2010, ഡിസംബർ 30, വ്യാഴാഴ്‌ച

യാത്രാമൊഴി

നഷ്ടത്തിന്റെയും ലാഭാത്തിന്റെയും കണക്കുകള്‍ ബാക്കി ആക്കി ഈ ഒരു വര്‍ഷവും കൂടി കടന്നു പോകുന്നു. അകെ മിച്ചം ബാക്കി ഒരു വയസു കൂടി  എന്നത് മാത്രം. 
കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടയില്‍ ഞാന്‍ എനിക്കു വേണ്ടി എന്ത് ചെയ്തു എന്നൊരു ഉത്തരം കിട്ടാത്ത ചോദ്യം എന്റെ തലക്കുള്ളില്‍ കിടന്നു ഉഴറാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയി. എന്നും എനിക്കു ഒരു എത്തും പിടിയും കിട്ടുന്നുഇല്ല. ആലോചിച്ചപ്പോള്‍ ശെരിയാണ്‌. എന്താണ് ഞാന്‍ ചെയ്തത്?  വട്ട പൂജ്യം. 
ആകെ ഓര്‍മ്മിച്ചെടുക്കാന്‍ പറ്റിയ ഒരു കാര്യം കേരളത്തിലേക്ക് ഒരു യാത്ര നടത്തി. അതും ആദ്യമായി ക്ചിനെയും കൊണ്ട് ഒറ്റയ്ക്ക് ഒരു യാത്ര. ഇരുപത്തി മൂന്ന് മണികൂര്‍ നീട ഒരു യാത്ര. 
യാത്ര കഴിഞ്ഞു തിരികെ എത്തിയിട്ട് വീണ്ടും ഒന്ന് ചിട്ടയില്‍ ഏതാണ എടുത്തു വീണ്ടും ഒരു ഒന്നര മാസം. കൂട്ടികിഴിച്ചു വന്നപ്പോള്‍ മിച്ചം പരാതിയും പരിഭവങ്ങളും ബാക്കി. 
വിദേശ വാസം എന്ന് വെച്ചാല്‍ ഒരു തരം ഒളിച്ചോടല്‍ ആണെന്ന് എനിക്കു മനസിലായി. ആരയും ഒന്നും അറിയിക്കാതെ, സ്വന്തം കാര്യങ്ങള്‍ നോക്കി ആരെയും ഭയക്കാതെ ഉള്ള ഒരു ജീവിതം. അതില്‍ ഉള്ള പോരായ്മ മരണവും ജനനവും വിവാഹങ്ങളും അടങ്ങുന്ന വൈകാരിക നിമിഷങ്ങള്‍ നഷ്ട്ടമാകുന്നു. ദൂരെ മാറി നിന്നു ഒരു ഫോണ്‍ വിളിയില്‍ അല്ലേല്‍ ഒരു ആശംസ കാര്‍ഡില്‍ ഒതുങ്ങുന്നു നമ്മുടെ ആഘോഷങ്ങളും ദു:ഖങ്ങളും.

അതാണ് നല്ലത് എന്ന് ചിലപ്പോള്‍ തോന്നും. ആരെയും ഫേസ് ചെയ്യേണ്ടല്ലോ. പൊങ്ങച്ചം കാണിക്കേണ്ട. കുശുമ്പും അസൂയയും നിറഞ്ഞ വര്‍ത്തമാനങ്ങള്‍ കേള്‍ക്കേണ്ടല്ലോ.
അപ്പോള്‍ പറഞ്ഞു വന്നത്, ദിവസവും ഒരേ തരത്തിലുള്ള ജീവിത ചര്യകള്‍ കാരണം മടുത്തു. ആവര്‍ത്തന വിരസങ്ങളായ ദിവസങ്ങള്‍. 
ക്രിയാത്മകമായി എന്തേലും ചെയ്യണം എന്നുകരുതി ആണ് ബ്ലോഗ്‌ ഉണ്ടാക്കിയത്. അതും മടി കാരണം മുടങ്ങി കിടക്കുന്നു. 
ചില ആള്‍ക്കാര്‍ പറയുന്നു അവര്‍ക്ക് ഒരു ദിവസത്തില്‍ ഇരുപത്തി നാല് മണിക്കൂര്‍ പോര എന്ന്. എനിക്കാണേല്‍ ഇത് തന്നെ അധികം എന്നാണ് പറയുക. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പല പല ചിന്തകള്‍ കാരണം ഉറങ്ങാന്‍ പറ്റുന്നില്ല. ചിന്തകള്‍ കൂടിയത് കൊണ്ടാണ് എന്ന് ഭര്‍ത്താവു പറയുന്നു. അക്കം. എനിക്കു എന്താണ് ഇത്രയധികം ചിന്തിക്കാന്‍ ഇരിക്കുന്നത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ചിന്തകളും ആലോചനകളും കൂടി ചേരുമ്പോള്‍ മാനസിക നിലാ തകരാറില്‍ ആകും എന്നും ആരോ പറയുന്നു. 
ശരിയായിരിക്കാം .അറിവുള്ളവര്‍ അല്ലെ പറയുന്നത്.
നാടും നാട്ടിന്‍ പുറവും അവിടുത്തെ ആള്‍ക്കാരെയും ഞാന്‍ മിസ്സ്‌ ചെയുന്നു. 
പോയ വര്‍ഷത്തെ ലാഭ നഷ്ട്ടങ്ങള്‍ മറന്നു വരുന്ന ഒരു പുതു വര്‍ഷ പുലരിയെ ശുഭാപ്തി വിശ്വാസത്തോടെ എതിരേല്‍ക്കാന്‍ തയാറായി ഇരിക്കുന്നു. 
എന്നാലും മനസിറെ ഒരു കോണില്‍ നഷ്ട്ടപെട്ടുപോയ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ബാഷ്പാഞ്ജലി അര്‍പ്പിക്കുന്നു.......
അവരുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
അതേപോലെ തന്നെ 2010  എന്ന ഈ വര്‍ഷത്തെ കണ്ണീരോടെ യാത്ര ആക്കുന്നു..........




2010, ഡിസംബർ 17, വെള്ളിയാഴ്‌ച

അരാജകത്വം

കേരളത്തിലെ  ഇന്നത്തെ സാമൂഹിക വ്യവസ്ഥിതികള്‍ സാധാരണക്കാര്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറം ആയിരിക്കുന്നു. ഇതിനു കാരണക്കാര്‍ ആരാണ്. നമ്മള്‍ ജനങ്ങള്‍ തന്നെ അല്ലെ. അതെ. നാടോടുമ്പോള്‍ നടുവേ എന്ന് പറഞ്ഞു കേട്ടതിനെ അര്‍ത്ഥവത്തുആക്കുകയാണ്    ഇന്നു നാം ഏവരും.
ഇപ്പോള്‍ നിങള്‍ പറയുമായിരിക്കും ഞാന്‍ പുറം രാജ്യത്ത് ഇരുന്നു കൊണ്ട് നമ്മുടെ സ്വന്തം നാടിനെ കുറ്റപ്പെടുത്തുകയാണ് എന്ന്. അല്ല .ഒരിക്കലും അങ്ങിനെ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഓരോ ദിവസത്തെയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ നാടിനും നാട്ടുകാര്‍ക്കും ഇങ്ങനെ എങ്ങിനെ അധ:പതിക്കാന്‍ കഴിയുന്നു എന്നോര്‍ത്ത് പോകുന്നു.


കേരള സര്‍ക്കാര്‍ ലോട്ടറി വിവാദവും കോഴ കൊടുപ്പും,മത വര്‍ഗ്ഗിയ ചേരിപ്പോരുകളും അതൊന്നും പോരഞ്ഞു ഭരണത്തില്‍ ഇരിക്കുന്നവര്‍ തന്നെ കടിപിടികൂട്ടുന്നതും നമ്മുടെ സ്വന്തം നാട്ടില്‍ അല്ലാതെ മറ്റു എവിടെ നടക്കും.
വളര്‍ന്നു വരുന്ന ഒരു നല്ല തലമുറക്കാര്‍ ഈ പാത പിന്തുടരും എന്നതില്‍ സംശയം ഒട്ടും ഇല്ല. അതിന്റെ ഭാഗം ആണല്ലോ കലാലയങ്ങളില്‍ നടക്കുന്ന റാഗിങ്ങ് എന്ന ഓമന കുട്ടന്‍ മാര്‍
.
ഞാന്‍ വളര്‍ന്നു വന്ന സമയത്തെ ക്കളും ഒര്പാട് പുരോഗമിച്ചു പോയി ഇപ്പോള്‍ ഉള്ള എന്റെ നാടും ആള്‍ക്കാരും.


ഒരു മധ്യ വര്‍ഗ്ഗ കുടുംബത്തില്‍ അച്ഛനും അമ്മയും രണ്ടുമക്കളും അടങ്ങുന്ന ഒരു വീട്ടില്‍ അച്ഛന്‍ രാവിലെ ജോലിക്ക് പോകുന്നു, അമ്മ വീടുകര്യങ്ങും കുട്ടികളുടെ കാര്യങ്ങളും നോക്കി ജീവിക്കുന്ന ഒരു വീട്. അതില്‍ കുട്ടികള്‍ ഒരാണും ഒരു പെണ്ണും. അച്ഛന്‍ രാവിലെ എട്ടരക്ക് ജോലിക്ക് പോകുന്നു,കുട്ടികളും അച്ചന്റെ ഒപ്പം ഇറങ്ങുന്നു. അമ്മ രാവിലെ തന്നെ പണികള്‍ എല്ലാം ഒതുക്കി. ഇനി ഉള്ളത് , വീട് അടുക്കിപ്പെരുക്കളും, തുണി നനയും ആണ്, തുണി നനയ്ക്കാന്‍ മെഷീന്‍ ഉണ്ട് അതും ഇട്ടു. മുറികള്‍   തൂത്തു വാരി വെടിപ്പാക്കി. ഇനിയുള്ള സമയം വിശ്രമം ആണ്


. ഉച്ച ആയി. അമ്മ വന്നു ടി വി തുറന്നു. ചാനലുകളുടെ ബഹളത്തില്‍ അമ്മയുടെ സ്ഥിരം പരിപാടികള്‍ ഓരോ അര മണിക്കൂര്‍ ഇടവിട്ട്‌ വന്നു കൊണ്ടിരുന്നു. അതിനിടയില്‍ ആഹാരം കഴിക്കാന്‍ പോലും മറന്നു പോയി പാവം അമ്മ.


സ്കൂള്‍ വിട്ടു കുട്ടികള്‍ രണ്ടാളും വന്നു. നാലു മണിക്കുള്ള ആഹാരം (രാവിലത്തെ ഇഡ്ഡലി /അതുപോലെ ഉള്ള എന്തേലും ) കഴിച്ചു .നളതെക്കുള്ള ഹോം വര്‍ക്കുകള്‍ ചയ്തു,ഇനി അല്‍പനേരം ടിവിയുടെ മുന്നില്‍. അപ്പോള്‍ അതാ അവിടെ റിമോട്ട്  നായി വഴക്ക്. ഒരാള്‍ക്ക് മിക്കി മൗസ് കാണണം ഒരാള്‍ക്ക് പവര്‍ റേഞ്ച് ര്‍ സ്‌ കാണണം.


അച്ഛനും വന്നു അപ്പോളേക്കും .അത്യാവശ്യം ആറര അയപ്പോലെക്കും കുട്ടികള്‍ എണീറ്റ് അമ്മ അവിടെ സ്ഥാനം പിടിച്ചു. അതഴപ്പരിപടികള്‍ എല്ലാം നേരത്തെ റെഡി ആക്കി വെച്ചു. ഇനി പത്തു മണി വരെ അമ്മയെ ഒന്നിനും പ്രതീക്ഷിക്കേണ്ട. കരച്ചില്‍ തോണിയിലൂടെ അമ്മ ഇങ്ങനെ തുഴഞ്ഞു നടക്കുന്നു. ഒരു ചാനലില്‍ പരസ്യങ്ങള്‍ വരുമ്പോള്‍ അടുത്ത ചാനലിലേക്ക്. ഇങ്ങനെ പറന്നു നടന്നാണ് അമ്മ ടി വി കാണുന്നത്.
ഇതിനിടയില്‍ അച്ചനും മക്കളും അത്താഴം കഴിഞ്ഞു അമ്മയെ കഴിക്കാന്‍ വിളിച്ചപ്പോള്‍ പറയുന്നത്..." അതാ അവള്‍ക്കിട്ടു അടികിട്ടുമോ എന്ന് നോക്കിട്ടു വരാം" എന്നാണ്..
അമ്മ വന്നപ്പോളേക്കും കുട്ടികള്‍ നല്ല ഉറക്കം. അമ്മ ആഹാരം കഴിക്കാന്‍ പോയ നേരം അച്ഛന്‍ റിമോട്ട് കൈക്കല്‍ ആക്കി.
കുറച്ചു വാര്‍ത്ത ചാനലുകള്‍ കണ്ട ശേഷം അദ്ദേഹവും കിടന്നുറങ്ങി.
ഇതാണ് ഒരു കുടുംബത്തില്‍ നടക്കുന്ന സ്ഥിരം കഥ. അച്ഛനും അമ്മയും മക്കളും തമ്മില്‍ ഒരു വര്‍ത്തമാനം പറച്ചിലോ കളിചിരിയോ ഇല്ല. ഒരു മാതിരി പിരിമുറുക്കം ഉള്ള ഒരു സ്ഥലത്ത് ചെന്ന മാതിരി യാണ് ആ വീടിലോട്ടു ചെല്ലുമ്പോള്‍.
ഇങ്ങനെ ഉള്ള പരിസ്ഥിതികള്‍ കുട്ടികളുടെ വളര്‍ച്ചയെ വളരെയധികം ബാധിക്കുന്നു. മന:പൂര്‍വ്വം അല്ലാതെ അച്ഛനമ്മമാര്‍ കുട്ടികളെ അല്ലെ ശിക്ഷിക്കുന്നത്. കുട്ടികള്‍ക്ക് നല്ല സ്നേഹവും പരിചരണം നല്‍കി വളര്‍ത്തിയാല്‍ ഈ കുട്ടികള്‍ സമൂഹത്തില്‍ നല്ല മനുഷ്യര്‍ ആയി  ജീവിക്കും. മറ്റുള്ളവരോട് സഹാനു ഭൂതി ഉണ്ടാകും.
അങ്ങനെ ഉള്ള കുട്ടികളെ ഉപദ്രവിക്കാനും നാണം കെടുത്താനും മറ്റു ചിലരും സമൂഹത്തില്‍ ഉണ്ടാകും. അതാണല്ലോ പൊതു നിയമം. ഒരു നല്ലതിന് ഒരു ചീത്ത എന്നപോലെ.
ടെലി വിഷന്‍ ചാനലുകള്‍ നമ്മുടെ ഒരു നല്ല സമൂഹത്തെ മാറ്റി എടുക്കുന്നതില്‍ വളരെയധികം പങ്കു വഹിക്കുന്നു. നല്ലതേത് ചീത്ത ഏത് എന്ന് ചിന്തിക്കാന്‍ ഉള്ള ചിന്ത ശേഷിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പരസ്യങ്ങള്‍ പോലും അങ്ങിനെ ഉള്ളവ ആണ്. കൊച്ചു കുട്ടികള്‍ അറിഞ്ഞു  കൂടാത്ത പല കാര്യങ്ങളെയും അവര്‍ പഠിപ്പിച്ചു കൊടുക്കുന്നു( ആവശ്യം ഉള്ളവ അല്ല ).
മലയാള സിനിമ യില്‍/ സീരിയല്‍ രംഗങ്ങളില്‍ പലതും ഉള്ള വാചക പ്രയോഗങ്ങള്‍ ഒരു നാല് വയസായ ഒരു കുട്ടിക്ക് കേള്‍ക്കാന്‍ പറ്റാത്തവയാണ്. പല ആധുനിക തോക്കുകളും ബോംബുകളും കൊണ്ടാണ് നമ്മുടെ സിനിമകളില്‍ ഇപ്പോള്‍ സംഘട്ടനങ്ങള്‍ നടത്തുന്നത്.
ഇതൊക്കെ കണ്ടു വളരുന്നു കുട്ടി ഇതാണ് സത്യം എന്ന് മനസിലാക്കുന്നു. സത്യവും മിഥ്യയും തമ്മില്‍ തിരിച്ചറിയാന്‍ പാടുപെടുന്ന കുട്ടി ഇങ്ങനെ ഉള്ള കാര്യങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയുമ്പോള്‍ അതാണ് അവനു സത്യം. ഞാന്‍ എന്നും ഇതാണ് കാണുന്നത്. ഇതാണ് കേള്‍ക്കുന്നത്. അപ്പോള്‍ എനിക്കൊരു  ശത്രു ഉണ്ടായാല്‍ അവനെ എങ്ങിനെയും വക വരുത്തുക എന്നതാണ് വേണ്ടത്. അല്ലാതെ ഒഴിഞ്ഞു മാറി പോകുക അല്ല വേണ്ടത് . ഇതാണ് നമ്മുടെ സമൂഹം ഒരു കുട്ടിയെ പറഞ്ഞു മനസിലാക്കുന്നത്.
ഇത് ശരി യാണോ. അല്ല. ഇതല്ലേ അക്രമ വാസനകള്‍ വര്‍ധിപ്പിക്കുന്നത്.
എന്ത് സാധനവും പരസ്യ മാര്‍ക്കറ്റില്‍ വിറ്റു പോകും എന്നുള്ളത് കൊണ്ടാണ് വണ്ണം കുറക്കാന്‍ ഉള്ള എണ്ണകളും, വീര്യം വര്ധിപ്പന്‍ ഉള്ള മരുന്നുകളും എന്തിനേറെ ഗര്‍ഭ നിരോധന ഗുളികലുടെ പോലും പരസ്യങ്ങള്‍ നമ്മള്‍ കാണുന്നത്. കേരളത്തിലെ സ്ത്രീ ജനഗ്ലില്‍ പകുതിയിലധികം പേരും ഇന്നിപ്പോള്‍ കന്നെര്‍ സീരിയലുകളിലും റിയാലിറ്റി ഷോ കളിലും മുങ്ങി തപ്പുകയാണ്‌. എന്തിനാണ് ഇങ്ങനെ സമയം മിനക്കെടുതുന്നത് എന്ന് എനിക്കറിയില്ല. കഴിവും വിവരും ഉള്ളവന് സമ്മാനം കൊടുക്കാതെ എസ് എം എസ് ഇലൂടെ വിജയിയെ തിരഞ്ഞെടുക്കുന്ന സംവിധാനം സുതാര്യം  ആയ ഒന്നല്ല. കഴിവുള്ള ജട്ജു മാര്‍ മാര്‍ക്കിടാന്‍ ഇരിക്കണം. മുഖം നോക്കാതെ കഴിവിനന്സരിച്ചു ഓരോആള്‍ക്കും മാര്‍ക്ക് കൊടുക്കണം . ജനങ്ങളില്‍ നിന്നും അഭിപ്രായം പറയാന്‍ കഴിയുന്ന കുറച്ചു ആള്‍ക്കാരെ ഒരു പാനലില്‍ കൊണ്ട് വന്നു അവരുടെയും കൂടി അഭിപ്രായത്തിനു അനുസരിച്ച് വിജയിയെ കണ്ടെത്തുക.
പൊതുവേ പറഞ്ഞാല്‍ നമ്മുടെ നാടിപ്പോള്‍ കൈയൂക്ക്‌ ഉള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയില്‍ ഒരു നാഥനില്ല കളരി ആയി മാറിയിരിക്കുകയാണ്. കഴിവും വിവേകവും ഉള്ള ജനങ്ങള്‍ ഒന്ന് ചിന്തിച്ചു ഈ ആരജകത്വതിനെതിരെ പ്രതികരിക്കൂ........