വീണ്ടും ഒരു കര്‍ക്കിടക രാവ് കൂടി പിറക്കുന്നു..ഹിന്ദു ഭവനങളിലും ക്ഷേത്രങ്ങളിലും ഇനിയുള്ള ഒരു മാസക്കാലം രാമായണത്തില്‍ ശീലുകള്‍ കേള്‍ക്കുവാന്‍ തുടങ്ങും.
മലയാള വര്‍ഷത്തിന്റെ അവസാന മാസമാണ് കര്‍ക്കിടകം (ജൂലൈ -ഓഗസ്റ്റ് ). കര്‍ക്കിടകം ഒന്നാം തീയതി മുതല്‍ തുടങ്ങുന്ന പാരായണം മാസാവസാനം ആണ് വായിച്ചു തീര്‍ക്കേണ്ടത്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത ആധ്യാത്മ രാമായണം കിളിപ്പാട്ട് ആണ് കേരളത്തിലെ ഹിന്ദു ഭവനങ്ങളില്‍ വായിക്കുന്നത്.
കര്‍ക്കിടകം എന്നത് സാധാരണ പഞ്ഞകര്‍ക്കിടകം എന്നാണ് അറിയപ്പെട്ടിരുന്നത്. പണ്ടു കാലത്ത് മഴക്കാലം അതിന്റെ എല്ലാ ശക്തിയിലും പെയ്തിരുന്നത് കര്‍ക്കിടകത്തില്‍ ആയിരുന്നു.
കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന പഴമക്കാര്‍ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തും വിതച്ചും കൊയ്തും കിട്ടുന്നത് കൊണ്ടു ജീവിച്ചിരുന്നവര്‍ക്ക് കര്‍ക്കിടക മാസം തീര്ത്തും പഞ്ഞ മാസം ആയിരുന്നു. തകര്ത്തു പെയ്യുന്ന മഴയില്‍ പുറത്ത് ഇറങ്ങി പണി ചയ്തു നിത്യവൃത്തി ചെയ്തിരുന്നവര്‍ , പ്രധാനമായും കൃഷിക്കാര്‍ പട്ടിണിയില്‍ തന്നെയും അല്ലാത്തവര്‍ മുന്കൊല്ലാതെ കൊയ്ത്തില്‍ നിന്നും കിട്ടിയ ധാന്യങ്ങള്‍ ശേഖരിച്ചു വെച്ചതും കൊണ്ട് ആയിരുന്നു ദിവസങ്ങള്‍ തള്ളിനീക്കിയിരുന്നത് . പട്ടിണിയും അസുഖങ്ങളും കാരണം കഷ്ടത അനുഭവിച്ചിരുന്നവര്‍ സന്ധ്യ സമയത്ത് നിലവിളക്കിനു സമീപമിരുന്നു രാമായണം വായിച്ചിരുന്നു. രാമായണം വയിക്കുന്നിടത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകും എന്ന് വിശ്വസിച്ചിരുന്നു ആളുകള്‍. അതിനാലാവണം കര്‍ക്കിടക മാസത്തിനു പഞ്ഞ കര്‍ക്കിടകം എന്നും രാമായണ മാസം എന്നും പേരു വീണത്. മലയാള പഞ്ചാംഗമനുസരിച്ച് , പഞ്ഞ കര്‍ക്കിടകത്തില്‍ തീര്ത്തും ഐശ്വര്യ പ്രദമായ യാതൊരു കാര്യങ്ങളും ചെയ്തിരുന്നില്ല.
കൂടാതെ കര്‍ക്കിടകത്തെ രാമായണ മാസം എന്നും പറയപ്പെടുന്നു.
കാവ്യ കൃതിയില്‍ ഉള്ള ആദ്യത്തെ സൃഷ്ടിയാണ് വാത്മീകി രാമായണം. ഹിന്ദു മതത്തിലെ രണടാമത്തെ വലിയ ഇതിഹാസം എന്നും ഇതിനെ വിശേഷിപ്പിക്കുന്നു.
ധര്‍മം ,നീതി, ആദര്‍ശം തുടങ്ങിയ എല്ലാ രൂപത്തിനും അനുയോജ്യനായ് ആണ് രാമനെ രാമായണത്തില്‍ പ്രകീര്തിചിരിക്കുന്നത്. രാമനെ സാധാരണ മനുഷ്യനായി (വിഷ്ണുവിന്റെ മറ്റു അവതാരങ്ങളില്‍ എല്ലാത്തിലും സ്വയ രക്ഷക്കായി വിശ്വരൂപം കാട്ടിയിരുന്നു.എന്നാല്‍ രാമായണത്തില്‍ വെറും മനുഷ്യന്റെ നിഷ കളന്ക്വത്വവും ) ആണ് വിവരിക്കുന്നത്.
ബ്രഹ്മര്‍ഷി മാരില്‍ ഒരാളായ വാത്മീകിയുടെ ആശ്രമത്തില്‍ വന്ന നാരദനോട് , ധൈര്യം , വീര്യം ,ക്ഷമ, വിജ്ഞാനം, കാരുണ്യം, സൌന്ദര്യം , പ്രൌടി,ശമം ,ക്ഷമ, ശീലഗുണം, അജ്ജയ്യത തുടങ്ങിയ ഗുണങളോട് കൂടിയ ഏതെങ്കിലും ഒരു മനുഷ്യന്‍ ഭൂമുഖത്തുണ്ടോ എന്ന വാത്മീകിയുടെ ചോദ്യത്തിനുത്തരമായി നാരദന്‍ വിവരിച്ചു കൊടുക്കുന്നിടത്ത് നിന്നുമാണ് രാമായണം തുടങ്ങുന്നത്
അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെ യും പട്ട മഹിഷിയിരുന്ന കൌസല്യയുടെയും ആദ്യ പുത്രനായി രാമന്റെ ജനനം. മറ്റു ഭാര്യമാരായ സുമിത്രയില്‍ ലക്ഷ്മണനും ശത്രുഘ്നനും , കൈകെയില്‍ ഭരതനും പുത്രന്‍ മാരായി ഉണ്ടായിരുന്നു. മൂത്ത പുത്രനെന്ന നിലയില്‍ രാമനെ രാജ്യ ഭാരം ഏല്പിക്കാന്‍ തുടങ്ങിയപ്പോള്‍ കൈകയി രാജ്യാഭിഷേകം മുടക്കി ഭതനെ രാജവാക്കാന്‍ ആഗ്രഹിച്ചു. ദശരഥന്‍ കൈകെകിക്ക് പണ്ടു നല്കിയ മൂന്നു വരം തക്ക സമയത്ത് ഉപയോഗിക്കുകയും ചെയ്തു. അതില്‍ ഒന്നു രാമന്‍ പതിന്നാലു വര്‍ഷക്കാലം വനവാസം അനുസ്ടിക്കുക എന്നും,മറ്റൊന്ന് ഭരതനെ രാജാവാക്കുക എന്നതും ആയിരുന്നു. അച്ഛന്‍ നല്കിയ വാക്ക് പാലിക്കാന്‍ രാമന്‍ വനവാസം അനുസ്ടിക്കാന്‍ തീരുമാനിച്ചു. ഭാര്യ സീതയോടും സഹോദരന്‍ ലക്ഷ്മണനോടും കൂടി വനവാസത്തിനായി പുറപെട്ടു. രാമന്‍ അയോധ്യയില്‍ നിന്നും പോയപ്പോള്‍ അയോധ്യയില്‍ ഐശ്വര്യവും ക്ഷേമവും നസ്ടപ്പെട്ടു തുടങ്ങിയിരുന്നു.
അസുരന്‍ മാരുടെ ആക്രമണത്തില്‍ നിന്നും തപസ്വികളെ രക്ഷിക്കമെന്ന്നു രാമന്‍ മുനിമാര്‍ക്ക് വാക്ക് നല്കി. അസുര രാജാവായ രാവണന്റെ സഹോദരി ശൂര്പണഘ യുടെ അംഗ ഭംഗം വരുത്തിയതും ദണ്ഡകരന്യ ത്തില്‍ വെച്ചായിരുന്നു. രാവണന്‍ സഹോദരിയുടെ ആഗ്രഹപ്രകാരം മാരിചന്റെ സഹായത്തോടെ സീതയെ അപഹരിച്ചു കൊണ്ടു പോകുന്നു. തുടര്‍ന്നു രാമന്‍ ഹനുമാനെയും വനരപടയുടെയും സഹായത്തോടെ കടലില്‍ ചിറ കെട്ടി ലങ്കയില്‍ പോയി രാവണനെ വധിച്ചു സീതയെ രക്ഷിക്കുന്നു.
ഇതുവരെയുള്ള കഥകള്‍ ബാലകാണ്ഡം , അയോധ്യ കാണ്ഡം ,ആരണ്യ കാണ്ഡം, കിഷ്കിന്ധ കാണ്ഡം, സുന്ദര കാണ്ഡം, യുദ്ധ കാണ്ഡം, ഉത്തര കാണ്ഡം എന്നിങ്ങനെ ഏഴ് കാന്ധങ്ങളില്‍ പറയുന്നത്.
ധര്‍മം ,നീതി, ആദര്‍ശം തുടങ്ങിയ എല്ലാ രൂപത്തിനും അനുയോജ്യനായ് ആണ് രാമനെ രാമായണത്തില്‍ പ്രകീര്തിചിരിക്കുന്നത്. രാമനെ സാധാരണ മനുഷ്യനായി (വിഷ്ണുവിന്റെ മറ്റു അവതാരങ്ങളില്‍ എല്ലാത്തിലും സ്വയ രക്ഷക്കായി വിശ്വരൂപം കാട്ടിയിരുന്നു.എന്നാല്‍ രാമായണത്തില്‍ വെറും മനുഷ്യന്റെ നിഷ കളന്ക്വത്വവും ) ആണ് വിവരിക്കുന്നത്.
പൗരാണിക കാലം മുതല്‍ തന്നെ ഹിന്ദുക്കള്‍ രാമായണ പാരായണത്തിന് അതീവ പ്രാധാന്യം നല്കി പോരുന്നുണ്ട്.ഏഴ് കാണ്ഡം ഗളിലായി 24000 ശ്ളോകങ്ങള്‍ ആണ് വാത്മീകി രാമായണത്തില്‍ ഉള്ളത്. ആദ്യമായി വാത്മീകി രാമായണം ഏകദേശം ബി.സി. മൂന്നാം ശതകത്തില്‍ (ത്രേതാ യുഗം ) ആണ് രചിക്കപ്പെട്ടത് എന്നൊരു പൊതു മതം പറഞ്ഞു വരുന്നു.
സീതാ അപഹരണം , രാമ-രാവണ യുദ്ധം തുടങ്ങി നിരവധി രൂപ ഭവഃ ഭേദങ്ങളില്‍ കൂടി രാമായണം കഥ പറയുന്നു.
ദേവാസുര യുദ്ധത്തില്‍ അസുരന്‍ മാര്‍ ദേവതകളെ പരാജയപ്പെടുത്തി ദേവ ലോകം കൈയടക്കിയപ്പോള്‍ അസുര രാജാവായ രാവണന്റെ നിഗ്രഹത്തിനായി വിഷ്ണു ഭഗവാന്‍ ശ്രീ രാമന്‍ ആയി അവതരിച്ചു. അവതര ലക്ഷ്യത്തിനായി ആണ് അയോധ്യയുടെ കിരീടവകാശം ഉപേക്ഷിച്ചു പതിന്നാലു സംവത്സരം വനവാസം അനുസ്ടിച്ചത്. രാവണന്‍ സീതയെ അല്ല മായാ സീതയെ ആണ് കട്ടുകൊണ്ടു പോയത് എന്നും പറയുന്നു. രാമ-രാവണ യുദ്ധം കഴിഞ്ഞു രാമന്‍ രാവണനെ വധിച്ചു തിരികെ സീതയും ആയി അയോധ്യയില്‍ എത്തിയപ്പോള്‍ അവിടെ ജനങള്‍ക്ക് നഷ്ടപ്പെട്ട ഐശ്വര്യവും സന്തോഷവും വീണ്ടുകിട്ടി .
രാമായണത്തിന്റെ പൊരുള്‍ അനുസരിച്ച് ശ്രീ രാമന്‍ മനുഷ്യ കുലത്തിലുള്ള ഉത്തമ പുരുഷനായും സീതാ ദേവിയെ ഉത്തമ സ്ത്രീ യായും കരുതപ്പെടുന്നു. ഭൂമിയില്‍ ജനിച്ച ഓരോ ജീവിക്കും അതിന്റേതായ കര്മ്മങളും കടമകളും നിറവേറ്റി സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിച്ചു മരിക്കുക.
2009 ജൂലൈ 13, തിങ്കളാഴ്‌ച
2009 ജൂൺ 18, വ്യാഴാഴ്‌ച
റോഡ് അയലണ്ടിലെക്കൊരു യാത്ര
ബോസ്ടന്‍ ടീ പാര്‍ടിയിലൂടെ പ്രശസ്തമായ ബോസ്ടന്‍ എന്ന എന്ന മെട്രോ നഗരത്തിനു വളരെ അടുത്ത ഒരു കൊച്ചു നഗരത്തില്‍ ആണ് ഞാന്‍ താമസിച്ചിരുന്നത് .
അമേരിക്കയുടെ വടക്കു കിഴക്കുള്ള ആറു സംസ്ഥാനങ്ങള്‍ ( Maine ME , New Hampshire NH, Massachusetts MA, Rhode Island RI and Connecticut CT ) ചേര്‍ന്നാണ് ന്യൂ ഇംഗ്ലണ്ട് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവിടം ഇംഗ്ലീഷ് കാരുടെ കോളനി ആയിരുന്നതിനലാണ് ന്യൂ ഇംഗ്ലണ്ട് എന്ന പേരു കിട്ടിയത്. മിക്കവാറും ഉള്ള സ്ഥല നാമങ്ങള്‍ എല്ലാം ഇംഗ്ലണ്ടിലെ സ്ഥല നാമങ്ങളും ആയി സാമ്യം ഉള്ളവതന്നെ. ഞാന്‍ താമസിച്ചിരുന്നത് ഈ പ്രദേശത്തെ ഒരു സംസ്ഥാനമായ ന്യൂ ഹാംഷെയറില്‍ ആണ് . എല്ലാ സംസ്ഥാനങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നത് കാരണം യാത്ര എല്ലാം എളുപ്പം തന്നെ.
അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം ( വിസ്തീര്‍ണത്തില്‍ യു.എസിലെ ഏറ്റവും ചെറിയസംസ്ഥാനമാണിത്, 1214 sq.mi ) ocean സ്റ്റേറ്റ് എന്ന പേരുള്ള റോഡ് ഐലണ്ട് (Rhode Island) ലേക്ക് ആയിരുന്നു യാത്ര. പേരില്‍ ഐലണ്ട് ( ദ്വീപ്) എന്നൊരു പ്രയോഗം ഉണ്ടെങ്കിലും സംസ്ഥാനത്തിന്റെ ഭൂരി ഭാഗവും കരിയില്‍ തന്നെ ആണ്. കടല്‍ തീരങ്ങള്‍ കൊണ്ട് മനോഹരമായ ഒരു കൊച്ചു സ്ഥലം. നിരവധി ചരിത്ര പ്രാധാന്യ മുള്ള സ്ഥലമാണിത്. 1776 ൽ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ആദ്യസംസ്ഥാനവും യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിച്ച അവസാന സംസ്ഥാനവുമാണ്.
സമുദ്രങ്ങളുടെ നാട്( Ocean state ) എന്നാണ് ഇതിന്റെ അപര നാമം.ഇവിടെ ഉള്ളവര്‍ ആണ് ബ്രിട്ടീഷ് കാര്‍ക്കെതിരെ ആദ്യമായി ആയുധമെടുത്തു യുദ്ധത്തിന് ഇറങ്ങിയത്. സ്വതന്ത്രിയതിനയുള്ള ആദ്യത്തെ യുദ്ധം . അത് പോലെ തന്നെ സ്ത്രീകള്‍ പങ്കെടുത്ത ആദ്യത്തെ സമരവും ഇവിടവുമായി ബന്ധപെട്ടിരിക്കുന്നു.
ഞാന്‍ താമസിക്കുനിടത് നിന്നും ഏകദേശം രണ്ടു മണിക്കൂര്‍ യാത്ര. തയാറെടുപ്പുകള്‍ ഒന്നും ഇല്ലാതെ പെട്ടന്നുള്ള ഒരു യാത്ര ആയിരുന്നത് . വഴി കാട്ടിയായി ഞങ്ങളുടെ ജി.പി .എസ് ഉള്ളത് കൊണ്ടു അതില്‍ നിന്നും സ്ഥലങ്ങള്‍ തപ്പി എടുക്കാം എന്നായിരുന്നു കണക്കു കൂട്ടല്‍. തണുപ്പുകാലം കഴിഞ്ഞു വസന്തകാലത്തിന്റെ തുടക്കം ആയതിനാല്‍ പകല്‍ സമയത്ത് നല്ല ചൂടും സായം കാലം ആകുമ്പോള്‍ നല്ല തണുപ്പോടും കൂടിയ കാലാവസ്ഥ ആയിരുന്നു. മറ്റുള്ള നഗരങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ സ്ഥലമായതിനാല്‍ സാവധാനത്തിലുള്ള ഗതാഗതം ആയിരുന്നു.
ആദ്യം ഒരു പക്ഷി നിരീക്ഷണ കേന്ദ്രത്തില്‍ ആണ് പോയത്. നോര്‍മന്‍ ( Norman Wild Life Sanctuary) പക്ഷി നിരീക്ഷണ കേന്ദ്രം. 200 ഏക്കര്‍ സ്ഥലത്തു പരന്നു കിടക്കുന്ന വന്യ ജീവി സങ്കേതം. അതില്‍ 7 മൈല്‍( ഇവിടെ എല്ലാം മൈല്‍ കണക്കില്‍ ആണ്) നടന്നു കയറാവുന്ന കാട്ടു പാതകളും (Trail) . അവിടെ ടിക്കറ്റ് എടുത്ത് ആദ്യം അവിടെ മൃഗങ്ങളെ തൊട്ടു തലോടാനുള്ള സ്ഥലത്ത് (Petting zoo) ആണ് പോയത്. കുഞ്ഞു കൂടെ ഉള്ളത് കാരണം അതാണ് ആദ്യം ചെയ്തത്. മുയല്‍, പന്നി, പലതരം പക്ഷികള്‍ , കോഴി, ആട് അങ്ങിനെ നാട്ടില്‍ കാണുന്ന ഇവിടെ കാണാന്‍ കിട്ടാത്ത സാധങ്ങള്‍. കുട്ടികള്ക്ക് ഇവയെ തൊട്ടു തലോടാനുള്ള അവസരവും കിട്ടി . അവിടെ തന്നെ കൂമനെയും കാട്ടു കുറുക്കനെയും പലതരം പക്ഷികളെയും സംരക്ഷിച്ചു വെച്ചിട്ടുണ്ട്. അവര്‍ ഏത് സാഹചര്യങ്ങളില്‍ ആണ് ജീവിച്ചിരുന്നത് എന്ന് എങ്ങിനെ യാണ് അവയുടെ ജീവിത പരിക്രമണം നടന്നിരുന്നത് എന്ന് വിശദമായി കാണിച്ചു തരുന്ന സ്ലയിടുകളും ചിത്രങ്ങളും അവയുടെ അസ്ഥികൂടങ്ങളും ഉൾപ്പെടെ എല്ലാം പ്രദർശനത്തിന് വെച്ചിരുന്നു.
അവിടെ നിന്നും യാത്ര തുടങ്ങുകയായി, പക്ഷികളെയും ജീവികളെയും കാണാന്‍. അതില്‍ എനിക്ക് ഏറ്റവും രസമായി തോന്നിയത് തൂങ്ങി കിടക്കുന്ന പാറ (Hanging Rocks) കാണാന്‍ ആണ്.
നടന്നു ഓരോ വഴികളിലും എനിക്ക് എന്റെ ഗ്രാമ പ്രദേശത്ത് കൂടി നടന്ന അതെ പ്രതീതി ആണ് തോന്നിയത്. കല്ലും മുള്ളും മരങ്ങളും തിങ്ങി നിറങ്ങ ഒരു തനി ഗ്രാമ പ്രദേശം. ഒരു മാറ്റവും കൂടാതെ സൂക്ഷിച്ചിരിക്കുന്നു. ഓരോ പ്രദേശത്തെക്കും ഉള്ള വഴികള്‍ തരം തിരിച്ച് തരിച്ച് എഴുതി അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. ആര്ക്കും വഴി തെറ്റി പോകേണ്ട എന്ന് കരുതി ആകും. നടപ്പാതയിലൂടെ പോയി കയറ്റവും ഇറക്കവും കയറി പാറയുടെ മുകളില്‍ എത്തി. അവിടെ നിന്നും നോക്കിയാല്‍ നാലുപാടും ചുറ്റി കിടക്കുന്ന ഹൈവേയും കടലും പാടവും എല്ലാം കാണാന്‍ പറ്റി. വളരെ അകലെ മനോഹരമായ ഒരു കച്ഴ ആയിരുന്നു. ഇത്രയും ദൂരം നടന്നു കയറിയത് വളരെ ബുദ്ധിമുട്ടി ആണ്. കൂര്‍ത്തിരിക്കുന്ന കല്ലില്‍ ചവിട്ടി ഒന്നു തെന്നി പോയാല്‍ താഴെ വീഴും അതുപോലെ. അതിന്റെ എല്ലവശത്ത് കൂടെയും നടന്നു കണ്ടു . വീണ്ടും താഴെ എത്തി.
അവിടെ നിന്നും കടല്‍ തീരത്തേക്ക്. സന്ധ്യാ സമയം ആയിരുന്നതിനാല്‍ അസ്തമയം കാണാന്‍ വേണ്ടിയും തിരമാലകളില്‍ സ്കീ ചെയ്തു കളിക്കുന്നതിനും കുറച്ചാളുകള്‍ അവിടെ കൂടിയിരുന്നു.
ന്യൂപോര്‍ട്ട് ,പ്രോവിടെന്‍സ്, വാര്‍വിക്ക് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍.
ന്യൂ പോര്ടിലെ കൊട്ടാര തുല്യമായ സൌധങ്ങളാണ് ഇവിടുത്തെ പ്രത്യേകത. അതിപുരാതന കാലത്തെ തടി കൊണ്ടുടക്കിയ സൌധങ്ങള്‍ ഇന്നും ഒരു കേടുപാടും കൂടാതെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അവയില്‍ ചിലത് ഹോട്ടലുകളായും പുരാവസ്തു സംരക്ഷണ കേന്ദ്രങ്ങള്‍ ആയും മാറിയിട്ടുണ്ട്.

പ്രോവിടെന്‍സ് ആണ് റോഡ് ഐലണ്ടിലെ ഏറ്റവും സുന്ദരമായ പ്രദേശം. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലം എന്നൊരു പ്രത്യേകത കൂടി ഇഇവിടെ ഉണ്ട്. കൂടുതല്‍ കാല്‍ നടയത്രക്കാര്‍ ഉള്ള സ്ഥലം എന്നും ഉള്ള വിശേഷണം ഉണ്ട്.
പിന്നെ പോയത് സ്ലെട്ടര്‍ (Slater Mill) മില്ലില്‍ ആണ്. അമേരിക്കയിലെ വ്യാവസായിക വിപ്ലവത്തിന്റെ ജന്മഗ്രഹം എന്നറിയപ്പെടുന്നത് ഇവിടമാണ്.
ഇംഗ്ലണ്ടില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത സാമുവല്‍ സ്ലെടര്‍ ആണ് , 1970 കളിൽ തുണി വ്യവസായത്തിനെ ആദ്യമായി അമേരിക്കയിൽ പരിചയപ്പെടുത്തിയത്.
ജല യന്ത്രത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ച ആദ്യത്തെ നെയ്തു ശാല സ്ലെടര്‍ മില്‍ ആണ്. സാമുവല്‍ സ്ലെടര്‍ ആണ് ഈ മില്ലിന്റെ സ്ഥാപകന്‍. 1793 നു സ്ഥാപിതമായ ഈ സംരംഭം അമേരിക്കയിലെ ആദ്യത്തെ യന്ത്ര വത്കൃത നെയ്തു ശാല ആണിത്. പരമ്പരാഗത രീതിയിലുള്ള നെയ്തു യന്ത്രങ്ങളും പഞ്ഞി യെ നൂലാക്കുന്ന രീതിയും അതില്‍ നിന്നും തുണി നെയ്യുന്നരീതിയും മറ്റും ഇവിടെ വിശദമായി വിവരിച്ചു തരുന്നുണ്ട്. ഇപ്പോള്‍ ഈ മില്‍ ഒരു ചരിത്ര മ്യൂസിയം ആയി മാറിയിരിക്കുന്നു.
ടെന്നീസ് ചരിത്രത്തിൽ ഇടം പിടിച്ചിട്ടുള്ള, 1881 ൽ നടന്ന ആദ്യത്തെ National Tennis Championship ( U S OPEN ) നടന്നത് ന്യൂ പോർട്ടിൽ ഉള്ള ന്യൂ പോർട്ട് കാസിനോയും ഇവിടെ തന്നെ ആണ്. ഇപ്പോൾ ഇതൊരു മുസിയം ആക്കി സൂക്ഷിച്ചിരിക്കുന്നു. യു.എസ്.ഓപ്പൺ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂർണമെന്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു.ഇവിടെ ഉള്ള കെട്ടിട സമുച്ചയങ്ങളുടെ നിർമ്മാണ ശൈലിയും രീതികളും നമ്മുടെ നട്ടീലെ രീതികളുമായി ഒരുപാട് വത്യാസപ്പെട്ടവ ആണ്. ഇവിടെ ഇപ്പോളും എല്ലാ വര്ഷവും ടെന്നീസ് റ്റൂർനമെനുകൽ നടക്കാറുണ്ട്. 15,000 ത്തിൽ അധികം സാധങ്ങൾ ഈ മുസിയത്തിൽ പ്രദർശനത്തിനായി വെച്ചിട്ടുണ്ട്.
ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന, ഒരുപാട് വിശേഷണങ്ങൾ അവകാശപ്പെടാനുള്ള ഒരു ചെറിയ സ്ഥലം. അമേരിക്കയിലെ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ ഇവിടെ ചരിത്ര സ്മാരകങ്ങളായി സൂക്ഷി ചിരിക്കുന്നു.
റോഡ് അയലണ്ട് നാല് വശത്തും സമുദ്രങ്ങലാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കൊച്ചു ദ്വീപാണിത്. ഫെറിയിലൂടെ വേണം ഇവിടേയ്ക്ക് എത്തിപെടാന്‍. ഇവിടെ കടലിലേക്ക് കുറച്ചു ദൂരം തന്നെ ഇറങ്ങി പോകാം എന്നൊരു പ്രത്യേകത ഉള്ളത് കാരണം വിനോദ സഞ്ചാര പരമായി വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന സ്ഥലമാണിത്.
രണ്ടു ദിവസം ഉണ്ടായിട്ടു പോലും കണ്ടു തീര്‍ക്കാന്‍ പറ്റാത്ത കച്ഴകളാണ് റോഡ് ഐലന്‍ഡില്‍
ഉണ്ടായിരുന്നത്. മുന്തിരി തോപ്പുകളും വൈന്‍ നിര്‍മാണ രീതികളും കാണുന്നത് മറ്റൊരു അവസരത്തിലേക്ക് മാറ്റി വെച്ചു.
എന്റെ ഒരു യാത്ര വിവരണം അച്ചടിക്കപെട്ടിരിക്കുന്നു . അതിന്റെ ലിങ്ക്
http://www.nattupacha.com/content.php?id=359
2009 ജൂൺ 16, ചൊവ്വാഴ്ച
കുറുമൊഴി...
മറക്കാന്‍ എളുപ്പം
മറക്കാന്‍ പറ്റുമോ
ഓര്‍മ്മകള്‍ തിങ്ങി നിറയുമ്പോള്‍
മറന്ന വാക്കുകള്‍ വീണ്ടും
കുഴി തോണ്ടി മൂടിയ ഓര്‍മ്മകള്‍
വീണ്ടും തലപൊക്കി തുടങ്ങുന്നു.
പോയകാല ചെയ്തികള്‍ വീണ്ടും
മനസിലുടനീളം മഴയായ് , മലരായ് വീണ്ടും
മറക്കാന്‍ പറ്റുമോ
ഓര്‍മ്മകള്‍ തിങ്ങി നിറയുമ്പോള്‍
മറന്ന വാക്കുകള്‍ വീണ്ടും
കുഴി തോണ്ടി മൂടിയ ഓര്‍മ്മകള്‍
വീണ്ടും തലപൊക്കി തുടങ്ങുന്നു.
പോയകാല ചെയ്തികള്‍ വീണ്ടും
മനസിലുടനീളം മഴയായ് , മലരായ് വീണ്ടും
2009 മേയ് 31, ഞായറാഴ്‌ച
മായാതെ മറയാതെ മാധവിക്കുട്ടി.....

ഇലഞ്ഞിപ്പൂക്കള്‍ വാടിയാലും മണം മായില്ല...അതുപോലെ തന്നെ എത്ര ദൂരെ മറഞ്ഞു പോയാലുംമലയാളത്തിന്റെ മാധവികുട്ടിയെ ആരും മറക്കില്ല............
മലയാളത്തിന്റെ പ്രീയപ്പെട്ട കഥാകാരിക്ക് വിട ....
മാധവി കുട്ടി എന്ന കമല സുരയ്യ ഇനി ഓര്‍മകളില്‍ മാത്രം. ..
രാവിലെ പത്രം നോക്കിയപ്പോള്‍ ആണ് ഇങ്ങനെ ഒരു വാര്‍ത്ത കണ്ടത്. ആദ്യം ഒന്നും തോന്നിയില്ലപിന്നെ അഞ്ചാറ് മിനിട്ട് കഴിഞ്ഞപ്പോള്‍ ഓര്ത്തു നല്ല ഒരു മലയാള കഥാകാരി ആയിരുന്നു അവര്‍. മലയാളത്തിലും ഇംഗ്ലീഷിലും കവിതകളിലൂടെയും ക്ടത്കളിലൂടെയും പ്രശസ്തി നേടിയ കമലാദാസ്.
പലപ്പോഴും മാധവികുട്ടിയുടെ പല രചനകളും കൈകളില്‍ എത്തിയിട്ടും വായിക്കാനാവാതെ ഇരുന്നസന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ഓര്‍ത്തിരുന്നത് അവര്‍ എഴുതിയിരുന്നത് ചീത്ത ബുക്കുകള്‍ആയിരുന്നു എന്നായിരുന്നു. പിന്നീട് പ്രായമായി വന്നപ്പോള്‍ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയപ്പോള്‍ആണ് മനസിലായത്. എല്ലാവരും എന്ത് കൊണ്ട ആണ് ഇതിനെ പലവിധത്തില്‍ വ്യഘ്യനിചിരുന്നത്എന്ന്. ഒരാള്ക്ക് ഉള്ളില്‍ തോന്നി എഴുതുന്ന സത്യങ്ങള്‍ എല്ലാം കയ്പ് നിറഞ്ഞതായിരിക്കും . പലര്ക്കുംദഹിക്കാന്‍ ,സഹിക്കാന്‍ പറ്റാത്തവ. സ്വന്തം അനുഭവങ്ങളും കല്പനികതകളും കൂടി ചേര്‍ത്ത ഒരുസംഭവം എഴുതുമ്പോള്‍ അത് എഴുത്തുകാരിയുടെ മനസ്ല്‍ നിന്നും വന്നവ അല്ലേല്‍ അനുഭവത്തിന്റെവെളിച്ചത്തില്‍ എഴുതിയത് എന്നൊന്നും ആരും നോക്കില്ല. അതില്‍ എന്ത് കുറ്റവും കുരചിലുകളും ഉണ്ടഎന്ന് നിരത്തി വെച്ചു പഴി ചാരാനും പരിഹസിക്കാനും എളുപ്പമാണ്. അതാണ് അവര്ക്കും സംഭവിച്ചത്. .
എന്റെ കഥയും നീര്‍മാതളം പൂത്തപ്പോള്‍ തുടങ്ങിയ രചനകളില്‍ അത് തന്നെയാണ് സംഭവിച്ചതും. യഥാസ്ഥിതിക കുടുംബത്ത് ജനിച്ചു വളര്‍ന്ന ഒരു പെണ്കുട്ടി , സ്വന്തം കാര്യങ്ങളെ മറ്റുള്ളവര്‍ക്ക്മുന്‍പില്‍ തുറന്നു പറഞ്ഞത് ആര്ക്കും സഹിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണല്ലോ മലയാളിഎഴുത്തുകാര്‍ തന്നെ ഈ എഴുത്തുകാരിയെ വിമര്‍ശിചിരുന്നത്. മലയാളികള്‍ ഒട്ടും തുറന്നു പറയാന്‍ആഗ്രഹിക്കാത്ത കാര്യങ്ങള്‍ അവരത് തുറന്നടിച്ചു എഴുതി .അതിനുള്ള ധൈര്യം അവര്‍ കാണിച്ചു. പൈങ്കിളി സാഹിത്യകാര്‍ കാണിക്കുന്നതിലും ചങ്കൂറ്റത്തോടെ അവര്‍ പറഞ്ഞു. കൃഷ്ണന്റെ രാധ എന്ന്പറഞ്ഞിരുന്ന മാധവികുട്ടി , 1999 ഇല്‍ ഇസ്ലാം മതം സ്വീകരിച്ചു കമല സുരയ്യ ആയപ്പോള്‍ ഉണ്ടായപുകിലും കുറച്ച്ഒന്നും അല്ല.
മതം മാറ്റത്തെ ക്കുറിച്ച് കേട്ടറിഞ്ഞ അറിവുകള്‍ സത്യമായിരുന്നോ..
പ്രശസ്തിക്കു വേണ്ടി മതം മാറി എന്ന് വരെ പറഞ്ഞ ആള്‍ക്കാര്‍ നമ്മുടെ ഇടയില്‍ തന്നെ ഉണ്ട്. കഴിവുംവിവരവും ഉള്ള എന്നൊരു സ്ത്രീ എന്നതിലുപരി അവര്‍ മനുഷ്യനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന തലത്തില്‍ഇംഗ്ലീഷിലും മലയാളത്തിലും എഴുതാന്‍ കഴിവുള്ളവര്‍ ആയിരുന്നു. അതില്‍ അസൂയ പൂണ്ടവര്‍ പലതുംപറഞ്ഞു നടന്നു. അതിനെല്ലാം തകതായ മറുപടി വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും നല്കികഴിഞ്ഞനവര്‍ യാത്ര പോയത്. 2006 മുതല്‍ മകന്റെ കൂടെ പ്‌ുനയില്‍ ആയിരുന്നു താമസം എങ്കിലുംഇടയ്ക്ക് ഒരുതവണ നാട്ടില്‍ വന്നു എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞതാണ്. അതുകഴിഞ്ഞുള്ള യാത്രഅവസാനയാത്ര ആയി.
" നീര്‍ മാതളം പൂക്കുന്നത് കേവലം ഒരാച്ഴക്കലത്തിനു വേണ്ടിയാണ്. പുതുമഴയുടെ സുഗന്ധം മണ്ണില്‍ നിന്നുയര്‍ന്നാല്‍ നീര്‍മാതളം പൂക്കാറായി എന്ന് വിചാരിക്കാം. പൂക്കള്‍ വന്നു നിറഞ്ഞാല്‍ ഇലകള്‍ കൊഴിയുകയും ചെയ്യും."
നീര്‍മാതളം പൂത്ത കാലം എന്ന നോവലിന്റെ തുടക്കം.......
ലിങ്ക്
2009 മേയ് 27, ബുധനാഴ്‌ച
ഓര്‍മയിലെ മഴ
ഒരു തുള്ളി വെള്ളത്തിനായി കൊതിക്കുന്ന ഭൂമിയില്‍, ഒരുതുള്ളി വെള്ളം വീഴുമ്പോള്‍ ഉണ്ടാകുന്നസന്തോഷം വീണ്ടും ഒരു തുള്ളിക്കായി ഉള്ള കാത്തിരിപ്പിനായി, മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ ഞാനും ഒരു മഴക്കായി കാത്തിരിക്കുന്നു. മഴ എത്ര നല്ല രസമുള്ള അനുഭവം .അതിലെജലകണങ്ങള്‍ മിനുമിനുത്ത ദേഹത്ത് വീഴുമ്പോള്‍ ഉണ്ടാകുന്ന കുളിര്‍മ്മ അത് മനസിനെയുംനല്ലപോലെ തണുപ്പിക്കുന്നു.
സംഹാര താണ്ടവം ആടി വരുന്ന പേമാരിയായി, ചിലപ്പോള്‍ കാതരഭവത്തോടെ പ്രണയാതുരയായിതുള്ളി തുള്ളി വരുന്ന ഒരു നാടന്‍ പെണ്‍കൊടിയായി...
ഇങ്ങനെ നീളുന്നു മഴയുടെ ഓരോ ഭാവങ്ങള്‍.....
സാഹിത്യ കാര്‍ ഇതിനെ സാഹിത്യം കലര്‍ത്തി ഒരുപാടു രൂപ ഭാവങ്ങള്‍ നല്കുന്ന മഴ ഒരു നല്ല അനുഭവംതന്നെ. പക്ഷെ മഴയുടെ കൂടെ വരുന്ന കൂട്ടുകാരെ എനിക്ക് ഇന്നും പേടിതന്നെ. രാത്രിയില്‍ മഴ കഴിഞ്ഞുരാവിലെ തന്നെ അപ്പൂപ്പനും അച്ഛനും എല്ലാവരും കൂടെ റബ്ബര്‍ തോടട്ടത്തില്‍ പോയി എത്ര റബ്ബര്‍മറിഞ്ഞു വീണു അതില്‍ എത്ര എണ്ണം ടിഞ്ഞു വീണു, എത്ര വഴ ഒടിഞ്ഞു, എന്നുള്ള ഏതേലും വീട്‌ിന്റെമുകളില്‍ മരം വീണോ എന്നുള്ള കണക്കെടുപ്പുകള്‍ നടത്താറുണ്ടായിരുന്നു.
മഴ കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ ആ പ്രദേശത്ത് പിന്നെ കുറഞ്ഞത് ഒരാഴ്ച കറന്റ് കാണില്ല.പിന്നെമണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരിയും തന്നെ ശരണം. ഒരു ഗുണം അതുകൊണ്ട് ഉണ്ടായിട്ടുണ്ട്, നേരത്തെ തന്നെ കിടന്നുറങ്ങാം. കുട്ടികാലത്ത് പഠിക്കാന്‍ പറയുന്ന സമയത്ത് ഉറങ്ങനല്ലേ എല്ലാരുംനോക്കു, അതെ പോലെ തന്നെ മഴ കഴിഞ്ഞു കരണ്ടു പോയാല്‍ പിന്നെ സുഖം..........
അങ്ങിനെ ഒരു മഴ ദിവസം ഞങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ആകെ ഒരു വെടികെട്ടു ഉണ്ടായി. ഇടിവെട്ടി 11 KV ലൈന്‍ കത്തി പോയി. എല്ലാ വീടുകളിലും മെയിന്‍ സ്വിച്ച് കത്തി . ഒരു ഭയങ്കര തീവീട്ടിലേക്ക് കയറിയതും എല്ലാരും കൂടെ തീ എന്ന് പറഞ്ഞു മഴയത്തേക്ക് ചാടി, അപ്പോള്‍ ആണ്ഓര്‍ത്തത്, പട്ടി, ജൂടോയെ അകത്തു പൂട്ടി ഇട്ടിരികുന്നത്. പിന്നെ ഓടിപോയി ആരോ അതിനെഅഴിച്ചുകൊണ്ട് വന്നു. അപ്പോളേക്കും അയല്‍പക്കം കാരും എല്ലാരും ഓടി എത്തി, ആര്ക്കുംമനസിയയില്ല എന്താ സംഭവിച്ചത് എന്ന്. പിന്നെ അന്ന് മിക്കവാറും എല്ലാരും തന്നെ വീട്ടിലെ റബ്ബര്‍റോളര്‍ വെച്ചിരിക്കുനിടത് ആണ് കഴിഞ്ഞു കൂടിയത്. ഇങ്ങനെ ഉള്ള ചില കൊച്ചു സംഭവങ്ങള്‍ ഒഴിച്ചാല്‍...
എത്ര മഴയത്തും വെള്ളം പൊങ്ങാത്ത മഴ ഒരു തരത്തിലും ബാധിക്കാത്ത ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് താമസിച്ചത് കൊണ്ടാവാം മഴ എന്നില്‍ പ്രതേകിച്ച് ഒരു ഭാവ ഭേദവും വരുത്തിയിട്ടില്ല.
മഴ ഉള്ളപ്പോള്‍ കിടന്നുറങ്ങാന്‍ സന്തോഷമാണ്. അതിന്റെ ഒരു സുഖം പറഞ്ഞറിയിക്കാന്‍ പറ്റില്ല. കാരണം അതിന്റെ സംഗീതം ആണോ അതിന്റെ കുളിര്‍മ ആണോ എന്ന് ഇപ്പോളും അറിയില്ല.
എല്ലാവരുടെയും സ്വപ്ന ഭൂമി അയ അമേരിക്കന്‍ മഹാരാജ്യത്ത് വന്നു പെട്ടപോള്‍ ആണ് ഇതിന്റെഗ്രഹാതുരത്വം മനസിലാക്കിയത്. ഇവിടെ മഴ പെയുന്നത് അറിയുന്നത് തന്നെ മിന്നല്‍ ഉള്ളപ്പോള്‍മാത്രം.
ഇത്രയും വലുതായിട്ടും ഇപ്പോളും ഇടിയും മിന്നലും കാണുമ്പോളും കേള്‍ക്കുംപോളും ആകെ ഒരു വെപ്രാളംആണ്. കഴിയുന്നതും അനങ്ങാതെ ചുരുണ്ടു കൂടി എവിടേലും ഇരിക്കും.
ഇവിടെ എത്തിയതിനു ശേഷം ഇവിടെയും രണ്ടു തവണ ഇടിയും മഴയിലും കറന്റ് ഇല്ലാതെയും, താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ ഇടി വെട്ടിയതും മനസില്‍ നിന്നും മായാതെ നില്‍കുന്നഓര്‍മ്മകള്‍. തന്നെ. അങ്ങിനെ സംഭവിച്ചപോലെക്കും ഫയര്‍ അലാറം അടിച്ചു. അപ്പോളേക്കുംഎല്ലാരും കൂടെ പുറത്തേക്ക് ഓടി. അവിടെ കാര്‍പോര്‍ച്ചില്‍ നോകിയപ്പോള്‍ ഞങ്ങള്‍ മാത്രം ഇത്തിരിലേറ്റ് ആയിപോയി, കാല് കുത്താന്‍ സ്ഥലം ഇല്ലാതെ അതിനകം നിറഞ്ഞിരുന്നു. അപ്പോളും ഇടിയുംമിന്നലും അതിന്റെ എല്ലാ ശക്തിയിലും തുടരെ തുടരെ പ്രഹരിച്ചു കൊണ്ടേയിരുന്നു. ,
കാര്‍മേഘങ്ങള്‍ മൂടി ഇരുണ്ടു കിടക്കുന്ന ആകാശം ദുഃഖം തലം കെട്ടി നില്ക്കുന്ന ഒരു മരണ വീടുപോലെഎന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് ഒന്നു പൊട്ടി ഒലിച്ചാല്‍ എന്തെല്ലാം അനര്‍ഥങള്‍ ഉണ്ടാകും.
സംഹാര താണ്ടവം ആടി വന്ന കത്രീനയും, ഇപ്പോള്‍ നാട്ടില്‍ ഉണ്ടായ ആനിയയും എത്ര ജീവനുകളാണ്അപഹരിച്ചത്. ഒരു പേരും ഇല്ലാതെ തന്നെ കേരളത്തിലെ തന്നെ എത്ര ചെറു പ്രദേശങ്ങള്‍ ഉരുള്‍പോട്ടലിന്റെയും വെള്ളപോക്കതിന്റെയും കെടുതികള്‍ അന്ഭവിക്കുന്നു, അനുഭവിക്കനിരിക്കുന്നു.....
പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ ഉള്ള മനുഷ്യന്റെ കടന്നു കയറ്റം ആണോ അതിന്റെ ആധാരം?...
അതോ പ്രകൃതിയുടെ ഒരു സന്തോഷമോ.............

2009 മേയ് 3, ഞായറാഴ്‌ച
വിമാനത്താവള ങ്ങളിലെ പനി പരിശോധന
"വിമാനത്താവളങ്ങളില്‍ നിരീക്ഷണം തുടരുന്നു"
"പന്നിപ്പനി : രോഗ ബാധിതര്‍ എത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്"
പ്രമുഖ മലയാള ദിന പത്രങ്ങളിലെ വാര്‍ത്ത ആണിത്.
വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനത്താവളത്തില്‍ എത്തുന്നവരോട് പനി ഉണ്ടോ എന്ന് ചോദിച്ചതു കൊണ്ടോ പേപ്പറില്‍ എഴുതി വാങ്ങിയത് കൊണ്ടോ അസുഖം ഉള്ളവരെ തിരിച്ചറിയാന്‍ പറ്റില്ല. തന്നെയുമല്ല പനി കഴിഞ്ഞാണോ ഇവര്‍ ഇങ്ങോട്ട് എത്തിയത് എന്നും തിരക്കേണ്ടിയിരിക്കുന്നു..
അതിനായി വിമാനത്താവളത്തില്‍ രൂപികരിചിരിക്കുന്ന പ്രത്യേക സെല്ലുകളില്‍ ഒരു രക്ത പരിശോധന എങ്കിലും നടപ്പാക്കെണ്ടാതായുണ്ട്. അതും ഇല്ലേല്‍ അത്യാവശ്യം ഒരു വൈദ്യ പരിശോധനക്ക് വിധേയമാകുക എങ്കിലും ചെയ്യണം.
അധികാരികള്‍ ഇതിനുവേണ്ടുന്ന പ്രത്യേക സംവിധാനം എന്തുകൊണ്ട് ഒരുക്കുന്നില്ല. പകര്‍ച്ച വ്യാധി ആയ ഈ രോഗം നമ്മുടെ നാടിനെയും അപഹരിക്കതിരിക്കാനും നമ്മുടെ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയും വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ നടപടിയെടുകെണ്ടാതയുണ്ട്. അതിന് കക്ഷി രാഷ്ട്രീയമില്ലാതെ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കെണ്ടാതയുണ്ട്.
ദുബായ് എയര്‍ പോര്‍ട്ടില്‍ ഇതിനായി തെര്‍മല്‍ സ്കാനര്‍ ഇതിനായി സ്ഥാപിച്ചു കഴ്ഞ്ഞു. ഇതിനിന്നും പനി ഉള്ളവരെ പെട്ടന്ന് തിരിച്ചറിയാനാകും എന്നാണത്രെ പറയുന്നത്.
http://www.gulfnews.com/nation/Health/10309914
ഈ ലിങ്കില്‍ നിന്നും കിട്ടിയ അറിവാണ് ഇത്.
2009 മേയ് 1, വെള്ളിയാഴ്‌ച
പനി.
മോള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയതില്‍ പിന്നെ രണ്ടാച്ഴ കൂടുമ്പോള്‍ എനിക്കും മോള്‍ക്കും ഒരു പനി തീര്ച്ചയായും ഉണ്ടാകും. ഇത്തവണ അത് കാല് മാറി. എനിക്കാണ് ആദ്യം പനി കിട്ടിയത്. എങ്ങിനെ എന്നോ എവിടുന്നു വന്നു എന്നോ അറിയില്ല. ഇവിടെ ടി വി യില്‍ പന്നിപനി യുടെ ബ്രെകിംഗ് ന്യൂസ് കണ്ടു കഴിഞ്ഞതിന്റെ പിറ്റേ ദിവസം ആയിരുന്നു പതിയെ ഒരു ജലദോഷം തുടങ്ങിയത്. പിറ്റേന്ന് രാവിലെ ആയപ്പോളേക്കും അത് പനിയായി മാറി. ആകെ ദേഹംവേദന,തലവേദന,തൊണ്ടവേദന,തുമ്മല്‍ എന്നുവേണ്ട എല്ലാ സാധങ്ങളും കൂടെ കൂടിയൊരു സംഭവം.
ഇവിടെ ആണേല്‍ സ്പ്രിംഗ് സീസണും ആണ്. ഈ സമയം ആണ് ഇവിടെ അലര്‍ജി യുടെഅസുഖങ്ങള്‍ കൂടുന്നത്. പൊടി അലര്‍ജി, pollen (പൂമ്പൊടി ) അലര്‍ജി എന്നുവേണ്ട സകലതും പുറത്തു ചാടുന്നത് ഈ സമയത്ത് ആണ്. അപ്പോള്‍ എനികൊരു സംശയം ആയി. കല്യാണം കഴിക്കുന്നതിനു മുന്‍പ് എനിക്ക് പൂച്ചകളോട് വല്യ പഥ്യം ആയിരുന്നു. എന്റെ വീട്ടില്‍ പൂച്ചകളെ തട്ടി മാറ്റിയിട്ടു വേണമായിരുന്നു കാല്‍ തറയില്‍ കുത്താന്‍ .അത്രയും എണ്ണം (പതിനേഴു വരെ എന്റെ കാലത്ത് ഉണ്ടായിരുന്നു) . എന്റെ ഏറ്റവും പ്രീയപ്പെട്ട കൂടുകാര്‍ ആയിരുന്നു അവര്‍. ഒരു പൂച്ച കുട്ടിയെയും ആര്ക്കും കൊടുക്കണോ കളയാനോ ഞാന്‍ സമ്മതിക്കില്ലായിരുന്നു. അത് കൊണ്ട്, ഈ പൂച്ച രോമം എല്ലാം
അടിച്ച് എനിക്ക് ചെറിയ അലര്‍ജി ഉണ്ടായിരുന്നു. തുമ്മല്‍ ആയിരുന്നു. പിന്നെ കണ്ണ് ചൊറിച്ചിലും. അങ്ങിനെ കണ്ണ് ചൊറിഞ്ഞു ചൊറിഞ്ഞു തുമ്മല്‍.............
അതൊരു തുമ്മല്‍ തന്നെ തുമ്മി തുമ്മി ഞാന്‍ ക്ഷീണിച്ചു പോകുമായിരുന്നു. ആദ്യം ആദ്യം അത്രകാര്യമായി എടുത്തില്ല പിന്നെയാണ് മനസിലായത് ഇത അലര്‍ജി ആണ് മരുന്ന് കഴികാതെ മാറില്ല എന്ന്. അങ്ങിനെ അടുത്തുള്ള ഹോമിയോ ഡോക്ടറെ കണ്ടു മരുന്ന് തുടങ്ങി. അതങ്ങ് മാറുകയും ചെയ്തു.
ഇപ്പോള്‍ പനിവന്നതും തുമ്മലും കണ്ണ് ചൊറിച്ചിലും എല്ലകൂടെ ഒന്നു താരതമ്യ പെടുത്തി നോക്കി .ഇതു വല്ല അലര്‍ജിയും ആണോ..............
അങ്ങിനെ ആദ്യത്തെ ദിവസം ലോക്കല്‍ മരുന്ന് കഴിച്ചു റസ്റ്റ് ചെയ്തു. മോളെ പോലും എന്റെഅടുത്തേക്ക് അടുപിച്ചില്ല. പറയാന്‍ പറ്റില്ലല്ലോ പന്നി പനി ആണെലോ....
നോണ്‍ കഴിച്ചില്ലേലും ഇതു പകരം എന്നും കെട്ട്. എയര്‍ ബോണ്‍ ആണ് എന്ന്. ഒരു ചെറിയ പേടിയും ഇല്ലാതില്ല. ഇവിടെ ആശുപത്രിയിലേക്ക് ചെല്ലണേല്‍ 103 degree Fahrenheit എങ്കിലും പനി ഉണ്ടാവണം. അല്ലേല്‍ പിന്നെ എമര്‍ജെന്‍സി റൂമിലേക്ക് പോകാം. പന്നിപനിയുള്ളത് കാരണം അതിനും ഒരുമടി. ഈ സ്റ്റേറ്റില്‍ ആദ്യത്തെ swine flu വിക്ടിം ഞാന്‍ ആകുമോ എന്നൊരു പേടി. അതുകാരണം നാളത്തെ കൂടെ നോക്കാം എന്ന് കരുതി.
പിറ്റേന്ന് മോള്‍ക്കും മോള്‍ടെ അച്ഛനും കൂടെ ഞാന്‍ പകര്‍ത്തി കൊടുത്തു. ഇപ്പോള്‍ എല്ലാവരും പനിക്ക് അടിമകള്‍ ആയി. മോള്‍ക്ക് ചെറിയ തുമ്മല്‍ മൂക്കൊലിപ്പും. ഭര്‍ത്താവിന് തുമ്മല്‍ (കലശലായി) ചെറിയ ചുമ, മൂക്കൊലിപ്പ് . അങ്ങിനെ എന്തായാലും മൂന്നു പേരും കൂടെ ആവി പിടുത്തം തന്നെ. എന്തായാലും എന്റെ പനി മാറി ജലദോഷം ആയി. തുമ്മല്‍ ഉണ്ട്. പന്നി പനി അല്ല എന്ന് വ്യക്തമായി.
ഇവിടെ കാലാവസ്ഥ വ്യതിയാനം വളരെ ഏറെ അനുഭവപ്പെടുന്നു. പകല്‍ സമയത്ത് നല്ല്ല ചൂടും രാത്രി ആയാല്‍ നല്ല തണുപ്പും. ഈ വത്യാസം ആകും പനികള്‍ ഇങ്ങനെ മാറി മാറി വരുന്നത്.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)