലി അര്‍പ്പിക്കുന്നു.......
അവരുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
അതേപോലെ തന്നെ 2010  എന്ന ഈ വര്‍ഷത്തെ കണ്ണീരോടെ യാത്ര ആക്കുന്നു..........




2010 ഡിസംബർ 17, വെള്ളിയാഴ്‌ച

അരാജകത്വം

കേരളത്തിലെ  ഇന്നത്തെ സാമൂഹിക വ്യവസ്ഥിതികള്‍ സാധാരണക്കാര്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറം ആയിരിക്കുന്നു. ഇതിനു കാരണക്കാര്‍ ആരാണ്. നമ്മള്‍ ജനങ്ങള്‍ തന്നെ അല്ലെ. അതെ. നാടോടുമ്പോള്‍ നടുവേ എന്ന് പറഞ്ഞു കേട്ടതിനെ അര്‍ത്ഥവത്തുആക്കുകയാണ്    ഇന്നു നാം ഏവരും.
ഇപ്പോള്‍ നിങള്‍ പറയുമായിരിക്കും ഞാന്‍ പുറം രാജ്യത്ത് ഇരുന്നു കൊണ്ട് നമ്മുടെ സ്വന്തം നാടിനെ കുറ്റപ്പെടുത്തുകയാണ് എന്ന്. അല്ല .ഒരിക്കലും അങ്ങിനെ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഓരോ ദിവസത്തെയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ നാടിനും നാട്ടുകാര്‍ക്കും ഇങ്ങനെ എങ്ങിനെ അധ:പതിക്കാന്‍ കഴിയുന്നു എന്നോര്‍ത്ത് പോകുന്നു.


കേരള സര്‍ക്കാര്‍ ലോട്ടറി വിവാദവും കോഴ കൊടുപ്പും,മത വര്‍ഗ്ഗിയ ചേരിപ്പോരുകളും അതൊന്നും പോരഞ്ഞു ഭരണത്തില്‍ ഇരിക്കുന്നവര്‍ തന്നെ കടിപിടികൂട്ടുന്നതും നമ്മുടെ സ്വന്തം നാട്ടില്‍ അല്ലാതെ മറ്റു എവിടെ നടക്കും.
വളര്‍ന്നു വരുന്ന ഒരു നല്ല തലമുറക്കാര്‍ ഈ പാത പിന്തുടരും എന്നതില്‍ സംശയം ഒട്ടും ഇല്ല. അതിന്റെ ഭാഗം ആണല്ലോ കലാലയങ്ങളില്‍ നടക്കുന്ന റാഗിങ്ങ് എന്ന ഓമന കുട്ടന്‍ മാര്‍
.
ഞാന്‍ വളര്‍ന്നു വന്ന സമയത്തെ ക്കളും ഒര്പാട് പുരോഗമിച്ചു പോയി ഇപ്പോള്‍ ഉള്ള എന്റെ നാടും ആള്‍ക്കാരും.


ഒരു മധ്യ വര്‍ഗ്ഗ കുടുംബത്തില്‍ അച്ഛനും അമ്മയും രണ്ടുമക്കളും അടങ്ങുന്ന ഒരു വീട്ടില്‍ അച്ഛന്‍ രാവിലെ ജോലിക്ക് പോകുന്നു, അമ്മ വീടുകര്യങ്ങും കുട്ടികളുടെ കാര്യങ്ങളും നോക്കി ജീവിക്കുന്ന ഒരു വീട്. അതില്‍ കുട്ടികള്‍ ഒരാണും ഒരു പെണ്ണും. അച്ഛന്‍ രാവിലെ എട്ടരക്ക് ജോലിക്ക് പോകുന്നു,കുട്ടികളും അച്ചന്റെ ഒപ്പം ഇറങ്ങുന്നു. അമ്മ രാവിലെ തന്നെ പണികള്‍ എല്ലാം ഒതുക്കി. ഇനി ഉള്ളത് , വീട് അടുക്കിപ്പെരുക്കളും, തുണി നനയും ആണ്, തുണി നനയ്ക്കാന്‍ മെഷീന്‍ ഉണ്ട് അതും ഇട്ടു. മുറികള്‍   തൂത്തു വാരി വെടിപ്പാക്കി. ഇനിയുള്ള സമയം വിശ്രമം ആണ്


. ഉച്ച ആയി. അമ്മ വന്നു ടി വി തുറന്നു. ചാനലുകളുടെ ബഹളത്തില്‍ അമ്മയുടെ സ്ഥിരം പരിപാടികള്‍ ഓരോ അര മണിക്കൂര്‍ ഇടവിട്ട്‌ വന്നു കൊണ്ടിരുന്നു. അതിനിടയില്‍ ആഹാരം കഴിക്കാന്‍ പോലും മറന്നു പോയി പാവം അമ്മ.


സ്കൂള്‍ വിട്ടു കുട്ടികള്‍ രണ്ടാളും വന്നു. നാലു മണിക്കുള്ള ആഹാരം (രാവിലത്തെ ഇഡ്ഡലി /അതുപോലെ ഉള്ള എന്തേലും ) കഴിച്ചു .നളതെക്കുള്ള ഹോം വര്‍ക്കുകള്‍ ചയ്തു,ഇനി അല്‍പനേരം ടിവിയുടെ മുന്നില്‍. അപ്പോള്‍ അതാ അവിടെ റിമോട്ട്  നായി വഴക്ക്. ഒരാള്‍ക്ക് മിക്കി മൗസ് കാണണം ഒരാള്‍ക്ക് പവര്‍ റേഞ്ച് ര്‍ സ്‌ കാണണം.


അച്ഛനും വന്നു അപ്പോളേക്കും .അത്യാവശ്യം ആറര അയപ്പോലെക്കും കുട്ടികള്‍ എണീറ്റ് അമ്മ അവിടെ സ്ഥാനം പിടിച്ചു. അതഴപ്പരിപടികള്‍ എല്ലാം നേരത്തെ റെഡി ആക്കി വെച്ചു. ഇനി പത്തു മണി വരെ അമ്മയെ ഒന്നിനും പ്രതീക്ഷിക്കേണ്ട. കരച്ചില്‍ തോണിയിലൂടെ അമ്മ ഇങ്ങനെ തുഴഞ്ഞു നടക്കുന്നു. ഒരു ചാനലില്‍ പരസ്യങ്ങള്‍ വരുമ്പോള്‍ അടുത്ത ചാനലിലേക്ക്. ഇങ്ങനെ പറന്നു നടന്നാണ് അമ്മ ടി വി കാണുന്നത്.
ഇതിനിടയില്‍ അച്ചനും മക്കളും അത്താഴം കഴിഞ്ഞു അമ്മയെ കഴിക്കാന്‍ വിളിച്ചപ്പോള്‍ പറയുന്നത്..." അതാ അവള്‍ക്കിട്ടു അടികിട്ടുമോ എന്ന് നോക്കിട്ടു വരാം" എന്നാണ്..
അമ്മ വന്നപ്പോളേക്കും കുട്ടികള്‍ നല്ല ഉറക്കം. അമ്മ ആഹാരം കഴിക്കാന്‍ പോയ നേരം അച്ഛന്‍ റിമോട്ട് കൈക്കല്‍ ആക്കി.
കുറച്ചു വാര്‍ത്ത ചാനലുകള്‍ കണ്ട ശേഷം അദ്ദേഹവും കിടന്നുറങ്ങി.
ഇതാണ് ഒരു കുടുംബത്തില്‍ നടക്കുന്ന സ്ഥിരം കഥ. അച്ഛനും അമ്മയും മക്കളും തമ്മില്‍ ഒരു വര്‍ത്തമാനം പറച്ചിലോ കളിചിരിയോ ഇല്ല. ഒരു മാതിരി പിരിമുറുക്കം ഉള്ള ഒരു സ്ഥലത്ത് ചെന്ന മാതിരി യാണ് ആ വീടിലോട്ടു ചെല്ലുമ്പോള്‍.
ഇങ്ങനെ ഉള്ള പരിസ്ഥിതികള്‍ കുട്ടികളുടെ വളര്‍ച്ചയെ വളരെയധികം ബാധിക്കുന്നു. മന:പൂര്‍വ്വം അല്ലാതെ അച്ഛനമ്മമാര്‍ കുട്ടികളെ അല്ലെ ശിക്ഷിക്കുന്നത്. കുട്ടികള്‍ക്ക് നല്ല സ്നേഹവും പരിചരണം നല്‍കി വളര്‍ത്തിയാല്‍ ഈ കുട്ടികള്‍ സമൂഹത്തില്‍ നല്ല മനുഷ്യര്‍ ആയി  ജീവിക്കും. മറ്റുള്ളവരോട് സഹാനു ഭൂതി ഉണ്ടാകും.
അങ്ങനെ ഉള്ള കുട്ടികളെ ഉപദ്രവിക്കാനും നാണം കെടുത്താനും മറ്റു ചിലരും സമൂഹത്തില്‍ ഉണ്ടാകും. അതാണല്ലോ പൊതു നിയമം. ഒരു നല്ലതിന് ഒരു ചീത്ത എന്നപോലെ.
ടെലി വിഷന്‍ ചാനലുകള്‍ നമ്മുടെ ഒരു നല്ല സമൂഹത്തെ മാറ്റി എടുക്കുന്നതില്‍ വളരെയധികം പങ്കു വഹിക്കുന്നു. നല്ലതേത് ചീത്ത ഏത് എന്ന് ചിന്തിക്കാന്‍ ഉള്ള ചിന്ത ശേഷിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പരസ്യങ്ങള്‍ പോലും അങ്ങിനെ ഉള്ളവ ആണ്. കൊച്ചു കുട്ടികള്‍ അറിഞ്ഞു  കൂടാത്ത പല കാര്യങ്ങളെയും അവര്‍ പഠിപ്പിച്ചു കൊടുക്കുന്നു( ആവശ്യം ഉള്ളവ അല്ല ).
മലയാള സിനിമ യില്‍/ സീരിയല്‍ രംഗങ്ങളില്‍ പലതും ഉള്ള വാചക പ്രയോഗങ്ങള്‍ ഒരു നാല് വയസായ ഒരു കുട്ടിക്ക് കേള്‍ക്കാന്‍ പറ്റാത്തവയാണ്. പല ആധുനിക തോക്കുകളും ബോംബുകളും കൊണ്ടാണ് നമ്മുടെ സിനിമകളില്‍ ഇപ്പോള്‍ സംഘട്ടനങ്ങള്‍ നടത്തുന്നത്.
ഇതൊക്കെ കണ്ടു വളരുന്നു കുട്ടി ഇതാണ് സത്യം എന്ന് മനസിലാക്കുന്നു. സത്യവും മിഥ്യയും തമ്മില്‍ തിരിച്ചറിയാന്‍ പാടുപെടുന്ന കുട്ടി ഇങ്ങനെ ഉള്ള കാര്യങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയുമ്പോള്‍ അതാണ് അവനു സത്യം. ഞാന്‍ എന്നും ഇതാണ് കാണുന്നത്. ഇതാണ് കേള്‍ക്കുന്നത്. അപ്പോള്‍ എനിക്കൊരു  ശത്രു ഉണ്ടായാല്‍ അവനെ എങ്ങിനെയും വക വരുത്തുക എന്നതാണ് വേണ്ടത്. അല്ലാതെ ഒഴിഞ്ഞു മാറി പോകുക അല്ല വേണ്ടത് . ഇതാണ് നമ്മുടെ സമൂഹം ഒരു കുട്ടിയെ പറഞ്ഞു മനസിലാക്കുന്നത്.
ഇത് ശരി യാണോ. അല്ല. ഇതല്ലേ അക്രമ വാസനകള്‍ വര്‍ധിപ്പിക്കുന്നത്.
എന്ത് സാധനവും പരസ്യ മാര്‍ക്കറ്റില്‍ വിറ്റു പോകും എന്നുള്ളത് കൊണ്ടാണ് വണ്ണം കുറക്കാന്‍ ഉള്ള എണ്ണകളും, വീര്യം വര്ധിപ്പന്‍ ഉള്ള മരുന്നുകളും എന്തിനേറെ ഗര്‍ഭ നിരോധന ഗുളികലുടെ പോലും പരസ്യങ്ങള്‍ നമ്മള്‍ കാണുന്നത്. കേരളത്തിലെ സ്ത്രീ ജനഗ്ലില്‍ പകുതിയിലധികം പേരും ഇന്നിപ്പോള്‍ കന്നെര്‍ സീരിയലുകളിലും റിയാലിറ്റി ഷോ കളിലും മുങ്ങി തപ്പുകയാണ്‌. എന്തിനാണ് ഇങ്ങനെ സമയം മിനക്കെടുതുന്നത് എന്ന് എനിക്കറിയില്ല. കഴിവും വിവരും ഉള്ളവന് സമ്മാനം കൊടുക്കാതെ എസ് എം എസ് ഇലൂടെ വിജയിയെ തിരഞ്ഞെടുക്കുന്ന സംവിധാനം സുതാര്യം  ആയ ഒന്നല്ല. കഴിവുള്ള ജട്ജു മാര്‍ മാര്‍ക്കിടാന്‍ ഇരിക്കണം. മുഖം നോക്കാതെ കഴിവിനന്സരിച്ചു ഓരോആള്‍ക്കും മാര്‍ക്ക് കൊടുക്കണം . ജനങ്ങളില്‍ നിന്നും അഭിപ്രായം പറയാന്‍ കഴിയുന്ന കുറച്ചു ആള്‍ക്കാരെ ഒരു പാനലില്‍ കൊണ്ട് വന്നു അവരുടെയും കൂടി അഭിപ്രായത്തിനു അനുസരിച്ച് വിജയിയെ കണ്ടെത്തുക.
പൊതുവേ പറഞ്ഞാല്‍ നമ്മുടെ നാടിപ്പോള്‍ കൈയൂക്ക്‌ ഉള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയില്‍ ഒരു നാഥനില്ല കളരി ആയി മാറിയിരിക്കുകയാണ്. കഴിവും വിവേകവും ഉള്ള ജനങ്ങള്‍ ഒന്ന് ചിന്തിച്ചു ഈ ആരജകത്വതിനെതിരെ പ്രതികരിക്കൂ........

2010 നവംബർ 5, വെള്ളിയാഴ്‌ച

ദീപാവലി

 ദീപങ്ങളുടെ ആവലി എന്നാല്‍ ദീപാവലി. 
ഓം അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതം ഗമയ
ഓം ശാന്തി: ശാന്തി: ശാന്തി:

'ഓം...ഞങ്ങളെ അസത്യത്തില്‍ നിന്നും സത്യത്തിലേക്കും
അജ്ഞതയുടെ ഇരുട്ടില്‍ നിന്നും അറിവിന്‍റെ വെളിച്ചത്തിലേക്കും
മൃത്യുവിന്റെ ഭയത്തില്‍ നിന്നും അനശ്വരതയുടെ അറിവിലേക്കും നയിക്കേണമേ എന്നതാണ്

ആണ് ദീപാവലിയുടെ മഹത്തായ സന്ദേശം..


ഇന്നത്തെ മനുഷ്യ ജീവിതത്തില്‍ ഏറ്റവും   വേണ്ട ഒരു ഗുണം. നന്മ്മയും തിന്മയും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാതെ മനുഷ്യന്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ ദീപാവലി മനുഷ്യന് നന്മ ചെയ്യാന്‍ പ്രചോദനം നല്‍കും എന്ന് വിശ്വസിക്കാം.


അഹങ്കാരം എന്ന  ഇരുട്ടില്‍ നിന്നും  നന്മ യുടെ വെളിച്ചത്തിലേയ്ക്കു നയിക്കുക എന്ന അര്‍ത്ഥത്തില്‍ ജനങ്ങള്‍ വീടുകളില്‍ ദീപങ്ങള്‍ തെളിയിച്ചു ദീപാവലി ആഘോഷിക്കുന്നു....
പടക്കങ്ങള്‍ പൊട്ടിച്ചും മധുര പലഹാരങ്ങള്‍ കൈ മാറിയും സന്തോഷത്തിന്റെ ഒരു ദിനം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തില്‍ ആണ്  ദീപാവലി ആഘോഷിക്കുന്നത്. 
കന്നി  മാസത്തിലെ കൃഷ്ണ പക്ഷ ദ്വാദശി മുതല്‍  തുലാമാസം ശുക്ല പക്ഷ ദിവിതീയ വരെ യാണ് ദീപാളി (ദീപാവലി) ആഘോഷങ്ങള്‍. ഇതില്‍ ചതുര്‍ദ്ദശ്ശി ദിനമാണ് ദീപാവലി. ഇംഗ്ലീഷ് മാസം ഒക്ടോബര്‍ നവംബര്‍  മാസങ്ങളിൽ .


കേരളത്തില്‍ ഞങ്ങള്‍ ഇതിനെ ഒരു വ്രതാനുഷ്ടാനം എന്നതിലുപരി ഒരു ആഘോഷം യാണു കണക്കാക്കുന്നത്. മറ്റുള്ള വ്രതങ്ങളില്‍ എണ്ണ തേച്ചു കുളി നിഷിദ്ധം ആണ് , എന്നാല്‍ ദീപാവലി ദിനത്തില്‍ അതിരാവിലെ എണ്ണ തേച്ചു കുളിക്കണം എന്നാണ് അറിവുള്ളവര്‍ പറയുന്നത്. ഇത് ഐശ്വര്യ പ്രദം എന്ന്  പഴമക്കാര്‍ വിശ്വസിക്കുന്നു.

വ്രതാനുഷ്ടാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും എണ്ണ തേച്ചു കുളി അപൂര്‍വ്വമാണെന്നാണ് ആചാരം എന്നാല്‍ ദീപാവലിയില്‍ പരമപ്രധാനം അംഗപ്രത്യംഗ എണ്ണ തേച്ചു കൊണ്ടുള്ള പ്രഭാത സ്നാനമാണ് എന്തെന്നാല്‍ ആ പുണ്യ ദിനത്തില്‍ മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും സാന്നിദ്ധ്യപ്പെടും. മാത്രമല്ല ചതുര്‍ദ്ദശിയിലെ പ്രഭാത സ്നാനം സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. അതിലൂടെ അപമൃത്യുവും അകാലമൃത്യുവും കീഴടക്കാം. നരകലോകം അന്യമാക്കാം. ദീപാവലിയുടെ അനുഷ്ഠാനങ്ങളെക്കുറിച്ച് ശ്രീ പരമേശ്വര൯ പുത്ര൯ ഷണ്മുഖനെ ഉപദേശിക്കുന്നത് പത്മ പുരാണത്തില്‍ വിവരിക്കുന്നുണ്ട് .
തൈലേ ലക്ഷ്മിര്‍ ജലേ ഗംഗാ
ദീപാവല്യാം ചതുര്‍ദ്ദശീം
പ്രാത സ്നാനാം ഹിയ കുത്യാത്
യമലോകം നപശുതി .
മേല്‍പ്പറഞ്ഞ അനുഷ്ഠാനങ്ങള്‍ മാത്രമല്ല ദീപാവലിയുടെ പ്രത്യേകതകള്‍. എണ്ണ തേച്ചുകുളി വിഭവ സമൃദ്ധമായ സദ്യ പ്രകാശമയമായ അന്തരീക്ഷം ഇവ ബാഹ്യമായ അന്ധകാരത്തെ അകറ്റുന്നതിലുപരി ആന്തരികമായ തമസ്സിനേയും ഇല്ലാതാക്കുന്നു. 

ദീപാവലി ദിവസത്തില്‍ ദീപങ്ങള്‍ ആണ് പ്രധാനം എന്ന്  പറഞ്ഞല്ലോ. എന്തിനാണ് ദീപങ്ങള്‍ തെളിയിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിനു ഉത്തരങ്ങള്‍ പലതും ഉണ്ട്. എല്ലാം ഐതീഹ്യങ്ങള്‍ ആണ്. ഒന്നിനും തെളിവുകള്‍ ഒന്നും നിരത്താന്‍ സാധ്യമാകില്ല .
                                അതില്‍ ഒന്ന് , പതിന്നാലു വര്‍ഷത്തെ വനവാസം കഴിഞ്ഞു ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയ ദിവസം ശ്രീരാമനെയും സീത യെയും അയോധ്യയിലെ ജനങ്ങള്‍  ആഹ്ലാദത്തോടെ വിളക്കു കൊളുത്തി സ്വീകരിച്ചു .
രണ്ടാമത്തേത്‌, ശ്രീ കൃഷ്ണന്‍ നരകാസുരനെ വധിച്ചു ഭൂമിയുടെ ഭാരം തീര്‍ത്തതിനെ അനുസ്മരിച്ചാണ്. 
മറ്റൊന്ന് ലക്ഷ്മി ദേവിയുടെ പിറന്നാള്‍ ദിനമായി ദീപാവലി ആഘോഷിക്കുന്നു.
അധര്‍മ്മത്തിനെ ഇല്ലാതാക്കാനുള്ള നിയോഗം ധര്‍മ്മത്തിന്റെതാണ് .ഇപ്പോൾ അത് മനുഷ്യനിൽ കാണാൻ കിട്ടാത്ത ഒരു കാര്യവും.  ആസുര ശക്തികളെ അന്യമാക്കാനും സമദ്ഭാവനതകളെ  കാരുണ്യത്തിനെ   നിറയ്ക്കാനും ദീപാവലിയുടെ അനുഷ്ഠാനങ്ങള്‍ ഉപയുക്തമാകുന്നുണ്ട് . നരകാസുരനും രാവണനും തിന്മയുടെ പ്രതിബിംബങ്ങളായി പരിഗണിക്കുമ്പോൾ, അവരെ ഇല്ലാതാക്കി നിത്യമായ സ്വച്ഛതയും സമാധാനവും ഭൂമിയില്‍ വിതറാ൯ ഭഗവാ൯ നിയുക്തനായതും ധര്‍മ്മ സംരക്ഷണം മു൯നിര്‍ത്തിക്കൊണ്ടാണ്.


പുതു വസ്ത്രങ്ങളും, പടക്കങ്ങളും, മധുരപലഹാരങ്ങളും എല്ലാം ചേര്‍ത്ത് ഒരു ഉത്സവത്തിന്റെ രീതിയില്‍ ദീപാവലി ആഘോഷിച്ചു സന്ധ്യ സമയത്ത് കത്തിച്ചു വെച്ച ദീപങ്ങള്‍ തിന്മയുടെ ഇരുട്ടിനെ അകറ്റി നന്മയുടെ വെളിച്ചത്തിലേയ്ക്കു ജന മനസുകളെ എതിരേല്‍ക്കുന്നു...




 

2010 നവംബർ 2, ചൊവ്വാഴ്ച

വീണ്ടും ഒരു തിരിച്ചു വരവ്

നീണ്ട നാല് മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും എന്തെങ്കിലും കുത്തിക്കുറിക്കാന്‍ ഒരു മോഹം. ആ മോഹങ്ങള്‍ എന്റെ ഈ ബ്ലോഗിലുടെ ഞാന്‍ എഴുതുവാന്‍ തുടങ്ങുന്നു.

        എന്തൊക്കയോ മനസ്സില്‍ ഉള്ളത് എഴുതുവാന്‍ ഇങ്ങനെ ഒരു മാധ്യമം നമ്മള്‍ക്കുള്ളത് വളരെ അനുഗ്രഹീതം ആണ് എന്ന് വേണം പറയാന്‍. 

ഇങ്ങനെ ഉള്ള സൗകര്യങ്ങള്‍ ഇപ്പോളും എത്തിപ്പെടാത്ത എത്രയോ ആള്‍ക്കാരും നാടുകളും നമ്മുക്കറിയാം. അപ്പോള്‍ ഉള്ള സൗകര്യത്തെ പരമാവധി ഉപയോഗിക്കുക.എന്നതാണ് ചെയ്യേണ്ടത്. 

വീണ്ടും ഒരു തിരിച്ചു വരവ്  ആണ് ഇത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്.

എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടായാല്‍ അത് പറഞ്ഞു തരാന്‍ കൂട്ടുകാര്‍ ഒരു സന്മനസ് കാണിക്കും എണ്ണ വിശ്വാസത്തോടെ....

2010 ജൂൺ 4, വെള്ളിയാഴ്‌ച

സ്ത്രീ സ്വതന്ത്രയോ


സമൂഹവും സദാചാരവും തമ്മില്‍ പോരുത്തപ്പെട്ടുകിടക്കുന്നു. നല്ല സദാചാരബോധം ഉള്ള ഒരു സമൂഹം ഒരു നല്ല രാജ്യത്തിന്റെയും വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നു. ഇങ്ങനെ യുള്ള കാര്യങ്ങള്‍ നമ്മള്‍ കൊച്ചു ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്.  \
വളര്‍ന്നു വരുന്ന തലമുറയോട് നമുക്ക് ഇത് പറയാന്‍ ഉള്ള അവകാശം ഇന്ന് നമുക്ക് നഷ്ട്ടമായി. ഓരോ ദിവസവും ഓരോ തരത്തിലുള്ള പീടനകധകളും ആയിട്ടാണ് പത്രങ്ങളും ചാനലുകളും വരുന്നത്. പിഞ്ചു കുട്ടികള്‍ മുതല്‍ വയോ വൃദ്ധകള്‍ വരെ പീടനതിനു ഇരയാകേണ്ടി വരുന്നു.


പെണ്‍കുട്ടികള്‍ ഉള്ള അച്ഛനമ്മമാര്‍ തങ്ങളുടെ കുങ്ങുങ്ങള്‍ പുറത്തു പോയാല്‍ പിന്നെ അആധിയോടെ ആണ് വീട്ടില്‍ ഇരിക്കുന്നത്. തിരികെ വരുന്നത് വരെ പേടിച്ചിട്ടാണ് ഇരിക്കുന്നത്. ഇന്നത്തെ കാലത്ത് ആരെ വിശ്വസിക്കാന്‍ പറ്റും ആരെ പറ്റില്ല എന്ന് പറയാന്‍ പറ്റില്ല. 


കവിയൂര്‍ ,കിളിരൂര്‍ തുടങ്ങിയ പീഡന കേസുകള്‍ ഇന്നും തുമ്പുകള്‍ ഇല്ലാതെ അവശേഷിക്കുന്നു. ആരാണ് ഇതിനു ഉത്തരവാദി എന്ന് ചിന്തിച്ചാല്‍ നമ്മള്‍ തന്നെ അതിനു ആരെയും കുറ്റം പറയാന്‍ പാടില്ല. സ്ത്രീകള്‍ സ്ത്രീകള്‍ക്ക് തന്നെ വിനയാകുന്നു. ആരും അറിയാതെ മാഞ്ഞു പോയ പോകുന്ന ഏതാര്യോ സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നു. പ്രതികരിക്കാന്‍ ആരും ഇല്ലാത്തതിനാലും പ്രതികരിച്ചിട്ട് പ്രയോജനം ഇല്ലാത്തതിനാലും ആരും മിണ്ടുനില്ല
. 
സ്ത്രീകള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ പുരുഷന് തുല്യസ്ഥാനം ഉണ്ട് എന്ന് പറയപ്പെടുന്നു. പക്ഷെ ഇന്നും അവള്‍ അബല തന്നെ ആണ്. ഒരു വിധത്തിലും ഉള്ള സ്വാതന്ത്ര്യം അവള്‍ക്കു ലഭിക്കുനില്ല.പഠിപ്പും വിവരവും ഉള്ള സ്ത്രീകള്‍ പോലും ഇന്ന് തന്റെ മാനത്തെ പൊതിഞ്ഞു കെട്ടി വെച്ചിട്ടും കൈവിട്ടു പോകും എന്ന അവസ്ഥയില്‍ ആണ്. നളിനി നെറ്റൊയുടെ കാര്യം ഇതുപോലെ ആയിരുനില്ലേ? എനിട്ടും കുറ്റക്കാരെ കാര്യമായ ശിക്ഷകള്‍ നല്‍കാതെ വിട്ടയച്ചു. പൂവ് മുള്ളില്‍ വീണാലും മുള്ള് പൂവില്‍ വീണാലും കേടു പൂവിനു തന്നെ എന്ന പഴഞ്ചൊല്ല് അര്‍ത്ഥവത്താണ് ഇക്കാര്യത്തില്‍. കുറ്റം എപ്പോളും പെണ്ണിന് തന്നെ.

സ്ത്രീ സംവരണം കിട്ടുന്നതിലൂടെ സ്ത്രീകള്‍ സ്വതന്ത്രര്‍ ആകുമോ? ഒരിക്കലും ഇല്ല. പുരുഷന്മാരുടെ മനസ്സില്‍ പെണ്ണ് സ്വതന്ത്രര്‍ ആകണം എന്ന ചിന്ത ഉണ്ടായാല്‍ മാത്രമേ അത് നടപ്പവുകഉള്ളു . അതിനു വേണ്ടി ഇനിയും
യുഗങ്ങല്‍ കാത്തിരിക്കേണ്ടി വരും.


വേഷത്തിലും ഭാവത്തിലും ഇന്ന് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ അതിര് കടക്കുന്നുദ്. വസ്ത്ര ധാരണത്തില്‍ അല്പം കൂടി മാന്യത പാലിക്കാം. വിദേശ സംസ്കാരങ്ങളെ അനുകരിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ചലെ മോഡേണ്‍ ആകു എന്നൊന്നും ഇല്ല. വിദേശങ്ങളില്‍ അവര്‍ കാലാവസ്ഥക്കും, ത്വകിനു സൂര്യപ്രകാശം എല്ക്കുന്നതിനും വേണ്ടിയാണു വസ്ത്രങ്ങള്‍ കുറക്കുന്നത്. ഇറുകി പിടിച്ച വസ്ത്രങ്ങളും മാറ് മരകതെയും ഉള്ള വസ്ത്ര ധാരണം പുരുഷ വര്‍ഗത്തെ ചോടിപ്പിക്കുന്നുടാകും. ( എല്ലാ പുരുഷന്‍ മാരെയും ഉദ്ദേശിച്ചല്ല ഈ വിവരണം )


കോഴിക്കോട് ഹോടലിന്റെ ബാത്‌റൂമില്‍ ഒളി ക്യാമറ വെച്ച് പടം എടുത്ത സംഭവം ആലോചിച്ചാല്‍ ഇനി മുതല്‍ സ്ത്രീകള്‍ എന്ത് വിശ്വസിച്ചു ഇനി ഒരു ബാത്‌റൂമില്‍ കേറും. എന്തും വരട്ടെ എന്ന് കരുതിയോ അതോ മുഖം പൊത്തിപ്പിടിച്ചു കൊണ്ട് വേണമോ മൂത്രം ഒഴിക്കാന്‍. സ്ത്രീകള്‍ക്ക് ഇതിനു പോലും ഉള്ള അവകാശം ഇല്ല എന്നാണോ ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ഇനി മുതല്‍ പുറത്തു പോയി തിരികെ വീട്ടില്‍ എത്തുന്നത്‌ വരെ ഇങ്ങനെ ഉള്ള അത്യാവശ്യ കാര്യങ്ങള്‍ സാധിക്കേണ്ട എന്ന് വേണം കരുതേണ്ടത്.


നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ ഇങ്ങനെ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് എന്ത് ശിക്ഷ ആണ് കൊടുക്കുന്നത്? അവരെ സമൂഹത്തില്‍ തല ഉയര്‍ത്തിപ്പിടിച്ചു നടക്കാന്‍ പറ്റാത്തവിധം ശിക്ഷിക്കുകയാണ് വേണ്ടത്. ഒരു കുറ്റവാളിയെ ശിക്ഷിക്കാന്‍ എടുക്കുന്ന കാലതാമസം മറ്റുള്ളവരെയും ഇങ്ങനെ ഉള്ള കുറ്റങ്ങള്‍  ചയ്യാന്‍ പ്രേരിപ്പിക്കുകയാണ് ചെയുന്നത് .എന്തെന്നാല്‍ ശിക്ഷ ഒന്നും ഇല്ലല്ലോ അല്ലേല്‍ ഇത്ര അല്ലെ ഉള്ളു അപ്പോള്‍ പ്രത്യേകിച്ച് ഒന്നും നഷ്ട്ടപ്പെടാന്‍ ഇല്ല എന്നൊരു തോന്നല്‍ ഉണ്ടാകും. ഇങ്ങനെ ഉള്ള കുറ്റ കൃത്യങ്ങള്‍ക്ക് അപ്പോള്‍ തന്നെ ശിക്ഷ വിധിക്കുകയാണ് വേണ്ടത്. പിന്നീടു ഒരിക്കലും ഒരു പെണ്‍കുട്ടിയുടെ അടുത്തും പോകാത്ത വിധം ഉള്ള ശിക്ഷ. അതില്‍ നിന്നും മറ്റുള്ളവര്‍ക്ക് ഒരു പാഠം പഠിക്കണം. അല്ല എന്നുന്ടെകില്‍ ഇങ്ങനെയുള്ള പീഡ നങ്ങള്‍ കൂടിവരികയെ ഉള്ളു. 




2010 മേയ് 15, ശനിയാഴ്‌ച

ഗര്‍ഭകാലം part 2

http://paadheyam.com/masika/
ഇത്തവണ ഗര്‍ഭ കാലത്തിന്റെ രണ്ടാമത്തെ ഘട്ടം ആണ് വിശദമാക്കുന്നത്. അതായത് പതിമൂന്നാമത്തെ ആഴ്ച മുതല്‍ ഇരുപത്തി നാലാമത്തെ ആഴ്ച വരെ ( മൂന്ന് മാസം മുതല്‍ ആര് മാസം വരെ ). ഈ സമയത്ത് അമ്മയുടെ ശരീരത്തില്‍ വളരെ ഏറെ മാറ്റങ്ങള്‍ സംഭവിക്കും. നടുവേദന, ശര്‍ദ്ദില്‍, മനം പിരട്ടല്‍, എന്ന് വേണ്ട എല്ലാതരത്തിലുള്ള അസഹ്യതകളും ഈ സമയത്ത് ഉണ്ടാകും. എന്നിരുന്നാലും ഗര്‍ഭകാലത്തില്‍ ഏറ്റവും എളുപ്പമുള്ള കാലഘട്ടങ്ങളില്‍ ഒന്നാണ് ഈ സമയം. അതെ പോലെ തന്നെ കുട്ടിയും വയറ്റില്‍ കിടന്നു വളരുന്നതിന്റെ ഭാഗം ആണിത്. അത് കൊണ്ട് ഈ സമയത്ത് വയര്‍ കുറച്ചു വീര്‍ത്തു വരും.
പതിമൂന്നാമത്തെ ആഴ്ചയില്‍ ഭ്രൂണം വളര്‍ച്ച പ്രാപിച്ചു ഒരു ശിശുവിന്റെ രൂപത്തില്‍ ആണ് ഇരിക്കുന്നത്. അത് കൊണ്ട് അമ്മയുടെ ഗര്‍ഭപാത്രം വലുതായിക്കൊണ്ടിരിക്കുന്നു. ഈ സമയത്ത് ശിശുവിന്റെ  തലയും കണ്ണുകളും രൂപാന്തരം പ്രാപിക്കുന്നു. കൈ വിരലുകളും കാല്‍ വിരലുകളും ഒട്ടി ചേര്‍ന്നിരുന്ന അവസ്ഥ മാറി വേറിട്ട്‌ നില്‍ക്കും. കണംകാലുകളും കൈ മുട്ടുകളും രൂപാന്തരം പ്രാപിക്കും. കുട്ടി ആണോ പെണ്ണോ എന്ന് ഈ സമയത്ത് കൃത്യമായി അറിയാന്‍ സാധിക്കും.
ഈ സമയത്ത് അമ്മയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും.ഇതുവരെ ശര്‍ദ്ദിലും ശീനവും കാരണം ശര്രേര ഭാരം കുറയുകയാണ് ആദ്യത്തെ മൂന്നു മാസങ്ങളില്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ അത് മാറി ശരീരത്തിന്റെ ഭാരം കൂടാന്‍ തുടങ്ങും.
പതിനാലാമത്തെ ആഴ്ചയില്‍ കുട്ടി യുടെ ചെവികള്‍ പൂര്‍ണ്ണമായും തലയില്‍ നിന്നും വേര്‍പെടും. താടിയും കവിളുകളും കഴുത്തില്‍ നിന്നും വേര്‍പെട്ടു കര്യക്ഷമാകുന്നതും ഈ സമയത്ത് ആണ്. കുട്ടിയുടെ വിരല്‍ അടയാളങ്ങള്‍ എല്ലാ സ്ഥലങ്ങളിലും പതിക്കും.പുറത്തു നിന്നും ഉള്ള ശബ്ദങ്ങള്‍ക്ക്‌ പ്രതികരിക്കുന്നത്മ ഈ സമയത്ത് ആണ്. അമ്മയുടെ വയര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും വെളിയിലേക്ക് കാണാന്‍ തുടങ്ങും. വളരെ ഇറുകിയ വസ്ത്രങ്ങള്‍ മാറ്റി അയവുള്ള വസ്തര്ങ്ങള്‍ ആണ് ഈ സമയത്ത് ധരിക്കേണ്ടത്. ഹോര്‍മോണ്‍ വത്യസങ്ങ്ല്‍ കൊണ്ട് ചിലക്കു കഴുത്തിന്റെ ഭാഗങ്ങളും മുഖവും ഇരുണ്ട നിറത്തില്‍ ആകും. ധാരാളം വെള്ളം കുടിക്കണം. ചിലരില്‍ മലബന്ധവും പേശി വലിവും ഈ സമയത്ത് ഉണ്ടാകുന്നു. നെഞ്ചു എരിച്ചില്‍ തുടര്‍ച്ചയായുള്ള മുത്രം ഒഴിക്കല്‍ എല്ലാം ഈ സമയത്ത് ഉണ്ടാകാം. നെഞ്ചു എരിച്ചില്‍ ഒഴിവാക്കാന്‍ എരിവും പുളിയും കുറയ്ക്കുന്നതു നല്ലത്. അതുപോലെ കിഴങ്ങ് വര്‍ഗങ്ങള്‍ ഒഴിവാക്കുക. പാലും മുട്ടയും പഴങ്ങളും പച്ചക്കറികളും മീനും കൂടുതല്‍ ഉപയോഗിക്കുക.
പതിഞ്ചാമത്തെ ആഴ്ചയില്‍ കുട്ടിയുടെ കണ്പീളികളും പുരികവും തലമുടിയും എല്ലാം വന്നു തുടങ്ങും. കൈ വിരലുകള്‍ കുടിക്കുന്നതും ഈ സമയത്ത് ആണ്.
അമ്മയുടെ വയര്‍ ഇപ്പോള്‍ കുറച്ചു കൂടി വീര്‍ത്തു അടിയിലേക്ക് താഴ്ന്നു തുടങ്ങും. കുട്ടിയുടെ അനക്കം മനസിലാക്കാന്‍ സാധിക്കും. വയറില്‍ ചൊറിച്ചില്‍ തുടങ്ങുക ഈ സമയത്ത് ആണ്. കുട്ടിയുടെ തലമുടി ഉറസുന്നത് കൊണ്ടാണ് അമ്മയുടെ വയര്‍ ചൊരിയുന്നത് എന്ന് പഴമക്കാര്‍ പറയുന്നു.
പത്നരമത്തെ ആഴ്ചയില്‍ കുട്ടിയുടെ നഖങ്ങളും വരല്ല് കഴിയും. കൈ കാലുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അനക്കാന്‍ സാധിക്കും. നാഡി വ്യൂഹങ്ങള്‍ തലച്ചോറില്‍ നിന്നുള്ള സ്പന്ദ നഗല്‍ക്കനുസൃതമായി പറവര്തിച്ചു തുടങ്ങുന്നു. ഡോക്ടര്‍ റുടെ അടുക്കല്‍ നിന്നും ഇനി മുതല്‍ കുട്ടിയുടെ ഹൃദയ സ്പന്ദ നങ്ങള്‍ കേക്കാന്‍ സാധിക്കും.
പതിനെഴുമുതല്‍ ഇരുപതു ആച്ഴ വരെ
ഈ സമയങ്ങളില്‍ കുഞ്ഞിന്റെ തലയിലും ശരീരഭാഗങ്ങളിലും മൃദുവായ രോമങ്ങള്‍ കൊണ്ട് ആവരണം ചെയ്യപ്പെടും. കോട്ടുവാ ഇടാനും നെലിപിരി കൊല്ലാനും തുടങ്ങും. മുഖത്ത് രൂപ ഭാവങ്ങള്‍ രൂപം കൊള്ളുന്നു. അമിയോടിക് ഫ്ലുയിടില്‍ കിടന്നു കുഞ്ഞു വരുമ്പോള്‍ കുഞ്ഞിനു പത്ത് ഇഞ്ച് നീളവും 0.45 കി .ഗ്രാം ഭാരവും കാണും.
( ഇത് ഒരു സാധാരണ കുട്ടിയുടെ കാര്യം ആണ്. എല്ലാ ത്തിലും വത്യസ്തത ഉണ്ടാകുന്നതു പോലെ തന്നെ ചില കുട്ടികള്‍ സാധാരണയില്‍ നിന്നും വട്യസമായി ഉണ്ടാകാറുണ്ട്. ബ്ജ്ഹരത്തിന്റെ കാര്യത്തിലും നീളത്തിന്റെ karyathilayalum).
ഇരുപത്തി ഒന്ന് മുതല്‍ ഇരുപത്തി അഞ്ചു ആഴ്ച വരെ
ഈ സമയത്ത് കുടിയുടെ ശരീരത്തിന്റെ ഭാരം കൂടുന്നത് അനുസരിച്ച് നീളവും കൂടുന്നു. ഞരമ്പുകളും തൊലിയുടെ നിറവും വ്യക്തമായി കാണാന്‍ സാധിക്കും. കണ്ണുകള്‍ തുറക്കാന്‍ തയാറാകുന്നത് ഈ സമയത്ത് ആണ്.
  വിറ്റാമിന്‍ ഗുളികകളും ശരിയായ പരിചരണവും കൊണ്ട് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ സാധിക്കും.