2023 ഏപ്രിൽ 4, ചൊവ്വാഴ്ച

അതിജീവനം

                                                    അതിജീവനം 


 മൂന്നു മാസത്തിനുള്ളിൽ മകൾ പുതിയലോകത്തേക്ക്  കാലെടുത്തു വെക്കുന്നു. അതിനു വേണ്ടി ഞങൾ പാകപ്പെട്ടിട്ടില്ല. അറിയില്ല എങ്ങിനെ അതിനെ അതിജീവിക്കും എന്ന്. 

ഓരോ ദിവസവും കണ്ണടച്ച് തുറക്കുന്നതിനു മുന്നേ കഴിഞ്ഞു പോകുന്നു. ഒരു കണക്കിന് അത് നല്ലതു തന്നെ . മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല ,ജോലി,വീട് കുട്ടികൾ. ആർക്കും പരാതിയില്ല പരിഭവം ഇല്ല. കുട്ടികൾ ദിവസവും വളരുന്നു. അവരുടെ കൂടെ ഓടി എത്താൻ ഞാൻ കിടന്നു കിതക്കുവാണ്. കയറ്റങ്ങളും ഇറക്കങ്ങളും കൂടിച്ചേര്ന്ന് ഒരു മാരത്തോൺ ഓട്ടം.

വിചിത്രമായ മറ്റൊരു ചിന്ത മനസ്സിൽ വരാറുണ്ട്. എന്തിനു ഓടണം ഇങ്ങനെ. 

അടിസ്ഥാന സൗകര്യങ്ങൾ നേടാൻ ഇപ്പോൾ കുടുംബത്ത് രണ്ട്ലക്കും ജോലി ആവശ്യം തന്നെ. വീടിന്റെ ലോൺ, കുട്ടികളുടെ ചിലവുകൾ, കാറിന്റെ ലോൺ അങ്ങിനെ അടവുകൾ കഴിഞ്ഞു എന്തേലും മിച്ചം പിടിക്കേണ്ട. എന്നാലല്ലേ മുന്നോട്ടുള്ള ജീവിതം അല്പ്പമെങ്കിലും സുദൃഡമായി മുന്നോട്ടു കൊണ്ടുപോകാൻ പറ്റുകയുള്ളു. നാളെ എന്ത് എന്നാണ് അറിയില്ല എന്നാലും എല്ലാവര്ക്കും വേണ്ടി ഒരല്പം കരുതൽ.

ഇവിടെ ഇപ്പോൾ മക്കൾ ഹൈസ്കൂൾ കഴിയുന്നു ഒരാൾ . ചെറിയ ആൾ ഇനി ആറാം ക്ലാസ്സിലേക്കും, പന്ത്രണ്ടു കഴിഞ്ഞു ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് മാറുമ്പോൾ അതിന്റെ ചിലവുകൾ വേറെ. ഒരു വര്ഷം ഏകദേശം അറുപത്തിനായിരത്തിൽ അധികം ആണ് ചിലവുകൾ കണക്കാക്കിയിരിക്കുന്നത്. അതിൽ താമസവും, ഭക്ഷണവും,യാത്രയും ,പുസ്തകങ്ങളും എല്ലാം ഉൾപ്പെടും. അതിനും വേണ്ടി ഉള്ള ഓട്ടത്തിലാണിപ്പോൾ. 

അദ്ദേഹത്തിന്  വീടിനടുത്തുള്ള കലാലയത്തിൽ പോകേണ്ട , വീട്ടിൽ നിന്നും എത്രയും ദൂരെ പോകാന് ആണ് താത്പര്യം.അതിനായി എല്ലാ വാരാന്ത്യങ്ങളും ഉപദേശവും . പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു കാര്യം ഉണ്ടോ എന്ന് ചോദിക്കുന്നത് പോലെ,പര്യുമ്പോൾ എല്ലാം മൂളികേൾക്കും സന്തോഷത്തോടെ അന്നേക്ക് സഭ പിരിയും. പിന്നെയും നാളെ വീണ്ടും ഇതേ ചർച്ച, വീടും ഒന്നിൽ നിന്നും തുടങ്ങി വീണ്ടും ഇന്നലെ പറഞ്ഞിടത്തു എത്തും . ഇങ്ങനെ മംസന്ഗല് ആയുള്ള ചർച്ചയും വഴക്കും, മുഷിപ്പിക്കലും കഴിഞ്ഞു അവസാനം അച്ചനാട് ആഗ്രഹം പോലെ മോൾ വീടിനടുത്തുള്ള കലയാലയത്തിൽ കമ്പ്യൂട്ടർ സയൻസ് നു ചേരുന്നു. ബാക്കി എന്താകും എന്ന് വരുംകാലങ്ങളിൽ അറിയാം. 

മോളെ സ്കൂളിൽ ചേർത്തപ്പോൾ ,2023 ൽ സ്കൂൾ വിദ്യാഭ്യാസം കഴിയും എന്ന് കണക്കു കൂടിയിരുന്നു. ഇന്നിപ്പോൾ 2023 മെയ് മാസത്തിൽ അവൾ സ്കൂൾ കാലഘട്ടം അവസാനിപ്പിച്ച് പുതിയ മേച്ചിൽ പുറങ്ങളിലേക്കു പോകുന്നു. അവളെ വിട്ടകന്നുള്ള ഒരു ദിവസം പോലും എന്റെ ചിന്തയിൽ വരുന്നില്ല. കരക്ക്‌ പിടിച്ചിട്ട മീനിന്റെ അവസ്ഥ ആകും. വേറെ ഒരു രീതിയിൽ ചിന്തിച്ചാൽ, അവർക്കും അവരുടെ ജീവിതം കണ്ടെത്തേണ്ട , അവരെ പിടിച്ചു വെച്ചിട്ടു കാര്യമില്ല. ഇന്നത്തെ സമൂഹം എൻജിങ്കെ അവരെ സ്വീകരിക്കുമെന്നു അവർ എങ്ങിനെ അവിടെ അതിജീവിക്കുമെന്നോ പറയാൻ പറ്റുന്നില്ല. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ ഇല്ല.


 

2022 ജനുവരി 9, ഞായറാഴ്‌ച

കുഞ്ചര പഞ്ചുകം

എന്തെഴുതണം എന്നറിയാതെ ഇങ്ങനെ ഒഴിഞ്ഞ മനസും ആയി ഓടാൻ തുടങ്ങിയിട്ട് കുറച്ചു നാളായി . എന്നും രാവിലെ എണീക്കുന്നത് എന്തേലും കുത്തിക്കുറിക്കണം എന്ന ആഗ്രഹത്തിൽ ആണ്. എന്നാലും മൂല സ്ഥയായി ഭാവം മടി ആയതിനാൽ ഒന്നും നടക്കാറില്ല.   

മറ്റുള്ളവരുടെ എഴുത്തു കുത്തുകൾ വായിക്കുമ്പോൾ ഉണ്ടാകുന്ന കഞ്ചരകുഞ്ചുകം എന്നെ പുളകിതയ്ക്കാറുണ്ട്. എന്താ ചെയ്യുക. ഈ മടി ഇങ്ങനെ ഒരു മൂടിക്കെട്ടിയ അവസ്ഥയിലൂടെ എന്നെ നയിച്ചുകൊണ്ടേ  ഇരിക്കുന്നു.  ഇതിനു മരുന്നൊന്നും ഇല്ല. കോവിഡിനെ പോലെ. ടെസ്റ്റ് ചെയ്തു കോവിഡ് ആണെന്ന് കണ്ടാൽ പിന്നെ ഒരു മരുന്നും ഇല്ല സ്വയം ചികിത്സാ . വിറ്റാമിന് സിയും ഡിയും ആസ്പിരിനും അടങ്ങിയവ മാത്രം. 

അപ്പോൾ പറഞ്ഞു വന്നത് കുറച്ചു നല്ല  കൂട്ടുകാർ  ഉള്ളതുകൊണ്ട് അവരുടെ പ്രേരണയാൽ ഇതിനെ വീണ്ടും തട്ടി പൊക്കി പൊടി കളയാൻ ഞാൻ ശ്രമിക്കുകയാണ്. എത്രത്തോളം വിജയിക്കും എന്നറിയില്ല. ഇവിടെ എന്റെ കഴിഞ്ഞ കാല കൃതികൾ നോക്കിയാൽ മനസിലാകും എന്റെ മടിയുടെ ശോചനീയാവസ്ഥ . 

എന്തൊക്കയോ കാട്ടിക്കൂട്ടാനുള്ള ഒരു മനോ ബലം എവിടുന്നോ കിട്ടിയിട്ടുണ്ട്. ഒരു എനർജി ഡ്രിങ്ക് കുടിച്ച അവസ്ഥ. അതിന്റെ എനര്ജി എത്ര ഉണ്ട് എന്ന് ടെസ്റ്റ് ചെയ്തു നോക്കാം. ഇതിലൂടെ. ഒരു ബൂസ്റ്റർ ഡോസ് വേണ്ടി വരുമോ എന്നൊന്നും അറിയില്ല. വർഷങ്ങളായി ഉള്ള എന്റെ ഓട്ടം ഒരുനാൾ നിലക്കുമോ അതോ എത്രനാൾ കൂടി ഈ മാരത്തോൺ ഓട്ടം വേണ്ടി വരും എന്നൊന്നും അറിയില്ല. അവസാനം എല്ലാം കൂടി തോട്ടിലേക്ക് വലിച്ചെറിഞ്ഞാൽ എന്താ എന്നും ഉള്ള തോന്നൽ ഉണ്ട് . എല്ലാം ഒരു തോന്നലിന്റെ പുറത്താണ് ഓടുന്നത്. 

ജീവിതത്തിൽ ഒന്നും ഒറ്റയ്ക്ക് ഇതുവരെ ചെയ്‌തിട്ടില്ല. ചെയ്യാൻ ഉള്ള കഴിവ് ഉണ്ടോ എന്ന് ചോദിച്ചാൽ ചിലപ്പോൾ തോന്നും ആരുടേയും സഹായമില്ലാതെ എല്ലാം ചെയ്യാൻ പറ്റും എന്ന്. ഇതിലപ്പോൾ ആ ചിന്ത ആസ്ഥാനത്താക്കിക്കൊണ്ടു വീണ്ടും എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. അതിനെ ഒരു കഴിവില്ലായ്മയായി കരുതാമോ എന്നറിയില്ല. 

എന്റെ ജീവിതം കൊണ്ട് പഠിച്ച ഒരുകാര്യം ഞാൻ ഇവിടെ സൂചിപ്പിക്കുന്നു. ഒന്നിനും കഴിവില്ലാതെ ഒരു പെണ്ണായി പോയി എന്ന് ചിന്തിച്ച അവസരങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അപ്പോളെക്കെ എന്റെ മനസും അതേപോലെ കീഴോട്ട് തന്നെ ചിന്തിച്ചിരുന്നു. എന്നെ എന്തിനാണ് ഇങ്ങനെ ഒരു കഴിവും താരതെ ജനിപ്പിച്ചത് എന്ന്. പിന്നെയും ചിന്തിച്ചു എല്ലാവര്ക്കും എന്തേലും ജീവിത ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കാണും അതായിരിയ്ക്കും എന്റെയും ജനന ലക്‌ഷ്യം എന്ന്. അങ്ങിനെ ജീവിതം പോയി. പഠന സമയത് തെറ്റില്ലാതെ തട്ടിയും മുട്ടിയും ഓരോ പടവുകളും കയറിയപ്പോൾ ഞാനും മറ്റുള്ളവരും ഹാപ്പി. പക്ഷെ ഒരു നേർവഴി കാണിക്കാൻ ആളില്ലാതെഎന്തെലും ഒക്കെ ചെയ്തു വീണ്ടും ജീവിതം മുന്നോട്ടു പോയി. അന്ന് ഒക്കെ കരുതിയിരുന്നത്, പെണ്ണല്ലേ എവിടേലും ആരേലും കല്യാണം കഴിച്ചോളും. എന്നിട്ടു ജീവിതം  സുഖമായി മുന്നോട്ടു പോകും. ജോലി കിട്ടിയിട്ട് ലീവ് എടുക്കാം എന്ന് പറയുന്നപോലെ. അങ്ങിനെ ഒരു ലക്ഷ്യവും ഇല്ലാതെ ഇങ്ങനെ ഒഴുകി . കോളേജ് ജീവിതവും സ്കൂൾ ജീവിതവും ഒരു അല്ലലും ഇല്ലാതെ മുന്നോട്ടു പോയി. അവിടെയും ജീവിതം ഒരു നിറമില്ലാത്ത പോയി . 

പിന്നീട് പഠനം ഒരു വഴിക്കായി പിരിഞ്ഞുപോയി. എന്തൊക്കയോ പഠിച്ചു. ജീവിതത്തിൽ ഉപയോഗപ്പെടും എന്ന് ചിന്ത ഇല്ലാതെ. കല്യാണം കഴിഞ്ഞു കമ്പ്യൂട്ടർ എഞ്ചിനീയർ .അവരുടെ സ്വാപ്ന നാടായ അമേരിക്കയിലേക്ക് ചേക്കേറി. കുറെആയി . വീട്ടിൽ ചൊരിയും കുത്തി ഇരുന്നു. ഒന്നിനും കൊള്ളില്ല എന്ന തോന്നൽ വീണ്ടും തല പൊക്കാൻ തുടങ്ങി. വീട്ടിൽ നിന്നും ഉള്ള ഞെക്കൽ വേറെ. ഇത്രയും പഠിച്ചിട്ടു വെറുതെ ഇരിക്കുന്നു എന്ന അവരുടെ സങ്കടം. മറ്റു ചിലർക്ക് എന്നെ കൊണ്ട് ഒന്നിനും കഴിവില്ലാത്തവൾ എന്ന ചിന്ത വേറെ. നാട്ടുകാർ പലവിധം. കുറെ ഏറെ പറച്ചിലുകൾക്കു മുന്നിൽ ചെവി കൊടുത്തില്ല. കല്യാണത്തിന് മുന്നേ ഞങൾ തമ്മിൽ ഉണ്ടായിരുന്ന ഉടമ്പടി പ്രകാരം എനിക്ക് ജോലിക്കു പോകേണ്ട എന്ന് തന്നെ ആയിരുന്നു. അങ്ങിനെ ഒരു പന്ത്രണ്ടു വര്ഷം വെറുതെ കളഞ്ഞു. 

അമേരിക്കയിൽ എല്ലാവരും സ്വയം പര്യാപ്തത നേടിയവർ ആണല്ലോ. വണ്ടി ഓടിക്കാനുള്ള ലൈസൻസ് ഉണ്ട് എങ്കിലും അത് വെറുമൊരു സ്റ്റേറ്റ് ഐ ഡി  ആയി ഉപയോഗിക്കാൻ ആയിരുന്നു ജങ്ങൾക്കിഷ്ടം. മോൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ പതുക്കെ അദ്ദേഹം മോളെ കൊണ്ടുവിടാനും വിളിച്ചുകൊണ്ടു വരാനും പറഞ്ഞു തുടങ്ങി. ഇവിടെ വണ്ടി ഓടിച്ചിട്ടില്ലാത്ത ഞാൻ എന്ത് ചെയ്യാൻ. അങ്ങിനെ എന്തിനും ഏതിനും ഭർത്താവിനെ ആശ്രയിക്കുന്നഎനിക്ക്  പതിയെ വീണ്ടും ഒരു ഭയം വന്നു തുടങ്ങി. എങ്ങിനെ അത് പറഞ്ഞു മനസിലാക്കും എന്നറിയില്ല. കുഞ്ഞിന് സ്കൂൾ ഓരോന്നും കയറിപോകുമ്പോൾ അവൾക് കരുതി തുടങ്ങി അമ്മക്ക്  ഒന്നിനും തനിയെ ചെയ്യാനുള്ള കഴിവില്ല. അവളുടെ കാര്യങ്ങൾ എല്ലാം അച്ഛനോട് പർണജൂ തുടങ്ങി. എന്നോട് പറഞ്ഞാലും ഒന്നും നടക്കില്ലല്ലോ . പിന്നെ മോൻ ഉണ്ടായി. ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമങ്ങൾ നടത്തി അതിൽ പലതവണ പരാജയം അറിഞ്ഞു. അതല്ല അതിനുള്ള വഴി എന്ന് പറഞ്ഞു തിരുത്തി .

ആ സമയത്തു എങ്ങിനെയും ഒരു ജോലി കണ്ടെത്തണം എന്നൊരു വാശിയായി . ഒരു കമ്പ്യൂട്ടർ കോഴ്സ് നു ഓൺലൈൻ ആയി എടുത്തു. അവിടെയും എതിർപ്പുകൾ വന്നു. കമ്പ്യൂട്ടർ എന്താ എന്ന് അറിഞ്ഞുകൂടാത്ത ഞാൻ എങ്ങിനെ ചെയ്യാനാണ്. പ്രോഗ്രാമിങ് ലാംഗ്വേജ് അറിഞ്ഞുകൂടാ. അങ്ങിനെ ഒരു വര്ഷം ഓൺലൈൻ ആയി കോഴ്സ് കമ്പ്ലീറ്റ് ചെയ്തു. നല്ലൊരു റെസ്യുമെ ഉണ്ടാക്കി. പതിയെ ജോലികൾക്കു അപ്ലൈ ചെയ്തു തുടങ്ങി. പ്രവർത്തി പരിചയക്കുറവും ഭാഷാ പ്രശ്നവും കാടുകട്ടികയി എന്നെ തഴഞ്ഞു കൊണ്ടിരുന്നു. എന്നിട്ടും മുടങ്ങാതെ ജോലിക്കുവേണ്ടി അപ്ലൈ ചെയ്തു. ഇന്റർവ്യൂ അറ്റൻഡ് ചെയ്തും കൊണ്ടിരുന്നു.റിജക്ഷന്  തന്നെ എല്ലായിടത്തും നിന്നും. 

അവസാനം ഒരിടത്തു കയറി പറ്റി .അന്നേരവും പിന്തിരിപ്പൻ കമന്റ്കൾ വന്നു കൊണ്ടേ  ഇരുന്നു. വലയ കമ്പനികളിൽ ജോലിക്കു കയറിയാൽ ചിലപ്പോൾ ആദ്യത്തെ ദിവസം തന്ന്നെ പറഞ്ഞുവിടാൻ ചാൻസ് ഉണ്ട്. അങ്ങിനെ അങ്ങിനെ. ദൈവത്തിന്റെ സഹായം കൊണ്ട് അങ്ങിനെ ഒന്നും ഉണ്ടായില്ല. കിട്ടുന്ന ശമ്പളം കുറായിരുന്നു ആദ്യത്തെ ജോലിക്ക് . പണി ആണേൽ നല്ല പോലെയും. നല്ലപോലെ അധാനിച് പഠിച്ചെടുത്തു കാര്യങ്ങൾ. വർത്തമാനം പറയാൻ വരെ വിമുഖയായിരുന്ന ഞാൻ അതിനും ഒരു പരിധി വരെ വിജയിച്ചു. 

ഭർത്താവും കുട്ടികളും എന്റെ കൂടെ എന്നെ സഹായിച്ചു ഇങ്ങനെ ഇന്നിവിടെ വരെ എത്തി ചേരുന്നു. എല്ലാവരും അവരുടെ ക്രമങ്ങൾ എന്തെതും ആയി ക്രമപ്പെടുത്തി. ആറുവരും സപ്പോർട്ട്കട്ടക്ക് ഉണ്ടായിരുന്നു. ഇന്നിപ്പോൾ എല്ലാവരും ഹാപ്പി. ഞാനും ഹാപ്പി. 

ഇത്രയും പറഞ്ഞത് എന്തെന്ന് വെച്ചാൽ തളരാൻ തുടങ്ങിയാൽ അതിനെ നേരം കാണു. ഇതാണ് എന്റെ ഇന്നുവരെ ഉള്ള കാര്യങ്ങൾ. എല്ലാവരും അവരുടേതായ ലോകത്തു ജീവിച്ചു കൊണ്ടിരിക്കുന്നു. 

പ്രതികളും പരിഭവങ്ങളും ഒരു വഴിക്കു അങ്ങ് പോകും.ചിലതിനെ  കണ്ടില്ല എന്ന് വെക്കുക.  ഒഴിവാക്കാൻ പറ്റാത്തതിനെ മനസിലാക്കി ഉത്തരം കണ്ടെത്തുക. 

ഇതിനു വേണ്ടി ഇന്നും കൂടെ നിൽക്കുന്നവർ എന്റെ ചങ്കാണ് കരളാണ് .അവരെ എനിക്കൊരിക്കലും വിട്ടുകളയാൻ പറ്റാത്തവർ ആണ്. 

എല്ലാ ജീവിതത്തിനും ഓരോ വഴികൾ താണ്ടതായിട്ടുണ്ട് അതിലൂടെ കടന്നു പോവുക. കടമ്പകൾ കടക്കുക. 

2022 ജനുവരി 6, വ്യാഴാഴ്‌ച

ദീപം മണിദീപം

 ഈ പാട്ടു കേൾക്കുമ്പോൾ എന്തുകൊണ്ടോ ഒരു മാനസിക ഉന്മേഷം ഉണ്ടാകാറുണ്ട്. പാട്ടിന്റെ മേന്മയാണോ അതോ അഭിനേതാക്കളുടെ കഴിവാണോ എന്നൊന്നും ചിന്തിക്കുന്നില്ല. മോഹൻ ലാലും, മമ്മൂട്ടി യും ശോഭനയും ചേർന്ന ഒരു  ത്രികോണ രൂപം. 

എത്ര കേട്ടാലും എപ്പോൾ കേട്ടാലും മടുക്കില്ലാത്ത ഒരു ഗാനം.


നാട്ടിൻ പുറത്തെ സന്ധ്യാ സമയത്തുള്ള  ദീപം കൊളുത്തി അതിനെ പുറത്തുള്ള തുളസിത്തറയിലും കാവിലും വിളക്കു വെക്കുന്ന കാഴ്ച .ഇന്നിപ്പോൾ അത് അപൂർവങ്ങളിൽ അപൂർവമായ ഒരു നേർ കാഴ്ചയാണിതിലൂടെ മനസിലേക്ക് ഓടി എത്തുന്നത് 

ഇന്നത്തെ തലമുറയ്ക്ക് അന്യം നിന്നുപോയ സന്ധ്യ പ്രാത്ഥന അതും കുടംബത്തുള്ള എല്ലാവരും ചേർന്നിരുന്നുള്ളത്. ആഹാ ഇതൊക്കെ ഇനി ഇങ്ങനെ ഉള്ള പഴയ ചലച്ചിത്രങ്ങളിൽ കൂടി മാത്രം കാണാനാണ് കഴിയുക.


ദീപം മണിദീപം പൊൻ ദീപം തിരുദീപം

ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം

ശ്രീഭൂത ശ്രീരാഗതുളസിക്കും ദീപം

ശ്രീകൃഷ്ണ തുളസിക്കും തൃത്താവിനും ദീപം

(ദീപം...)


ഇലഞ്ഞിത്തറഭഗവാനും മലർമാതിനും ദീപം

തറവാട്ടു ചരതാക്കൾക്കും ഫണിരാജനും ദീപം

നിറമാലകൾ മണിമാലകൾ വിരിമാറിൽ ചാർത്തും

തിരുനാമപ്പുരി വാഴും ഹൃകൃഷ്ണനു ദീപം


കൈ കൂപ്പി കണികാണാൻ കനകത്തിരി ദീപം

പൊന്നമ്പല നടയെന്നും കണികാണാൻ ദീപം

ഈരേഴു പതിനാലു പാരിൽ ഒളി വീശാൻ

ഇരുൾ നീങ്ങാൻ തൃക്കാലടി തെളിയാൻ മണിദീപം

(ദീപം.

2021 ഡിസംബർ 20, തിങ്കളാഴ്‌ച

ഓർമ്മകൾക്കുറക്കമില്ല

അങ്ങിനെ ഒരു തിരുവാതിരയും കൂടി കടന്നു പോകുന്നു. ഇവിടെ ഇരുന്നു കൊണ്ട് മുഖപുസ്‌തകത്തിലൂടെ എവിടെയോ നടക്കുന്ന തിരുവാതിര ചടങ്ങുകളും പാതിരാ പൂചൂടലും  കണ്ടു മനസിനെ തൃപ്തി പെടുത്തുന്നു. എന്തുകൊണ്ടും ഇന്നത്തെ ദിവസം ഒരു കാർമേഘ പടലമായി തീരുന്നു. 

എല്ലാവരെയും പോലെ എനിക്കും ഒരു ബക്കറ്റ് ലിസ്റ്റ് ഉണ്ട്. അതിൽ ചിലത് ദൈവാനുഗ്രഹത്താൽ നടന്നു . ചിലത് ഈ  ജീവിതത്തിൽ നടക്കുമോ എന്നറിയില്ല. എന്നാലും അതിനു വേണ്ടി പരിശ്രമം നടത്തിക്കൊണ്ട ഇരിക്കുന്നു. അതിൽ ഒരു പരിശ്രമം പാഴായി പോയ ഒരു ദിവസമാണിന്ന്. അതിനുവേണ്ടി നാളുകളായി കാത്തിരുന്ന ദിവസം. അവസാനം അതും പാഴായി പോയി. അതിന്റെ ഒരു വിഷമത്തിലൂടെ ഇങ്ങനെ പോകുന്നു. ജീവൻ മരണ പോരാട്ടം ഒന്നും അല്ല എങ്കിലും അത് നഷ്ടപ്പെട്ടതിന്റെ ഒരു വൈക്ലഭ്യം എന്ന് പറയാം. 

കുട്ടിക്കാലത്തു വീട്ടിൽ ധനുമാസ തിരുവാതിര നാളിൽ അമ്മൂമ്മയും അമ്മയും കൂടി രാവിലെ മുതൽ പുഴുക്കിന് വേണ്ടി ഉള്ള ഒരുക്കത്തിലായിരിക്കും. അന്നൊന്നും ഇതിന്റെ പ്രത്യേകതകൾ  ഒന്നും അറിയില്ലായിരുന്നു.  വീടിന്റെ പിന്നാമ്പുറത്തുള്ള സ്ഥലത്തു അപ്പൂപ്പന്റെ കൃഷിയിടത്തു നിന്നുമുള്ള കാച്ചിലും ചേനയും നനകിഴങ്ങും ചെറു കിഴങ്ങും ഏത്തക്കായും കൂർക്കയും ചേമ്പും കൂടെ വൻപയർ വേവിച്ചതും  ചേർന്നുള്ള പുഴുക്ക്.  കഷ്ണങ്ങൾ എല്ലാം അറിയഞ്ഞു വരുമ്പോളേക്കും ചിറ്റയും കൊച്ചച്ഛനും കൂടി ചേരും. ഉച്ച ആകുമ്പോൾ എല്ലാവരും കൂടെ ഉച്ചക്ക് അതും കഴിച്ചിരുന്നു .


പിന്നെ ഉള്ള ഓർമ്മ , ക്രിസ്തുമസ് അവധിയും തിരുവാതിരയും  നാല്പത്തി ഒന്നും കൂടി വരുന്ന സമയത്തു ഞാനും ചേച്ചിയും കൂടെ കൊച്ചച്ഛൻറെ വീട്ടിൽ പോകും. അവിടെ ഈ ആഘോഷങ്ങൾ എല്ലാം നല്ല പൊടി പൂരമായി നടത്തുന്ന സ്ഥലമാണ്. തിരുവാതിര നോയമ്പ് തുടങ്ങുന്നത് രേവതി മുതലാണ്. അന്നുമുതൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും മകയിരവും തിരുവാതിരയും എന്തയാലും ആഘോഷമാക്കും. അവിടുത്തെ ചുറ്റുപാടുമുള്ള സ്ത്രീജനങ്ങൾ ഓരോ ദിവസവും ഓരോ വീടുകളിൽ കൂടി വൈകിട്ടത്തെ ചടങ്ങുകൾ നടത്തി പോരും. അവസാനം രണ്ടു ദിവസം അതായത് മകയിര്യം തിരുവാതിര ദിവസങ്ങൾ ആണ് കേമം. 


മകയിര്യം നാൾ സന്ധകഴിയുമ്പോൾ പെണ്ണുങ്ങളും കുട്ടികളും ചേരുന്നു ഒരു സ്ഥലത്തു കൂടും . എട്ടങ്ങാടി ചുടാനുള്ള പരിപാടികൾ തുടങ്ങും. ചുടുക എന്ന് പറഞ്ഞാൽ എല്ലാ സാധനങ്ങളും  ചുട്ടെടുക്കില്ല . ചിലവ  മാത്രം. കാച്ചിൽ, ഏത്തക്കായ,  കിഴങ്ങ് എന്നിവ ചൂട് തീക്കനലിൽ ചുട്ടെടുത്തു മാറ്റി വെക്കുക. ചേന, ചേമ്പ് , കൂർക്ക എന്നിവ ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വേവിച്ചു മാറ്റുക. 

തുടർന്ന് മുതിര ,  വൻപയർ , എള്ള് , ചെറുപയർപരിപ്പ് എന്നിവ  വറുത്തെടുക്കും വേറെ വേറെ വറുത്തെടുക്കുക (വൻപയറിനു  വറവ് കൂടുതലാണ്). പിന്നീട് ശർക്കര പാവുകാച്ചി  ചുട്ടെടുത്ത സാധനങ്ങളും( തൊലി കളഞ്ഞതിനു ശേഷം ചെറുതായി കഷ്ണങ്ങൾ ആക്കി ) വറുത്തസാധനങ്ങളും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശർക്കര പാവ് കട്ടിയാകാൻ തുടങ്ങുന്നതിനു എല്ലാം കൂടി ചേർത്തി യോജിപ്പിക്കണം .ഇതിലേക്ക് നേത്രപ്പഴവും കരിക്കിന്റെ യും കരിമ്പിന്റെയും ചെറിയ കഷ്ണങ്ങൾ ചേർത്ത് കൊടുത്തു യോജിപ്പിച്ചെടുക്കണം. 

ഇത് മികയിര്യം നാളിൽ സുമംഗലികളായ സ്ത്രീകൾ ശിവന് നേദിച്ചതിനു ശേഷം കഴിക്കും. കന്യകൾ നേദിക്കാതെയും കാഴ്ഴിക്കും എന്നാണ് പാരമ്പരഗതമായുള്ള ചടങ്ങ് . തുടർന്ന് വീടും എല്ലാവരും കൂടെ തിരുവാതിര കളിച്ചു അന്നത്തെ ചടങ്ങുകൾ അവസാനിപ്പിക്കും.

പിറ്റേന്നാണ്‌ തിരുവാതിര . പൂത്തിരുവാതിര .

രാവിലെ തുടിച്ചുകുളിച്ചു ക്ഷേത്ര ദർശനവും കഴിഞ്ഞു രാവിലത്തേക്കുള്ള കൂവ കാച്ചിയതും കഴിച്ചു കഴിഞ്ഞു തിരുവാതിര പുഴുക്കിനുള്ള ഒരുക്കങ്ങളായി. അതും കഴിച്ചു വൈകുന്നേരം ആകുമ്പോൾ തരുണീമണികൾ സുന്ദരികളായി മുറുക്കി ചുവപ്പിച്ചു വിളക്കിനു ചുറ്റും തിരുവാതിര ചുവടുകൾ വെക്കാൻ തുടങ്ങും. അരിപ്പൊടി കലക്കി അമ്മിക്കല്ലിനെ അലങ്കരിച്ചു അർദ്ധനാരീശ്വര സങ്കല്പത്തിൽ വിളക്കിനെ ഗണപതിയായി സങ്കൽപ്പിച്ചു കൊണ്ട് ചടങ്ങുകൾ തുടങ്ങുകയായി. സുമംഗലികളും കന്യകമാരും ഈ ചടങ്ങിനെ തുടർന്ന് തിരുവാതിര കളിച്ചു തുടങ്ങും. മറ്റു ചിലർ ദശപുഷ്പങ്ങൾ ഒരുക്കുന്ന തിരക്കിലാകും. ആർപ്പുവിളികളുടെയും കുരവയിടലിന്റെയും സാന്നിധ്യത്തോടെ പൂത്തിരുവാതിര പെണ്ണിനെ സദസിലേൽക്കു ഇരുത്തി ഓരോ പൂവിന്റെയും പേരുകൾ പറഞ്ഞു ദീർഘ മംഗല്യത്തിനായി പൂജിക്കുന്നു. തുടർന്ന് പാതിരാ പൂച്ചൂടൽ. നേരത്തെ ഒരുക്കി വെച്ചിരിക്കുന്ന സ്ഥലത്തേക്ക് ആർപ്പുവിളികളും തീവെട്ടിയും ഹാലപ്പൊലിയും ആയി നാരീജനാണ് യാത്രയാകുന്നു. നേരത്തെ ഒരുക്കി വെച്ചിരിക്കുന്ന സ്ഥലത്തെത്തി പാതിരാപ്പൂ എടുത്തുകൊണ്ടു വന്നു ഓരോ പൂവിനേയും പേരുചൊല്ലി വിളിച്ചു പാട്ടും ആട്ടവും ആയി തിരുവാതിര ചടങ്ങുകൾ കൊഴുക്കുന്നു,നേരം പുലരുവോളം ചുവടുകൾ ചവിട്ടി ഉറക്കം ഒഴിച്ച്  സൂര്യോദയം ആകുമ്പോൾ ചടങ്ങുകൾ അവസാനിപ്പിക്കും. സ്ത്രീകൾക്കു മാത്രമായുള്ള ഒരു ദിവസം.  

ഒരിക്കലും  മനം മടുക്കാത്ത ഒരു അയവിറക്കൽ. 

തിരുവാതിരയും പുഴുക്കും ഒന്നും ഇല്ലാതെ ഈ വർഷത്തെ തിരുവാതിരയും  ഇന്ന് കഴിഞ്ഞു. അങ്ങിനെ അയവിറക്കാൻ നടത്തികൊണ്ടിരുന്നപ്പോളാണ് നമ്മുടെ അടുത്ത നൊസ്റ്റാൾജിയ. വേണുഗോപാൽ ആലപിച്ച അച്ഛനിരുന്നൊരു ചാരുകസേരയിൽ എന്ന് തുടങ്ങുന്ന മനോഹരമായ ഒരു ഗാനം എന്റെ മനസിനെ വല്ലാതെ ആകർഷിച്ചു . എന്തുകൊണ്ടോ എന്റെ മനസ് ഒന്നുകൂടെ നാട്ടിലേക്കും അച്ഛന്റെ എടുത്തേക്കും ഒന്ന് ഓട്ട  പ്രദക്ഷിണം നടത്തി. 

മനസിന്റെ ആഗ്രഹങ്ങൾ ഇങ്ങനെ ചിറകു വിരിച്ചു വിഹായസ്സിൽ പറക്കുമ്പോൾ അതിനെ തടയാൻ ഞാൻ ആര്? അതിങ്ങനെ പറക്കട്ടെ ഇഷ്ട്ടം പോലെ. 

വരികൾ പറഞ്ഞതുപോലെ (courtsey ഗൂഗിൾ)

ചുറ്റിലും  കാണുമി  കാഴ്ചയിലെൻ മനം 
പുറകോട്ടു  മെല്ലെ  പറന്നു  പോയി 
മുറ്റം  നിറഞ്ഞു  കളിച്ചു  നടന്നൊരെൻ 
കൊച്ചു  ബാല്യത്തിന്റെ  പക്കലേയ്ക്കായി








2020 ഡിസംബർ 7, തിങ്കളാഴ്‌ച

ഒരു കോവിഡ് ചിന്ത - എന്റെ അവലോകനം

പുതിയ ജോലിക്കു കയറിയിട്ട് വര്ഷം രണ്ടു കഴിഞ്ഞു എങ്കിലും വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അവസരങ്ങൾ അങ്ങിനെ ഇല്ലായിരുന്നു. ഭർത്താവു വീട്ടിലരുന്നു ജോലി ചെയുമ്പോൾ ഞാൻ രാവിലെ ഏഴര ആകുമ്പോൾ ഇറങ്ങും തിരികെ വരുന്നത് ചിലപ്പോൾ ആറര ഏഴ്. കുട്ടികൾ സ്കൂളിൽ നിന്നും മൂന്നിനും നാലിനും ഇടയിൽ എത്തും. ഭർത്താവു വീട്ടിൽ ഉള്ളതുകാരണം കുട്ടികളെ വേറെ എങ്ങും നോക്കാൻ വിടേണ്ട എന്ന ഒരു ഗുണം ഉണ്ട്. എന്നാലും എനിക്ക് മനസിന് ഒരു പശ്ചാത്താപം ഉണ്ടകാറുണ്ട് ഇടയ്ക്കിടയ്ക്ക്. ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ ഇരുന്നു വർക്ക് ചെയ്യാൻ പറ്റുമോ മാനേജരമ്മ യോട് എന്നും ചോദിക്കും. അവർക്കു അങ്ങ് സമ്മതിക്കുവാൻ വലിയ ബുദ്ധിമുട്ടാണ്. അങ്ങിനെ ഇരുന്നപ്പോളാണ് ഈ കോവിഡ് ഒരു മഹാമാരിയായി വന്നു ഭവിച്ചത്. 

മാർച്ചു മുതൽ വർക്ക് ഫ്രം ഹോം എന്ന മഹാ അതഭുതം സംഭവിച്ചു. ഒരു കണക്കിന് പറഞ്ഞാൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം.എന്നൊരു സൗകര്യം ഉണ്ടയി.ആദ്യം ആദ്യം അത് നല്ലപോലെ ആസ്വദിച്ചു.വെളുപ്പിന് എണീറ്റ് ആഹാരം ഉണ്ടാക്കേണ്ട. എട്ടു മണിക്ക് ലോഗിൻ ചെയ്താൽ മതി. രാവിലെ കുളിക്കേണ്ട ഇപ്പോളെക്കും എന്തേലും ഉണ്ടാക്കിയാൽ മതി ഇങ്ങനെ നീളുന്നു ആഗ്രഹങ്ങൾ. ആദ്യം പറഞ്ഞു ഒരു ദിവസം വീട്ടിൽ ഇരുന്നു വർക്ക് ചെയ്തോളു എന്നിട്ട് നിങളുടെ റിമോട്ട് അക്സസ്സ് എല്ലാം ഓക്കേ ആണോ എന്ന് നോക്ക്. എന്നിട്ടു എന്തേലും കുഴപ്പം ഉണ്ടേൽ നമുക്കു ശരിയാക്കാം . ഓരോരുത്തരായി ഇങ്ങനെ വിളിച്ചു അന്വേഷിച്ചു. എന ഇഷ്യൂ കണക്റ്റിംഗ്  ഫ്രം ഹോം?  നോ ഇഷ്യൂ. അങ്ങിനെ ഓർഡർ വന്നു ഇനി ഒരു അറിയിപ്പുണ്ടാക്കുന്നതു വരെ അങ്ങോട്ട് ചെല്ലുകയെ വേണ്ട എന്ന്. ഞാൻ അകെ തകർന്നു പോയി എന്ന് പറയാം. എന്റെ മേശമേൽ പടർന്നു പന്തലിച്ചു കയറിയ ഒരു മണി ചെടിയും ഒരു മുള ചെടിയും. അവരെ അവിടെ ഒറ്റയ്ക്ക് ഇട്ടു പോരാൻ എനിക്ക് മാനമുണ്ടായില്ല. എല്ലാവരോടും കരഞ്ഞു പേക്ഷിച്ചു ഒരു പത്തു മിനിറ്റിനുള്ളിൽ പോയി  എടുത്തു ഞാൻ വീട്ടിൽ വന്നോളാം എന്ന്. ആരും ചെവിക്കൊണ്ടില്ല. അതും പോരാഞ്ഞു ആ കമ്പനിയിലെ എല്ലാ ആൾക്കാരുടെയും ബാഡ്ജ് അക്‌സെസ്സും അസാധുവാക്കി . ഇനി ആരും അതിനുള്ളിൽ കയറില്ലല്ലോ.അങ്ങിനെ ആ വഴിയും അടഞ്ഞു.

എന്നും അവരെ ഓർത്തു ഞാൻ വീട്ടിൽ ഇരുന്നു വിലപിച്ചു കൊണ്ടേ ഇരുന്നു. ആദ്യം  ഒരു മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ ഒരുദിവസം ഞാൻ  പാറാവുകാരുടെ മേശയിലേക്കു ഒന്നു ഫോൺ ചയ്തു ചോദിച്ചു. ഞാൻ ഈ ഫ്ലോറിൽ ഈ ക്യൂബിൽ ഇരുന്നു ജോലി ചെയ്യുന്ന ആളാണ്. എന്റെ ഒരു രണ്ടു കുഞ്ഞു ചെടികൾ ആ ഡെസ്കിൽ ഉണ്ട് വല്ലപ്പോളും നിങൾ അതിലെ റോന്തു ചുറ്റുമ്പോൾ അവർക്കു ഒരു ഇത്തിരി വെള്ളം കൊടുക്കാമോ എന്ന്. നല്ലവനായ ആ ആൾ  പറഞ്ഞു .കൊടുത്തോളം എന്ന്. അങ്ങിനെ അവിടെ ഒരു സ്വസ്തകിട്ടി. എന്നിട്ടും എല്ലാ ആഴ്ച്ചയിലും ഉള്ള ഫോൺ വിളികളിൽ നിന്നും ഇതാദ്യം ചോദിക്കുക എന്ന ഓഫീസിൽ പോകാൻ  പറ്റുക എന്നായിരുന്നു. അതിനു ഒരു ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. ഇപ്പോളത്തെ നിഗമനം ജൂലൈ 2021  എന്നാണ്. ചിലപ്പോൾ നീളം ചിലപ്പോൾ കുറയാം ഒന്നും പറയാൻ പറ്റില്ല. 

അപ്പോൾ പറഞ്ഞു വന്നത് ദിവാസ്വപ്നങ്ങളെ  കുറിച്ചായിരുന്നു, എങ്ങിനെ എന്നാൽ വീട്ടിൽ ഇരുന്നു ലാവിഷ് ആയി ജോലി ചെയ്യാം എന്ന്. എല്ലാം വെറും ഭ്രാന്തനെ ജല്പനങ്ങൾ പോലെ ആയി പോയി എന്ന് വേണം പറയാൻ. രാവിലെ 8 നു ജോലിക്കു കയറേണ്ട ഞാൻ ഒരു മണിക്കൂർ നേരത്തെ ലോഗിൻ ചെയ്തു തുടങ്ങി. ജോലിഭാരം കൂടിക്കൊണ്ടേ ഇരുന്നു. ഇതിനിടയിൽ ഉച്ചക്ക് കഴിക്കാൻ പോലും ഉണ്ടാക്കൻ പറ്റാത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. മാഗ്ഗി നൂഡിൽസ് വീട്ടിൽ സ്റ്റോക്ക് ചെയ്തിരുന്നത് കൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ല. ലോക്ക് ഡൌൺ, സാധനങ്ങളുടെ ലഭ്യത കുറവുകൾ, എല്ലാം പതിയെ അവിടെയും ഇവിടെയും ഏല്ലാം ബാധിക്കാൻ തുടങ്ങി. സാധനങ്ങൾ എല്ലാം മേടിച്ചു സ്റ്റോക്ക് ചെയ്യൽ തുടങ്ങി അങ്ങിനെ നീണ്ട നീണ്ട കാര്യങ്ങൾ. കൂട്ടത്തിൽ പുറത്തു ഇറങ്ങാനുള്ള പേടിയയും . അമേരിക്ക ആയതുകൊണ്ട് വീട്ടിൽ ഇരുന്നു സാധനങ്ങൾ ഓർഡർ ചെയ്യാം . രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിൽ വരും . അങ്ങിനെ വീട്ടിലിരുന്നുള്ള ജോലിയുടെ സന്തോഷം കുറഞ്ഞു കുറഞ്ഞു വന്നു. ഓഫീസിൽ പോയാൽ കുറഞ്ഞത് ഒരു ബാത്രൂം ബ്രേക്ക് എങ്കിലും എടുക്കാൻ പറ്റുമായിരുന്നു.ഇതിപ്പോൾ ഒന്ന് മാറിയാൽ അന്നേരം ആരേലും എന്തേലും കാര്യം ചോദിച്ചോണ്ടു വരും. മടുത്തു ഒരുകണക്കിന് പറഞ്ഞാൽ. പിന്നെ അതിന്റെ മറുവശം ആലോചിക്കും എനിക്ക് ഒരു ജോലി ഉണ്ടല്ലോ എന്ന്. എത്രയയ ആൾക്കാർ ജോലി നഷ്ടപ്പെട്ട് വീട്ടിൽ ഇരിക്കുമ്പോൾ ഉള്ളതിനെ ഓർത്തു സങ്കടപ്പെടേണ്ട  ആവശ്യം ഇല്ലല്ലോ. ഞാൻ ചെയുന്ന ജോലിയിൽ  നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യണം എന്ന്  എനിക്ക് നിർബന്ധമുണ്ട്.അതുകൊണ്ടു വീട്ടിൽ ഉള്ളവർ പറയും എനിക്ക് കൂറ് കൂടുതൽ ജോലിയിൽ ആണെന്ന്. ഒരു തരത്തിൽ അത് ശരിതന്നെ . 

ഇനി എന്റെ ചെടിയിലേക്കു തിരികെ വരാം.  ഒരു ദിവസം ഒരു എഴുത്തു കിട്ടി ഇന്ന ദിവസം ചെന്നാൽ നിങളുടെ സ്ഥാവര ജംഗമ വസ്തുക്കൾ നിങ്ങൾക്ക് എടുത്തു കൊണ്ട് പോരാം എന്ന്. ആദ്യം കരുതി ഇത്രയും മാസങ്ങൾ ആയി എന്റെ ചെടികൾ എല്ലാം കരിഞ്ഞുനഗി പോയിക്കാണും എന്ന്. പിന്നെ ഒരു സഹപ്രവർത്തക വിളിച്ചു പറഞ്ഞു ചെടികൾക്ക് കുറച്ചു ജീവനുണ്ട് വന്നാൽ അവരെ രക്ഷപ്പെടുത്താം എന്ന്. അങ്ങിനെ ഓടിപിടിച്ചു അവിടെ ചെന്ന് ആരെയും എടുത്തുകൊണ്ടു വീട്ടിൽ വന്നു. അവരിൽ ഒരാളെ എനിക്ക് റസ്സാഖിക്കാൻ പാട്ടി. മറ്റെയാൾ കാലപുരി പൂണ്ടു. എന്തായാലും ഇപ്പോൾ ഇത് 9 -)൦  മാസമാണ് വീട്ടിൽ ഇരിപ്പു തുടങ്ങിയിട്ട്. 

ഇനിയും മാസങ്ങൾ താണ്ടണം. ജോലി ഉണ്ടേൽ വീണ്ടും അങ്ങോട്ടേക്ക് പോകാം. ഈ സ്ഥിതി തുടർന്നാൽ എന്താകും അവസ്ഥ എന്ന് ചിന്തനീയം തന്നെ. 

:കുറച്ചിടങ്ങളിൽ ആംഗലേയ പദങ്ങൾ മന:പൂർവ്വം ഉപയോഗിച്ചിരിക്കുന്നതാണ്   

2020 ഡിസംബർ 5, ശനിയാഴ്‌ച

ഓർമ്മയുടെ പിന്നാമ്പുറങ്ങൾ

 



മറവിയുടെ അറ്റത്തുനിന്നും ഇന്നിന്റെ തിരക്കിലേക്ക് ഒഴുകുന്ന ജീവിതം.   ചില ഓർമ്മകൾ നമ്മുടെ മനസിൻറെ മുൻ നിരയിലേക്ക് ശാന്തമായി ഒഴുകി എത്തുന്നു. ശാന്തമായി ഒഴുകുന്ന പുഴപോലെ ഓർമ്മകൾ പിന്നോട്ട് പോകണോ അതോ പിന്നോട്ട് ജീവിക്കണമോ എന്നൊരു ചിന്ത ഉണ്ടാകുന്നു. 

പുറകിലോട്ടു ഒന്ന് നടന്നു നോക്കാം. ആ നടത്തതിനിടയിൽ കൈവിട്ടു പോയ ചില സുവർണ നിമിഷങ്ങളെ കൈയെത്തി പിടിക്കാൻ ഒരവസരംകൂടി കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ ഞാൻ. അതീവ സന്തോഷത്തിൽ. നഷ്ടപ്പെട്ടു പോയ കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ അവസ്ഥ.  ഇതിൽ ലാഭ നഷ്ട കണക്കുകൾ ഒന്നുമില്ല. എനിക്ക് നഷ്ടപ്പെടാൻ ഉള്ളത് ചില കൂട്ടുകൾ മാത്രം. ഈ  കൂട്ടിന്റെ വില  നിശ്ചയിക്കാനോ അതിന് ഒരു പേരുനൽകുവാനോ പറ്റുകയുമില്ല. അതിനൊരു പേരില്ല എന്നാണ് ചുരുക്കം.

എന്റെ കൂട്ടുകാരിൽ ചിലർക്ക് കണക്കിനോട് അമിതമായ ഭ്രമം ആയിരുന്നു. കണക്കിനെ എന്റെ കളിക്കൂട്ടുകാരനാക്കാൻ നോക്കിയിട്ടു അവൻ എന്റെ കൈയിൽ നിന്നും വഴുതി മാറി ഓടുകയായിരുന്നു. കണക്കിന്റെ കാര്യത്തിൽഞാൻ വെറുമൊരുക്കണക്കപിള്ള മാത്രമായിരുന്നു. സ്ക്കൂളില് പഠിക്കുമ്പോൾ പരീക്ഷക്ക് എങ്ങിനെയും നാല്പത്തിന് മുകളിൽമാർക്കു വേണമെന്നുള്ള ചെറിയ ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. അതിനയായി പ്രത്യേക ട്യൂഷൻ ഒന്നും ഇല്ല.പകരം ബന്ധത്തിൽ ഉള്ള ഒരു ടീച്ചർ ( എന്റെ ഏറ്റവുംപ്രിയപെട്ട അധ്യാപിക) ശനിയും ഞായറും അവരുടെ വീട്ടിൽ ഇരുത്തി പാഠ ഭാഗങ്ങൾ വീണ്ടുംവീണ്ടും പഠിപ്പിക്കുകയും  പരീക്ഷക്ക്‌ തയാറാക്കുകയും ചെയ്തിരുന്നു.


മറ്റു ക്ലാസ്സുകളിൽ കുട്ടികളിൽ ചിലർക്കു എന്നോട് വല്ലാത്ത കുശുമ്പും ഉണ്ടായിരുന്നു ഇക്കാര്യത്തിൽ.  ക്ലാസ്സിൽ ഒരു ഉഴപ്പും കാണിക്കാതെ നല്ലകുട്ടിയായി പഠിച്ചിരുന്ന ഒരു കാലമായിരുന്നു അത്. എല്ലാവര്ക്കും എന്നെ അറിയാം പക്ഷെ ഇനിയെല്ലാവരേയും അറിയില്ല എന്നൊരു അവസ്ഥ കൂടി ഉണ്ട് ഇതിനിടയിൽ. നല്ലപോലെ പഠിക്കുന്ന, നല്ല കൈയക്ഷരമുള്ള, മടിയുള്ളവർ, കുരുത്തക്കേട് കാണിക്കുന്നവർ അങ്ങിനെ ഉള്ളവരെ കുറിച്ച് പറയുന്ന കൂട്ടത്തിലച്ഛനുമമ്മയും ചിലരുടെ പേരുകൾ വീട്ടിൽ അതു പറയാറുണ്ട്. (അച്ഛനും അമ്മയും പഠിപ്പിച്ചിരുന്ന അതെ സ്‌കൂളിലെ ഒരു കുട്ടിയായിരുന്നു ഞാനും. പ്രത്യേക പരിഗണ പലകാര്യങ്ങൾക്കും കിട്ടിയിരുന്നു, അതേപോലെ പലകാര്യങ്ങൾക്കും പലരുടെയും നോട്ടപുള്ളിയുമായിരുന്നു). അതിൽചില പേരുകൾ എപ്പോളും മനസ്സിൽ തട്ടി നിൽക്കുമായിരുന്നു. നലകിയക്ഷരം,പഠിക്കാൻ മിടുമിടുക്കി/മിടുമിടുക്കൻ അങ്ങിനെ. അങ്ങിനെ തരക്കേടില്ലാതെ സ്കൂൾ കഴിഞ്ഞു കോളജിലേക്ക് യാത്രയായി. എല്ലാവരും അവിടയുംഇവിടയും ആയി പിരിഞ്ഞു പക്ഷെ എനിക്ക് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളിൽ   രണ്ടാളെ കിട്ടി പ്രീ ഡിഗ്രി സമയത്തും . അതിലൊരാൾ എന്റെ കൂടെ ഒന്നാംക്ലാസ്സുമുതൽ പഠിച്ചു  വന്നയാൾ. 

അവിടെയും തിരഞ്ഞെടുത്തത് കണക്കു തന്നെ. കണക്കണേൽ ഒന്നും അങ്ങൂട്ടു തലയിൽകയറാറില്ലായിരുന്നു. പ്രഡിഗ്രിക്ക് ചേർന്നപ്പോൾ പേടിസ്വാപ്നം ആയി മാറിയത് ഡിഫറൻസിയേഷനും ഇന്റർഗ്രേഷനും .അത് പഠിപ്പിക്കുന്നത് കണക്കിൽ കണിശക്കാരനുംനാവിൽ സരസ്വതിയും ആയിട്ടുള്ള ഒരു അധ്യാപകൻ.പല കുട്ടികളുടെയും തലവര തന്നെ മാറ്റി മറിച്ച  അധ്യാപകൻ. ചിലരുടെ ആരാധ്യ പുരുഷൻ. പെൺകുട്ടികളുടെ പേടിസ്വപ്നം. വായിൽ നിന്നും എന്താ വരിക എന്ന് ആർക്കും ചിന്തിക്കാൻ പറ്റില്ലായിരുന്നു ആ ക്ലാസുകളിൽ.  ചിലർ ഒന്നാം ബഞ്ചിൽ തന്നെ സ്ഥാനംപിടിക്കുമായിരുന്നു ചിലർ ക്ലാസിൽ കയറാതെ ഉഴപ്പിയടിച്ചു നടക്കും. അങ്ങിനെ അവിടെ നിന്നും ഒരാളെ കൂടെ ഞങ്ങൾ നാലുപേരുമായിരുന്നു കൂടുതൽകമ്പനി. എന്റെ ഇഷ്ടവിഷയത്തെ നമ്മുടെ രഷ്ട്ര ഭാഷ ആയിരുന്നു. ഒന്നാംബെഞ്ചിൽ ഒന്നാമതായി ഇരുന്നു അതുമുഴുവനും കാണാപ്പാഠമായി പഠിക്കും  . ഹിന്ദിയോടുള്ള അടുപ്പം അടുപ്പം സ്കൂളിൽ പഠിപ്പിച്ച അദ്ധ്യാപകയുമായുള്ള എന്റെ  മാനസികമായ അടുപ്പം ആണ് എന്റെ കൂട്ടുകാരിക്ക്  ഹിന്ദിയോടുള്ള അടുപ്പം എന്നോട് ഉള്ള അടുപ്പം പോലെ ആയിരുന്നില്ല. എന്നോടുള്ള ഇഷ്ട്ടം  കൊണ്ടാണോ എന്നറിയില്ല അവളും എന്റെ കൂടെ തന്നെ ഹിന്ദിക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഒരുമിച്ചിരുന്നു പഠിച്ചു . ആ വർഷങ്ങളിൽ പല നല്ല കൂട്ടുകളുമുണ്ടായി. പലരുമായി മിണ്ടിയിട്ട് പോലും ഇല്ല. പലരുമായി നല്ല കൂട്ടായി. അങ്ങിനെ ആ രണ്ടു വര്ഷം വേഗത്തിലങ്ങു കഴിഞ്ഞു.

ഇനി എന്തിനു ചേരണം എന്ന ആലോചനയിൽ എല്ലായിടത്തും ഡിഗ്രിക്കുള്ള അപ്ലിക്കേഷൻ കൊടുത്തു. കമ്പ്യൂട്ടർ സയൻസ് ആയിരുന്നു നോക്കിയിരുന്നത്. തല കൂടുതലായതിനാൽ എൻട്രൻസ് എന്നൊന്നുമെഴുതിയതേ ഇല്ല ആരുമതിനു നിർബന്ധിച്ചതും ഇല്ല . അങ്ങിനെ കംപ്യൂട്ടർ സയന്സിനു അഡ്മിഷൻ ലെറ്റർ വന്നപ്പോൾ അച്ഛൻ പറഞ്ഞു  ആരുംഹോസ്റ്റലിൽ നിന്ന് പഠിക്കാമെന്ന വ്യാമോഹിക്കേണ്ട എന്ന്. അങ്ങിനെ വീണ്ടും  വീടിനടുത്ത കോളേജിൽ എത്തി. കണക്കു തന്നെ മെയിൻ വിഷയം.

കൂടെ സ്കൂളിൽ പഠിച്ചവരിൽ  ചിലരും കോളജിൽപ്രീഡിഗ്രിക്ക് ഉണ്ടായിരുന്നവരിൽ ചിലരും വേറെ കോളേജിൽ നിന്ന് വന്നവരും ചേർന്ന് കുറച്ചു പേരുണ്ടായിരുന്നു.  അവിടെനിന്നുംകിട്ടി രണ്ടു കൂട്ടുകാരെ കൂടി. അങ്ങിനെ ഞങ്ങൾ നാലുപേരിൽ നിന്നും ആറുപേരിലേക്കു സൗഹൃദം വ്യാപിച്ചു. ആദ്യം ആദ്യം എല്ലാവരും ആയി ഒന്ന് അടുത്ത് വരാൻ കുറച്ചു സമയം എടുത്തു. പിന്നെ എല്ലാം ഒരു ഓളത്തിനങ്ങു  പോയി . അവിടെയും ഒരു പേടി കൂടെ തന്നെ ഉണ്ടായിരുന്നു. ഉഴപ്പാനും ക്ലാസുകൾ കളയാനും ഒരു വിധത്തിലും പറ്റുമായിരുന്നില്ല.നാലുപാടും അച്ഛനെയും അമ്മയെയും അറിയുന്നവർ അവരുടെ കണ്ണിൽ പെട്ടാലോ എന്നോരു പേടി .കൂട്ടുകാർക്കാണേൽ എല്ലാവരെയും അറിയാം. ക്ലാസ്സിൽ ഈ അഞ്ചു പേരുടെ  അത്രയും തല ഇല്ലായിരുന്നെങ്കിലും മിക്കവാറും എല്ലാവരെയും കണ്ടു മുഖ പരിചയം ഉണ്ടായിരുന്നു.. ചിലർക്ക് നല്ലപോലെ മാർക്കുള്ളവരെയും പഠിക്കാൻ മിടുക്കരായവരുടെയും കൂടെ കൂട്ട് കൂടാൻ തപര്യംകൂടുതലായിരുന്നു.അതെ പോലെ ആയിരുന്നു എന്റെ കൂട്ട് കാരും . ക്ലാസ്സിലുണ്ടായിരുന്നവരിൽച്ചിലർ ആദ്യത്തെ രണ്ടു മൂന്നു മാസത്തിനുള്ളിൽ തന്നെ വേറെ കോഴ്‌സ്കളിലും  എൻട്രൻസും കിട്ടി പോവുകയുണ്ടായി. അതിൽ ചിലർക്ക് പനല്ല വിഷമം ഉണ്ടായിരുന്നു. പോയവർക്കും എന്റെ കൂട്ടുകാർക്കും.

അങ്ങിനെ അവിടെയും തട്ടി മുട്ടി പാസായി മൂന്നു വര്ഷം കഴിഞ്ഞുപോയി. പിന്നെ ആയിരുന്നു ഓരോ കടമ്പകൾ മുന്നിൽ വന്നു പെട്ടിരുന്നത്. ചിലർ ബിരുദാന്തര  ബിരുദത്തിനു ചേർന്ന്. ഞാൻ അതിൽ ഒന്നും താത്പര്യം ഇല്ലാതെ മേഖല ഒന്നുമാറ്റി ചവിട്ടി. ഇത്തിരി അഹങ്കാരവും എന്തും ചെയ്യാമെന്ന രു തോന്നലിൽ പത്രപ്രവർത്തനത്തിനു ചേർന്നു. അവിടെയുംപോയി പൊരുതി തകർത്തു. ക്ലാസ്സിൽ ആകെ ഒരു പെൺകുട്ടി ഞാൻ ആയിരുന്നു. ബാക്കി എല്ലാം ആണുങ്ങൾ. അവരുടെ കൂടെ റിപ്പോർട്ടിങ് ,ക്ലാസ് അസ്സിഗ്ന്മേന്റ്റ് അങ്ങിനെ പുറത്തു പോകേണ്ടി വന്നു. ആദ്യമാദ്യം കുറച്ചു പേടിയും മടിയും ഉണ്ടായിരുന്നു.ക്രമേണ അതും മാറി.പിന്നെ ക്ലാസ്സിന്റെ ഭാഗമായി ഒന്ന് രണ്ടടി പത്രങ്ങളിൽ ആഴ്ചയിൽ ഒരു ദിവസം ലേഖനങ്ങൾ എഴുതുവാൻ അവസരം ഉണ്ടായി. ഒരു ലേഖനത്തിനു അമ്പതു രൂപ. ആദ്യത്തെ അമ്പതു രൂപ അതിന്റെ സന്തോഷം ഒട്ടും പറഞ്ഞറിയിക്കാൻ പത്താൽ ഒന്നാണ്. പിന്നെ വര്ഷം മുഴുവൻ അങ്ങനെ തീർന്നു.
പിന്നെയും പഠിച്ചു . ജോലി ആയി .

പിന്നെ കുറെകാലങ്ങൾക്കു ശേഷം കല്യാണം ഒക്കെ കഴിഞ്ഞു വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്തു ഓർക്കുട്ട് എന്ന ഒരു സംഭവത്തിലൂടെ  പല കൂട്ടുകാരേയും തിരികെ കിട്ടാൻ തുടങ്ങി. അങ്ങിനെ ഇന്നത്തെ ഈ ജീവിതയിൽകിട്ടിയ ഒരു നല്ല കൂട്ടാണ് ഞാൻ മുൻപേ പറഞ്ഞ  വില മതിക്കാനാകാത്ത ഒരു കൂട്ട് . 

ഒരുമിച്ചു ഒരു സ്കൂളിലും ഒരു കോളേജിലും പഠിച്ചു പക്ഷെ ഒരു വാക്ക് പോലും സംസാരിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. പക്ഷെ ലോകത്തിന്റെ ഏതൊരു കോണിലിരുന്ന എന്നെ കണ്ടുപിടിച്ചു. എന്നെ ഓരോ കാര്യങ്ങളിലും ഒരു കൂട്ടായി സഹായിയായി കൂടെ നിന്നു. ഇന്ന് പ്പോൾ ഞാൻ എഴുതുന്ന ഈ ബ്ലോഗ് പോലും ആ കൂട്ടിന്റെ പരിണിത ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.  വെറുതെ ഇരുന്നു ബോറടിച്ചപ്പോൾ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് എന്നോട് സംസാരിച്ചു ഞാൻ കുത്തികുറിക്കുന്നതിനു കിറു കൃത്യമായി അഭിപ്രായങ്ങൾപറഞ്ഞു എന്റെ കൂടെ തന്നെ നിൽക്കുന്ന ആ സുഹൃത്തിനായി ഞാൻ ഈ പോസ്റ്റ് സമർപ്പിക്കുന്നു. എന്തിനും ഏതിനും ഒരു ഉത്തരമുള്ള ഒരു കൂട്ട് , നേരിൽ കണ്ടിട്ട് നാളുകളായി . 

കടപ്പാട് പറഞ്ഞു ബുദ്ധിമുട്ടിക്കുന്നില്ല. ആ കൂട്ടിനു ഞാൻ എന്റെ ജീവിതത്തിലെന്നുമെന്നുംകടപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ എല്ലാ സുഭാഗ്യങ്ങളും സന്തോഷങ്ങളും അവരെ തേടി എത്തട്ടെ എന്ന് ആശിക്കുന്നു.

2020 ജനുവരി 16, വ്യാഴാഴ്‌ച

കാലചക്രം ഒഴുകുമ്പോൾ

ഷ്ട സ്വപ്നങ്ങളെ നിങ്ങൾ എനിക്ക് വേണ്ടി ഒന്നുകൂടി പുനർജനിച്ചിരുന്നെങ്കിൽ ഇന്നിപ്പോൾ ആഗ്രഹിക്കുന്നു. കലാലയ ജീവിതത്തിൽ നഷ്ട്ടപെടുത്തിയ വിഹാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും  വലിയ ഒരു നഷ്ടമായി തോന്നുന്നു ഇന്നിപ്പോൾ. പുറകിലേക്ക് നോക്കിയാൽ ഓർത്തിരിക്കാൻ പറ്റിയ ഒരു അസുലഭ നിമിഷങ്ങളും കലാലയ ജീവിതം തന്നിട്ടില്ല.

ഒരു പാവ കണക്കെ വിദ്യാഭ്യാസ കാലഘട്ടം കഴിച്ചു കൂട്ടി. പഠനം ജോലി വിവാഹം അതല്ലാതെ നാട്ടിൻ പുറത്തുകാരിക്ക് എന്താ സ്വപ്നം കാണാൻ കഴിയുക. പഠനം എങ്ങിനെയോ ഉന്തിയും തള്ളിയും പോയി . ഒരു ക്ലാസ്സിലും തൊറ്റിട്ടില്ല . ആരുടെയോ പുണ്യം.

ഇന്നിപ്പോൾ ഇവിടെ അമേരിക്കയിൽ പതിനഞ്ചാമത്തെ വര്ഷം കടന്നുപോകുന്നു. ജീവിതത്തിൽ ഏറ്റവും മടിപിടിച്ച പത്തു വർഷങ്ങൾ . ഇപ്പോൾ ആലോചിക്കുമ്പോൾ ആ പത്തുവർഷം വെറുതെ കളഞ്ഞു എന്ന തോന്നലിൽ ഒരു കുറ്റബോധം തോന്നുന്നു.

ആ കാലയളവിൽ എന്ത് സംഭവിച്ചു എന്ന് ചോദിച്ചാൽ ഭർത്താവിന്റെ അനുസരണയുള്ള ഭാര്യയായി കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി. അവരെ പരിപാലിച്ചു. അടിച്ചും ഇടിച്ചും വഴക്കുണ്ടാക്കിയും കഴിഞ്ഞു കൂടി. അടങ്ങി ഇരിക്കുക എന്ന സ്വഭാവത്തിൽ ഇല്ലാത്തതുകാരണം എങ്ങിനെയെങ്കിലും എന്തേലും പഠിക്കണം  എന്ന തോന്നലിൽ ഒരു കോഴ്സ് ചെയ്തു.  അതാണ് വഴിത്തിരിവായത്. കുറെ മുഖാമുഖങ്ങളിൽ പങ്കെടുത്തു. ഞാൻ  ഒരു പീപ്പിൾ പേഴ്സൺ അല്ലാത്തത് കൊണ്ട് കുറെ അധികം അവസരങ്ങൾ നഷ്ടമായി. അകെ മടുത്തിരുന്നപ്പോൾ ആണ് താമസ സ്ഥലം മാറാൻ തീരുമാനിച്ചത്. അതും അമേരിക്കയുടെ മുകളിൽ നിന്നും ഇങ്ങു താഴ്ത്തേക്കു ഒരു പറിച്ചു നടീൽ. അതൊരു തരത്തിൽ ജീവിതത്തിന്റെ വഴിത്തിരിവായി എന്ന് വേണം പറയാൻ.  നാലു ദിവസത്തെ നീണ്ട യാത്രക്കൊടുവിൽ ഇവിടെ എത്തിച്ചേർന്നു. പിന്നെയും എടുത്തു ഒന്ന് എല്ലാമായും ഒന്ന് ഒത്തു ചേർന്ന് വരാൻ , ജീവിതം പിന്നെയും പതുക്കെ ഒന്നിൽ നിന്നും തുടങ്ങി. ജോലിക്കു വീടും ശ്രമിച്ചുകൊണ്ട് ഇരുന്നു. അങ്ങിനെ അതിനും ഒരു ഉത്തരം കിട്ടി.

കമ്പ്യൂട്ടർ പഠിച്ചിട്ടില്ലാത്ത ഞാൻ ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ആയി.  പലതരത്തിലുള്ള ആളുകളെ ദിവസവും കാണാന്ന് ഓഫ്‌ഷോർ ഒൻഷോറെ സ്റ്റൈൽ ജോലി പല ആളുകളുമായി ജോലിയുടെ ഭാഗമായുള്ള വർത്തമാനം. ഇതിൽ വളരെ ചുരുക്കം ചിലർ മാതരം ഇപ്പോളും ഒരു വിളിപ്പാടകലെ ഉണ്ട് എന്നതാണ് വര്ഷങ്ങളായുള്ള ഒരു കൈ മുതൽ.

ജോലിയിൽ എല്ലാവര്ക്കും ഉള്ള പരാതി ഞാൻ ആരുമായും അധികം കൂട്ടുകൂടില്ല എന്നതാണ്. അത് എന്റെ സ്വാഭാവം ആണ്. ഒരാളെ ഇഷ്ടപെട്ടാൽ അവരെ പറിച്ചു മാറ്റാൻ  പ്രയാസമാണ് എന്നിൽ നിന്നും. ആരുമായും അനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. ജോലി വീട് കുട്ടികൾ . ജീവിതം ഇങ്ങനെ മുന്നോട്ടു പോകുന്നു.

മനുഷ്യ സ്വഭാവം വെച്ച് മാനസികമായി ചിലപ്പോൾ ഒരു മടുപ്പുണ്ടാകാറുണ്ട്. അതിനെ എങ്ങിനെ അതിജീവിക്കും എന്നറിയില്ല. ഇപ്പോൾ വെറുതെ സമയം കിട്ടാറില്ല. ആലാപസമയം കിട്ടിയാൽ തന്നെ മടിച്ചി കോതയായി ഇരിക്കാനാണിഷ്ട്ടം . ഇരിക്കുക അല്ല കിടക്കുക ആണ് പ്രധാനം.
എനിക്ക് കട്ട സപ്പോർട്ട് ആയി കുറച്ചു പേര് എന്റെ കൂടെ തന്നെ എന്റെ കൈ അകലെ ഉണ്ട് പക്ഷെ കാണാൻ പറ്റില്ല. പക്ഷെ അവർ എനിക്ക് ഒരു ചിന്തക്കപ്പുറം തന്നെ ഉണ്ട്.ഞാൻ അവരെ വളരെ മിസ് ചെയുന്നുണ്ട്. ആ ബന്ധങ്ങൾ  നിന്നും ഒരിക്കലും നഷ്ട്ടമാകരുതേ എന്നാണ് ഇന്നിപ്പോൾ ചിന്തിക്കുന്നത്.

ഇതിനിടയിൽ ഒരു സംഭവ ബഹുലമായ ഒരു കാര്യം നടന്നു. പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം  എനിക്ക് ചേച്ചിയെ പോലെ  എന്ന് കരുതി ഇരുന്ന ഒരാളെ വർഷങ്ങൾ കഴിഞ്ഞു അമേരിക്കയിൽ വെച്ച് കണ്ടു മുട്ടി എന്നതാണ്.  അതും ഒട്ടും പ്രതീക്ഷിക്കാതെ. അത് മനുഷ്യർ ആരും എന്റെ പഴയ രൂപവും ഇപ്പോളത്തെ രൂപവും വെച്ച് ഞാൻ  ആണിത്  എന്ന് മനസിലാകാതിരുന്ന ഒരു സമയം. [പ്രീഡിഗ്രി സമയം ഞാൻ വെറും ഒരു എല്ലും തോലും ആയിരുന്നു. അത് കഴിഞ്ഞു കല്യാണവും രണ്ടു പ്രസവവും എല്ലാം കഴിഞ്ഞു കട്ട ബൊമ്മി ആയിരിക്കുന്ന സമയം പതിവ് പോലെ അമ്പലത്തി ഒന്ന് പോയി. അവിടെ എത്തിയപ്പോൾ നദ അടച്ചിട്ടിക്കുന്നു. അച്ഛനും മക്കളും ആയി വർത്തമാനം പറയുന്നതിനിടയി ഒരാൾ സംശയ ദൃഷ്ടിയോടു കൂടി എന്നെനോക്കി എന്നിട്ടു ഒരു ചോദ്യം" അമ്പിളി അല്ലെ ഇത് എന്ന്?" ഞങ്ങൾ എല്ലാം അന്തം വിട്ടു കുന്തം വിഴുങ്ങി നിന്ന് പോയി. പുള്ളികാരിക്ക് എന്നെ മനസിലായി. എന്നിട്ടും എനിക്ക് ബൾബ് കത്തിയില്ല. പിന്നെ ബോധ മണ്ഡലത്തിൽ എത്തിച്ചേർന്നു ചോദിച്ചു നമ്മൾ എവിടെയാ പരിചയപ്പെട്ട എന്ന് . പിന്നെ കാര്യങ്ങൾ പറഞ്ഞപ്പോൾ ആണ് ഒരു പച്ച വെളിച്ചം തലയിൽ കത്തിയത്. അവർ കാലിഫോർണിയയിൽ നിന്നും ടെക്സസിൽ ഒരു സുഹൃത്തിനെ കാണാൻ വന്നു. അതിനിടയിൽ അമ്പലത്തിൽ കേറി. അവിടെവെച്ചു എന്നെയും കണ്ടു പിടിച്ചു. ഹോ  ചേച്ചി സമ്മതിക്കണം. !!!!!!!!

അതിൽ പിന്നെ എന്റെ മൂത്ത ചേച്ചിയായി എന്റെ കൂടെ എപ്പോളും പുള്ളിക്കാരി ഉണ്ട്. നല്ല ഒരു ചേച്ചിയുടെ ഉപദേശം, നല്ല കൂട്ടുകാരി , എല്ലാം കൊണ്ടും എപ്പോളും ഒരു വിളിയുടെ അകലെ ആളുണ്ട്.


പിന്നെ നഷ്ട പ്രണയം . അറിയാതെ മനസ്സിൽ ഒളിഞ്ഞു കിടക്കുന്ന പ്രണയം അത് പൊടിതട്ടി എടുക്കുന്നു ഞാൻ ഇപ്പോൾ. എന്റെ ഓരോ ചലനങ്ങളെയും സൂക്ഷ്മമായി വിശകലം ചെയ്തു കൊണ്ട് എന്റെ കൂടെ ഉണ്ട്. അതിനെ  എന്താണ് വിളിക്കുക. പ്രണയം എന്നോ കൂട്ട് എന്നോ പറഞ്ഞു അതിനെ വികലമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാലൂം വളരെയേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു ആ സൗഹൃദം.
അതിനെ താലോലിച്ചു കൊണ്ട് ജീവിതം മുന്നോട്ടു പോകട്ടെ.

ഇതൊരു മനസിന്റെ ജല്പനമായി കരുതി ക്ഷമിക്കു എല്ലാവരും.:)


2019 ജൂലൈ 7, ഞായറാഴ്‌ച

മരീചിക

ഒബ്‌സഷൻ ,  സപ്ര ഷൻ    ആൻഡ്  ഡിപ്രെഷൻ എന്നു വേണ്ട എല്ലാ പ്രഷനും കൂടി  ഒരുമിച്ചു വന്നാൽ ഉണ്ടാകുന്ന ഒരു പ്രഷറിൽ ആണ് ഞാനിന്ന് .

ആംഗലേയത്തിൽ ഒബ്സെഷൻ എന്നാൽ ഒരാളോടോ ഒരു സാധനത്തിനോടോ ഉള്ള സ്മിതമായ ആവേശം  എന്തെന്നാൽ ആസക്തി എന്ന് പച്ച മലയാളം.  എന്നെ എഴുതാൻ  പ്രേരിപ്പിക്കുന്ന എന്റെ മനസ്സിനോട് എനിക്ക് അമിതമായ ഒരു ഇത് തോന്നുന്നു. അതിനു പ്രേരണ  നൽകുന്ന ആ ഘടകത്തിനോടും . അത് ഒരാൾ ആകാം ഒരു വസ്തു ആകാം  എന്തും ആകാം .
ഈ നിമിഷം അത് എന്റെ അടുത്ത ഒരു സുഹൃത്ത് ആണ്.  എന്തിനും ഏതിനും വിളിപ്പുറത്തുള്ള ഒരു സുഹൃത്ത് . കാണാറില്ല, എന്നാൽ വിളിക്കുമ്പോൾ വിളിപ്പുറത്തുള്ള സുഹൃത്തേ നന്ദി നീ എനിക്ക് തരുന്ന ആ ആവേശത്തിനു ആ പ്രകോപനത്തിനും പിന്തുണയ്ക്കും.

അടുത്തത്  സ്പ്രെഷൻ  Forcibly put an end. പിടിച്ചു നിർത്തുക എന്നർത്ഥം . ചില കാര്യങ്ങൾക്ക് നസ്മുക്കു കൂച്ചു വിലക്ക് തന്നെ വേണം.  പട്ടം പോലെ പറന്നുയരാൻ നമ്മൾ ഫ്രീ ബേർഡ് ഒന്നും അല്ലല്ലോ . കൂട്ടിൽ അടച്ച കിളികൾക്കു സ്വാതന്ത്ര്യം ഇല്ലാത്ത പോലെ ചിലകാര്യങ്ങൾക്കു എനിക്കും സ്വാതന്ത്ര്യം ഇല്ല. ചിലരുടെ വക്കിൽ പറയുമ്പോൾ എന്തിനുമേതിനും ഒരാൾ എപ്പോളുംപുറകേ നടക്കണം. ഞാൻ ചെയ്യുന്നതിന്റെ ബാക്കി ചെയ്യാൻ.
അടിച്ചമർത്തപ്പെട്ട വികാര വിക്ഷോഭങ്ങൾ എന്ന് ഒരു ഒഴുക്കിനു വേണേൽ പറയാം. എല്ലാവരിലും കാണുന്ന ഒരു സമൂലമായ ഒരു രാസമാറ്റമാണിത് എന്ന് വേണേൽ പറയാം. നേരെ വാ നേരെ പോ എന്ന രീതിയിൽ മതം വായിക്കുക പിന്നെ കളയുക.ഇതിന്റെ പുറകിലെ ചേതോവികാരം ഓരോ ആൾക്കാർക്കും വത്യസ്ഥ രീതിയിൽ ആയിരിക്കും എന്ന് പറയട്ടെ.

അടുത്ത ആളാണ് ഇതിലൊക്കെ കേമൻ, ഡിപ്രഷൻ. എല്ലാവരിലും കാണപ്പെടുന്ന ആൾ. ഒബ്സെഷനിലൂടെ നടക്കാതെ കാര്യങ്ങൾ സപ്രെസ്സ് ചെയ്യുമ്പോൾ ഡിപ്രെഷൻ ഉണ്ടാകുന്നു. എന്ത് കാര്യമായ രാസപ്രവർത്തനം.
പ്രവർത്തനവും പ്രതിപ്രവർത്തനവും നിർവീർയമാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ. ഇന്ന് എല്ലാവരിലും കാണുന്ന/ എല്ലാവരും  കടന്നു പോകുന്ന വഴി  ആണിത്.
വളരെ നിസാരമായി കരുതുന്ന എന്നാൽ അതീവ ഗുരുതരമായ ഒരു അവസ്ഥ.ഒറ്റപെടലിന്റെയും, സഹചര്യങ്ങൾ കൊണ്ടും ഉണ്ടാകുന്ന ഒരു രോഗമായാണിന്നു ആധുനിക വൈദ്യ ശാസ്ത്രം ഇന്ന് ഡിപ്രെഷനെ കണക്കാക്കുന്നത്. നിസാര കാരണങ്ങൾകൊണ്ട് ആത്മത്യയിലേക്കു വരെ എത്തിച്ചേരാനുള്ള സഹചര്യങ്ങൾ ഇതുമൂലമുണ്ടാകാം.

അതൊക്കെ നിൽക്കട്ടെ ഞാൻ ഇതൊന്നും അല്ല ഉദ്ദേശിച്ച. എന്റെ ഒബ്സെഷനും  ഒരു ആളോടോ സ്ഥലത്തോടോ ആണെന്ന് പറയാം.  ഇതുവരെ പോകാത്തതും, കാണാൻ സാധ്യത ഇല്ലാത്തതും ആയ ഒരു മരീചികയിലേക്കുള്ള പ്രയാണം. മരീചിക , മരുഭൂമിയിൽ നിന്നുകൊണ്ട് ദൂരേക്ക് നോക്കുമ്പോൾ വെള്ളം കാണാം പക്ഷെ അടുത്ത് ചെല്ലുമ്പോൾ വെറും മായ . അതേപോലെയാണ് എന്റെ ആഗ്രഹങ്ങളും. വെറും ഒരു മായികമായ ആസകതി . മായാപ്രപഞ്ചത്തിലേക്കുള്ള കുറുക്കു വഴി.
എന്നെങ്കിലും ഈ ഒബ്സെഷന് ഒരു റിയാലിറ്റി യിലേക്ക്‌കടന്നു വരുമോ എന്ന് കാലം തെളിയിക്കട്ടെ.

ഏതോ കവി പാടിയപോലെ:(കടപ്പാട് : ഗൂഗിൾ)


ജീവിതം ഒരു മരീചിക
ജീവിതാശകൾ മരീചിക
മരീചിക ഒരു മരീചിക മരീചിക
ജീവന്റെ നിശ്വാസപുഷ്പങ്ങളിവിടെ
ഉഷ്ണഭൂമിയിൽ കൊഴിയുന്നു
ഈ മരുഭൂവിതിൽ കൊഴിയുന്നു കൊഴിയുന്നു
എത്ര യുഗങ്ങളിലെത്ര മോഹങ്ങൾ തൻ
പട്ടട നിന്നിലുയർന്നു വന്നു
നഗ്നമാം താണ്ഡവം ആടി നിന്നു
ആടി നിന്നൂ
എന്നന്തരാത്മാവിനുള്ളിലെ ചൂളയിൽ
എത്ര കാലം ഞാൻ തപസ്സിരിക്കും
എന്തിനു വേണ്ടി തപസ്സിരിക്കും
തപസ്സിരിക്കും

2018 ഒക്‌ടോബർ 8, തിങ്കളാഴ്‌ച

മുഖം മനസിന്റെ കണ്ണാടി

മനസ്സിൽ ഉണ്ടാകുന്ന വികാരങ്ങൾ മുഖത്ത് പ്രതിഫലിച്ചു കാണും എന്ന് പറയുന്നത് എത്ര സത്യമാണ്. മുഖം മനസിന്റെ കണ്ണാടി എന്ന പോലെ. തെളിഞ്ഞു കിടക്കുന്ന വെള്ളത്തിലേക്ക് ഒരു കല്ലെടുത്തു ഇട്ടാൽ ഉണ്ടാകുന്ന ഓളങ്ങൾ പോലെ ജീവിതവും സുഖ ദുഃഖങ്ങൾ നിറഞ്ഞ തായിരിക്കും.

ഇന്നത്തെ ദിവസം എനിക്ക്  വളരെ പ്രിയപ്പെട്ടതാണ്. തിങ്കളാഴ്ച നല്ല ദിവസം എന്ന് പറയുംപോലെ ഇന്ന് തിങ്കളാഴ്ച എനിക്കും നല്ല ദിവസം തന്നെ. എന്നാൽ ചിലർക്ക് അങ്ങിനെ ആകണം എന്നില്ല. എന്റെ സന്തോഷം മറ്റുള്ളവരിലേക്കും(ദുഖിച്ചിരിക്കുന്ന) എത്തിച്ചാൽ ആ ദിവസം നമ്മുടെയും പ്രിയപ്പെട്ടതായി മാറും.

ഒരു മരണം അതാരുടെയും ആയിക്കോട്ടെ അടുപ്പമുള്ളവരുടെയോ പറഞ്ഞതു അറിയാവുന്നവരുടെയോ കണ്ടിട്ടില്ലാത്തവരുടെയോ ആരുടേയും മരണം ഒരാളുടെ ജീവിതത്തിൽ ദുഃഖം നിറയ്‌ക്കുന്നതാണ്. മരണം എന്ന സത്യത്തെ ഒരു ദിവസം എല്ലാവരും സ്വീകരിക്കേണ്ടതാണ്. അത് യഥാർത്ഥ സത്യം എന്നൊക്കെ വെറുതെ ആശ്വസിപ്പിക്കാൻ വേണ്ടി നമുക്ക് എന്തും വിളിച്ചു പറയാം. പക്ഷെ ആ ഒരു മരണം ഒരളുടെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് നമ്മൾ അടുത്ത് നിന്ന് കാണുമ്പോൾ ആണ് മനസിലാക്കാൻ പറ്റുക.

അതിരാവിലെയോ  അർധരാത്രിക്ക് ശേഷമോ ഉണ്ടാകുന്ന ഫോൺ ബെല്ലുകൾ മനസ്സിൽ ഒരു ഭീകരമായ പേടിയാണ് ഉണ്ടാക്കുക. ഇപ്പോളും രാവിലെ ആറു മണിക്ക് മുന്നേ വീട്ടിലേക്കു വിളിക്കുമ്പോൾ അപ്പുറത്തെവശത്തു ഫോൺ എടുക്കുന്നവരുടെ ശബ്‍ദ വ്യതിയാനം കേൾക്കുമ്പോൾ അറിയാം അവർ എന്റെ വിളി അല്ല പ്രതീക്ഷിച്ചിരുന്നത്. എന്താ ശബ്ദം മാറിയിരിക്കുന്നെ എന്ന് ചോദിക്കുമ്പോൾ പറയുന്ന നീ ഇത്ര രാവിലെ വിളിക്കാറില്ലല്ലോ വേറെ ആരോ എന്തോ അശുഭ വാർത്തയും ആയി വിളിക്കുക ആയിരിക്കും എന്ന് ചിന്തിച്ചു എന്നാണ് പറയും .
എല്ലാവരും ഏതു സമയത്തും ആരുടെയോ മരണം  പ്രതീക്ഷിച്ചാണിരിക്കുന്നത്. ആര് എപ്പോൾ എവിടെ എന്നുള്ളതിന് മാത്രം ഒരു ഉത്തരം ഇല്ല.

എന്റെ സന്തോഷം ഇതൊന്നും അല്ല കേട്ടോ. ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വാർത്ത ഇന്ന് ഞാൻ കേട്ടു. അതിന്റെ ഭവിഷത്തുകളെ ക്കുറിച്ചു ഇപ്പോൾ നജ്ൻ ചിന്തിക്കുന്നില്ല. ചിന്തിക്കേണ്ട ഒരു വശം അതിലുണ്ടോ എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. പതുക്കെ പതുക്കെ അതിനെക്കുറിച്ചു ചിന്തിക്കാം.
മഴ പെയ്തു കഴിഞ്ഞു മാണ്ടത്‌ മഴവില്ലു വിരിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം അത് മാഞ്ഞു പോകുമ്പോൾ ഉണ്ടാക്കുന്ന ഒരു വിഷമം .....


2018 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ഓർമ്മയുടെ പിന്നാമ്പുറങ്ങൾ


മറവിയുടെ അറ്റത്തുനിന്നും ഇന്നിന്റെ തിരക്കിലേക്ക് ഒഴുകുന്ന ജീവിതം.   ചില ഓർമ്മകൾ നമ്മുടെ മനസിൻറെ മുൻ നിരയിലേക്ക് ശാന്തമായി ഒഴുകി എത്തുന്നു. ശാന്തമായി ഒഴുകുന്ന പുഴപോലെ ഓർമ്മകൾ പിന്നോട്ട് പോകണോ അതോ പിന്നോട്ട് ജീവിക്കണമോ എന്നൊരു ചിന്ത ഉണ്ടാകുന്നു. 

പുറകിലോട്ടു ഒന്ന് നടന്നു നോക്കാം. ആ നടത്തതിനിടയിൽ കൈവിട്ടു പോയ ചില സുവർണ നിമിഷങ്ങളെ കൈയെത്തി പിടിക്കാൻ ഒരവസരംകൂടി കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ ഞാൻ. അതീവ സന്തോഷത്തിൽ. നഷ്ടപ്പെട്ടു പോയ കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ അവസ്ഥ.  ഇതിൽ ലാഭ നഷ്ട കണക്കുകൾ ഒന്നുമില്ല. എനിക്ക് നഷ്ടപ്പെടാൻ ഉള്ളത് ചില കൂട്ടുകൾ മാത്രം. ഈ  കൂട്ടിന്റെ വില  നിശ്ചയിക്കാനോ അതിന് ഒരു പേരുനൽകുവാനോ പറ്റുകയുമില്ല. അതിനൊരു പേരില്ല എന്നാണ് ചുരുക്കം.

എന്റെ കൂട്ടുകാരിൽ ചിലർക്ക് കണക്കിനോട് അമിതമായ ഭ്രമം ആയിരുന്നു. കണക്കിനെ എന്റെ കളിക്കൂട്ടുകാരനാക്കാൻ നോക്കിയിട്ടു അവൻ എന്റെ കൈയിൽ നിന്നും വഴുതി മാറി ഓടുകയായിരുന്നു. കണക്കിന്റെ കാര്യത്തിൽഞാൻ വെറുമൊരുക്കണക്കപിള്ള മാത്രമായിരുന്നു. സ്ക്കൂളില് പഠിക്കുമ്പോൾ പരീക്ഷക്ക് എങ്ങിനെയും നാല്പത്തിന് മുകളിൽമാർക്കു വേണമെന്നുള്ള ചെറിയ ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. അതിനയായി പ്രത്യേക ട്യൂഷൻ ഒന്നും ഇല്ല.പകരം ബന്ധത്തിൽ ഉള്ള ഒരു ടീച്ചർ ( എന്റെ ഏറ്റവുംപ്രിയപെട്ട അധ്യാപിക) ശനിയും ഞായറും അവരുടെ വീട്ടിൽ ഇരുത്തി പാഠ ഭാഗങ്ങൾ വീണ്ടുംവീണ്ടും പഠിപ്പിക്കുകയും  പരീക്ഷക്ക്‌ തയാറാക്കുകയും ചെയ്തിരുന്നു.
മറ്റു ക്ലാസ്സുകളിൽ കുട്ടികളിൽ ചിലർക്കു എന്നോട് വല്ലാത്ത കുശുമ്പും ഉണ്ടായിരുന്നു ഇക്കാര്യത്തിൽ.  ക്ലാസ്സിൽ ഒരു ഉഴപ്പും കാണിക്കാതെ നല്ലകുട്ടിയായി പഠിച്ചിരുന്ന ഒരു കാലമായിരുന്നു അത്. എല്ലാവര്ക്കും എന്നെ അറിയാം പക്ഷെ ഇനിയെല്ലാവരേയും അറിയില്ല എന്നൊരു അവസ്ഥ കൂടി ഉണ്ട് ഇതിനിടയിൽ. നല്ലപോലെ പഠിക്കുന്ന, നല്ല കൈയക്ഷരമുള്ള, മടിയുള്ളവർ, കുരുത്തക്കേട് കാണിക്കുന്നവർ അങ്ങിനെ ഉള്ളവരെ കുറിച്ച് പറയുന്ന കൂട്ടത്തിലച്ഛനുമമ്മയും ചിലരുടെ പേരുകൾ വീട്ടിൽ അതു പറയാറുണ്ട്. (അച്ഛനും അമ്മയും പഠിപ്പിച്ചിരുന്ന അതെ സ്‌കൂളിലെ ഒരു കുട്ടിയായിരുന്നു ഞാനും. പ്രത്യേക പരിഗണ പലകാര്യങ്ങൾക്കും കിട്ടിയിരുന്നു, അതേപോലെ പലകാര്യങ്ങൾക്കും പലരുടെയും നോട്ടപുള്ളിയുമായിരുന്നു). അതിൽചില പേരുകൾ എപ്പോളും മനസ്സിൽ തട്ടി നിൽക്കുമായിരുന്നു. നലകിയക്ഷരം,പഠിക്കാൻ മിടുമിടുക്കി/മിടുമിടുക്കൻ അങ്ങിനെ. അങ്ങിനെ തരക്കേടില്ലാതെ സ്കൂൾ കഴിഞ്ഞു കോളജിലേക്ക് യാത്രയായി. എല്ലാവരും അവിടയുംഇവിടയും ആയി പിരിഞ്ഞു പക്ഷെ എനിക്ക് എന്റെ ബേസ്ഡ് ഫ്രണ്ട്സണെ രണ്ടാളെ കിട്ടി പ്രീഗ്രി സമയത്തും. അതിലൊരാൾ എന്റെ കൂടെ ഒന്നാംക്ലാസ്സുമുതൽ പഠിച്ചു  വന്നയാൾ. 

അവിടെയും തിരഞ്ഞെടുത്തത് കണക്കു തന്നെ. കണക്കണേൽ ഒന്നും അങ്ങൂട്ടു തലയിൽകയറാറില്ലായിരുന്നു. പ്രഡിഗ്രിക്ക് ചേർന്നപ്പോൾ പേടിസ്വാപ്നം ആയി മാറിയത് ഡിഫറൻസിയേഷനും ഇന്റർഗ്രേഷനും .അത് പഠിപ്പിക്കുന്നത് കണക്കിൽ കണിശക്കാരനുംനാവിൽ സാരസ്വാതിയും ആയിട്ടുള്ള ഒരു അധ്യാപകൻ.പല കുട്ടികളുടെയും തലവര തന്നെ മാറ്റി മറിച്ച  അധ്യാപകൻ. ചിലരുടെ ആരാധ്യ പുരുഷൻ. പെൺകുട്ടികളുടെ പേടിസ്വപ്നം. വായിൽ നിന്നും എന്താ വരിക എന്ന് ആർക്കും ചിന്തിക്കാൻ പറ്റില്ലായിരുന്നു ആ ക്ലാസുകളിൽ.  ചിലർ ഒന്നാം ബഞ്ചിൽ തന്നെ സ്ഥാനംപിടിക്കുമായിരുന്നു ചിലർ ക്ലാസിൽ കയറാതെ ഉഴപ്പിയടിച്ചു നടക്കും. അങ്ങിനെ അവിടെ നിന്നും ഒരാളെ കൂടെ ഞങ്ങൾ നാലുപേരുമായിരുന്നു കൂടുതൽകമ്പനി. എന്റെ ഇഷ്ടവിഷയത്തെ നമ്മുടെ രഷ്ട്ര ഭാഷ ആയിരുന്നു. ഒന്നാംബെഞ്ചിൽ ഒന്നാമതായി ഇരുന്നു അതുമുഴുവനും കാണാപ്പാഠമായി പേടിക്കും. എന്റെ കോട്ടു കരിക്കു ഹിന്ദിയോടുള്ള അടുപ്പം എന്നോട് ഉള്ള ടുപ്പംപോലെ ആയിരുന്നില്ല. എന്നോടുള്ള ഐറ്റം കൊണ്ടാണോ എന്നറിയില്ല അവളും എന്റെ കൂടെ തന്നെ ഹിന്ദിക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഒരുമിച്ചിരുന്നു പഠിച്ചു . ആ വർഷങ്ങളിൽ പല നല്ല കൂട്ടുകളുമുണ്ടായി. പലരുമായി മിണ്ടിയിട്ട് പോലും ഇല്ല. പലരുമായി നല്ല കൂട്ടായി. അങ്ങിനെ ആ രണ്ടു വര്ഷം വേഗത്തിലങ്ങു കഴിഞ്ഞു.


ഇനി എന്തിനു ചേരണം എന്ന ആലോചനയിൽ എല്ലായിടത്തും ഡിഗ്രിക്കുള്ള അപ്ലിക്കേഷൻ കൊടുത്തു. കമ്പ്യൂട്ടർ സയൻസ് ആയിരുന്നു നോക്കിരുന്നത്. തല കൂടുതലായതിനാൽ എൻട്രൻസ് എന്നൊന്നുമെഴുതിയതേ ഇല്ല ആരുമത്തിനുനിര്ബന്ധിച്ചതുമില്ല. അങ്ങിനെ അകംപ്യൂട്ടർ സയന്സിനു അഡ്മിഷൻ ലെറ്റർ വന്നപ്പോൾ അച്ചൻപർണജൂ ആരുംഹോസ്റ്റലിൽ നിന്ന് പഠിക്കാമെന്ന വ്യാമോഹിക്കേണ്ട എന്ന്. അങ്ങിനെ വീടും വീടിനടുത്ത കോളേജിൽ എത്തി. കണക്കു തന്നെ മെയിൻ വിഷയം.


കൂടെ സ്കൂളിൽ പഠിച്ചവരിൽ  ചിലരും കോളജിൽപ്രീഡിഗ്രിക്ക് ഉണ്ടായിരുന്നവരിൽ ചിലരും ചില്ര് വേറെ കോളേജിൽ നിന്ന് വന്നവരും ചേർന്ന് കുറച്ചു പേരുണ്ടായിരുന്നു.  അവിടെനിന്നുംകിട്ടി രണ്ടു കൂട്ടുകാരെ കൂടി. അങ്ങിനെ ഞങ്ങൾ നാലുപേരിൽ നിന്നും ആറുപേരിലേക്കു സൗഹൃദം വ്യാപിച്ചു. 


അവരുടെ അത്രയും തല ഇല്ലായിരുന്നെങ്കിലും മിക്കവാറും എല്ലാവരെയും അറിയാമായിരുന്നു. ചിലർക്ക് നല്ലപോലെ മാർക്കുള്ളവരെയും പഠിക്കാൻ മിടുക്കരായവരുടെയും കൂടെ കൂട്ട് കൂടാൻ തപര്യംകൂടുതലായിരുന്നു.അതെ പോലെ ആയിരുന്നു എന്റെ കൂട്ട് കാരും . ക്ലാസ്സിലുണ്ടായിരുന്നവരിൽച്ചിലർ ആദ്യത്തെ രണ്ടു മൂന്നു മാസത്തിനുള്ളിൽ തന്നെ വേറെ കോഴ്‌സ്കളിലും  എൻട്രൻസും കിട്ടി പോവുകയുണ്ടായി. അതിൽ ചിലർക്ക് പനല്ല വിഷമം ഉണ്ടായിരുന്നു. പോയവർക്കും എന്റെ കൂട്ടുകാർക്കും.


അങ്ങിനെ അവിടെയും തട്ടി മുട്ടി പാസായി മൂന്നു വര്ഷം കഴിഞ്ഞുപോയി. പിന്നെ ആയിരുന്നു ഓരോ കടമ്പകൾ മുന്നിൽ വന്നു പെട്ടിരുന്നത്. ചിലർ ബിരുദാന്ത ബിരുദത്തിനു ചേർന്ന്. ഞാൻ അതിൽ താത്പര്യം ഇല്ലാതെ മേഖല ഒന്നുമാറ്റി ചവിട്ടി.ഇത്തിരി അഹങ്കാരവും എന്തും ചെയ്യാമെന്ന രു തോന്നലിൽ പത്രപ്രവർത്തനത്തിനു ചേർന്നു. അവിടെയുംപോയി പൊരുതി തകർത്തു. 


പിന്നെ കുറെകാലങ്ങൾക്കു ശേഷം കല്യാണം ഒക്കെ കഴിഞ്ഞു വീട്ടിൽ വെറുതെ ഇച്ഛയാട്ടി ഇരിക്കുന്ന സമയത്തു ഓർക്കുട്ട് എന്ന ഒരു സമഭാവത്തിലൂടെ പലകൂട്ടുകാരേയും തിരികെ കിട്ടാൻ തുടങ്ങി. അങ്ങിനെ ഇന്നത്തെ ഈ ജീവിതയിൽകിട്ടിയ ഒരു നല്ല കൂട്ടാണ് ഞാൻ മുൻപേ പറഞ്ഞ  വില മതിക്കാനാകാത്ത ഒരു കൂട്ട് . ഒരുമിച്ചു ഒരു സ്കൂളിലും ഒരു കോളേജിലും പഠിച്ചു പക്ഷെ ഒരു വാക്ക് പോലും സംസാരിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. പക്ഷെ ലോകത്തിന്റെ ഏതൊരു കോണിലിരുന്ന എന്നെ കണ്ടുപിടിച്ചു. എന്നെ ഓരോ കാര്യങ്ങളിലും ഒരു കൂട്ടായി സഹായിയായി കൂടെ നിന്നു. ഇന്ന് പ്പോൾ ഞാൻ എഴുതുന്ന ഈ ബ്ലോഗ് പോലും ആ കൂട്ടിന്റെ പരിണിത ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.  വെറുതെ ഇരുന്നു ബോറടിച്ചപ്പോൾ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് എന്നോട് സംസാരിച്ചു ഞാൻ കുത്തികുറിക്കുന്നതിനു കിറു കൃത്യമായി അഭിപ്രായങ്ങൾപറഞ്ഞു എന്റെ കൂടെ തന്നെ നിൽക്കുന്ന ആ സുഹൃത്തിനായി ഞാൻ ഈ പോസ്റ്റ് സമർപ്പിക്കുന്നു.


കടപ്പാട് പറഞ്ഞു ബുദ്ധിമുട്ടിക്കുന്നില്ല. ആ കൂട്ടിനു ഞാൻ എന്റെ ജീവിതത്തിലെന്നുമെന്നുംകടപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ എല്ലാ സുഭാഗ്യങ്ങളും സന്തോഷങ്ങളും അവരെ തേടി എത്തട്ടെ എന്ന് ആശിക്കുന്നു
.


2018 സെപ്റ്റംബർ 25, ചൊവ്വാഴ്ച

മാറ്റുവിൻ ചട്ടങ്ങളെ


കാറ്റും കോളും നിറഞ്ഞ കടൽ പോലെ മനസ് അസ്വസ്ഥമാക്കുന്നു. പറയാതെ പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ  അതിനെ എങ്ങിനെ കാണുമെന്നറിയില്ല. സ്ഥിരമായി ഒരേ ചോദ്യം എന്നെ ഓർക്കാറുണ്ടോ? അതോ മറന്നോ? നീ പറഞ്ഞ ഓരോ വാക്കുകളും ജീവിതത്തിൽ ചെലുത്തിയിരിക്കുന്ന സ്വാധീനം അതിനെ മാറ്റിനിർത്തി ചിന്തിക്കുവാൻ പറ്റാതെ വരുന്ന ഒരു അവസ്ഥ ചിന്തനീയമാണിന്ന് .
വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റാത്തിടത്തു തുടങ്ങുന്നു എനിക്ക് നിന്നോടുള്ള പ്രണയം. ഒരു മഴത്തുള്ളി പോലെ  ഒരു പെരുമഴക്കാലമായി ആർത്തിരമ്പി നേർത്തിരമ്പി  കാത്തു നിൽക്കുന്നു.


മനസ് വീണ്ടും ഒരു പ്രണയ കാലത്തേക്ക്  മുങ്ങാംകുഴി ഇട്ടു പോകാൻ വെമ്പൽ കൊണ്ട് നിൽക്കുന്നു. പ്രണയം പ്രായത്തിനതീതമാണ്. അതിനു സമയകാല പ്രായ ബോധമില്ലാതെ കടന്നു വരുന്ന ഒരു അനുഭൂതിയാണ്  . അതിലൂടെ  പാറി പറന്നു നടക്കുമ്പോൾ കിട്ടുന്ന സന്തോഷം അത്  അനിർ വചനീയം തന്നെ.പ്രണയിക്കാൻ പറ്റാത്ത ഒരാളോട് പ്രണയത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞാൽ അത് ഒരു നഷ്ടബോധമാനെന്നവർ പറയും.  അവന്റെ അവളുടെ വാക്കുകൾ അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം അതിനെ എന്ത് പേര് നൽകി വിളിക്കണം.

എന്റെ പ്രണയസങ്കൽപം , മനസും മനസും തമ്മിലുള്ള ഒരു കഥ പറച്ചിൽ. നമ്മുടെ ഇഷ്ടങ്ങളെ അനിഷ്ടങ്ങളെ ക്കുറിച്ചു ഇടതടവില്ലാതെ സംസാരിക്കുക.
ആ ബന്ധത്തിൽ (ബന്ധം എന്ന് പറയാമോ എന്നറിയില്ല) എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുക. അത് കഴിയുമ്പോൾ ഉണ്ടാകുന്ന മാനസിക സന്തോഷം ജീവിതത്തെ തന്നെ മറ്റിമറിക്കാൻ ശക്തിയുണ്ടാകും. നമ്മൾ അവർക്കായി കാത്തിരിക്കുന്നു/ അവർ നമ്മുക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഉണ്ടകുന്ന ഒരു പുഞ്ചിരി ഓരോ ദിവസവും കൂടുതൽകരുത്തോടെ മുന്നോട്ടു നടക്കാൻ പ്രേരിപ്പിക്കും .


ഇഷ്ടം  പ്രണയം വിരഹം  ഇവ മൂന്നും അനുപൂരകകങ്ങളാണ്. ഇഷ്ടവും പ്രണയവും ഒന്നാണോ എന്ന് ചോദിച്ചാൽ അല്ല .മുല്ലപ്പൂവിനോടുള്ള ഇഷ്ടമാണോ ഒരു കാമുകനോടുള്ള പ്രണയം. അല്ല. പ്രണയമെന്നാൽ ഇണചേരൽ എന്നർത്ഥമില്ല. ഇണചേരാതെ പ്രണയിക്കാൻ പറ്റില്ലേ? പറ്റും . അത് ഒരോരുത്തരുടേയും നിർവചനം പോലെ  അതിനെ വ്യാഖ്യാനിക്കാം. എന്റെ നിർവചനം ശാരീരികമായ ഒരു നിർവചനം  ഇല്ലാതെ പരസ്പരം മനസിലാക്കാൻ പറ്റുന്നവർക്കു പ്രണയിക്കാം എന്നതാണ് . എല്ലാത്തിനും അതിന്റെതായ ഒരു കടിഞ്ഞാൺ വേണം എന്ന് മാത്രം. ആ കടിഞ്ഞാൺ കൈയിൽ ഉള്ളപ്പോൾ നമ്മളെന്തിന് പേടിക്കണം. അത് പൊട്ടി പോകുമ്പോളാണ് പ്രണയം എന്ന വികാരം കാമം എന്നതിലേക്ക് മാറിപോകുന്നത്. ഇന്നത്തെ തലമുറയുടെ കുഴപ്പവും അത് തന്നെ.

വിവാഹം കഴിച്ചവർ പ്രണയിക്കാറില്ലേ? ഭാര്യക്കും ഭർത്താവിനും തമ്മിൽ പ്രണയിച്ചുകൂടെ? പ്രണയിക്കാം. അതിന്റെ അർത്ഥതലം വേറെ തന്നെ. എന്നാൽ ആ ബന്ധംകുറച്ചു കൂടെ ഉരുക്കിട്ടുറപ്പിച്ചതാണ് . ആ ഉരുക്കിന്റെ പേരാണ് താലി. അവിടെ കൊച്ചു പിണക്കങ്ങളും വഴക്കുകളും മാനസിക പിരിമുറുക്കങ്ങളും ഉണ്ടാകും. എല്ലാം തുറന്നു പറയാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടാകാം. അത് പറഞ്ഞാൽ ഭർത്താവു എങ്ങിനെ എടുക്കും ഭാര്യ എങ്ങിനെ എടുക്കും എന്നൊന്നും ഒരു ഉറപ്പുമില്ല. ആ ബന്ധത്തിൽ ഒരു തനകാര്യത്വവും ഒരു സ്വാർത്ഥതയും ഉണ്ടാകും. ഏതാ ഒട്ടിച്ചേർന്നിരിക്കുന്നവർ ആണേലും ഭാര്യ വേറൊരുപുരുഷനെയോ ഭർത്താവു വേറൊരു സ്ത്രീയെ കുറിച്ചോ സംസാരിച്ചാൽ അവിടെ ഒരു കല്ലുകടി പ്രതീക്ഷിക്കാം. ഇത് എന്റെ കണക്കുകൂട്ടൽ ആണ് കേട്ടോ.

അനുഭവത്തിൽനിന്നും ഒന്നും എഴുതുന്നതല്ല .മനസ്സിൽ തോന്നിയത്ത് കുറിച്ചു എന്നു മാത്രം. മനസ്സിൽ സന്തോഷം ഉണ്ടാകുമ്പോൾ പ്രണയത്തെ കുറിച്ച അല്ലാതെ വേറെ എന്തെഴുതാൻ. മാറ്റുവിൻ ചട്ടങ്ങളെ എന്നാണല്ലോ ഏതോ ഒരു മഹാൻ പറഞ്ഞിരിക്കുന്നത്. അതെ പോലെ പ്രണയത്തെ മാറ്റി നിർത്തി ഒരു ജീവിതം മനുഷ്യനു സാധ്യമാണോ. എത്രപ്രണയിക്കാത്തവർക്കും മനസ്സിൽ ഒരു ചെറിയ പ്രണയമെങ്കിലും കാണില്ലേ.കാണും.ഓരോരുത്തരും മന:സാക്ഷിയോടു തന്നെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിക്കോളൂ. എന്നാണ് നിന്റെ പ്രണയം എന്നോട് പറയുക......കാത്തിരിക്കും അതിനായി...


2018 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

മഴത്തുള്ളികൾ മായാത്ത ഓർമ്മകൾ

മഴ ഒരു സുന്ദരിയും  വിസ്മയവും ആണ് . അവളുടെ വിവിധ രൂപ ഭാവങ്ങൾ ആസ്വദിക്കാൻ കഴിയുന്നത് വിരളം ചിലർക്ക് മാത്രം. അവളെ പുണരണമെങ്കിൽ അവളുടെ പ്രണയം അറിയണമെങ്കിൽ മഴ നനയനം .അവളിൽ അലിഞ്ഞു ചേരണം. മഴ ഒരു പ്രണയം പോലെയാണ്. നിച്ചിരിക്കാത്തതെ വന്ന് നമ്മെ കുളിരണിയ്ക്കും. ആവശ്യപ്പെടാതെ തന്നെ പോയി മറയും .പിന്നെയും ആർത്തലച്ചു ഒരു പേമാരിയായി വീണ്ടും എത്തും.ഓരോ മഴക്കും ഓരോ ഭാവങ്ങളാണ്.


ചാഞ്ഞും ചെരിഞ്ഞും ചാറ്റൽ മഴയായും പേമാരിയായും മാറുന്നത് അവൾ തന്നെ. ഒരാളുടെ പലഭാവങ്ങൾ ഒരു ഒളിയും മറയും കൂടാതെ കണ്മുന്നിൽ കാണാം എന്നതാണ് മഴയെ കുറിച്ചുള്ള എന്റെ അഭിപ്രായം. അതിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചിരിക്കുന്നത് രാത്രി മഴയാണ്.പകൽ കാണുന്ന മഴയല്ല രത്രിയിൽ കാണുന്നത്. നിർത്താതെ ഓടിന്റെ പുറത്തു മഴതുള്ളികൾ വീഴുമ്പോൾ ഉണ്ടാകുന്ന സംഗീതം ഒരു താരാട്ടു പാട്ട് പോലെയാണ്. ആ താളത്തിനൊത്തു താരാട്ടും കേട്ടുറങ്ങുപോൾ ഉണ്ടാകുന്ന കാറ്റിന്റെ ചൂളം വിളി , വഴിവക്കുകളിൽ നിൽക്കുന്ന പൂവാല ചെക്കൻ മാരുടെ ചൂളം വിളി പോലെയാണ്. എല്ലാം മറന്നുള്ള ഉറക്കത്തിൽ നിന്നും ആരോ  അപ സ്വരത്തിൽ പാട്ടുപാടുന്ന ശബ്ദം. കൂടെ ഒരു  ഇടിയും  കൂടി ആയാൽ പിന്നെ അത്രയും നേരം അനുഭവിച്ച പ്രണയ ഭാവം മാറി അവൾ രുദ്ര താണ്ഡവം തുടങ്ങി എന്ന് വേണം കരുതാൻ.

വേനൽ അവധി കഴിഞ്ഞു ഉള്ള മഴ ഇന്നും ഗൃഹാതുരത്വത്തോടെ മാത്രമേ ഓർക്കാൻ കഴിയുകയുള്ളു. ക്ഷണിക്കപ്പെടാത്ത അതിഥി ആയി കടന്നെത്തുന്ന മഴ കണിക്കൊന്നയിലെ പൂവുകൾ മുഴുവനും ഇറുത്തു  കൊണ്ടാണ് പോകാറുള്ളതത്‌. ആ മഴയോട് എന്നും എനിക്ക് ദേഷ്യ ഭാവമുണ്ടായിരുന്നു.


വേനൽ മഴയുടെ ഗന്ധം അതിന്റെ മാസ്മരികത ആ അനുഭൂതി ഒന്ന് വേറെ തന്നെയാണ് . മഴ വീഴുമ്പോളേക്കും ഓടി ചെന്ന് ഉണക്കാനിട്ടിരിക്കുന്ന വിറകും ചൂട്ടും കൊതുമ്പും അടുക്കി പെറുക്കി വിറകുപുരയിൽ ആക്കാനുള്ള തത്രപ്പാടു ഒരു വശത്തു കൂടി മറ്റൊരു വശത്തു മഴതുള്ളികൾ തട്ടി തെറിപ്പിച്ചുകൊണ്ടു മഴയിൽ നൃത്തം ചെയ്യാനും കഴിയാത്തവർ  നമ്മുടെ തലമുറയിൽ കണുമോ?
മഴ പ്രകൃതിയുടെ ആദി താളം ആണ്. ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ ഏതോ കവി മഴയെ വര്ണിച്ചിരിക്കുന്നതാണ്. ഇലകളെ തഴുകിയും മരങ്ങളെ ചാഞ്ചാട്ടിയും ആർത്തു തിമിർത്തു പെയ്യുന്ന മഴ . പടിപ്പുരയിൽ തിണ്ണയിൽ ഇരുന്ന് മഴവെള്ളത്തിലേക്കു  ഒരു കടലാസ് വഞ്ചി ഉണ്ടാക്കി ഒഴുക്കി വിടുന്ന ഒരു കുട്ടിക്കാലം നമുണ്ട് ഓർമ്മയിൽ എന്നും നിറഞ്ഞു നിൽക്കാത്തവർ ഉണ്ടോ.


മലയാള സാഹിത്യത്തിൽ മഴയെകുറിച്ചു ഒരുപാടു കൃതികൾ ഉണ്ടായിട്ടുണ്ടെങ്കിലും സുഗതകുമാരി ടീച്ചറുടെ രാത്രി മഴ എന്നെ കൂടുതൽ ആകർഷിച്ച ഒരു കവിതയാണ്. ഏതാ ബഹവത്തോടു കൂടിയാണ് രാത്രിമഴയെ അതിൽ വര്ണിച്ചിരിക്കുന്നത്.

ഇന്നു നനഞ്ഞ മഴ എന്റെ മഴയോർമകളെ ഉണർത്തിയെടുത്തു. പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ വീട്ടിലേക്കുള്ള വഴിയിൽ കൂടി ഒഴുകി വരുന്ന വെള്ളത്തിൽ റബർ ചെരിപ്പിട്ടുകൊണ്ടു ഉടുപ്പും സഞ്ചിയും നനച്ചു  കൊണ്ടാണ് വീട്ടിലേക്കുള്ള യാത്ര. പാതിവഴിയിൽ കലങ്ങി മറിഞ്ഞൊഴുകുന്ന ഒരു ചെറിയ കൈത്തോടും. അതിന്റെ അക്കരയും ഇക്കരയും ഞാനും ജ്യോതിയും അനീസും കൂടി കടലാസുവഞ്ചി ഉണ്ടാക്കിയും ചെറിയ കല്ലുകൾ പെറുക്കി വെച്ച് തടയാൻ ഉണ്ടാക്കി കളിച്ചതും. ബാഗും ചെരുപ്പും ഒഴുകിപോയതും അതിനെ പിടിക്കാൻ വെള്ളത്തിന്റെ പുറകെ ഉള്ള ഓട്ടവും എന്നും മനസിന്റെ ചിപ്പിക്കുള്ളിൽ ചേർത്ത് വെച്ച ഓർമകൾ . അതിനു രിക്കലും മരണമില്ല . ഹൃദയത്തി സൂക്ഷിക്കാൻ വേണ്ടി ഒരു മഴ ഓർമ്മ .

2018 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

പറയാൻ ബാക്കി വെച്ചത്


പകൽ കിനാക്കൾ പോലെ എവിടെയോ പോയി ഒളിച്ചു പറയാൻ ബാക്കി വെച്ച വാക്കുകൾ. ഇന്നിന്റെ നിറവിൽ ഇന്നലെയുടെ സ്വപ്‌നങ്ങൾ നിറം മങ്ങിയ വർണ്ണ കടലാസു പോലെ പാറി നടക്കുന്നു . ഒരായിരം ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടി
രിക്കുന്നു. ഞാൻ ആരായിരുന്നു നിന്റെ? കൂട്ടുകാരിയോ അതോ കാമുകിയോ. രണ്ടിനെയും ഒരേ തട്ടിൽ തൂക്കി  നോക്കിയാൽ ഏതിനാണ് തൂക്ക കൂടുതൽ.

 ഇന്നത്തെ പകലിന്റെ അവസാനം ഞാൻ വെറും ഒരു കൂട്ടുകാരി ആയി മാറുന്ന അവസ്ഥ എന്നിൽ ഉണ്ടാക്കിയ വ്യസനം അതിന്റെ അളവ് കണക്കാക്കാൻ അളവുകോൽ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു. ആര് നിർമിക്കും ആ അളവുകോൽ. ഞാൻ തന്നെ ഉണ്ടാക്കാം. ലോഹം കൊണ്ടോ അതോ നിർമലമായ  പൂമാല കൊണ്ടോ എന്തുകൊണ്ട് വേണം എന്ന് നീ പറയു.
പേമാരിയിൽ ഒറ്റപെട്ടു പോയ ഒരു കിളികുഞ്ഞിന്റെ രോദനം പോലെ ഒറ്റപ്പെട്ട ഗദ്ഗദങ്ങൾ നീ കേൾക്കുന്നുണ്ടോ?

 ഹൃദയത്തിൽ നിന്നും ഒഴുകി വരുന്ന കണ്ണുനീർ പുഴയിൽ ഒഴുകി തീരാനുള്ളതാണോ ഇന്നിന്റെ പ്രണയം. അല്ല ആ പുഴയിൽ നീന്തി തുടിച്ചു കുളിക്കാൻ ഞാൻ ആഗ്രഹിക്കുമ്പോൾ എന്നിലഉറങ്ങുന്ന ആ ഘടോര സടകുടഞ്ഞു എണീറ്റു . നിന്നിൽ നിന്നും ഞാൻ എന്താണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥവിന്യാസത്തെ അറിയാതെ പോയി ഞാൻ. അതോ അറിഞ്ഞില്ല എന്ന് നടിച്ചുവോ?

ഓരോ നിമിഷവും ഓരോ യുഗം പോലെ ഓർമ്മകൾ എന്നിലേക്ക്‌ തിക്കി തിരക്കി വന്നു കൊണ്ടേ ഇരുന്നു. അവർക്കു വേണ്ടി  ആഥിത്യമരുളുമ്പോൾ എന്റെ മനസിലെ ഓർമകൾക്ക് ജീവൻ വെച്ചുവോ? ഇല്ല അത് ഒരു പുഞ്ചിരി യിൽ ഒതുങ്ങി അല്ല ഒതുക്കി.

ഓർമ്മയുണ്ടോ നിന്റെ ഓരോ വാക്കുകളും എന്നിലുണ്ടാക്കിയ പുഞ്ചിരികൾ ആ പുഞ്ചിരികളെ  ഞാൻ എന്റെ ജീവവായുവായി കണ്ടിരുന്നില്ല. നിന്റെ സ്വാധീനം എന്നിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കണ്ടു ഞാൻ തന്നെ അതിശയിച്ചു. എന്തെ കാലം നിന്നെ എനിക്കായി നൽകിയില്ല.
ജീവിതമെന്ന പാഠപുസ്തകത്തിന്റെ ഒരു താളിൽ ഒതുങ്ങി തീരുന്ന നമ്മൾ ഇന്നിനു വേണ്ടി ജീവിച്ചുവോ?ഇല്ല ഇല്ല ഇല്ല.


പറയാൻ ബാക്കി വെച്ചതും പറഞ്ഞു പകുതിക്കു നിർത്തിയതും ഇനിയും പറയാത്തതുംഇനി പറയണം എന്ന് വിചാരിച്ചതും എല്ലാം കൂടെ കൂട്ടിയാൽ അതിന്റെ തൂക്കം അളക്കാൻ ഉള്ള അളവുകോൽ കാലം എന്നിൽ എന്തിച്ചു തരും എന്ന ശുഭാപ്തി വിശ്വാസത്തിൽ  ഞാൻ മുന്നോട്ടു തന്നെ.

കുറിപ്പ്: മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അതെ പടി  ഇവിടെ പകർത്തുന്നു എന്ന് മാത്രം . ഇതിനു ആരുമായും ഒരു സാമ്യത ഇല്ല. വായനക്കാർ അത് മനസിലാക്കും എന്ന് കരുതുന്നു.

2018 സെപ്റ്റംബർ 5, ബുധനാഴ്‌ച

പ്രണയം

പ്രണയം അതൊരു മഴ പോലെയാണ്. പെട്ടെന്ന് ഒരുദിവസം ഒരാളോട് അല്ലങ്കിൽ ഒരു സ്ഥലത്തോട് തോന്നുന്ന ഒരിഷ്ടമാവും . ആ അനുഭൂതിയെ വർണിക്കാൻ എനിക്കറിയില്ല.എന്നിരുന്നാലും അതു ആസ്വദിക്കുവാൻ ഒരു രസമാണ്. മനസിന്റെ ഒരു കോണിൽ ഒളിപ്പിച്ചു വെക്കുവാൻ പറ്റുന്ന ഒരിത്. 

ഒരാൾക്ക് പ്രണയിക്കാൻ രണ്ടാമത് ഒരാളിന്റെ ആവശ്യം ഇല്ല. ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ വേണം എന്നില്ല . സ്വയം പ്രണയിക്കാം. അതിനെ അഹങ്കാരം എന്നു ചിലർ പറയും ചിലർ പറയും മാനസിക വിഭ്രാന്തി എന്നും .സ്ഥല കാല ബോധമില്ലാതെ ശാരീരികമല്ലാതെ മനസിന്റെ സന്തോഷം  അതാണ് പ്രണയം . ഒരു മാസ്മരിക ലോകം. അവിടെ ഇങ്ങനെ അലഞ്ഞു നടക്കാൻ ആഗ്രഹം ഇല്ലാത്തവർ ഉണ്ടാകുമോ? കാണും ,അറിയില്ല. 

കാല്പനിക ലോകത്തിൽ നമുക്ക് എന്തും മെനഞെടുക്കാം. കാമുകനായി കാമുകിയായും ഭാര്യയായും മകളായും കൂട്ടുകാരി ആയും എന്തും  എന്നിൽ ഉറങ്ങിക്കിടക്കുന്ന എന്റെ ഇഷ്ടങ്ങളെ എന്റെ രീതികളെ ഇഷ്ടപെടുവാൻഎന്നെ കാത്തിരിക്കുവാൻ എന്നെ  തിരുത്തുന്ന ഒരാൾ.  തിരികയും. ഇന്നലയുടെ നോവിൽ ഇന്നിന്റെ നടുവിൽ ഒരു നഷ്ട പ്രണയം കാത്തിരിക്കുന്നുണ്ടോ ?

പ്രണയം തുടങ്ങുന്നതിന് പ്രായമില്ല. ആർക്കും എപ്പോളും പ്രണയിക്കാം. ഒരു പാട്ടിനോട് ഉള്ള പ്രണയം. ഒരു പൂവിനോടുള്ള പ്രണയം, അങ്ങിനെ പ്രണയത്തിനു അവസ്ഥാന്തരങ്ങൾ ഇല്ല. പക്ഷെ പ്രണയത്തെ എങ്ങിനെ ഉൾക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചാണ് ബാക്കിയുള്ള യാത്ര.

എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു കൂട്ട്. അതിൽ സംസാര വിഷയങ്ങൾ എന്തും ആകാം. ഒരു തരത്തിലും ഉള്ള നിയന്ത്രണങ്ങൾ പാടില്ല. എന്നിരുന്നാലും നമ്മൾ തന്നെ നിയന്ത്രണം പാലിക്കണം. ഒന്ന് തൊടാൻ ഉള്ള മോഹം ഉള്ളിൽ ഉണ്ടെങ്കിലും അതിന് ഒരു നിയന്ത്രണം. ആ കടിഞ്ഞാണിനെ കൈയിൽ ഉള്ളവർക്ക് പ്രണയത്തെ എന്തിനു ഭയപ്പെടണം.

ഇന്നത്തെ സമൂഹത്തിൽ പ്രണയവും, പ്രേമവും, കാമവും എല്ലാത്തിനും ഒരേ ഒരു പേരു മാത്രം. എല്ലാം ഒരു ടൈം പാസ്.ഞാൻ പറയുന്നത് ആ പ്രണയം അല്ല . മനസുകൊണ്ട് ഒരു ഇഷ്ട്ടം. ആരും അറിയാതെ മനസിന്റെ ഒരു കോണിൽ ഒളിപ്പിച്ചു വെയ്ക്കാൻ മാത്രം ഉള്ള ഒരിഷ്ട്ടം. 

ഒരു മുല്ലമൊട്ടിന്റെ സുഗന്ധം പോലെ , എന്നുപറഞ്ഞാൽ സന്ധ്യക്ക്‌ വിടരുന്ന മുല്ലപ്പൂവിന്റെ സുഗന്ധം അതൊരു മാസ്മരിക ലോകത്തേക്ക് എന്നെ കൊണ്ടുപോകാറുണ്ട്.അതുപോലെ പ്രണയം എന്ന വികാരം നമ്മുടെ നമ്മുടെ മനസിനെയും ശരീരത്തെയും ഒരു തലത്തിൽ നിന്നും 

പ്രണയവും പ്രേമവും രണ്ടും രണ്ടാണ് . എന്നിലെ പ്രണയം അത് എന്നെ ഒരു മാസ്മരിക ലോകത്തേക്ക് ആണ് കൊണ്ടുപോകുന്നത്. ഞാൻ അറിയാതെ എന്നെ പ്രണയിച്ചർ ഉണ്ടാകാം പ്രണയിക്കുന്നവർ ഉണ്ടാകാം.

മനസിൽ വന്നത് എഴുതി എന്നു മാത്രം.
ചിലർ പറയും പ്രണയം അതു വെറും തോന്നൽ മാത്രം എന്നു. ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കുമ്പോൾ പ്രണയം അതിന്റെ വഴിക്കു അങ്ങു പോകും എന്ന് .

2017 നവംബർ 12, ഞായറാഴ്‌ച

സഫലമീ ജന്മം

ഓരോ ജനനത്തിനും അതിന്റെതായ ലക്ഷ്യങ്ങൾ ഉണ്ട്. അങ്ങിനെ ഒരു ലക്‌ഷ്യം എന്റെ ജന്മത്തിന് ഉണ്ടോ എന്ന് പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട്.

വെറുതെ ജീവിച്ചു വെറുതെ മരിക്കാൻ വിധിക്കപ്പെട്ട ജന്മങ്ങളിൽ ഒന്ന് . ഇങ്ങനെ പലർക്കും തോന്നിയിട്ടുണ്ടാവാം, തോന്നുന്നുണ്ടാകാം. ഒരു കഴിവും ഇല്ലാതെ ഒരു മനുഷ്യനെ ദൈവം(ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു) ഭൂമിയിലോട്ടു പടച്ചു വിടില്ല എന്നാണ് എന്റെ വിശ്വാസം. എന്റെ കഴിവ് എന്തിലാണ് എന്ന് എനിക്കറിയില്ല. എഴുതാനും വായിക്കാനും കണക്കു കൂട്ടാനും,കരി വെക്കാനും പിള്ളേരെ നോക്കാനും ഒക്കെ അറിയാം. ഇതൊക്കെ എല്ലാരും ചെയ്യുന്ന കാര്യങ്ങൾ തന്നെ അതിനു പ്രത്യേകിച്ച് കഴിവുകൾ ഒന്നും വേണ്ട.  അങ്ങിനെ അല്ല കഴിവുകൾ വേണം. ആ ആകഴിവ്  എനിക്കുണ്ട്.


കുറ്റപ്പെടുത്തലുകൾ സ്ത്രീ ജനങ്ങളുടെ കൂടപ്പിറപ്പാണോ. അതെ എന്ത് ച്യ്താലും കുറ്റപ്പെടുത്തലുകൾ. നല്ലതു ചെയ്താലും കുറ്റം. തെറ്റു ചെയ്താലും കുറ്റം. ജീവിതത്തിൽ ഒറ്റപ്പെടുന്നു എന്ന തോന്നൽ.ഡിപ്രെഷൻ ഉള്ള എല്ലാ സാധ്യതതകളും കാണുന്നു. കരകയറാൻ ഉള്ള മാർഗം എന്താണാവോ.
പുറത്തുനിന്നു നോക്കിയാൽ വളരെ മനോഹരമായ ജീവിതം എന്റിനാണ് കുറവ്.



2016 സെപ്റ്റംബർ 29, വ്യാഴാഴ്‌ച

മഴത്തുള്ളിതൻ പൊൻ കിരണം
സൂര്യപ്രഭയിൽ വന്നലിഞ്ഞുചേർന്നു
മായാതെ മറയാതെ ഏഴുനിറം
മഴവില്ലിൻ ഏഴഴകിൽ മയങ്ങി എന്നുള്ളം

മാനത്തൊരു പൂന്തോട്ടം
 ഏഴുനിറത്തിലൊരു പൂമാല
പൂക്കൾ കൊണ്ടൊരു മാല കെട്ടി
ഏഴഴകും ചേർന്നൊരു പൂമാല

2016 ജനുവരി 3, ഞായറാഴ്‌ച

ജനുവരി 3

പുതു വർഷം തുടങ്ങി ഇന്ന് മൂന്നാം നാൾ. ഇന്ന് നമ്മുടെ രാജ്യത്തിന്‌ വേണ്ടി ഒന്പത് ധീര സിനീകർ പത്താൻ കൊട് എന്നസ്ഥലത് ജീവന വെടിഞ്ഞു എന്നുള്ളത് ഒരു ഖേദകരമായ വാർത്ത‍ തന്നെ. ഇതിൽ ഒരു മലയാളിയും വീര മൃത്യു വരിച്ചു.

മതവും രാഷ്ട്രീയവും വിഭാഗീയതയും ചേർന്ന് നമ്മുടെ രാജ്യത്തിപ്പോൾ കുണ്ടും  കുഴികളും ആയിരിക്കുന്നു.
 ഇന്നത്തെ സാഫ് ഗഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീം അഫ്ഗാൻ ടീമിനെ 2-1 സ്കോറിൽ തോല്പ്പിച്ചു കിരീടം നിലനിർത്തി എന്നുള്ളത് മറ്റൊരു പ്രധാന വാർത്ത യാണ്.
രാജ്യ കാര്യങ്ങൾ അങ്ങിനെ . ഇനി വീട്ട് കാര്യം.

കഴിഞ്ഞ രണ്ടു ദിവസമായി നല്ല തിരക്കായിരുന്നു. വീട്ടിൽ അതിഥികൾ ഉണ്ടായിരുന്നു. അവര്ക്ക് വേണ്ടി ഉള്ള പാചകം പിന്നെ വീട് വൃ ത്തിയാക്കൽ . വീതി ആരെങ്കിലും വരുന്നു എന്ന് കേൾക്കുമ്പോൾ എന്റെ ഭർത്താവിനു വളരെ സന്തോഷം. അങ്ങിനെ എങ്കിലും ഒന്ന് വീട് വൃത്തിയാക്കി ഇടുമല്ലോ എന്നാണ് അദ്ദേഹം പറയുക. അത് സത്യവും ആണ്.എത്ര വൃത്തിയാക്കി വെച്ചാലും കുട്ടികൾ ഉള്ള വീടുകളിൽ സാധനങ്ങൾ അങ്ങും ഇങ്ങും കിടക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.


പിന്നെ രണ്ടാഴ്ചത്തെ അവധികഴിഞ്ഞ് ഇനി സ്കൂളും ഓഫീസും എല്ലാം തുറക്കുകയായി. ഇനി അതിന്റെ തിരക്കിലേക്ക് പോകും ദിവസങ്ങൾ .
പതിവ് പോലെ 5.00 മണിയുടെ അലാറം. പതുക്കെ ദിവസം തുടങ്ങും.
ഒരു പുതിയ വാര്ത്ത ഉള്ളത് കൊച്ചു മോനെ സ്കൂളിൽ ചേര്ക്കാനുള്ള അറിയിപ്പ് കിട്ടി എന്നുള്ളതാണ്. ആഴ്ചയിൽ 2 ദിവസം ചൊവ്വാ ഴ്ചയും വ്യാഴാഴ് ച യും.  രാവിലെ 9 മുതൽ 2 വരെ. 5 മണിക്കൂർ .
ഇത്തിരി കൂടുതൽ അല്ലെ എന്ന ഒരു ചോദ്യം മനസ്സിൽ വരാതെ ഇല്ല. അതിനെ കുറിച്ച് തീരുമാനം ഒന്നും ഇതുവരെ ഒന്നും ആയിട്ടില്ല.

വിചാരിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല. ഉദ്ദിഷ്ട കാര്യ സാധ്യത്തിനായി ഇനി എന്താണാവോ ചെയ്യാൻ പറ്റുന്നത്. കാര്യങ്ങൾ വിചാരിക്കുന്ന രീതിയിൽ മുന്നോട്ടു പോകാൻ എന്താ ചെയുക. ഇതൊരു തോന്നല ആണെന്ന് അറിവുള്ളവർ പറയുന്നു. തോന്നലാകാം .
കാത്തിരിക്കുക സമയം നന്നാകും എന്നാ പ്രതീക്ഷയോടെ....
ഇന്നിവിടെ നിന്നും വിടവാങ്ങുന്നു. വീണ്ടും നാളെ കാണാം. നാളയുടെ നല്ല പ്രതീക്ഷകളെ  മനസ്സിൽ കൂടു കൂട്ടാം ....





2016 ജനുവരി 1, വെള്ളിയാഴ്‌ച

പുതുവർഷം 2016

പുതുവർഷം പിറന്നു . ഇനി ഉള്ള 12 മാസങ്ങൾ  വിരലിലെണ്ണാൻ പറ്റുന്ന പോലെ പറന്നങ്ങു പോകും. എല്ലാ തവണയും എന്ന പോലെ ഈ വർഷവും പുതിയ തീരുമാനങ്ങൾ എല്ലാവരും എടുക്കും. ഞാൻ അത് ചെയ്യില്ല ഇത് ചെയ്യില്ല എന്നൊക്കെ. പക്ഷെ അതൊക്കെ പ്രവർത്തിയിൽ കൊണ്ടുവരുന്നവർ എത്രപേരുണ്ടാകും. വളരെ വിരളം. അതൊക്കെ പോകട്ടെ. കഴിഞ്ഞ വർഷം നമുക്കെല്ലാവർക്കും ഗുണ ദോഷ സമ്മിശ്രമായ ജീവിതം ആയിരിക്കുമല്ലോ. എന്റെ ജീവിതത്തിലും അങ്ങിനെ കുറച്ചു നല്ല കാര്യങ്ങളും കുറച്ചു ചീത്ത കാര്യങ്ങളും ഉണ്ടായിട്ടുണ്ട്.
എടുത്തു പറയത്തക്ക വിഷമതകളും അനിഷ്ടങ്ങളും ഒന്നും ഉണ്ടിയില്ല. എന്നാൽ വളരെ നല്ല കുറച്ചു ഓണ്‍ലൈൻ സൌഹൃദങ്ങൾ  ഉണ്ടായി. കണ്ടിട്ടുപോലും ഇല്ലാത്ത ആൾക്കാർ. ഭാവിയിൽ അവരെ കാണുമോ എന്ന് പോലും അറിയില്ല. പക്ഷെ ഇതുവരെ ഉപദ്രവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമായ ഒരു കാര്യം തന്നെ.

കല്യാണം കഴിഞ്ഞു അമേരിക്കയിൽ വന്നത്  New Hampshire എന്ന ഒരു ചെറിയ സംസ് ഥാ നത്തേക്ക് ആയിരുന്നു. ജീവിതത്തിന്റെ പതിനൊന്നു വർഷം അവിടെ ജീവിച്ചു. ജീവിതത്തിന്റെ വളരെ നല്ല കാര്യങ്ങൾ അവിടെ വെച്ച് സംഭവിച്ചു. കണ്ണിന്റെ കൃഷ്ണ മണികൾ പോലെ രണ്ടു പൊന്നു മക്കൾ അവിടെ ജനിച്ചു. നല്ല കുറച്ചധികം കൂട്ടുകാർ. ഒരു ചെറിയ ഒരു അന്പലത്തിന്റെ ഭാഗമാകുവാൻ സാധിച്ചു. ഒരു വീടുപോലെ തന്നെ. ആ അന്പലത്തിലെ ആൾക്കാർ സ്വന്തം അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും  പോലെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.  നീണ്ട പതിനൊന്നു വർഷം .
കഴിഞ്ഞ ഓഗസ്റ്റിൽ ഞങ്ങൾ ആ സ്ഥലത്തെ വാസം മതിയാക്കി വേറൊരു സ്ഥലത്തേക്ക് മാറി. എന്താണ് ഇങ്ങോട്ട് മാറാനുള്ള കാരണം എന്ന് ഇവിടെയും അവിടെയും ഉള്ളവർ ചോദിക്കുന്നു. പ്രത്യേകിച്ചു കാരണം ഒന്നും പറയുവാൻ ഇല്ല. ഒരു പുതിയ തുടക്കം എന്നു മാത്രം.
നീണ്ട നാലു ദിവസത്തെ യാത്രയിൽ കുറഞ്ഞത്‌ 10 സംസ് ഥാ നങ്ങൾ കടന്നു ഇവിടെ എത്തി. ഇവിടെ വന്നപ്പോൾ ഒരു വീട് കണ്ടുപിടിക്കുവാൻ വേണ്ടി മൂന്ന് നാല് ദിവസം ഓടി നടന്നു. ചുട്ടു പൊള്ളുന്ന ചൂട് സഹിക്കാൻ പറ്റിയില്ല. സ്കൂളും  തുറക്കാൻ സമയമായി. അങ്ങിനെ അവസാനം ഒരു വീട് കണ്ടത്തി. അതിൽ പാർപ്പും തുടങ്ങി. ഇനി ഉള്ള പ്രശ്നം കൂട്ടുകാരെ കണ്ടെത്തുക എന്നുള്ളതാണ്. അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നു.
2015 വർഷത്തെ കണക്കെടുപ്പുകൾക്കിടയിൽ ഇതാണൊരു വലിയ മാറ്റം സംഭവിച്ചത്.

അമേരിക്കയിൽ വന്നിട്ട് ഒരു കല്യാണം കൂടി അതും തനി കേരള കല്യാണം. 2015 ജനുവരിയിൽ .അപ്പോൾ ഇഒരു വര്ഷം ആയി. സുപർണ്ണ  ബെർത്തിൽ കല്യാണം.
ഒരു വര്ഷം പെട്ടന്നാണ് കടന്നു പോയത്.
ഈ വര്ഷത്തെ അജണ്ടകളിൽ ഒരെണ്ണം ഒരു ജോലി തപ്പി എടുക്കുക എന്നുള്ളതാണ്. പരിശ്രമം അതാണല്ലോ തുടക്കം.
അപ്പോൾ പുതു വർഷ പുലരി എന്നുപറയുന്നില്ല, ഈ പുതുവർഷം എല്ലാവര്ക്കും ണമായും സമാ ധാനവും നിറഞ്ഞതാകട്ടെ എന്നാശംസിക്കുന്നു ...
Happy New year 2016..




2015 ഡിസംബർ 20, ഞായറാഴ്‌ച

ക്രിസ്തുമസ് നിറവിൽ

 ****ക്രിസ്തുമസ് നിറവിൽ ****
 ------------------------------------------
------------------------------------------
ഡിസംബറിലെ തണത്തു വിറങ്ങലിച്ചു നിൽക്കുന്ന പ്രഭാതങ്ങൾ, ക്രിസ്തുമസിന്റെ വരവിനെ ഒര്മിപ്പിക്കുന്നവയാണ്.  നാട്ടിൻപുറങ്ങളിൽ നക്ഷത്ര വിളക്കുകളും ക്രിസ്തുമസ് ട്രീ കളും പുൽക്കൂടുകളും ഒരുക്കുവാനുള്ള ഒട്ടത്തിലാകും കുട്ടികളും മുതിര്ന്നവരും.
ക്രിസ്തുമസ് ഒരു ക്രിസ്തീയ ഉത്സവം ആണെങ്കിലും ജാതി മത ഭേദമെന്യേ നമ്മൾ ആഘോഷിച്ചിരുന്ന ഒരു കുട്ടിക്കാലം നമ്മുക്കുണ്ടായിരുന്നു.

ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. അമേരിക്കയിലെ ക്രിസ്തുമസ് ഒരുക്കങ്ങൾ ഡിസംബർ ആദ്യ ദിനം തന്നെ തുടങ്ങുകയായി. നിറപ്പകിട്ടുള്ള വൈദ്യത ദീപങ്ങൾ കൊണ്ട് വീടിനകവും പുറവും അലങ്കരിക്കും. പുൽത്തകി ടി കളിൽ ഉള്ള മരങ്ങളും  കുറ്റി  ചെടികളും , വിവിധ വർണ്ണങ്ങളിൽ ഉള്ള ദീപങ്ങൾ തൂക്കി  ഇടുക, മാൻ പേടകൾ , സാന്താ ക്ലോസിന്റെ രൂപങ്ങൾ എന്നിവ വെച്ചും, വീടിന്റെ മുൻ വാതിലുകളിൽ ക്രിസ്തുമസ് ഓരോ വീടുകളും വർണ് ണാഭമായി ഒരുക്കി കഴിഞ്ഞിരിക്കും .
ചുമലയും പച്ചയും വെള്ളയും നിറമാണ് ഈ സമയത്ത്  കടകളിൽ കാണാൻ പറ്റുക. കടകളിലെ തിരക്ക് ഒന്ന് വേറെ തന്നെയാണ് കേട്ടോ.


ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും പല രാജ്യങ്ങളിലും വ്യത്യസ്തമാണ്. തികച്ചും മതപരമായ ആഘോഷങ്ങളേക്കാൾ മതേതരമായ രീതികൾക്കാണ് ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്. ഏതായാലും ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജർമ്മനിയിൽ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങൾ കൈമാറൽ എന്നിവ ഉദാഹരണം. ജർമ്മനിയിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുൻപ് നിലവിലുണ്ടായിരുന്ന യൂൽ എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങളാണ് പിന്നീട് ക്രിസ്തുമസ്സിലേക്കും അനുരൂപണം ചെയ്തത് എന്നു പറയപ്പെടുന്നു.
എന്റെ അനുഭവത്തിലെ ക്രിസ്തുമസ് എന്താണെന്നു ചോദിച്ചാൽ അതിനു ഉത്തരം ,ക്രിസ്തുമസ് കേക്ക് ,കാർഡ്, കരോൾ പടക്കം എന്നിവ ചേർന്നുള്ള ഒരു സന്തോഷത്തിന്റെ അവസരം.

ഒട്ടുമിക്ക ക്രിസ്തുമത വിഭാഗങ്ങളും ഡിസംബർ ആദ്യവാരത്തോടെ ക്രിസ്തുമസ്സിനുള്ള ഒരുക്കം തുടങ്ങും. കത്തോലിക്കാ വിശ്വാസികളുടെ ആരാധനക്രമത്തിൽ 'ആഗമന കാലം' എന്നാണിത് അറിയപ്പെടുന്നത്. യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മംഗളവാർത്തയും പ്രവചനങ്ങളുമൊക്കെയാണ് ഈ കാലഘട്ടത്തിൽ അനുസ്മരിക്കുന്നത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ് ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്.മാംസം, മത്സ്യം, മുട്ട എന്നിവയിൽ ചിലതോ എല്ലാമോ വർജ്ജിക്കുകയാണ് പതിവ്. ക്രിസ്തുമസ് തലേന്ന് (ഡിസംബർ 24) അർദ്ധരാത്രിയിലാണ് ക്രിസ്തീയ ദേവാലയങ്ങളിൽ യേശുവിന്റെ പിറവി അനുസ്മരണ കർമ്മങ്ങൾ ആരംഭിക്കുന്നത്. ചിലയിടങ്ങളിൽ ഇതിനുപകരം ക്രിസ്തുമസ് ദിനത്തിൽ തന്നെയാണ് കർമ്മങ്ങൾ.

ക്രിസ്തുമസ് കരോൾ നുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ പള്ളികളിലും ക്ലബുകളിലും നടക്കാറുണ്ട്. ക്രിസ്തുമസിനു നാലുദിവസം മുൻപ്  കരോളുകൾ ഇറങ്ങാൻ തുടങ്ങും.   പാട്ടും ആട്ടവുമയി  കരോൾ സംഘങ്ങൾ യേശുവിന്റെ ജനനം അറിയിച്ചു   വീടുകൾ തോറും കയറി ഇറങ്ങും .  ബാൻഡ് സെറ്റും, പാട്ട് പാടുന്നവർ , മൈക്ക് സെറ്റുകാർ ,കമ്മറ്റി പിരിവുകാർ ഇങ്ങനെ വത്യസ്ഥ ടീമുകൾ  അടങ്ങിയതാണ് ഒരു കരോൾ സംഘം . ഇതിന്റെ പ്രധാന ആകര്ഷണം ക്രിസ്തുമസ് പപ്പയാണ്.  സാന്താക്ലോസ് എന്നആപരനാമം.  വെളുത്ത താടിയും തലയിണ വെച്ച് വീര്പ്പിച്ച വയറും ഒരു താങ്ങ് വടിയുമായി ഭാണ്ഡം നിറയെ സമ്മാനങ്ങളുമായി ട്ടാണ്  പപ്പയുടെ വരവ്.

  രാത്രി ഒന്പത് മണി മുതൽ അവര്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. കരോളിന്റെ കൊട്ടും പാട്ടും റോഡിൽ കൂടി പോകുമ്പോൾ അടുത്തത് നമ്മുടെ വീടായിരിക്കും എന്നാ ആശയിൽ കാത്തിരിക്കും എന്നാൽ അവരെ കാത്തിരുന്ന് കാത്തിരുന്ന് ഉറങ്ങിപോകുന്നത് മാത്രം അറിയും . പിന്നെ വെളുപ്പിന് മുറ്റത്തു വന്നു കൊട്ടും പാട്ടും പെട്രോൾ മാക്സിന്റെ വെട്ടവും ആകെ ഒരു ബഹളം . കരോൾകാരുടെ കൂടെ പരിചയക്കാർ , കൂട്ടു കാർ,  അച്ഛന്റെ കൂടുകാർ എന്നുവേണ്ട ഒരു പട തന്നെ ഉണ്ടാകും.  സൌഹൃ ദവും സാഹോദര്യവും ഊട്ടി ഉറപ്പിച്ചിരുന്ന ഒരു സന്തോഷ വേളയായിരുന്നു ഇങ്ങനെയുള്ള പരിപാടികൾ. അതിനിടയിൽ ക്രിസ്തുമസ് പപ്പയുടെ കുംഭ കുലുക്കിയുള്ള ഡാൻസും, ബലൂണും, ജീരക മിട്ടായി, ഇങ്ങനെ പലവിധ ഓർമ്മകൾ ഇന്നിപ്പോൾ മനസിലൂടെ ഓടി പോകുന്നു. സത്യം പറഞ്ഞാൽ ക്രിസ്തുമസ് പപ്പയെ എനിക്ക് പേടിയായിരുന്നു. ജീരക മിഠാ യി യും ബലൂണും വാങ്ങാൻ മാത്രം അമ്മയുടെ പുറകില നിന്നും മുന്നിലേക്ക് ഓടിപോയി ഓടി വന്ന കാലവും ഉണ്ടിരുന്നു എന്ന് ഒരു ചെറിയ ചമ്മലോടെ ഞാൻ അംഗീകരിക്കുന്നു.

സാന്റാക്ലോസിന്റെ വരവ് പ്രത്യേകരീതിയിലാണ്. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച് ക്രിസ്തുമസ് തലേന്ന് പാതിരാത്രിയിൽ ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിലാണ് സാന്റാക്ലോസ് എത്തുന്നത്. ഒരോവീടുകളുടെയും ചിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങൾ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്തുമസ് നാളുകളിൽ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികൾ പ്രചാരത്തിലുണ്ട്. സാന്റാക്ലോസ് അപ്പൂപ്പൻ ക്രിസ്തുമസ് തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ് മതാപിതാക്കൾ കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ നൽകുന്നത്. 

ക്രിസ്തുമസ് കാർഡ് ആണ്. നയന മനോഹരങ്ങളായ ക്രിസ്തുമസ് കാർഡുകൾ. മാസം തുടങ്ങുംപോൾ തന്നെ അച്ഛനോട് കാർഡ് വാങ്ങാനുള്ള ബഡ്ജറ്റ്  പറയും. കാർഡ് മാത്രം പോരല്ലോ അതിനു സ്റ്റാമ്പും വാങ്ങേണ്ടേ. കൂടുകര്ക്ക് കാർഡ് അയച്ചാൽ മാത്രമല്ലേ തിരിച്ചു നമുക്കും കാർഡ് വരികയുള്ളു.  കൂട്ടുകാർക്കും ബന്ധുകല്ക്കും എല്ലാം കാർഡ് അയക്കും. അതൊരു സന്തോഷത്തിന്റെ അവസരം ആയിരുന്നു. അവധി കഴിഞ്ഞു കോളേജിൽ ചെന്ന് കൂട്ടുകാരെ കാണുമ്പൊൾ ആദ്യം ചോദിക്കുക എന്റെ കാർഡ് നിനക്ക് കിട്ടിയോ എന്നാണ്. ആ പത്തു ദിവസത്തെ വിശേഷങ്ങൾ എല്ലാം ഒറ്റയടിക്ക് പറഞ്ഞു ആരുടെ ഒക്കെ കാർഡ് എനിക്കുകിട്ടി ആര്ക്കൊക്കെ അയച്ചു ആരെല്ലാം തിരിച്ചയച്ചില്ല എന്നൊരു കണക്കെടുപ്പും കൂടെ നടത്തിയിട്ടാണ് ക്ലാസ്സിലേക്ക് പോകാറുണ്ടായിരുന്നത് .

കാർഡ് അയച്ചു ഇനി ക്രിസ്തുമസ് ട്രീ ആണ്. ക്രിസ്തുമസ് ആഘോഷത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ് ഇത് .  സാധാരണ പൈൻ മരത്തിന്റെ ചില്ലകളാണ് ക്രിസ്തുമസ് മരമായി  ആയി ഉപയോഗിച്ച് വരുന്നത്. ക്രിസ്തുമസിന്റെ ഈ സാർവദേശീയ പ്രതീകം ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്. സ്വർഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ് ജർമ്മൻകാർ ക്രിസ്തുമസ് മരത്തെ കണ്ടിരുന്നത്. ക്രിസ്തുമസ് നാളുകളിൽ പിരമിഡ് ആകൃതിയുള്ള മരങ്ങൾ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടർന്നു. മരങ്ങളോ അല്ലെങ്കിൽ തൂപികാഗ്രികളോ ആണ് ക്രിസ്തുമസ് മരമൊരുക്കാൻ സാധാരണ ഉപയോഗിക്കുന്നത്. അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്.  ഇപ്പോൾ പ്ലാസ്ടിക്  മരങ്ങൾ ആണ് ഏവര്ക്കും പ്രിയം. എല്ലാ വര്ഷവും നല്ല ആകൃതിയിൽ ഉള്ള മരങ്ങള കണ്ടുപിടിച്ചു വെട്ടി വീട്ടിൽ കൊണ്ടുവരണം . ( ഈ മരങ്ങൾ മാത്രം വളർത്തുന്ന  മരങ്ങളുടെ ഫാമുകൾ  ഇവിടെ സുലഭമായി കാണാൻ സാധിക്കും. അവിടെ ചെന്ന് , ഇഷ്ടമു ളള മരം തിരഞ്ഞെടുത്തു വെട്ടി, കാറിന്റെ മുകളിൽ കെട്ടി വെച്ചുകൊണ്ട് പോകുന്ന കാഴ്ച കാണാവുന്നതാണ് ) പിന്നെ അത് ഉങ്ങാതെ നോക്കണം. എല്ലാം കഴിയുമ്പോൾ അത് എടുത്തു കളയാനുള്ള പാടും. എല്ലാം കൂടി നോക്കിയാൽ എളുപ്പം ഓടിച്ചു മടക്കാൻ പറ്റുന്ന ട്രീ കൾ തന്നെയാണ്.  അതിൽ ചുവടുറപ്പിച്ചു കഴിഞ്ഞു ലൈറ്റുകളും നക്ഷത്രങ്ങളും ചെറിയ തോരണ ങ്ങളും ചേർത്ത് അവസാനം വീടുകാർ എല്ലാം കൂടി കൂടി തിറെ ഏറ്റവും മുകളിൽ ഒരു തിളങ്ങുന്ന നക്ഷത്രവും കൂട്ട് വെച്ച് കഴിഞ്ഞാൽ ട്രീ റെഡി. ഇനി രാത്രിയാകുമ്പോൾ അതിന്റെ പ്ലഗ് കുത്തി ക്രിസ്തുമസ് ട്രീ തെളിച്ചു . പല നിറങ്ങിലുള്ള ദീപങ്ങൾ ഇടവിട്ട് കത്തു കകയും കെടുകയും ചെയ്യുന്നു.

കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണ്  നക്ഷത്രങ്ങൾ . യേശുവിന്റെ ജനനമറിഞ്ഞു ബെത്ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക് വഴികാട്ടിയായ നക്ഷത്രത്തെയാണ് നക്ഷത്രവിളക്കുകൾ തൂക്കി അനുസ്മരിക്കുന്നത്.

ക്രിസ്തുമസ് ആഘോഷത്തിന്റെ മറ്റൊരു ഒഴിച്ച് കൂടാനാവാത്ത ഘടകമാണ് പുൽകൂടുകൾ. ഉണ്ണി യേശുവുന്റെ ജനനം ബത് ല ഹേമിലെ പുൽകൂടിൽ നടന്നു എന്നതിന്റെ ഒര്മ്മകയിട്ടാണ് വിശ്വാസികൾ പുല്കൂടുകൾ ഉണ്ടാക്കുന്നത്. ആദ്യകാലങ്ങളിൽ പുൽക്കൂടുകൾ നിർമ്മിച്ചിരുന്നത് പുല്ലുകളും ഇഞ്ചിപുല്ലും, വൈക്കോലും പനയോലയും തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടായിരുന്നു. അങ്ങനെയാണ് പുൽക്കൂട് എന്ന പേര് ആവീർഭവിച്ചത്. ഉണ്ണീശോ, മറിയം ഔസേപ്പ്, പിന്നെ മൂന്ന് രാജാക്കന്മാർ, ആട്ടിടയന്മാർ, ആടുമാടുകൾ, മാലാഖ തുടങ്ങിയവയുടെ രൂപങ്ങൾ പുൽക്കൂടുകളിൽ ഉണ്ടായിരിക്കും. അങ്ങനെ കലാപരമായി നിർമ്മിക്കുന്ന പുൽക്കൂടുകൾ ദീപാലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞുകവിയും... മറ്റുചിലർ കവലകളിലും ക്ലബുകളിലും പള്ളികളിലും മറ്റും കൂറ്റൻ നക്ഷത്രങ്ങൾ മുതൽ വിത്യസ്തത നിറയുന്ന കലാസൃഷ്ടികൾ പണിതുകൊണ്ടായിരിക്കും ക്രിസ്തുമസിനെ വരവേൽക്കുക... പുൽക്കൂടുകളിൽ ഉണ്ണീശോയുടെ രൂപം ഡിസംബർ 24ന് രാത്രിയിലാണ് വെയ്ക്കുക... ജനിക്കാതെ പ്രദർശിപ്പിക്കരുതല്ലോ. അലങ്കാരമായി നക്ഷത്രങ്ങളും ബലൂണുകളും മറ്റും തൂക്കിയിടുകയും ചെയ്യാറുണ്ട്. പള്ളികളിൽ പുല്കൂട് ഉണ്ടാക്കുന്ന മത്സരങ്ങളും നടത്താറുണ്ട്.  

അടുത്തത് ക്രിസ്തുമസ് കേക്കാണ്. പല വർണ്ണങ്ങളിലും പല രൂപത്തിലും ഉള്ള കേക്കുകൾ. ഐസിംഗ് ഉള്ളത് ഐസിങ്ങിൽ റോസാ പൂകൾ ഉള്ളത്, പ്ലം കേക്കുകൾ ഈ കേക്കുകൾക്ക് പിന്നിലും ഒരു കഥ ഒളിഞ്ഞിരിപ്പുണ്ട്.എത്ര പേർക്ക് അറിയാം എന്നറിയില്ല.
കേക്കുകളുടെ ഉറവിടം ഇംഗ്ലണ്ടിൽ നിന്നാണെന്നു പറയപ്പെടുന്നു. ഓട്സ് കുറുക്കി അതിൽ ഉണ്ടക്ക മുന്തിരിയും മറ്റു കൂട്ടുകളും ചെർത്ത് ഉണ്ടാക്കിയിരുന്ന ഒരു പ്ലം കുറുക്ക് (പ്ലം പോറിഡ്ജ് ) ആയിരുന്നു ഇന്നത്തെ പ്ലം കേക്ക്. ക്രിസ്തുമസ് തലേന്ന് ഉണ്ടാക്കിയിരുന്ന ഈ കുറുക്ക് വയറിന്റെ സുഖത്തിനു നല്ലതായിരുന്നു. അങ്ങിനെ ക്രിസ്തുമസ് കുറുക്കു പതിവായി എല്ലാ വര്ഷവും ഉണ്ടാക്കി രുചികൂട്ടുകൾ മാറി വന്നപ്പോൾ അത് ക്രിസ്തുമസ് പുടഡ്ഡിങ്ങ് ആയി മറി.  പിന്നെയും അതിൽ രൂപാന്തരം മാറി . ഒട്സിനു പകരം ഗോതമ്പ് പൊടിയും വെനയും മുട്ടയും എല്ലാം ചേർന്നപ്പോൾ കൂടുതൽ കട്ടിയും സ്വാദും കൂടി വന്നു. അങ്ങിനെ ഇന്നത്തെ രീതിയിലുള്ള കേക്കുകൾ വിപണി കൈയടക്കി .



എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. മലയാളി അസോസിയേഷനുകളും കൂട്ടുകാര് കൂടി ഓരോ വീടുകളിലും പോയി കരോൾ ഗാനങ്ങൾ പാടി ഓരോ വീടു കളിലും കയറി സന്തോഷത്തിന്റെ ദിനങ്ങൾ ആയിട്ടാണ് ഞങ്ങൾ ഇവിടെ ക്രിസ്തുമസ് ആഘോഷിക്കാറുള്ളത് .
നന്മയുടെയും സമാധാനത്തിന്റെയും പ്രതീകമായി ഒരു ക്രിസ്തുമസ് രാവുകൂടി കടന്നു വരുന്നു.



2015 ഡിസംബർ 7, തിങ്കളാഴ്‌ച

ശൂന്യത

ആർക്കും എന്തും എഴുതാം. എന്നാൽ മനസ്സിൽ തട്ടി എഴുതുക എന്നുള്ളത് ചിലർക്ക് മാത്രം ചെയ്യുവാൻ പറ്റുകയുള്ളു. കടുകട്ടി പ്രയോഗങ്ങളില്ലാതെ വളരെ ലളിതമായി എന്നാൽ കാര്യമാത്ര പ്രസക്ത ഭാഗങ്ങൾ വായന ക്കാരിലേക്ക് എത്തിക്കും. അതൊരു കഴിവാണ്. എവിടുന്നാണ് ആ കഴിവ് കിട്ടുന്നത്? വായനയിലൂടെയോ അതോ ജീവിതാനുഭവങ്ങളിൽ കൂടിയോ.

കുറച്ചു ദിവസമായി മനസിനെ അലട്ടുന്ന ചില കാര്യങ്ങൾ അറിയാനിടയായി. സത്യമോ കള്ളമോ എന്നറിയില്ല. അതിന്റെ പുറകെ അലഞ്ഞാൽ പിന്നെയും എന്റെ മനസിന് അസ്കികത  വരുമോ എന്നൊരു ഭയം. സമൂഹത്തിലെ എല്ലാവരുടെയും ചിന്ത ഇങ്ങനെ ആയിരിക്കുമോ. ചില ആൾക്കാർ പ്രശ്നത്തിന്റെ പുറകെ പോയി അതിന്റെ നൂലും വെറും ചികഞ്ഞു ഒരു ഉത്തരം കണ്ടെത്താൻ ശ്രമിക്കും. മറ്റു ചിലര് അതിൽ നിന്നും ഒളിച്ചോടും. ഇതിൽ ഇതു വിഭാഗത്തിൽ ഞാൻ  വരും എന്നറിയാം എന്നാലും അതിനെ അംഗീകരിക്കാൻ ഞാൻ തയ്യാറല്ല..

ചില ദിവസങ്ങള് അങ്ങിനെയാണ്. മനസ് വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടും. ആ ചിന്തകളെ മെനെഞ്ഞെടുത് ഒരു നല്ല സുന്ദര രൂപമാക്കി വളർത്താം അല്ലെങ്കിൽ ഒരു കുപ്പതൊട്ടിയിലെക്കു വലിച്ചെറിയുകയും ചെയ്യാം . അതിനൊരു നേരായ വഴി കാണിച്ചു തരാൻ ഒരാൾ ഉണ്ടായാൽ ചിലപ്പോൾ  ഈ പറഞ്ഞ ആൾ രക്ഷ പെട്ടന്നും വരും. രക്ഷപെടണം എന്നുണ്ടുകിൽ മാത്രം. രക്ഷപെടാണോ? ചോദ്യ ചിഹ്നം ? വേണോ വേണോ വേണോ.........

അറിയില്ല. നിലയില്ലാ കയത്തിൽ മുങ്ങി താഴുമ്പോൾ കിട്ടുന്ന ഒരു പിടിവള്ളിയാകാം  ആ ചോദ്യ ചിഹ്നം ....
മനസാശിക്കുന്നത് കിട്ടാതെ വരുമ്പോൾ മന്സിനുണ്ടാകുന്ന മുറിവ് അതൊരു വലിയ മുറിവാണ്. അതുണങ്ങാൻ കുറച്ചേറെ സമയം എടുക്കും. അതുമായി പൊരുത്തപ്പെടാൻ ഉള്ള സമയം വളരെ വലുതാണ്.  ചിലർക്ക് കുറച്ചു നേരം ഇരുന്നു കരഞ്ഞാൽ മാറും. ചിലര് അത് മനസ്സിൽ തന്നെ വെച്ച് ഉരുട്ടി കുഴച്ച് ഒരു പരുവമാക്കും. മറ്റൊരാൾ വിചാരിക്കും അത് നടക്കഞ്ഞത് നന്നായി ഇതിലും നല്ലതിന് വേണ്ടിയായിരിക്കും എന്ന്. ചിന്തകള് പലവിധം. പല ആൾക്കാർ.

ഒരാളെ മനസറിഞ്ഞു മനസിലാക്കുമ്പോൾ മറ്റെയാളും നമ്മളെ അതേപോലെ മനസിലാക്കും എന്ന് ചിലര് കരുതും. സെരിയാണോ. അല്ല. അങ്ങിനെ ചിന്തിക്കാനെ പാടില്ല. രണ്ടു വത്യസ്ഥ ആളുകളുടെ ചിന്താ രീതിയും വത്യസ്ഥമായിരിക്കും. അല്ലെ....
ഒരു കൂടുകാരൻ അല്ലെങ്കിൽ കൂട്ടുകാരി( എന്നും കൂടെ ഉണ്ടയിരുന്ന) ഒരുദിവസം പെട്ടന്ന് അകലുമ്പോൾ ഉണ്ടാകുന്ന വിഷമം ആ ഒരു  ശ്വാസം മുട്ടൽ അത് പറയാൻ ആകാത്ത വിധം ഉള്ള ഒരു വേദന യാണ്.  എന്നെ ചുറ്റിപറ്റി ഉണ്ടായിരുന്ന ഒരാൾ എന്നിൽ നിന്നും അകന്നപ്പോൾ ഉണ്ടായ വിടവ് അതിനെ ഉൾക്കൊള്ളാൻ കുറച്ചു അധികം സമയം വേണ്ടിവന്നു. മനോവിഷമം ആണ്. ഒരു ബെഞ്ചിൽ തൊട്ടുരുമ്മി ഇരിക്കുമ്പോൾ  സ്കൂൾ ബെൽ അടിച്ചിട്ടും അവൾ വന്നില്ല എങ്കിൽ മനിസിനുണ്ടാകുന്ന ശൂന്യത, അത് മറ്റൊരലെക്കൊണ്ട് നികത്താൻ പറ്റാത്തതാണ്. അങ്ങിനെ ഒരു കൂട്ടുകാരാൻ അല്ലെങ്കിൽ കൂടുകാരി നിങ്ങള്ക്കും ഉണ്ടാവില്ലേ. എനിക്കുണ്ട്. മായാതെ മറയാതെ ആ നല്ല ഓർമകൾ ..സ്കൂൾ ജീവിതം. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്കായിട്ടും എനിക്കവളെ മറക്കാൻ പറ്റിയിട്ടില്ല. അവളുടെ വിചാരങ്ങൾ എന്താനെന്നെനിക്ക് അറിയില്ല.

മനസു ശൂന്യമാകുംപോൾ ഇങ്ങനെ ഉള്ള ചില നല്ല ഓർമ്മകൾ മനസിലോട്ടു കൊണ്ടുവരാൻ ശ്രമിക്കും.  മനസിനെ ശാന്തമാക്കാൻ പറ്റുമെന്ന് കരുതും. ചിലപ്പോൾ ചിന്തിക്കും ദൂരെ നാട്ടിലിരുന്നു മനസുകൊണ്ടാശിച്ചാൽ എന്ത് നടക്കാൻ. അപ്പോൾ എഴുതാൻ ശ്രമിക്കും. വാക്കുകള്ക്ക് വേണ്ടിയുള്ള ഒരു പരക്കം പാച്ചിലാണ് അപ്പോൾ. തപ്പിയും തടഞ്ഞും എന്തെങ്കിലും എഴുതിയാൽ തന്നെ അത് മനസിന്റെ ഉള്ളില നിന്നും വന്നതാണോ എന്ന് സംശയം. വെട്ടിയും തിരുത്തിയും വീണ്ടും എഴുതും.കൊച്ചു കുട്ടികൾ പിച്ചവെച്ചു നടക്കുന്നതുപ്പോലെ. എന്നാലും മനസിന് ഒരു തൃപ്തി കിട്ടില്ല. ഇതാണോ എഴുതാൻ ഉദ്ദേശിച്ചത്.  അല്ല . മനസിലുള്ളത് മുഴുവനായും എഴുതിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കും. നമ്മുക്കൊരു ഇമേജ് ഇല്ലേ ആ ഇമേജ് കളഞ്ഞു കുളിക്കാൻ പാടുള്ളതല്ല.  എന്നൊക്കെയുള്ള ചിന്ത മനസിൽ കയറി വരും. അപ്പോൾ എഴുതിയത് വീണ്ടും ചവറ്റുകുട്ടയിൽ.

ഒരുപാട് കഥാബീജങ്ങൾ മനസിനെ കാര്ന്നു തിന്നുപോൾ ആണ് മനസിന് അശാന്തി ഉണ്ടാകുന്നത് . അശാന്തി മാറികിട്ടാൻ മനസിനെ സന്തമാക്കാൻ വഴികൾ കണ്ടെത്തണം .

ഒന്ന് പോ പെണ്ണെ നിനക്ക് വേറെ പണിയൊന്നും ഇല്ലഞ്ഞിട്ടു ഓരോന്നും ഇരുന്നു ആലോചിച്ചു മനസ് പുണ്ണാ ക്കാതെ. പോ പോ പോയി വല്ല പണിയും ചെയ്യ്. ഒരു പണിയും ഇല്ലാതെ ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ  ചിന്തിക്കുന്നത്.
വേഗം പോ....
ഒന്നും ഇല്ലേൽ ആ കിടക്കുന്ന തുണി എടുത്തു മടക്കി വെയ്ക്ക്.
ഇതുകേട്ടാൽ തോന്നും വേരോ ആണ് പണികൾ എല്ലാം ചെയ്യുന്നേ എന്ന്. അല്ലല്ലോ ഞാൻ തന്നെ അല്ലെ. പിന്നെന്താ .
രാവിലെ കുറച്ചു സാഹിത്യം കാച്ചമെന്നു വിചാരിച്ചപ്പോൾ അതും പറ്റുന്നില്ല .
എന്റെ മനസിന്റെ ഒരു കാര്യം....
 Picture courtesy : Google