2008, ഡിസംബർ 19, വെള്ളിയാഴ്‌ച

മഞ്ഞുപെയ്യുമ്പോള്‍......




ഇന്നത്തെ സ്നോ സ്റൊമില്‍ അഞ്ച് ഇഞ്ച്‌ സ്നോ ആണ് കിട്ടിയത്. അതിന്റെ ചെറിയ ഒരു വീഡിയോ ക്ലിപ്പ് ഞാന്‍ ഇവിടെ ആഡ് ചെയ്തു. എന്റെ വീടിന്റെ ബാല്‍ക്കണി യില്‍ നിന്നും പുറത്തു കാണാന്‍ പറ്റുന്ന കാഴ്ച.....
ഇന്നുച്ചക്ക് മൂന്ന് മണി ആയപ്പോള്‍ തുടങ്ങിയ സ്നോ ഇതു എഴുതുമ്പോളും നിന്നിടില്ല. ഞങ്ങള്‍ അമേരിക്കയുടെ തെക്കുവടക്ക് ഭാഗത്തുള്ള ഒരു ചെറിയ സ്റ്റേറ്റ് ആണ് ന്യൂ ഹാംഷരെ.
ഇവിടുത്തെ സ്നോ ഫോല്‍ നല്ല ഭംഗി‌ല്ലതാണ് എന്നാണ് എല്ലാരും ഇവിടെ പറയുന്നത്. മഞ്ഞു പെയ്യുമ്പോള്‍ കാണാന്‍ നല്ല രസമുള്ള കാഴ്ച ആണ്. മരത്തിന്റെ മുകളിലും ഇലകളിലും മജ് വീണു കിടക്കുന്നത് കണ്ടാല്‍ ഒന്നു വാരി എടുക്കാന്‍ ഉള്ള ഒരു പ്രേരണ ഉണ്ടാകും.
മഞ്ഞു മൂടിയ റോഡുകള്‍ വണ്ടികള്‍ എല്ലാം ഒരു കാഴ്ച തന്നെ. സ്നോ പെയ്യുമ്പോള്‍ തണുപ്പ് ഇല്ല എന്നാണ് എന്റെ അനുഭവത്തില്‍ നിന്നും മനസിലാകിയത്. പക്ഷെ , അത് കഴിഞ്ഞു ഇതു കിടന്നു ഐസ് അയിക്കഴിയുമ്പൊല് ആണ് തണുപ്പ് കൂടുന്നത്. ഇന്നത്തെ താപനില വെറും മയിനെസ് പതിനൊന്നു മാത്രം. മഴ പെയ്താല്‍ മാത്രം ഇതു ഒഴുകിയോ ഉരുകിയോ പോയ്കൊളും. ഇല്ലേല്‍ ഇതുകിടന്നു ഐസ് ആകും. അപകടങ്ങള്‍ ഉണ്ടാകാന്‍ വളരെ കൂടുതല്‍ സാധ്യത ഉണ്ട്.
സ്നൌയിലൂടെ വണ്ടി ഓടിക്കുക എന്നത് വളരെ ക്ലേശകരമായ ഒരു കാര്യമാണ്. അക്സിലരെറേന്‍ എത്ര കൊടുത്താലും ടയര്‍ കിടന്നു കറങ്ങുക അല്ലാതെ വണ്ടി മുന്‍പോട്ടു പോകില്ല.
ഇവിടെ ഹൈവേയിലും മറ്റും വളരെ കൂടുതല്‍ അക്സിടെന്റുകള്‍ ഈ സമയം നടക്കാറുണ്ട്.
ഐസ് സ്കീയുന്ഗ് വളരെ രസമുള്ള ഒരു വിനോദം ആണ്.
ക്രിസ്മസ്ന്റെ അന്ന് സ്നോ വീണില്ല എങ്കില്‍ ആ വര്ഷം സാന്തക്ലോസ് വരില്ല എന്നും ഒരു കെട്ട് കേള്‍വി ഇവിടുണ്ട്.
സ്നോ വീണു കഴിഞ്ഞാല്‍ ഇതു മാറ്റുക എന്നതും ഇവിടെ വല്യ ഒരു ബിസിനസ്സ് ആണ്. പലരും ഈ സീസണില്‍ പണം ഉണ്ടാക്കുന്നവര്‍ ആണ്. റോഡില്‍ നിന്നും ഹൈവേയില്‍ നിന്നും ഐസ് ആകുന്നതിനു മ്പേ സ്നോ നീക്കം ചെയ്യണം. അതിനായി നമ്മുടെ നാട്ടിലെ ബുള്‍ഡോസര്‍ പോലെ യുള്ള വണ്ടികളിലാണ്‌ വന്നിതു മാറ്റുന്നത്.
സ്നോ കൊണ്ട് സ്നോ മാന്‍ നെ ഉണ്ടാക്കി വെക്കുക എന്നതും ഒരു വിനോദം ആണ്.

2008, ഡിസംബർ 16, ചൊവ്വാഴ്ച

sundari


സുന്ദരി പൂച്ച എന്റെ അരുമ ആയിരുന്നു. എന്നും അവള്‍ എന്റെ കൂടെ കൂടും കൂടി നടക്കും. കഴിക്കാരകുമ്പോള്‍ അമ്മയുടെ അടുത്ത് ചെന്നു പാല്‍ വാങ്ങിക്കുടിക്കും . പിന്നെ അടുക്കളയുടെ പടിയില്‍ ഇരിക്കും അടുത്തത് ആരാണ് അവിടെ വരുന്നത് അവരെ മുട്ടി ഉരുമ്മി നില്ക്കും. അവരും ഇത്തിരി പാല്‍ ഒഴിച്ച് കൊടുക്കും. അവള്‍ അതൊരു ശീലം ആക്കി അത്. അങ്ങിനെ അവള്‍ എല്ലാരേയും പാട്ടിലാക്കി. ഇല്ലരുടെയും അരുമ. അവള്‍ ഉറങ്ങുന്നത് മെത്തയില്‍ ..ഉണരുമ്പോള്‍ പാല്‍ ,മീന്‍ അങ്ങിനെ ഇഷ്ടവിഭവങ്ങള്‍...
സുന്ദരിയുടെ മുന്നില്‍ ഒരു പാറ്റയോ, എലി യോ വന്നാല്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥ വരെ എത്തി. എന്റെ പുറകെ ആണ് എപ്പോളും . എനിക്ക് അവളെ പുകഴ്ത്തിയാലും പുകഴ്ത്തിയാലും മതി വരില്ല.
അയല്‍പക്കത്തെ വീട്ടില്‍ ഒരു പൂച്ച പ്രസവിച്ചു നാലു കുഞ്ഞുങള്‍ ഉണ്ടായതില്‍ ഒന്നിനെ ഞാന്‍എടുത്തു .അവള്ക്ക് സുന്ദരി എന്നപേരു കൊടുത്തു. നല്ല വെള്ള നിറവും തലയിലും വാലിലും കറുത്ത നിറവും. അവള്‍ ആയിരുന്നു എന്റെ സന്തത സഹചാരി....
കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ ബോയ് ഫ്രണ്ട് നെ അന്വേഷിച്ചു പോയി...പിന്നെ അഹങ്കാരം കൂടി വന്നു. ചീറ്റലും കരച്ചിലും കൂടി കൂടി വന്നും. എന്നാലും രാവിലെ പാല്‍ കുടിക്കാന്‍ അടുക്കളയില്‍ ഉണ്ടാകും. ഞാന്‍ എനീക്കുന്നതിനു മുന്പേ അവള്‍ ഹാജര്‍ വെക്കും .ഞാന്‍ പോലും അറിയില്ല അവള്‍ എന്റെ കൂടെ നിന്നും എണീറ്റ്‌ പോകുന്നത്.
കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്ക്ക് ഓമനത്തം ഉള്ള വെള്ള നിറത്തില്‍ രണ്ടു കുഞ്ഞുങള്‍ ഉണ്ടായി. ശങ്കരന്‍ എന്നും ശങ്കരി എന്നും ഞാന്‍ അവര്ക്കു പേരു ഇട്ടു. രണ്ടും നല്ല ത്‌ുവെള്ള. അവര്‍ കണ്ണ് തുറന്നു കളിക്കുന്ന പ്രായം ആയപ്പോള്‍ ഒരു മുട്ടന്‍ കണ്ടന്‍ പൂച്ച അവരെ അടിച്ചോണ്ട് പോകാന്‍ വന്നു. ഞാന്‍ കൊടുക്കുമോ അവരെ.... എന്റെ പുന്നാര കുഞ്ഞുങള്‍ അല്ലെ. അവരെ എന്റെ കട്ടിലിന്റെ അടിയില്‍ ഒരു കുട്ടയില്‍ കൊണ്ടു വെച്ചു. ഇനി എപ്പോളും രാത്രിയില്‍ എന്റെ സംരക്ഷണത്തില്‍ അവര്‍ കഴിഞ്ഞോളും എന്ന വിശ്വാസത്തില്‍. ആ വിശ്വാസം അവിശ്വാസം ആയി പോയി. പിന്നെയും അവന്‍ വന്നു....ആ വരവില്‍ ശങ്കരി യുടെ പിടലിയില്‍ ഒരു കടി കിട്ടി. കൂട്ട കരച്ചില്‍ കെട്ട് ഞാന്‍ ഉണ്ര്‍നപ്പോലെക്ക് എല്ലാം കഴിഞ്ഞു..പിന്നെ ഞാന്‍ ഉറങ്ങാതെ കാത്തിരിന്നു അവനുവേണ്ടി.
പിന്നുള്ള ദിവസം ശങ്കരിയെ ശിശ്രുഷിക്കള്‍ ആയിരുന്നു എന്റെ ജോലി. ഒരു കുഞ്ഞിനു അസുഖം വന്നാല്‍ അമ്മ പിന്നെ തിരിഞ്ഞു നോക്കില്ല. അതാണ് പൂച്ചക്കും പട്ടിക്കും ഉള്ള കുഴപ്പം. ഞാന്‍ ആ പൂച്ച കുഞ്ഞിനെ പുനര്‍ജനിപ്പിച്ചു എന്ന് പറഞ്ഞാല്‍ മതി. ഫില്ലെരില്‍ ആണ് പാല്‍ കൊടുത്തു കൊണ്ടിരുന്നത്. ഞാന്‍ വീട്ടില്‍ ഇല്ലാത്ത സമയം അതിന് പാല്‍ കൊടുക്കാന്‍ ആളെ ഏര്‍പ്പാട് ച്യ്തിരുന്നു. മുറിവില്‍ മരുന്ന് പുരട്ടി അതും ഉണങി വന്നു. പതുക്കെ അമ്മ കുഞ്ഞിന്റെ അടുത്ത് വന്നു തുടങ്ങി. പിന്നെ അവരുടെ കളികള്‍ ....
വീട്ടില്‍ വരുന്നവരും കാണുന്നവരും എല്ലാം പൂച്ച കുഞ്ഞുങളെ കൊടുക്കനുടോ എന്ന് തിരക്കി തുടങ്ങി. ഞാന്‍ ഇല്ലന്നും പറഞ്ഞു. അവര്‍ വളര്‍ന്നു തുടങ്ങി. ശങ്കരിയും ശങ്കരനും ,സുന്ദരിയും എന്റെ കൂടെ ആയിരുന്നു കിടപ്പ്.
ഇവര്‍ മുന്ന് പേരും കൂടെ ആ വീടിനു ചുറ്റുപാടും ഭരിച്ചു തുടങ്ങി....
(പടങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്ത്)

കറന്റ് പോയി.............




വര്‍ കട്ട് എന്ന് കേട്ടാല്‍ ആര്‍ക്കും ഭയം ഇല്ലലോ അല്ലെ. അതൊരു മഞ്ഞു കാലം ആയാലോ ?കേരളത്തിലെ കാര്യം അല്ല കേട്ടോ. ഇതു അമേരിക്കയിലെ ഒരു ചെറിയ സിറ്റി യില്‍ സംഭവിച്ചതാണ്. അതായത് ഞങ്ങള്‍ താമസിക്കുന്നിടത്ത്. മൂന്നു ദിവസം ആഹാരം വെക്കാതെ ഒരു ജോലിയും ചെയ്യാന്‍പറ്റില്ല.ഇവിടെ അടുപ്പും,എ/സി യും എല്ലാം പ്രവര്‍ത്തിക്കുന്നത് കറന്റ് കൊണ്ടു തന്നെ. അടുപ്പ് എല്ലാംഇലക്ട്രിക്കല്‍ ആണ്.
ഇവിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാറില്ല. ഉണ്ടായാല്‍ തന്നെ കൂടി പോയാല്‍ ഒരുദിവസം അതില്‍കൂടുതല്‍ പോകാറില്ല.മുന്‍പ് ഒരു ദിവസം ഒരു മിന്നല്‍ ഉണ്ടായി എല്ലാം കത്തി പോയി. പക്ഷെ വേഗംഎല്ലാം ശെരിയാക്കി.
ഇവിടെ ഇപ്പോള്‍ തണുപ്പ് കാലം ആണ്.നാട്ടിലെ തണുപ്പ് അല്ല കേട്ടോ.ഊഷ്മാവ് പൂജ്യത്തിലും വളരെതാഴ്ന്നു പോകും( നെഗറ്റീവ് ആകാറുണ്ട്) . സെപ്റ്റംബര്‍ മുതല്‍ മേയ്-ജൂണ്‍ വരെ ഇവിടെ തണുപ്പ് ആണ്.കഴിഞ്ഞ ദിവസം ബുധനാഴ്ച മഴ തുടങ്ങിട്ട് വെള്ളി രാവിലെ വരെ നീണ്ട മഴ. ഐസ് മഴആയിരുന്നു. വ്യാഴാഴ്ച്ച രാത്രിയില്‍ ഞങ്ങളുടെ കറന്റ് പോയി. ഇടയ്ക്ക് വരുകയും പോകുകയുംചെയ്യുന്നുടയിരുന്നു. രാവിലെ എഴുനെല്‍ക്കുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. അതുകഴിഞ്ഞുപുറത്തോട്ടു നോക്കിയപ്പോള്‍ പുറത്ത് മരങ്ങള്‍ എല്ലാം ഐസ് പിടിച്ചു നില്ക്കുന്ന കാഴ്ച വളരെരസമുള്ളതയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാ രസവും മാറി തുടങ്ങി. മുറിക്കുള്ളില്‍ തണുപ്പ് കൂടാന്‍തുടങ്ങി. വേഗം സ്വെറ്റര്‍ ഉം സോക്ക്സ് ഉം എല്ലാം ഇട്ടു.ആരോ പറഞ്ഞു കേട്ടിട്ടുണ്ട് തണുപ്പ് കാലുകളെ ആണ് വേഗം പിടിക്കുന്നെ എന്ന്. മോള്‍ക്ക്‌ കഴിക്കാന്‍ കൊടുത്തിട്ട് പുറത്തെ കാഴ്ച നോക്കി നില്‍പ്പായി. ഓഫീസില്‍ പോകാന്‍ റെഡി ആയിവന്ന ആളോട്‌ ഞാന്‍ ക്യാമറ കൊടുത്തിട്ട് പറഞ്ഞു ഒന്നു രണ്ടുഫോടോ എടുത്തു കൊണ്ടു വരാമോ എന്ന് ചോദിച്ചു‌. വേറെ എന്തേലും വേണോ എന്ന് ചോദിച്ചപ്പോള്‍ഒരു ചായയോ കപ്പിയോ കിട്ടിയാല്‍ കൊള്ളാം എന്ന് പറഞ്ഞു. നോക്കട്ടെ എവിടേലും കറന്റ്ഉണ്ടെല്കൊണ്ടുവരാം എന്ന് പറഞ്ഞു.
ഐസ് പോലെ ഉള്ള മഴ വെള്ളം ആണ് മരങ്ങളില്‍ എല്ലാം പടിപിടിചിരുന്നത്. ഐസ് പിടിച്ചമരച്ചില്ലകള്‍ കറന്റ് കമ്പി കളുടെ മുകളിലേക്ക് ഒടിഞ്ഞു വീണത്‌ കൊണ്ടും കമ്പികളില്‍ ഐസ് പിടിച്ചത്കൊണ്ട് കമ്പികള്‍ പൊട്ടി വീണതും കൊണ്ടാണ് പവര്‍ പോയത്. ആയിരക്കണക്കിന് വീടുകളെ അത്ഇരുട്ടിലാക്കി. വെള്ളിയാഴ്ച ഞങ്ങള്‍ ബര്‍ഗറില്‍ ഒതുങ്ങി. പിന്നെ ഉറക്കവും. അങ്ങിനെ ദിവസം രാത്രിആയി ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞു. പതുക്കെ തണുപ്പ് അകത്തേക്ക് കടന്നു തുടങ്ങിയിരുന്നു.നാള്അഞ്ചു മെഴുക് തിരികള്‍ കൊണ്ട് ഉണ്ടാകുന്ന ചൂട് മുറിയില്‍ ഉണ്ടായിരുന്നു. രണ്ടു പുതപ്പുകളുടെസഹായത്താല്‍ മൂടിപ്പുതച്ചു കിടന്നുറങ്ങി. പിറ്റേന്ന് ഒരു ഫ്രണ്ടിന്റെ അടുത്ത് പോയി ആഹാരം കഴിച്ചു.അവര്ക്കു താങ്ക്സ്‌. രണ്ടാമത്തെ ദിവസം ആയപ്പോളേക്കും കുറച്ചു സ്ഥലങ്ങളില്‍ കറന്റ് കിട്ടി തുടങ്ങി. കുറച്ച് ആള്‍ക്കാര്‍ ഹോട്ടലില്‍ മുറി കല്‍ നോക്കിത്തുടങ്ങി. അടുത്തുള്ള ഒരു ഹോട്ടലിലും മുറി ഇല്ല എണ്ണഅവസ്ഥ വരെ എത്തി ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍. ഒരു രാത്രി കൂടി ഇരുട്ടില്‍ കഴിയേണ്ട അവസ്ഥവന്നിരുന്നേല്‍ വേറെ എവിടേലും പോകേണ്ടി വന്നേനെ. ഇരുട്ട ആയിരുന്നില്ല പ്രശ്നം. തണുപ്പ്ആയിരുന്നു. ആദ്യത്തെദിവസം മോള്‍ക്ക്‌ വല്യ പാടായിരുന്നു. ടി.വി.ഇല്ല, അവളുടെ പരിപാടികളൊന്നുംനടക്കുനില്ല. കറന്റ് ഇല്ല എന്ന് പറഞ്ഞിട്ടും അവള്‍ പോയി ടി.വി.വെക്കുന്നു.യൂ ട്യൂബ് വെക്കാന്‍ പട്ടുനില്ലഎന്നായിരുന്നു പ്രശ്നം. ടോം ആന്‍ഡ് ജെറി കാണാന്‍ പറ്റുന്നില്ല. അങ്ങിനെ മൂന്നു ദിവസം കഴിഞ്ഞു.
സാധാരണ ഇവിടെ ഞങ്ങള്‍ ഫ്രിഡ്ജില്‍ ഫ്രോസന്‍ ആഹാരങ്ങള്‍ വാങ്ങി വെക്കാറുണ്ട്. പക്ഷെ അത്ചൂടാക്കി എടുക്കാന്‍ സംവിധാനം ഇല്ലാതെ ആയി പോയി.
ഇങ്ങനെ ഒരു ചുറ്റുപാടില്‍ എന്താ ചെയ്യാന്‍ പറ്റുക???
ഇന്നിപ്പോളും ഇരുട്ടില്‍ കഴിയുന്ന ആള്‍ക്കാര്‍ ഉണ്ട്.

2008, ഡിസംബർ 10, ബുധനാഴ്‌ച

കാര്‍ത്തിക വിളക്ക്






ശ്വര്യത്തിന്റെ പ്രതീകമായി തൃക്കാര്‍ത്തിക ......
നിറ ദീപങ്ങള്‍ തെളിഞ്ഞു കത്തി നില്‍ക്കുന്ന ഒരു വീടും ചുറ്റുപാടും
ആണ് തൃക്കാര്‍ത്തിക എന്ന് പറയുമ്പോള്‍മനസിലേക്ക് ആദ്യം തെളിഞ്ഞു വരുന്ന രൂപം. ദീപങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ രൂപം...... ചെറിയ മണ്‍ചിരാതുകളില്‍ എണ്ണ ഒഴിച്ചു തിരി ഇട്ട് കത്തിച്ചു വെക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന സന്തോഷംപറഞ്ഞറിയിക്കാന്‍ പറ്റില്ല.സന്തോഷത്തിന്റെയും അഭിവൃത്തിയുടെയും പ്രതീകം എന്ന് അതിനെവിശേഷിപ്പിക്കാം.
തൃക്കാര്‍ത്തിക ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപെടുന്നത്.ചിരാതുകളില്‍ ദീപം തെളിച്ചു വീടുകള്‍അലങ്കരികുകകയാണ് കാര്‍ത്തിക നാളില്‍ .
വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസം ആണ് കേരളത്തില്‍തൃക്കാര്‍ത്തിക ആയി ആഘോഷിക്കുന്നത്‌. ദിവസം ഹിന്ദു ഭവനങ്ങള്‍ ദീപങ്ങളാല്‍ അലം
ക്രതമായി സന്ധ്യയെവരവേല്കും. ഉത്സവത്തെക്കാളും ഒരു ആഘോഷം ആയിട്ടാണ്‌ തൃക്കാര്‍ത്തിക കേരളത്തില്‍ കൊണ്ടാടുന്നത്.

ദേവാസുര യുദ്ധത്തില്‍ മഹിഷാസുരനെ വധിക്കാന്‍ ഉപായം കാണാതെ ദേവകള്‍ എല്ലാരും ദു:ഖിതരായി ബ്രഹ്മാവിന്റെ അടുത്ത് ചെന്നു. ബ്രഹ്മാവ് വിചാരിച്ചിട്ട് കാര്യം നടക്കഞ്ഞ കാരണം എല്ലാരും കൂടെ മഹാ വിഷ്ണുവിനെയും പരമശിവനെയും കാണാന്‍ ചെന്നു. വിവരങ്ങള്‍ എല്ലാം അറിഞ്ഞു കുപിതരായ ഇവര്‍ മഹിഷാസുരനെ വധിക്കാന്‍ ആയി ഒരു നാരി രൂപത്തെ സൃഷ്ടിച്ചു. ഓരോ ദേവന്മാരുടെയും യശസ്സ് ദേവിയുടെ ഓരോ അവയവം ആയി തീര്‍ന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നും ഒരു തേജസ് പുറപ്പെട്ടു. പരമശിവനില്‍ നിന്നും ഘോരക്രിതി പൂണ്ട ശക്തി ജനിച്ചു, വിഷ്ണുവില്‍ നിന്നും നീല നിറത്തില്‍ ഒരു തേജസ് വന്നു. ആ തേജസ് എല്ലാം കൂടി ചേര്ന്നു പതിനെട്ടു കരങ്ങളോട് കൂടിയ ജഗത് മോഹിനി രൂപം കൊണ്ടു. ആ രൂപം കണ്ടു ദേവകള്‍ സന്തുസ്ടരായി തീര്‍ന്നു. ദേവലോകത്തെ മഹിഷന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പികാനായി രൂപമെടുത്ത മഹാമയയെ അവര്‍ വാഴ്ത്തി.
മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചാണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത് എന്നൊരു ഒരു സങ്കല്‍പം ഉണ്ട്. (ദേവി പുരാണത്തില്‍ നിന്നും കടം കൊണ്ടത്).


തമിഴ്നാട്ടില്‍ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. ശിവ ഭക്തരുടെയുംവിഷ്ണുഭക്തരുടെയും ആണ് രീതിയില്‍ ഉള്ള ആഘോഷം. സുബ്രഹ്മണ്യന്റെ ജന്മ ദിവസമായും കാര്‍ത്തികതമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. പരമ ശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍സുബ്ര്‍ഹമാന്യന്‍ ഉണ്ടായി എന്നൊരു വിശ്വാസവും ഉണ്ട്.
പുരാണങളില്‍ നിന്നും കാര്‍ത്തിക യെ കുറിച്ചു പല കഥകളും ഉണ്ട്.
കേരളത്തില്‍ ലക്ഷ്മി ദേവിയുടെ പ്രീതിക്കായി
ആണ് തൃക്കാര്‍ത്തിക. ദേവി ക്ഷേത്രങ്ങളില്‍ ഉത്സവം ആയിആഘോഷിക്കുന്നു.

2008, ഡിസംബർ 1, തിങ്കളാഴ്‌ച

ബാല്യകാല സ്മരണകള്‍...

പൊരി വേനലിന് അറുതി ആയി കോരിച്ചൊരിയുന്ന മഴ ആസ്വദിച്ചിരിക്കുമ്പോള്‍ അറിയാതെ പഴയ ഓര്‍മ്മകള്‍ ഓരോന്നായി തെളിഞ്ഞു തുടങ്ങി. ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്തവ ചിലത് ഓര്‍ത്തു രസിക്കാന്‍ , ...കഴിഞ്ഞുപോയകാലം......അതിലൂടെ ഒഴുകി നടക്കാന്‍ നല്ല രസം ഉണ്ട്.
വീട്ടിലെ ഓമന മകള്‍ എല്ലാവരുടെയും മാനസപുത്രി,
ജനിച്ചതും വളര്‍ന്നതും ഗ്രാമത്തില്‍ തന്നേ. ഗ്രാമം എന്നാല്‍ പച്ചക്ക് ഗ്രാമം തന്നേ. അവിടെ അടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്നു ഒന്നാംക്ലാസ് മുതല്‍ നാലു വരെ ഉള്ള പഠനം. രാവിലെ പത്തു മുതല്‍ നാലുവരെ ക്ലാസ്സ്. സ്കൂളില്‍ പോകാന്‍ പേടി ആയിരുന്നു.കൂട്ടിനു അയല്‍പക്കത്തുള്ള രണ്ടട് പേര്‍ ഉണ്ടായിരുന്നു.
കണക്കും,മലയാളവും,സാമു‌ഹിക ശാസ്ത്രവും ആയിരുന്നു പഠന വിഷയങ്ങള്‍. നാലാം ക്ലാസ്സില്‍ ഇംഗ്ലീഷ് ഒരു വിഷയം കൂ‌തല്‍ ഉണ്ടായിരുന്നു. പത്തുമണിക്ക് സ്കൂള്‍ തുടങ്ങു‌ എന്നാലും എട്ടര ആകുമ്പോള്‍ തന്നെ ഞാന്‍ ഒരുങ്ങി നില്ക്കും. കഷ്ടി ഒരു കിലോ മീറ്റര്‍ ഉള്ളു സ്കൂളിലെക്. ഞാനും, ജ്യോതിയും അനീസും ആയിരുന്നു വീടിന്റെ അവിടെ നിന്നും . ജ്യോതിയും അനീസിനെയും അവരുടെ അച്ഛന്‍ ആയിരുന്നു സ്കൂളില്‍ ആക്കുനെ. എന്റെ അച്ഛനും അമ്മയും എട്ടര ഒന്‍പത് അകുംപോലെ സ്കൂളില്‍ പോകും . അവര്‍ വേറെ സ്കൂളില്‍ (എന്‍. എസ്. എസ്. , അവിടെ ആണ് അഞ്ചു മുതല്‍ പത്തുവരെ ) അദ്ധ്യാപകര്‍ ആയിരുന്നു. ഞാന്‍ അനിതയുടെയും രസീനയെയും പോലുള്ള ഹൈ സ്കൂള്‍ കുട്ടികളുടെ കൂടെ ആയിരുന്നു പോയിരുന്നത്. അവിടെ ചെല്ലുമ്പോള്‍ സ്കൂളിന്റെ ഗേറ്റ് പോലും തുരനിട്ടുണ്ടാവില്ല. ഒന്‍പതു മണിക്ക് കുട്ടപ്പന്‍ ചേട്ടന്‍ വരുന്നതുവരെ അവിടെ നില്കും. (കുട്ടപ്പന്‍ ചേട്ടന്‍ ആയിരുന്നു അവിടുത്തെ ശിപായി).
ചുരുക്കത്തില്‍ ഒരു ചെറിയ വായിനോട്ടം. ഛെ ഛെ ..... പ്രായത്തില്‍ വല്ലോരും വയിനോക്കുമോ......... വണ്ടികള്‍ പോകുന്നതും നോക്കി നില്ക്കും .
ഗേറ്റ് തുറന്നു കഴിഞ്ഞു പിന്നെ ഓരോരുത്തരായി വന്നു തുടങ്ങും.
എന്തായാലും ഞാന്‍ തന്നെ ആണ് എന്നും ആദ്യം വരിക. പിന്നെ ഹെഡ് മാസ്റ്റര്‍ , ലീലാമണി അമ്മ സര്‍ , മിക്ക കുട്ടികളും സാരുന്മാരും എല്ലാം പള്ളികൂടതിനു അടുത്ത് തന്നെ ആയിരുന്നു താമസവും. അതുകൊണ്ട് മണി അടികുന്നത് കേള്‍കുമ്പോള്‍ വന്നാല്‍ മതിയയ്യിരുന്നു.
ഇടയ്ക്ക് എന്റെ അപൂപ്പന്‍ വഴി ഒന്നു പോയാല്‍ പിന്നെ ഞാന്‍ മിട്ടായി കിട്ടാതെ സമ്മതികില്ലയിരുന്നു.
ഇപ്പോള്‍ എല്ലാം ഒന്നുകൂടെ മനസ്സില്‍ തെളിഞ്ഞു വരുന്നു. ഒരു സുഖം ഉള്ള വേദന. ... എന്‍റെ അപ്പൂപ്പനെയും അമ്മുമ്മയേയും പൊന്നച്ചനെന്നും പൊന്നമ്മ എന്നും ആണ് വിളിച്ചിരുന്നത്. എല്ലാരും ചോദിക്കാറുണ്ട് അവരുടെ ശരിക്കുള്ള പേര്‍ അതാണോ എന്ന് .അല്ല. ചേട്ടന്‍ അങ്ങിനെ അവരെ വിളിച്ചു അതുകൊണ്ട് ഞങ്ങളും പാത പിന്തുടര്‍ന്നു. അത്ര തന്നെ...
സുലേഖ ടീച്ചര്‍ ആയിരുന്നു ഒന്നാം ക്ലാസിലെ ടീച്ചര്‍. എനിക്ക് ഇപ്പോളും ഓര്‍മയുണ്ട് എണ്ണാന്‍ പഠിപിച്ചതും കൂട്ടാനും കുറയ്ക്കാനും എല്ലാം പടിപിച്ചത്. കമ്മ്യൂണിസ്റ്റു പച്ചയുടെ തണ്ട് കൊണ്ടു കൊലുണ്ടാകി അത് മുറിച്ചു ഒരേ വലുപത്തില്‍ ഉള്ള കൊലാക്കി ആണ് എണ്ണാന്‍ പടിപിച്ചത്. ഇന്നു അതുവല്ല കുട്ടികളോട് പറഞ്ഞാല്‍ മനസിലാകുമോ ....
സുലേഖ ടീചെര്രുടെ മോള്‍ ഷെമി എന്റെ നല്ല കൂടുകാരി ആയിരുന്നു. നിഷ, ചിത്ര, ലിനോജ്, സോജന്‍, അന്‍സാരി, സുരേഷ് , ഇങ്ങനെ കുറച്ചു പേരെ മാത്രമെ ഇപ്പോള്‍ ഓര്‍മ ഉള്ളു.
ഇതില്‍ ചിത്ര ആയിരുന്നു ക്ലാസ്സില്‍ എല്ലാത്തിനും ഒന്നാമത്. ഷെമി ടീചെര്‍ന്റെ മോള്‍ എന്ന നിലയില്‍ അവള്‍ ഒരുപാടു സ്വാതന്ത്ര്യം എടുത്തിരുന്നു. എല്ലാം അവള്‍ക്ക്.....
ഇപ്പോള്‍ ഒര്കുംപോള്‍ ചിരി വരുന്നു....
എന്റെ ഒരു ബന്ധു സ്കൂളില്‍ കനന്ക്ക് പടിപികുനുടയിരുന്നു. ഓരോ ക്ലാസ്സ് മുന്പോടു പോകുംപോലെകും കണക്ക് എനിക്ക് കടിച്ചാല്‍ പൊട്ടാതെ ആയി.... അന്തപ്പന്‍ സര്‍ ആയിരുന്നു മൂന്നില്‍ കണക്കു പഠിപ്പിച്ചിരുന്നത്. സാര്നെ എല്ലാര്ക്കും പേടി ആയിരുന്നു. അന്തപ്പന്‍ സാറും തോമസ് സാറും ആയിരുന്നു പുലികള്‍....
അന്തപ്പന്‍ സാര്‍ മൂന്നു കൊല്ലം മുന്പ് മരിച്ചുപോയി....സ്കൂളില്‍ നിന്നും വീ ആര്‍ എസ് എടുത്തു പിന്നെ ഭൂട്ടാനില്‍ എവിടോ ആയിരുന്നു .പിന്നെ വന്നു ...അങ്ങിനെ ഓരോ കഥയും ഉണ്ട്...
മൂന്നിലും നാലിലും തോമസ് സാര്‍ ആയിരുന്നു കണക്കു പടിപിചിരുനെ. അയ്യോ ....അമ്മോ ഒന്നും പറയേണ്ട. എഴു മുതല്‍ ഒന്‍പതു വരെ ഉള്ള ഗുണന പട്ടിക പഠിച്ചത് എങ്ങിനെ എന്ന് എനിക്ക് മാത്രം അറിയാം. :) എന്ത് തല്ലു കൊണ്ടിട്ടുണ്ട്..ഇന്നും അതിന്റെ വേദന മാറിയിട്ടില്ല. അതുകൊണ്ട് പഠിച്ചു...നഷ്ടം ഇല്ല.....
കഴിഞ്ഞ ദിവസം ലിനോജിനോട് സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ ഒന്നുടെ ഓര്‍മയില്‍ വന്നു...
ഇപ്പോള്‍ എല്ലാരും സ്വന്തം കാര്യം നോക്കി ഓരോ വഴിക്കായി...
ഇപ്പോള്‍ മോളെ നഴ്സറി പാട്ടുകള്‍ പഠിപ്പിക്കുമ്പോള്‍ ഓര്‍ക്കരുന്ദ് " ജാക്ക് ആന്‍ഡ് ജില്‍" പഠിച്ചത്.
ഉച്ച ഊണ് കഴിഞ്ഞു പത്രം കഴുകാന്‍ കിണറിന്റെ ചുറ്റും ഉള്ള ഇടി, പിന്നെ തോട്ടില്‍ പത്രം കഴുകന്‍ പോയി പത്രത്തിന്റെ അടപ്പ് ഒഴുകി പോയി.....,ചെരുപ്പ് പോയി അങ്ങിനെ ...അതിന്റെ പുറകെ പോയി വീണു...രസമുള്ള കാലം ആയിരുന്നു.
തയ്യല്‍ ക്ലാസ്സില്‍ ടീച്ചര്‍ പഠിപ്പിച്ച തുന്നലുകള്‍ അറിയാമായിരുന്ണേല്‍ ബട്ടണ്‍ വെക്കാന്‍ ഞാന്‍ ആരെയും അസ്രയികേണ്ടി വരില്ലായിര്രുന്നു. പിന്നെ മലയാളം പഠിപ്പിക്കാന്‍ മറിയക്കുട്ടി ടീച്ചര്‍ വന്നു. അമ്മയുടെ കൂടുകാരി ആയിരുന്നു. റോസക്കുട്ടി ടീച്ചര്‍ എന്റെ വളരെ അടുത്താണ് താമസിച്ചിരുന്നത്. പക്ഷെ ടീച്ചര്‍ എന്നെ പഠിപ്പിചിരുനില്ല. പിന്നെ രോഹിണി ടീച്ചര്‍ വന്നു. അറബിക് ഒരു വിഷയം ഉണ്ടായിരുന്നു. അത് മുസ്ലിം കുട്ടികളെ മാത്രമെ പടിപ്പിചിരുന്നുല്ല്. സമയം ഞങ്ങക്ക് ഫ്രീ ആയിരുന്നു. ഓരോ വര്‍ഷാവസാനം ആകുമ്പോള്‍ പാഠപുസ്തകത്തിന്റെ അവസാന പേജുകള്‍ തീര്‍ന്നുപോകും, എന്നുവെച്ചാല്‍ അത്രയും പഠിച്ചു പണിക്കത്തി ആയി . പിന്നെ അമ്മയോ അച്ഛനു ആരേലും എവിടുന്നേലും പുസ്തകം വാങ്ങി തരും അത് പറ്റിയില്ല എങ്കില്‍ എഴുതി എടുക്കും...എല്ലാവര്‍ഷവും പുതിയ പുസ്തകം വാങ്ങുമ്പോള്‍ പറയും സുക്ഷിക്കണം രണ്ടാമത് പുസ്തകം വാങ്ങാന്‍ പറ്റില്ല എന്ന്... എല്ലാം സമ്മതിക്കും പക്ഷെ ശങ്കരന്‍ വീണ്ടും പഴയപടി തന്നെ...
നാലാം ക്ലാസ്സില്‍ ആയപോള്‍ നവോദയയുടെ പരീക്ഷ ഉണ്ടായിരുന്നു. സ്കോലാര്ഷിപ്പിനു വേണ്ടിയും എന്തൊക്കയോ പഠിപ്പിച്ചു . അന്ന് ഇതിനെക്കുറിച്ച് ഒന്നും ഒരു അറിവും ഉണ്ടയിരുനില്ല. വെറുതെ ഒരു ടൈം പാസ് ആയി ആണ് കരുതിയിരുന്നത്......

ചില ദിവസങ്ങളില്‍ ഉച്ചക്ക് ഉണ്ണാന്‍ ചോറ്റുപാത്രവും കൊണ്ട് ഷെമി ടെ വീടിളൂ ചിത്രയുടെ അവിടൂ നിഷയുടെ വീട്ടിലോ പോകാറുണ്ടായിരുന്നു. പോകുന്ന വഴിക്ക് ഒരു ചെറിയ പെട്ടികട ഉണ്ട്, അവിടെ നിന്നും നാരങ്ങ മിട്ടായി,നാരങ്ങ അച്ചാര്‍ ഒക്കെ വാങ്ങും. അതിനുള്ള പോക്കറ്റ് മണി തരുന്നത് പൊന്നമ്മ ആണ്. എല്ലാ കുരുത്തകെടിനും കൂട്ട് അവര്‍ രണ്ടാളും ആയിരുന്നു. അച്ഛനെ സോപ്പ് ഇടുന്നതും പൊന്നമ്മ വഴി തന്നെ....

സ്കൂള്‍ വിട്ടാല്‍ പിന്നെ വരി വരി ആയി വേണം ക്ലാസ്സില്‍ നിന്നും പുറത്തു പോകാന്‍. അത് റോഡിലൂടെ പോകുമ്പോളും അങ്ങിനെ തന്നെ വേണം. തോമസ് സാറിന്റെ നിയമം ആയിരുന്നു. അതിന് ഒരു തലവനും ഉണ്ട്. അനുസരിക്കാതെ ഉള്ളവര്‍ക്ക് പിടീന്നു സാറിന്റെ വക നല്ല കഷായം കിട്ടും. അത് പേടിച്ച് എല്ലാരും വരി ആയി പോകും. ഞങ്ങളുടെ റൂട്ടില്‍ ജ്യോതിയോ ഞാനും ആയിരിക്കും ലീഡര്‍. ഞങ്ങള്‍ മൂന്നു പേരും കൂടി എന്നും അടിച്ച് കളിച്ചാണ് വീട്ടില്‍ പോകുന്നെ. സാറും കുട്ടിയും....ഞാന്‍ ആണ് സാര്‍...അവര്‍ രണ്ടു പേരും കുട്ടികള്‍. കണ്‍ വടി എടുത്തു പാവങ്ങളുടെ കിയില്‍ അടിക്കുമായിരുന്നു. എനിക്ക് ആനയെ വളരെ പേടി ആണ്. ആന വരുന്നേ എന്ന് പറഞ്ഞു അവര്‍ എപ്പോളും എന്നെ പറ്റിക്കും. മഴാക്കലത് ചെറിയ പൊയ്കയില്‍ കൂടി വെള്ളം നിറഞ്ഞു പൊങ്ങും.ഞങ്ങളുടെ സ്ഥിരം കുറച്ചു സ്ഥലങ്ങള്‍ ഉണ്ട് അവിടെ വെച്ചു അക്കരയ്ക്കം ഇക്കരക്കും ചാടി കളിക്കും, ചിറകെട്ടി കളിക്കും അങ്ങിനെ ഒരു പ്രാവശ്യം പുസ്തക സഞ്ചി ഒഴുകിപോയി. ഞാന്‍ പേടിച്ചു അച്ഛന്‍ എനീ തല്ലും എന്ന് കരുതി. കരഞ്ഞു കരഞ്ഞു അതിലെ വന്നവര്‍ ആരോ അത് പിടിച്ചു തന്നു. പൊയ്ക ഒഴുകി ചെല്ലുന്നത് വല്യ ഒരു തോടിനകതെക്ക, എന്തായാലും സഞ്ചി പോയില്ല പുസ്തകം എല്ലാം നനഞു . ഓരോ ദിവസവും എന്തേലും ഒകെ കാണും. തോടിലൂടെ എന്‍റെ എത്ര ചെരുപ്പ് പോയിട്ടുണ്ട് എന്നതിന് ഒരു അറിവും ഇല്ല. ഇപ്പോളും ഞാനും ജ്യോതിയും അനീസും നല്ല കൂടുകാര്‍ തന്നെ. എല്ലാരും കല്യാണം കഴിഞ്ഞു കുടുംബമായി കഴിയുന്നു...
ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത കാലങ്ങള്‍ ആയിരുന്നു ഇതൊക്കെ. ആദ്യമായി പഠിച്ച സ്കൂള്‍ ,പഠിപ്പിച്ച ടീച്ചേര്‍സ്....
സുലേഖ ടീച്ചറും തോമ സാറിനെയും അടുത്തും കൂടി കണ്ടിരുന്നു. പഠിപ്പിച്ച ടീച്ചേര്‍സ് നെ കാണുന്നസമയത്തുണ്ടാകുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരമാണ്. അതുപോലെ തന്നെ ബാല്യകാല സുഹൃതുകളെയും. പലരും പല വഴിക്കായി, ചിലരെ കണ്ടാല്‍ പോലും അറിയില്ല, ചിലര്‍ കണ്ടില്ലെന്ന ഭാവത്തില്‍ അങ്ങിനെ പലതും.....
നഷ്ടപ്പെട്ട ഓര്‍മകളിലൂടെ ഇങ്ങനെ ഒഴുകി നടന്നപോളെക്കും ഉറക്കം കണ്‍കളില്‍ ഊഞ്ഞാലാടുന്നു...
ഇനി ഇന്നു ഇരുന്നാല്‍ ഓര്‍മ്മകള്‍ ഒന്നും അയവിരങ്ങില്ല. ഇനി നാളെ ഫ്രെഷ് ആയി ഒന്നുകൂടി അയവിറക്കാം. ......